ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

Views : 2531

വീണ്ടും ചെറിയമ്മ

 

ആരോ എനിക്കരികിൽ വന്നിരുന്നു. പാതി തുറന്ന, മങ്ങിയ കണ്ണുകളിൽ കാക്കി നിറമണിഞ്ഞ  ശരീരം മാത്രമേ കാണുന്നുള്ളൂ….

 

അയാളെന്നോട് എന്താല്ലാമോ ചോദിച്ചു…. പക്ഷെ സത്യമായിട്ടും എനിക്കൊന്നും ഓർമയില്ല…… ജോലി കൂടുതൽ ആയതു കൊണ്ട്  ഓഫീസിൽ നിന്നും ഇറങ്ങാൻ ഇത്തിരി വൈകി….. ഇരുട്ടിനു കട്ടി കൂടിയിരുന്നു…..  എന്റെ സ്കൂട്ടറിൽ വരുന്ന വഴി പുറകിൽ ഒരു ബൈക്ക് വന്നിടിച്ചത് മാത്രം ഓർമയുണ്ട്….. പിന്നീട് ഞാൻ കണ്ണ്‌ തുറക്കുന്നത് ഈ ആശുപത്രി ബെഡിൽ ആണ്….

 

“ന്നാലും എന്റെ കുട്ടിയെ പിച്ചി ചീന്തി നശിപ്പിച്ച ആ ചെന്നായ്ക്കളെ വെറുതെ വിടരുതേ ദേവി…”

 

അമ്മയുടെ കണ്ണീരിൽ കുതിർന്ന ശാപവാക്കുകളും ചുറ്റിലും കൂടി നില്കുന്നവരുടെ സഹതാപം തുളുമ്പുന്ന നോട്ടവും, അടിവയറ്റിലെ ശക്തമായ വേദനയും കൂടി ആയപ്പോൾ കാര്യങ്ങൾ ഏകദേശം എനിക്ക് മനസ്സിലായി തുടങ്ങി….

 

ഇരുട്ടിനു മറവിൽ ആരുടെയൊക്കെയോ കാമ വെറിക്ക് ഇരയായത്തിന്റെ ബാക്കിയാണ് ഞാനിപ്പോൾ…. എന്റെ കുണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയൊലിച്ചു….. അച്ഛനില്ലാത്ത വീടിന്റെ താങ്ങും തണലുമാവേണ്ടവൾ മൂത്ത മകൾ ആണല്ലോ….. ആ വിധി ആണ് ഇന്നെന്നെ ഈ ആശുപത്രിയിൽ എത്തിച്ചത്. ഞാൻ എന്നെ തന്നെ ശപിച്ചു……

 

ഏകദേശം  ഒരു മാസമെടുത്തു എന്റെ ആരോഗ്യം വീണ്ടെടുക്കാൻ, അതിനിടയിൽ കൗൺസിലിംഗ്, തെറാപ്പി, എന്നിങ്ങനെ കൊറേ വേറെയും… ഒപ്പം ചെറിയമ്മയുടെ കുത്തു വാക്കുകൾ….

“ പെൺകുട്ടികൾ സന്ധ്യ ആകുമ്പോഴേക്കും വീട്ടിൽ കയറണം…..ഇല്ലങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും……. “

 

ഇടക്ക് എന്നെ കാണാൻ കൂട്ടുകാർ വരും എല്ലാവരും എന്നെ നോക്കി സഹതാപം പൊഴിക്കും, ആശ്വസിപ്പിക്കാൻ എന്ന പേരിൽ കുറെ പറയും. പക്ഷെ അതെന്നെ വീണ്ടും വീണ്ടും ആ സംഭവം ഓർമിപ്പിക്കുകയായിരുന്നു…. ആ കൂട്ടത്തിൽ ഇടക്കെല്ലാം ഞാൻ ദീപക്കിനെ കണ്ടിട്ടുണ്ട്. പക്ഷെ അവനൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല.  പുറകിൽ അങ്ങനെ നില്കും….

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

20 Comments

  1. Bro…

    സൂപ്പർ ബ്രോ…

    ഈ തീം പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ.. താങ്കളുടെ എഴുത്തിൽ പ്രത്യേകത ഉണ്ട്… വെത്യാസം ഉണ്ടും…

    നന്നായി എഴുതി ഒരുപാട് ഇഷ്ട്ടപെട്ടു…

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️

  2. oruppad kadhakal onnichu vaayichuvenkilum
    ithenthe manasil udakki flokki
    nalla ezhutth thudaruka iniyum

  3. മന്നാഡിയാർ

    Kollam bro. Baraka ennu varum.

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro…

      ബറാക്ക എഴുതിക്കൊണ്ടിരിക്കുകയാണ്. കറക്ഷൻസ് എല്ലാം കഴിഞ്ഞാലേ വരൂ….

  4. ഇവിടെ ഞാനൊരു comment ഇട്ടിരുന്നു..അത് എവിടെയോ പോയി..ഇനിയും അത് എഴുതാനും വയ്യാ. 😟😟😟😟..ഞാന്‍ ആദ്യം പറഞ്ഞത് ചുരുക്കത്തില്‍ താഴെ പറയുന്നു
    ആദ്യത്തെ page il vayana സുഖം കിട്ടിയില്ല..എന്നാല്‍ munpottu പോകും തോറും എഴുത്ത് നന്നായത് പോലെ തോന്നി..എന്റെ വായനയുടെ prasnamakam…കഥ ishtapettu..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro,

      സത്യസന്തമായ അപിപ്രായം പറഞ്ഞതിനും❤❤❤❤

  5. കൊള്ളാം ബ്രോ നല്ല കഥ നല്ല എഴുത്ത്.കൂടുതൽ ഒന്നും പറയാനില്ല. അത്രേം ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. ഫ്ലോക്കി കട്ടേക്കാട്

      Thx ❤

  6. ❤❤❤

    1. ഫ്ലോക്കി കട്ടേക്കാട്

  7. 💓💓💓 nice story bro ….

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

  8. yo…!!

    1. ഫ്ലോക്കി കട്ടേക്കാട്

  9. തൃശ്ശൂർക്കാരൻ 🖤

    Kidu bro ❤️❤️❤️❤️❤️😇

    1. ഫ്ലോക്കി കട്ടേക്കാട്

      ❤thx bro

  10. 💖💖💖

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com