ഇതിഹാസം [Enemy Hunter] 2066

“എന്തെരാടാ പെഴകളെ നീയോക്കെകൂടി ഒപ്പിച്ചുവെച്ചേക്കണേ.”കോപം കൊണ്ട് വെറതുള്ളിയായിരുന്നു ഭാസ്‌ക്കരൻ മാമന്റെ വരവ്.

“മാമനിരിക്ക് ഞാൻ പറയിട്ട് ” ശങ്കരനെണീറ്റ് നിന്ന് ലുങ്കിയുടെ മടിക്കുത്തഴിച്ചു.

“നിന്റെയൊന്നും കൂടെയിരുന്ന് സേവചെയ്യാൻ വന്നതല്ല.നീ അങ്ങേരടെ തൊട കണ്ടാരുന്നോടാ നാറി.ഇനി അങ്ങേർക്ക് നേരേപാട്ടിന്‌ നടക്കാൻ കഴിയൂന്ന് തോന്നണില്ല.ഡയലോഗ് തെറ്റിച്ചപ്പോ രണ്ട് തെറി പറഞ്ഞതിനാണോടാ ഈ കൊലച്ചതി.തീർന്നോടാ നിന്റെ കഴപ്പ്”

“കഴപ്പിന്റെ കാര്യം മാമൻ വീട്ടിപോയി മോളോട് ചോദിക്കണതാവും നല്ലത് ”

“എന്ത് പറഞ്ഞെടാ അവരാതി മോനെ ”

“ഒള്ളതാണ് മാമാ ….പലവട്ടം ആ കിളവൻ അവക്കടെ ചന്തിക്കു പിടിച്ചു.എന്നിട്ട് അവള് എന്നോടോ മാമനോടോ പറഞ്ഞോ …ആ കൂത്തിച്ചി നിന്നുകൊടുത്തു. അങ്ങനെയൊരുത്തനെ ഞാൻ വെറുതെ വിടണാരുന്നോ മാമൻ പറ”

“എന്തൊക്കെയാടാ നീയി പറയണേ “ഭാസ്കരന്മാമൻ തളർന്നു നിലത്തിരുന്നു.

“തന്നെ മാമാ. ഞാൻ പറഞ്ഞത് മുഴുവൻ സത്യാണ്.എനിക്ക് അവളോടുള്ള ഇഷ്ടത്തിന് ഒരു തരി പോലും കുറവ് വന്നിട്ടില്ല്.പക്ഷെ ആ നാറി ഈ നാട്ടീന്ന് പോവണം നേരെയൊന്നു നടക്കാൻ പോലുമാവാതെ.
അതിനുള്ളതേ ഞാൻ ചെയ്തിട്ടുള്ളു”

“എടാ ശങ്കരാ ഒരുത്തനോട് മുട്ടാൻ ഇറങ്ങുമ്പോ അവനേതാ എന്താന്നൊക്കെ പഠിച്ചിട്ട് വേണം ഇറങ്ങാൻ.”

“പഠിച്ചിട്ട് തന്നാ മാമാ ഇറങ്ങിയെ.അങ്ങേരെടെ ഇടതുതൊടയിൽ ഒരു ഇരുമ്പ് കിടപ്പുണ്ട്.കൃത്യം അത് നോക്കി തന്നാ പണിഞ്ഞത്”

ഭാസ്കരന്മാമൻ സുഗുമോന്റെ കയ്യിലെ ഗ്ലാസ്സെടുത്ത് ഒറ്റവലി വലിച്ചു.എന്നിട്ട് ശങ്കരനെ നോക്കി പറഞ്ഞു “മോനെ ശങ്കരാ നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാ.നീ കുറച്ചുനാള് ഇവിടെ നിന്ന് മാറി നിക്ക് ”

“എന്തരിനു ആ ഒന്നരക്കാലനെ പേടിച്ചാ”

“മോനെ ശങ്കരാ തിരോന്തോരം നാഗർകോവിൽ ബോർഡറില് പണ്ടൊരു S I ഉണ്ടാരുന്നു കനകയ്യ.പോവുന്ന സ്റ്റേഷനിലെല്ലാം മിനിമം മൂന്ന് ലോക്കപ്പ് മരണം എങ്കിലും നടത്തണ ഒരു കാട്ടുമാക്കാൻ.അങ്ങേരെടെ അടി കൊണ്ടാ നാണപ്പനാശാന്റെ എല്ലൊടിഞ്ഞത്”

“ഹാ ഹ …അപ്പൊ പോണ നാട്ടീന്നെല്ലാം കെളവൻ അടി വാരികൂട്ടിട്ടുണ്ടല്ലേ ” ശങ്കരന്റെ പുച്ഛച്ചിരി കേട്ട് ഫൽഗുവും കൂടെച്ചിരിച്ചു

“കനകയ്യനെ കഴുത്തറത്തു കൊന്നിട്ട് നാണപ്പനാശാൻ കൊറേനാള് ജയിലിലാരുന്നു മരുമോനെ ”

“എന്തര് മാമാ നിങ്ങളീ പറയണത്”ശങ്കരൻ കുന്തക്കാലിൽ നിലത്തിരുന്നു മാമനെ നോക്കി

“അതേടാ….കനകയ്യന്റെ ആദ്യത്തെ അടിക്ക് തന്നെ ആശാന്റെ തൊടയെല്ലു ഒടിഞ്ഞതാ….എന്നിട്ടും ഒന്നരക്കാലും വെച്ചാ ആശാൻ അവനെ!!!!
അയാളൊരു കിറുക്കനാടാ ആശാനൊരു പ്രശ്നമുണ്ട് ”

“എന്ത് പ്രശ്നം??”

13 Comments

  1. വേട്ടക്കാരാ. ?‍♂️?‍♂️?‍♂️
    വീണ്ടും പൊളിച്ചല്ലോ.. അടിപൊളി. ദുർമേദസില്ലാത്ത നല്ലൊരു കുഞ്ഞുകഥ ??????

    1. ??? thanks bro

      1. Kadhakollam?jeevithathilayalum kadhayilaayalum ‘pachali’ thanne villathi?✌️

  2. നിധീഷ്

    നിന്റ കഥ കൊള്ളാം❤❤❤…. പിന്നെ പാണ്ഡവർ ഒരിക്കലും ദുര്യോദനനെ ഭയന്നതായി ഞാൻ എവിടെയും വായിച്ചിട്ടില്ല….

    1. Athu aa characternu vendi cherthatha putanam valachodikan sramichathallaa

  3. ഏക - ദന്തി

    ശത്രു വേട്ടക്കാരാ .. നാടൻ കഥ … നാടക കഥ … നാടൻ അവതരണം … പക്ഷെ തകർത്തു ….
    നല്ലോണം ഇഷ്ടായി ….തോനെ ഹാർട്സ്

    1. Thanks bro

  4. ഒന്നും പറയാനില്ല സൂപ്പർ… ❤❤ നാടൻ ശൈലിയും നാടക ശൈലിയും കഥയും കഥാപാത്രങ്ങളും എല്ലാമെല്ലാം അടിപൊളി… ❤❤

    1. Thanks bro

  5. ??

    1. ♥️♥️

    1. ♥️♥️♥️

Comments are closed.