ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

 

“”അടുക്കളയില്‍ ചായക്കുള്ള എന്തേലും സാധനങ്ങള്‍ ഉണ്ടോന്നു നോക്കട്ടെ.””

 

അവള്‍ എനിക്ക് മുഖം തരാതെ അടുക്കളയിലേക്കു പോയി. അല്‍പ സമയം കഴിഞ്ഞു , പുറത്തൊരു  പുരുഷ സ്വൊരം. രാവിലെ തന്നെ ഗോപന്‍ എന്നേം കാത്തു മുറ്റതുണ്ട്.

 

“”നീ വരുന്നുണ്ടോ പുറത്തൊന്നു കറങ്ങിട്ടു വരാം.””

 

 അവന്‍ എന്നെ വിളിച്ചു

 

“”ഞാന്‍ ദാ വരുന്നു””

 

ആര്യെച്ചിയുടെ ചായയും കുടിച്ചു ഞാന്‍ അവന്റെ കൂടെ പുറത്തേക്കിറങ്ങി.

 

“”നീ എന്താടാ രാവിലെ?””

 

“”പാല് കൊണ്ട് തന്നത് ഞാനാട, അമ്മായച്ഛന്റെ ഒടറാ, എല്ലാം കൂടെ നാലഞ്ചു ലക്ഷം രൂപയുടെ പണി ഇല്ലേടാ , അങ്ങേരു അവിടുന്ന് സോപ്പ് പതപ്പിക്കുവാ, പൊതിയാ തേങ്ങ കണക്കിന് ആ ബാങ്കില്‍ പൈസ കിടക്കാന്‍ തുടങ്ങിയിട്ട് ഇച്ചിരിയായേ.“”

 

അനന് ഒന്ന് നിര്‍ത്തിപിന്നെ ചുറ്റും നോക്കി എന്നിട്ട് വീണ്ടും തുടർന്നു.

 

“”ഞാന്‍  വന്നതിനു വേറെ ഒരു കാര്യമുണ്ട്. ഒരാക്ക് നിന്നെ കാണണോന്നു പറഞ്ഞു വന്നിട്ടുണ്ട്, ആ ആല്‍തറയുടെ അടുത്ത് നിക്കാം എന്നാ പറഞ്ഞേ, നീ അങ്ങോട്ട്‌ ചെല്ല്.“”

 

അതിപ്പോ ആരാ എന്നേകാണാൻ ഈ നാട്ടിൽ? ആവോ! ഞാന്‍ അവൻ പറഞ്ഞ സ്ഥലത്തേക്ക് ചെന്നു . ആല്‍തറക്കരുകില്‍ ഒരു വെളുത്ത  ബെന്‍സ്‌ കിടപ്പുണ്ട്. അതില്‍ ചാരി ഒരു പെണ്ണും. ഡിസൈനർ സാരിയും റൈബാന്റെ നല്ല കിടുക്കാച്ചി കണ്ണടയും വെച്ച് ഒരു പച്ച പരിഷ്കാരി സുന്ദരി പെണ്ണ്. ആഹാ എന്നെ കാണാൻ ഒരു പെണ്ണ് അതും ഇത്രയും ഗ്ലാമറുള്ള  ടൈപ്പ് ഒരെണ്ണം. വെറുതെ എങ്കിലും അഭിമാനം തോന്നിപ്പോകുന്ന നിമിഷം. അവള്‍ എന്നേ കണ്ടപ്പോള്‍ എന്റെ അടുത്തേക്ക് വന്നു.

 

“” ഹലോ വിഷ്ണു മനസിലായോ ?””

 

“” ശ്രീഹരി “”

 

 ഞാന്‍ തിരുത്തി, എന്നിട്ട് തുടർന്നു 

 

“” എനിക്കറിയില്ല ആരാ? എന്തിനാ എന്നെ കാണണോന്നു പറഞ്ഞേ ?””

 

അവള്‍ പിന്നെ എന്നോട് കൂടുതൽ ഒന്നും മിണ്ടാതെ ആ കാര്‍ എടുത്തു പോയി. അല്ല ഇവൾ ഇങ്ങനെ ഒന്നും പറയാതെ പോകാൻ ഞാനിപ്പോ എന്താ ചെയ്തേ? അവൾ ആരാ? അപ്പോഴേക്കും ഗോപനും അങ്ങോട്ട്‌ കയറി വന്നു.

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.