ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)[Antu Paappan] 113

അസുരൻ ഭദ്രൻ  ഉരുണ്ടുകളിച്ചു.

 

“”ഹ്മം എനിക്കറിയാം, അവളല്ലേ ആ അരുണിമ,  എന്‍റെ ഹോസ്പിട്ടളിലെ നമ്പര്‍  കണ്ടുപിടിച്ചു രാവിലെ അവള്‍  വിളിച്ചിരുന്നു. ഏട്ടന്റെ നമ്പറും ചോദിച്ചു. അവള്‍ അവളല്ലേ!“”

 

അവള്‍ എന്തോ കണ്ടുപിടിച്ചപോലെ ചോദിച്ചു. തന്‍റെ രഹസ്യം അവള്‍ കണ്ടുപിടിച്ചപ്പോള്‍ ഒന്നും പറയാനാ നിക്കാതെ അവൻ അവളെ വിട്ടുമാറി കുറ്റവാളിയെപോലെ പുറത്തെക്കിറങ്ങി.

 

“”ഞാനല്ല നിങ്ങടെ നമ്പർ കൊടുത്തത്, ദേ ഇത് തിന്നിട്ടു പോ “”

 

“”അത് നിന്റെ തന്തക്ക് കൊടുക്ക്.””

 

“”ഇത് ഞാൻ നിങ്ങക്കായി ഉണ്ടാക്കിയതാ, കഴിച്ചിട്ട് പോ മനുഷ്യാ.“”

 

അവൾ പിന്നെയും വിളിച്ചു പറഞ്ഞു. എന്നാൽ അവൻ അതൊന്നും കേട്ട മട്ടുകാണിച്ചില്ല. ഇന്നിനി വിളിച്ചാൽ വരില്ലെന്നറിയാമെങ്കിലും അവളൊന്നു വിളിച്ചു നോക്കിയതാണ്.

 

ഭദ്രൻ നേരേ വീരന്റെ അടുത്ത് പോയി അവനെ എടുത്തു. അസുരൻ ഭദ്രന്റെ വീക്നെസ് അവനാണ് വീരഭദ്രന്‍. അവനെ ഭദ്രന്‍ സ്നേഹിക്കുന്ന പോലെ ആര്യക്കുപോലും പറ്റിയിരുന്നില്ല. അവൻ വീരനേംകൊണ്ട്   മുകളിലത്ത മുറിയിലെ സോഫയിൽ ചെന്നിരുന്നു. കുറച്ച്‌ കഴിഞ്ഞു ആവനെ അവിടെയുണ്ടാരുന്ന ചൂരല്‍ തൊട്ടിലില്‍ കിടത്തി. അപ്പോഴേക്കും അവളും അങ്ങോട്ട്‌ കയറിചെന്നിരുന്നു. ഇതാണിപ്പോ ആര്യയുടെ ലോകം ഒട്ടും പേടിക്റ്റ് ചെയ്യാൻ പറ്റാത്ത മനോരോഗിയായ ഭർത്താവ് ഒന്നും അറിയാത്ത ഒരു കുഞ്ഞ്. അവരെ ചേർത്തു പിടിച്ചു ഒരു പുതപ്പുപോലെ അവളുടെ പ്രണയം. 

 

“”നീ എന്നെ തൊടരുത് മാറിനിക്ക്””

 

അവന്‍ ദേഷ്യപ്പെട്ടു

 

“”അതിന് ഞാനിപ്പൊ എന്ത് ചെയ്തു? ഞാൻ തോടും, വെറുതെ ഇരുന്നവളെ മോഹിപ്പിച്ചിട്ട്.””

 

അവള്‍ അല്പം വശ്യതയിലാണതു പറഞ്ഞത് .

“”ആര് പറഞ്ഞു നിന്നോട് വെറുതെ ഇരിക്കാൻ,…. അന്നേ രെക്ഷപെടാൻ പാടില്ലായിരുന്നോ ഈ ഭ്രാന്തന്റെടുത്തുനിന്ന്? “”

 

അവന്‍ അവളുടെ ഭാവം ശ്രെധിക്കാതെ അല്പം പരിഭവത്തോടെ മറുപടി പറഞ്ഞു .

15 Comments

  1. ബ്രോ
    ഇതിന്റെ ബാക്കി ഉണ്ടാവോ??

    കഥ അത്രയ്ക്ക് ഇഷ്ടമായി.
    ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??

  2. Machane..

    KK ilae oru A certified pranayam onn pariganikkane..

    1. ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട്‌ കംപ്ലീറ്റ്ലി ?

  3. വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്

    1. Ok ബ്രോ

  4. ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
    Keep going

    1. Thanku ബ്രോ

  5. E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro

    1. ആ അറിയില്ല ബ്രോ ??‍♂️

    2. Any way thanks

  6. First ❤️

Comments are closed.