ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

ദീപക്ക് എന്റെ മുഖത്തെ മുറിപ്പാടിൽ കൂടി അവന്റെ വലതു കൈ വിരലുകൾ ഓടിച്ചു…..

 

ദീപക് : ഇനി ഇതും കൂടെയേ പോകാനൊള്ളു….. അതോടെ മനസ്സിൽ നിന്ന് എല്ലാം പോകണം…. ഓക്കേ……

 

എനിക്കൊരു പുഞ്ചിരി നൽകാനേ ആയുള്ളൂ….. എന്റെ മനസ്സിന്റെ കോണിൽ എവിടെയോ ഒരു വിങ്ങൽ!!!!  പോകാതിരുന്നൂടെ എന്ന് പറയാൻ തോനുന്നു… അല്ലങ്കിൽ അവൻ പോകാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു…..

 

ചായ കുടിച്ചു ഞങ്ങൾ വീണ്ടും യാത്രയായി. ഇപ്പോൾ ബൈക്ക് ഓടിക്കുന്നത് ദീപക് ആണ്. ഞാൻ അവന്റെ പിന്നിൽ അവന്റെ ചുമലുകളിൽ കൈകൾ വെച്ചിരുന്നു  റോഡിനു നടുവിലെ ഉയരത്തിൽ നിൽക്കുന്ന തെരുവ് വിളക്കിന്റെ കാലുകൾ ഞങ്ങളെ കടന്നു പിന്നിലേക്ക് പോകുന്നതിനെ കണ്ടു….

 

ഈ തെരുവ് വിളക്കുകൾക്ക് രാത്രി വല്ലാത്ത ചന്തമാണ്. കണ്ണെത്താ ദൂരത്തോളം കത്തി നിൽക്കുന്ന അവയെ രാത്രിയുടെ യാമങ്ങളിൽ ആസ്വദിക്കണം…… രാത്രിയിൽ  ബൈക്കിൽ ഒരു മാലാഖയേപ്പോൽ ഈ നഗരത്തെ കാണണം…. തെരുവിൽ ഉറങ്ങുന്ന നാടോടികളെ കാണണം….

 

ഇടക്ക് തണുപ്പിനാൽ കുളിരാകുമ്പോൾ നിറയെ നിറങ്ങളുള്ള ലൈറ്റുകൾ നിരത്തിയ തട്ട് കടയിൽ നിന്നും ഒരു കട്ടൻ കുടിക്കണം….. വല്ലാത്തൊരു അനുഭൂതിയാണത്…..

 

“ആ….. അതേ, രാത്രി തന്നെ പോകണം, അതെങ്ങനാ, അസമയത്തല്ലെ  വരവും പോക്കും….. അതും പോകുന്ന കോലം കാണണം, ജീൻസും ടി ഷർട്ടും…. ഉള്ളതെല്ലാം  കാണിക്കും വിധം…. “

 

ചെറിയമ്മയുടെ ആ ശബ്ദം കേട്ടാണ് അന്ന് ഞാൻ മിഴികൾ തുറന്നത്….!!!!!

 

എണീക്കാൻ ഒരു ശ്രമം നടത്തി…. ആകുന്നില്ല!!!! വല്ലാത്ത തളർച്ച….

 

“വൈഗ…….. വൈഗ……ഞാൻ പറയുന്നത് കേൾക്കാമോ???? “

 

എനിക്കൊട്ടും പരിചയമില്ലാത്ത ശബ്ദം ആണത്…. വാ തുറന്നു, “ എനിക്ക് കേൾക്കാം “ എന്ന് പറയണം എന്നുണ്ട്. പക്ഷെ ശബ്ദം പുറത്തു വരുന്നില്ല……  വീണ്ടും മയക്കം വരുന്നത് പോലെ…..

 

പിന്നീട് എണീക്കുമ്പോൾ  എനിക്കരികിൽ ഇരുന്ന് കരയുന്ന അമ്മയുടെ ശബ്ദമാണ് ഞാൻ കേൾക്കുന്നത്….

 

“ബോധം വന്നിട്ടുണ്ട്…. വന്നോളൂ “

20 Comments

  1. Bro…

    സൂപ്പർ ബ്രോ…

    ഈ തീം പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ.. താങ്കളുടെ എഴുത്തിൽ പ്രത്യേകത ഉണ്ട്… വെത്യാസം ഉണ്ടും…

    നന്നായി എഴുതി ഒരുപാട് ഇഷ്ട്ടപെട്ടു…

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️

  2. oruppad kadhakal onnichu vaayichuvenkilum
    ithenthe manasil udakki flokki
    nalla ezhutth thudaruka iniyum

  3. മന്നാഡിയാർ

    Kollam bro. Baraka ennu varum.

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro…

      ബറാക്ക എഴുതിക്കൊണ്ടിരിക്കുകയാണ്. കറക്ഷൻസ് എല്ലാം കഴിഞ്ഞാലേ വരൂ….

  4. ഇവിടെ ഞാനൊരു comment ഇട്ടിരുന്നു..അത് എവിടെയോ പോയി..ഇനിയും അത് എഴുതാനും വയ്യാ. ????..ഞാന്‍ ആദ്യം പറഞ്ഞത് ചുരുക്കത്തില്‍ താഴെ പറയുന്നു
    ആദ്യത്തെ page il vayana സുഖം കിട്ടിയില്ല..എന്നാല്‍ munpottu പോകും തോറും എഴുത്ത് നന്നായത് പോലെ തോന്നി..എന്റെ വായനയുടെ prasnamakam…കഥ ishtapettu..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro,

      സത്യസന്തമായ അപിപ്രായം പറഞ്ഞതിനും❤❤❤❤

  5. കൊള്ളാം ബ്രോ നല്ല കഥ നല്ല എഴുത്ത്.കൂടുതൽ ഒന്നും പറയാനില്ല. അത്രേം ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. ഫ്ലോക്കി കട്ടേക്കാട്

      Thx ❤

  6. ❤❤❤

    1. ഫ്ലോക്കി കട്ടേക്കാട്

  7. ??? nice story bro ….

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

  8. yo…!!

    1. ഫ്ലോക്കി കട്ടേക്കാട്

  9. തൃശ്ശൂർക്കാരൻ ?

    Kidu bro ❤️❤️❤️❤️❤️?

    1. ഫ്ലോക്കി കട്ടേക്കാട്

      ❤thx bro

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.