ഇരുൾ വഴികൾ [ഫ്ലോക്കി കട്ടേകാട്] 82

കൂടെ വർക്ക്‌ ചെയ്യുന്ന സാമിന്റെ ബർത്ഡേ പാർടിക്ക് ആണ് താൻ അവനെ ആദ്യമായി കണ്ടത്. എല്ലാവരും ബർത്ഡേ ആഘോഷം പൊടിപൊടിക്കുമ്പോൾ കൂടുതൽ ആരോടും സംസാരിക്കാതെ, മൂക്കറ്റം കുടിച്ചു ഒരു മൂലയിൽ തന്നെ ചടഞ്ഞു കൂടിയിരിക്കുന്ന ദീപക്കിന്റെ മുഖം ഇപ്പോഴും മനസ്സിൽ ഓർമയുണ്ട്.

 

ആ കാഴ്ചയിൽ തന്നെ മനസ്സിലായി ആളൊട്ടും വെടിപ്പല്ല എന്ന്. ആരാണത് എന്ന എന്റെ ചോദ്യത്തിന്, തന്റെ ബാല്യ കാല സുഹൃത് ആണെന്നായിരുന്നു സാമിന്റെ മറുപടി. അന്നത്തെ ബര്ത്ഡേ പാർട്ടി കഴിഞ്ഞപ്പോഴേക്കും ആളെ കാണാൻ ഉണ്ടായിരുന്നില്ല.

 

പോകാൻ സമയം സാമും കൂട്ടരും താമസിക്കുന്ന വീടിന്റെ അടുക്കളയിൽ ബോധം കേട്ടു ഉറങ്ങുന്ന അവനെ കണ്ടതാണ്. അതായിരുന്നു ആദ്യ കാഴ്ച.

 

പിന്നീട് പലപ്പോഴും അവനെ ഞാൻ സാമിന്റെ കൂടെ കണ്ടിട്ടുണ്ടായിരുന്നു…. അപ്പോഴെല്ലാം ഒന്നുകിൽ കയ്യിൽ എരിയുന്ന ഒരു സിഗിരറ്റ് കാണും അല്ലങ്കിൽ അത്യാവശ്യം പൂസ് ആയിരിക്കും. ഇടതൂർന്ന കറുത്ത നീളൻ മുടി ഇടതു വശത്തേക്ക് കോതിയിടും . ലിനെൻ ക്ലോത്തിന്റെ  ഷർട്ട് ആയിരിക്കും മിക്കപ്പോഴും ഒതുങ്ങിയ ഉറച്ച ശരീരം. ഒത്ത ഉയരം. ഇരുനിറത്തിൽ നല്ല ആകാരങ്ങളൊക്കെ ഉണ്ട്. പക്ഷെ ഇതല്ലേ സ്വഭാവം……

 

 

“ഓയ്……. ഇത് വരെ ആലോചനകൾ തീർന്നില്ലേ……??? “

 

തനിക്കു നേരെ ചായ നീട്ടിക്കൊണ്ട് ദീപക്ക് എന്നെ ആലോചനകളിൽ നിന്നുയർത്തി….

 

വൈഗ : ഹെഹെ…… നാളെ എപ്പോഴാ പോകുന്നത്…. പോയാൽ എപ്പോ വരും???

 

ദീപക് : വെളുപ്പിന്  4 ന് ഇറങ്ങും…. തിരിച്ചു വരാൻ വീടൊന്നും ഇല്ലാത്തത് കൊണ്ട്, എപ്പോൾ എന്നതിനു ഇപ്പോൾ ഒരു നിശ്ചയം ഒന്നും ഇല്ല…..

 

ദീപക്ക് ഒരു സിപ് കട്ടൻ കുടിച്ചു കൊണ്ടാണ് അത് പറഞ്ഞത്….

 

ഞാൻ അവനെ തന്നെ നോക്കി നിന്നു…..

20 Comments

  1. Bro…

    സൂപ്പർ ബ്രോ…

    ഈ തീം പലപ്പോഴും കണ്ടിട്ടുണ്ട് പക്ഷേ.. താങ്കളുടെ എഴുത്തിൽ പ്രത്യേകത ഉണ്ട്… വെത്യാസം ഉണ്ടും…

    നന്നായി എഴുതി ഒരുപാട് ഇഷ്ട്ടപെട്ടു…

    മറ്റു കഥകൾക്കായി കാത്തിരിക്കുന്നു…

    ♥️♥️♥️♥️♥️♥️♥️

  2. oruppad kadhakal onnichu vaayichuvenkilum
    ithenthe manasil udakki flokki
    nalla ezhutth thudaruka iniyum

  3. മന്നാഡിയാർ

    Kollam bro. Baraka ennu varum.

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro…

      ബറാക്ക എഴുതിക്കൊണ്ടിരിക്കുകയാണ്. കറക്ഷൻസ് എല്ലാം കഴിഞ്ഞാലേ വരൂ….

  4. ഇവിടെ ഞാനൊരു comment ഇട്ടിരുന്നു..അത് എവിടെയോ പോയി..ഇനിയും അത് എഴുതാനും വയ്യാ. ????..ഞാന്‍ ആദ്യം പറഞ്ഞത് ചുരുക്കത്തില്‍ താഴെ പറയുന്നു
    ആദ്യത്തെ page il vayana സുഖം കിട്ടിയില്ല..എന്നാല്‍ munpottu പോകും തോറും എഴുത്ത് നന്നായത് പോലെ തോന്നി..എന്റെ വായനയുടെ prasnamakam…കഥ ishtapettu..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro,

      സത്യസന്തമായ അപിപ്രായം പറഞ്ഞതിനും❤❤❤❤

  5. കൊള്ളാം ബ്രോ നല്ല കഥ നല്ല എഴുത്ത്.കൂടുതൽ ഒന്നും പറയാനില്ല. അത്രേം ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. ഫ്ലോക്കി കട്ടേക്കാട്

      Thx ❤

  6. ❤❤❤

    1. ഫ്ലോക്കി കട്ടേക്കാട്

  7. ??? nice story bro ….

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

  8. yo…!!

    1. ഫ്ലോക്കി കട്ടേക്കാട്

  9. തൃശ്ശൂർക്കാരൻ ?

    Kidu bro ❤️❤️❤️❤️❤️?

    1. ഫ്ലോക്കി കട്ടേക്കാട്

      ❤thx bro

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.