ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

“” ഭദ്രേട്ടാനോ!.. എന്‍റെ മോളെ നീയും തുടങ്ങുവാണോ അവനെ പോലെ ?””

 

“”  എനിക്കറിയില്ലമ്മേ…. ഞാന്‍ ഒരു ഡോക്ടറായിരുന്നിട്ടുകൂടിയും രോഗിയെക്കാളും ആ രോഗത്തെ ഇങ്ങനെ സ്നേഹിക്കുന്ന എന്‍റെയീ മനസിനെ….””

 

 “”എന്‍റെ വിഷ്ണു ഭദ്രന്‍ നമ്മളെയൊക്കെ വിട്ട് പോയിട്ട് ഇപ്പോ  വര്‍ഷങ്ങൾ എത്ര കഴിയുന്നു . എന്നിട്ടിപ്പോഴും നിങ്ങടെ രണ്ടിന്‍റെയും ഈ ഭ്രാന്ത്……ദേവീ…! ഇതൊന്നും കാണാൻ വയ്യാത്തോണ്ടാ ഞാൻ ഒറ്റക്കായിട്ടും അവിടെ തന്നെ നിന്നത്.

അവന്‍ മരിച്ചു എന്നാ യാഥാര്‍ത്ഥ്യം എന്നെക്കാളും മുന്പ മനസാലെ അങ്ങികരിച്ചവളല്ലേ മോളെ നീ. എന്നിട്ടും… എന്നിട്ടും നീ ഇത് എന്ത് ഭാവിച്ച?””

 

“”അമ്മയ്ക്കത് മനസിലാവില്ല,ആര്‍ക്കും മനസിലാവില്ല,…  ആര്‍ക്കും.!””

 

“”ഇല്ല മോളേ ഇതൊന്നും ഈ അമ്മക്ക് മനസിലാവില്ല, നീ എന്റെ വിഷ്ണുഭദ്രനെ ഒരുപാടു സ്നേഹിച്ചു എന്ന് അമ്മക്കറിയാം, എനിക്ക് മാത്രമല്ല ഏട്ടനും നിന്‍റെ അമ്മയ്ക്കും ഒക്കെ അറിയാരുന്നു. അന്നവര്‍ എന്നോട്  പലപ്പോഴും സൂചിപ്പിച്ചിട്ടുമുണ്ട്. എങ്കിലും വര്‍ഷങ്ങള്‍ ഒരുപാട് ആയില്ല്യോടി, ഇപ്പോഴും നീ അവനെ.… ഇത്രത്തോളം സ്നേഹം നിനക്ക് അവനോടു  ഉണ്ടെന്നറിഞ്ഞിരുന്നേൽ ഞാന്‍ എന്‍റെ ഹരിയുടെ മനസ്സില്‍ നിന്നെ വളരാന്‍ അനുവതിക്കയില്ലായിരുന്നു. പാവം എന്റെ കുഞ്ഞ്.

 

 നിന്റെ വിഷ്ണുഏട്ടന്നും അവന്റെ അവസാന ശ്വാസത്തിൽ എന്നെ പറഞ്ഞേൽപ്പിച്ചുപോയതും അതാരുന്നു, നിന്നേ എന്റെ ശ്രീഹരിക്കു കൊടുക്കാൻ.

 

ബാക്കിയായ ഒരുത്തനെ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കാന്‍ ശ്രമിച്ച ഒരമ്മയുടെ ദുരാഗ്രഹം. എന്നോട് ക്ഷമിക്ക് മോളേ.””

 

 അത്രയും പറഞ്ഞപ്പോഴേക്കും അമ്മ വിതുമ്പിപ്പോയി. വർഷങ്ങൾക്കു മുൻപ് മരിച്ചു പോയ തന്റെ മൂത്ത മകനെ ഇന്നും പ്രണിയിക്കുന്ന ഇളയ മകന്റെ ഭാര്യ, ഏതമ്മക്കാണ് അത് സഹിക്കാൻ പറ്റുന്നത്. 

 

 “” അല്ല അമ്മേ…. അമ്മ അല്ലെ ഞാനാ… ഞാനാ ഇതിനൊക്കെ കാരണം. ശ്രീഹരിയിൽ എന്റെ വിഷ്ണുവേട്ടനെ കാണാന്‍ ശ്രെമിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അവന്റെ മനസിനെ ഞാന്‍ പലതായി പകുക്കയാണെന്ന്. ഞാനാ.. ഞാനാ അമ്മടെ മോന്‍റെ ഈ അവസ്ഥക്ക് കാരണം.””

 

തനിക്ക് നഷ്ടപ്പെട്ടുപോയ പ്രണയനാഥന്റെ രൂപത്തിലും ഭാവത്തിലും മറ്റൊരാൾ മുൻപിൽ വന്നു നിന്നപ്പോഴൊക്കെയും അവൾ പരമാവധി ഒഴിഞ്ഞുമാറാൻ നോക്കിയതാണ്. പക്ഷേ ഏതോ ഒരു നിമിഷം അവൾ അവനിൽ തന്റെ പഴയ പ്രാണേശ്വരനെ കണ്ടുപോയി. കാലം കെട്ടിയ വേലി തകർക്കാൻ ആർക്കുമാകില്ലല്ലോ ചിലതൊക്കെ നടക്കണം എന്നെഴുതിയിട്ടുണ്ട് അതൊക്കെ നടക്കതന്നെ ചെയ്യും. ചിലർ അതിനെ വിധി എന്ന് പറയും.

 

ആശ്വസിപ്പിക്കാൻ എന്നവണ്ണം ജാനകിയമ്മയുടെ കൈകൾ ആര്യയുടെ കരങ്ങളിൽ അമർന്നു.

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.