അമ്മ അൽപ്പം കടുപ്പിച്ച് തന്നെയാണ് ചോദിച്ചത്. ആര്യേച്ചി ഒന്ന് പതറിയോ, അമ്മ ആരോടും മുഖം കറുത്ത് ഒന്നും സാധാരണ പറയാറില്ല. പക്ഷേ ആ നിമിഷം തന്റെ കുഞ്ഞിനെ റാഞ്ചൻ വന്ന പരുന്തിനെ നേരിടുന്ന തള്ളകോഴിയെയാണ് ഞാന്‍ എന്‍റെ അമ്മയില്‍ കണ്ടത്.
അമ്മേടെ കൈ തള്ളി മാറ്റിയിട്ടു അവൾ എന്റെ നേരെവീണ്ടും വന്നു. അടുത്ത അടി ഇപ്പൊ വീഴും എന്ന് മനസ് പറഞ്ഞു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായി അവള്‍ തല്ലിയടുത്ത് ഉമ്മകൾ കൊണ്ട് മൂടി. ഇതെന്തു കൂത്തു കാരണം പോളക്കെ തന്നിട്ട് അവിടെ ഉമ്മവെച്ച വേദന മാറോ? ഇല്ല അതാണ്…! പക്ഷേ അവടെ ഒക്കത്തിരുന്ന കുരുപ്പിന്റെ ചിരി കണ്ടപ്പോള്‍ ഒരു സന്തോഷമൊക്കെ തോന്നി. അവന്റെ ഇരുപ്പ് കണ്ടോ, കള്ളച്ചിരി ചിരിച്ചു വിരലും കടിച്ചു, അയ്യാ.., അവിടെ എന്താ നടന്നെ എന്ന് പോലും അവനു പിടുത്തം കിട്ടികാണില്ല.
“”ടാ വീരപ്പാ നിന്റെ അമ്മ എനിക്ക് ഉമ്മ തരുന്നത് കണ്ടോ നീയ്.””
ഞാന്‍ മനസില്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞപ്പോള്‍ അല്പം ഉച്ചത്തില്‍ ആയിപ്പോയി .
“”എന്തോ? എന്താ പറഞ്ഞത്?””
അവള്‍ ഉടനെ തിരിച്ചു ചോദിച്ചു.
“”ഒന്നുമില്ല””
ഞാൻ കണ്ണ് മിഴിച്ചുകാണിച്ചു.
“”ഇല്ലേ നിനക്ക് കൊള്ളാം, ഹും””
ഒരു ചെറു ചിരി അവളുടെ മുഖത്തു മിന്നി മാഞ്ഞോ.
“”നിന്നിളിക്കാതെ ഈ പെട്ടിയൊക്കെ എടുക്കാന്‍ സഹായിക്കാടാ.””
അമ്മ ആയിരുന്നു അത്.
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??