ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

Views : 2531

ഒരു ദിവസം അവർ വന്നപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു….. ആ ചിരിക്ക് സഹതാപത്തിന്റെ ചേല് അല്ലായിരുന്നു…. ഒരു കൊച്ചു കുട്ടിയെ കളിപ്പിക്കുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന ഒരു തരം ചിരി…. ആ ഒരു ചിരി, അതെനിക്ക് വല്ലാത്ത ആശ്വാസം നൽകി…..

 

അന്ന് ഏറെ വൈകിയാണ് എല്ലാവരും പോയത്…. കുറച്ചു കഴിഞ്ഞപ്പോൾ ദീപക്ക് വീണ്ടും വന്നു.  അമ്മയും ചെറിയമ്മയും മാത്രമേ വീട്ടിൽ ഒള്ളു…. സമയം സന്ധ്യ കഴിഞ്ഞു ഇരുട്ട് വീണു തുടങ്ങിയിരുന്നു….. ചെറിയമ്മയുടെ രൂക്ഷമായ നോട്ടം പാടെ അവഗണിച്ചു അവൻ പൂമുഖത്തിരുന്നു അമ്മയോട് എന്തൊക്കെയോ സംസാരിച്ചു. അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു. ഇടക്കിടക്ക് അമ്മ ആ കണ്ണുനീർ തുടക്കുന്നുണ്ടായിരുന്നു….

 

ശേഷം അവൻ അകത്തേക്ക് വന്നു, എന്റെ അരികിൽ ഇരുന്നു.

 

വീണ്ടും അതേ ചിരി!!!!!

 

“ തന്റെ ചെറിയമ്മ പറയുന്നത് ഞാൻ കേട്ടു….. രാത്രി പെണ്ണുങ്ങൾക് ഉള്ളതല്ല എന്നാണ് അവർ പറയുന്നത്…. ഇനിയും എത്ര നാൾ താനിങ്ങനെ ഈ മുറിയിൽ ഇരുട്ടിനെ പേടിച്ചിരിക്കും…..????   വാ ഒന്ന് പുറത്തു പോയി വരാം….. എന്നെ വിശ്വാസമാണെങ്കിൽ മാത്രം….. “

 

എത്ര ഉറച്ച സ്വരത്തിലായിരുന്നു അവൻ അത് പറഞ്ഞത്. ഒരു തരം സ്നേഹം കലർന്ന ആജ്ഞ പോലെ. ഇടയ്ക്കിടെ കണ്ട് കണ്ട്, അവന്റെ ചിരിയും സാനിധ്യവും എന്നിൽ ആത്മവിശ്വാസം നിറക്കുന്നത് പോലെ എനിക്കനുഭവപ്പെടുന്നു….

 

എന്തോ ഒരു പ്രേരണയിൽ ഞാൻ സമ്മതിച്ചു. അന്ന് പേടിയോടെ ആണെങ്കിലും ഞാൻ  വീണ്ടും രാത്രിയെ കണ്ടു…. ബൈക്കിൽ അവനു പിന്നിൽ ഇരുന്ന്, കണ്ണെത്താ ദൂരത്തോളം കാണുന്ന തെരുവ് വിളക്കുകളെ  മറികടന്നു കൊണ്ട് ഞങ്ങൾ സഞ്ചരിച്ചു

 

എതിർ ദിശയിൽ വീശിയടിച്ച തണുത്ത കാറ്റിന്റെ മർമരം ഞാൻ പതിയെ പതിയെ ആസ്വദിക്കാൻ തുടങ്ങി.   തെരുവിൽ അന്തിയുറങ്ങുന്ന ജീവനുകളിലെ സ്ത്രീ ജന്മങ്ങളെ ഞാൻ നോക്കി നിന്നു…. രാത്രിയുടെ തണുത്ത കാറ്റിനെ ചെറുക്കാൻ അവൻ വാങ്ങിയ കട്ടൻ കുടിക്കുമ്പോൾ എന്നിലെ ഭയമെല്ലാം പോയിരുന്നു….

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

20 Comments

  1. Bro…

    സൂപ്പർ ബ്രോ…

    ഈ തീം പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ.. താങ്കളുടെ എഴുത്തിൽ പ്രത്യേകത ഉണ്ട്… വെത്യാസം ഉണ്ടും…

    നന്നായി എഴുതി ഒരുപാട് ഇഷ്ട്ടപെട്ടു…

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️

  2. oruppad kadhakal onnichu vaayichuvenkilum
    ithenthe manasil udakki flokki
    nalla ezhutth thudaruka iniyum

  3. മന്നാഡിയാർ

    Kollam bro. Baraka ennu varum.

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro…

      ബറാക്ക എഴുതിക്കൊണ്ടിരിക്കുകയാണ്. കറക്ഷൻസ് എല്ലാം കഴിഞ്ഞാലേ വരൂ….

  4. ഇവിടെ ഞാനൊരു comment ഇട്ടിരുന്നു..അത് എവിടെയോ പോയി..ഇനിയും അത് എഴുതാനും വയ്യാ. 😟😟😟😟..ഞാന്‍ ആദ്യം പറഞ്ഞത് ചുരുക്കത്തില്‍ താഴെ പറയുന്നു
    ആദ്യത്തെ page il vayana സുഖം കിട്ടിയില്ല..എന്നാല്‍ munpottu പോകും തോറും എഴുത്ത് നന്നായത് പോലെ തോന്നി..എന്റെ വായനയുടെ prasnamakam…കഥ ishtapettu..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro,

      സത്യസന്തമായ അപിപ്രായം പറഞ്ഞതിനും❤❤❤❤

  5. കൊള്ളാം ബ്രോ നല്ല കഥ നല്ല എഴുത്ത്.കൂടുതൽ ഒന്നും പറയാനില്ല. അത്രേം ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. ഫ്ലോക്കി കട്ടേക്കാട്

      Thx ❤

  6. ❤❤❤

    1. ഫ്ലോക്കി കട്ടേക്കാട്

  7. 💓💓💓 nice story bro ….

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

  8. yo…!!

    1. ഫ്ലോക്കി കട്ടേക്കാട്

  9. തൃശ്ശൂർക്കാരൻ 🖤

    Kidu bro ❤️❤️❤️❤️❤️😇

    1. ഫ്ലോക്കി കട്ടേക്കാട്

      ❤thx bro

  10. 💖💖💖

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com