ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

അമ്മ വല്ലാതെ ആവലാതി പെട്ടു.

 

“”ചേച്ചി ഞാൻ വണ്ടി നിർത്തണോ “”

 

 മുൻപിൽ നിന്ന് ഡ്രൈവർ ചെക്കൻ ചോദിച്ചു.

 

“”ഹ്മ്മ്, ഒന്ന് ഒഴിച്ചു നിർത്താമോ കുഞ്ഞേ””

 

 ജാനകിയമ്മ പറഞ്ഞു.

 

അവൻ വണ്ടി ഹൈവേക്ക് സൈഡിൽ ആളില്ലാത്ത ഒരിടം നോക്കി ഒഴിച്ചുനിർത്തി. എന്നിട്ടവൻ ടോർ തുറന്നു പുറത്തു ഇറങ്ങി.

 

“”ചേച്ചി ഞാൻ ഒരു ചായ കുടിച്ചിട്ട് വരാമേ.“”

 

ആ ഡ്രൈവർ പയ്യൻ കുറച്ചപ്പുറം ഉള്ള ചായകടയിൽ പോയി. അവള്‍ തന്‍റെ ഷാളിനടിയില്‍ കൂടെ വീരനെ മറത്തെക്ചേര്‍ത്ത് പിടിച്ചു.

 

“”അവൻ അവന്റെ അച്ഛനെ പോലെയാ…വാശിയാ… അവന്റെ രീതിക്ക് കിട്ടിയില്ലേ അവനു വേണ്ട.“”

 

അത് അമ്മയോട് പറഞ്ഞിട്ടു വീരന് അവൾ മുലകൊടുത്തു.

 

“”ശെരിയാ ഇത് നിന്റെ ഭദ്രന്റെയാ വഴക്കാളി. എന്‍റെ പാവം ശ്രീഹരിയുടെ ഒരുതുള്ളി പോലും മില്ലല്ലോ“”

 

അമ്മ വീരനെ ഒന്ന് തടവിക്കൊണ്ട് പരിഭവപ്പെട്ടു.

 

“”ശ്രീ എന്നെ തൊട്ടാലല്ലേ അവന്റെ കുഞ്ഞിനെ എനിക്ക് നൽകാൻ കഴിയുള്ളൂ അമ്മേ. അമ്മയുടെ ശ്രീ പാവമാ. അവന്റെ മനസ്സിൽ അവന്റെ ചേട്ടന്റെ പെണ്ണാ ഞാൻ എന്നും എപ്പോഴും.

 

 അമ്മ ചോദിച്ചില്ലേ ഞാൻ എന്താ ഇപ്പോഴും അവനെ ഭദ്രേട്ടന്‍ എന്ന് വിളിച്ചതെന്നു. ഒരേ ശരീരവും രണ്ടു മനസുമായി ജീവിക്കുന്ന അവനു ഒന്നിൽ ഞാൻ ഭാര്യയും മറ്റതിൽ ഞാൻ ചേച്ചിയുമാണ്.

 

പക്ഷേ എനിക്കവനെ അനിയനയും പുരുഷനായും ഒരേസമയം എങ്ങനെ കാണാൻകഴിയും? അമ്മ ചിന്തിച്ചിട്ടുണ്ടോ അത്?

 

 ശ്രീഹരി, അവൻ എനിക്ക് അനിയനായി എന്നോട് പെരുമാറുമ്പോൾ അവനിൽ എങ്ങനെ ഞാൻ എന്റെ ഭർത്താവിനെ തിരയും? എനിക്കത് പറ്റില്ലമ്മേ, ആര്‍ക്കും പറ്റില്ലത്.””

 

അവൾ അതുവരെയും അവളുടെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന പരിഭവങ്ങളുടെ കെട്ടു അമ്മയുടെ മുന്നിലെ അഴിച്ചിട്ടു.

 

“”മോളെ ഇപ്പൊ ശ്രീ നിന്നെ എങ്ങനെ കാണുന്നു എന്നെനിക്കറിയില്ല, എന്റെ അറിവിൽ എന്റെ ഇളയ മകൻ ശ്രീഹരി ഇഷ്ടപ്പെട്ട ഒരേ ഒരു പെണ്ണ് അത് നിയാ, നീ മാത്രം. അന്നൊന്നും എന്റെ മോൾ അവന്റെ മനസ് കണ്ടില്ല.  അവന്റെ കണ്ണുനീരും മോൾ അറിഞ്ഞിട്ടില്ല. ഞാന്‍ കണ്ടതാ അവന്റെ പിടച്ചിലുകൾ. നീ പറഞ്ഞതുപോലെ അവനിൽ വിഷ്ണുവിനെ തിരഞ്ഞപ്പോഴൊക്കെ അവനിലെ ശ്രീഹരിയുടെ സ്നേഹം നീ കണ്ടിട്ടില്ല.“”

 

പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. പക്ഷേ അത് ആര്യക്ക് ഒരു തിരിച്ചറിവായിരുന്നു ശ്രീഹരിയും അവളെ സ്നേഹിച്ചിരുന്നു എന്ന തിരിച്ചറിവ്.

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.