“പ്രാക്ടീസ് തൊട്ട് കാണണതാ…വസ്ത്രാക്ഷേപം സീനില് ലവൻ മനപ്പൂർവ്വം അവളുടെ ചന്തിക്ക് പിടിച്ചെടാ”
“അണ്ണാ നിങ്ങക്ക് തോന്നീതാവും”
“അല്ലെടെ പലതവണ കണ്ട് ഞാൻ ..ലവൻ പിടിച്ചതിനല്ല് കൊഴപ്പം ..ലവള് നിന്നുകൊടുത്തടെ ….കൈതട്ടിമാറ്റിലാ …ഒച്ചവെച്ചില്ലാ …സീൻ കഴിയുമ്പോ എന്നോട് പറയുന്ന് കരുതി ….എവിടുന്ന് …”ശങ്കരന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
” അണ്ണാ നിങ്ങള് സെന്റി ആവല്ലേ “സുഗുമോൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എങ്ങനെ ആവാതിരിക്കുമെടെ …പത്ത് വയസ്സുതൊട്ട് നെഞ്ചിലിട്ടോണ്ട് നടക്കണതാണ് അവളെ”
“പെണ്ണുങ്ങളെ പറഞ്ഞിട്ട് കാര്യമില്ലണ്ണാ .വയസ്സനായാലും ആശാന് എമ്മാതിരി തലയെടുപ്പാ …ആറടി പൊക്കം കൊമ്പൻ മീശ … ആ വിരിഞ്ഞ മാറിലെ നരച്ച രോമം കണ്ടാ ഏതവളും വീണുപോകും” ഫൽഗു പുറത്തേക്കുനോക്കി അലക്ഷ്യമായി പറഞ്ഞു.
“എന്റെ ഫാൽഗുവണ്ണാ ..നിങ്ങള് സ്ഥിരം കുത്തിത്തിരുപ്പുണ്ടാക്കല്ലേ ” സുഗുമൊൻ ഫൽഗുവിനെ നോക്കി പറഞ്ഞു.
“ഒന്ന് പോയെടാ ചെക്കാ ..ഞാൻ ഒള്ളത് പറഞ്ഞതാ ”
“പ്ലാൻ ചെയ്ത് കൊടുത്ത പണിയാടാ ..പൈലുകളെ ” ശങ്കരൻ കണ്ണുതുടച്ച്കൊണ്ട് പറഞ്ഞു
“പ്ലാസ്റ്റിക് ഗദ മാറ്റി വർക്കിച്ചന്റെ വർക്ഷോപ്പിൽ വെൽഡ് ചെയ്തെടുത്ത നല്ല ഇരുമ്പ് ഗദ ചായം പൂശിയെടുത്തു.
ഒരാഴ്ചത്തെ പണിയായിരുന്നു.
കൊടിയേറ്റിന് പൊട്ടിയ കദനയേ വെല്ലണ മൊഴക്കല്ലേ അവന്റെ തോടെന്നു കേട്ടത്”
“അണ്ണാ നിങ്ങള് കൊടുര മാസ്സാണ് കെട്ടാ ” ഫൽഗു ശങ്കരന്റെ തോളത്തു തട്ടി അഭനന്ദിച്ചു.
“നമ്മടെ കോണ്സ്റ്റബിള് കൃഷ്ണൻ ചേട്ടന് ഇങ്ങേരെ അറിയാം ..മൂപ്പരാ പറഞ്ഞത് ലവന്റെ ഇടത്തേതൊടയിൽ ഒരു ഇരുമ്പ് കെടപ്പുണ്ടെന്നു”
“ഇരുമ്പാ ?”
“അതേടാ, പണ്ടെങ്ങോ ഒരു ആക്സിഡന്റ് പറ്റിയപ്പോ കമ്പി ഇട്ടതാ.ധർമ്മം ഒന്നും നോക്കീലാ മർമ്മം നോക്കി തന്നെ കിഴുക്കി.കെളവനിപ്പോ കാലനക്കാനാവാതെ കെടന്ന് മോങ്ങണുണ്ടാവും”
“എന്റെ അണ്ണാ നിങ്ങള് പൊളി ആണ് …എന്നിട്ട് നിങ്ങള് സുശീലേച്ചിയോട് വല്ലതും ചോയ്ച്ചാ?”
“ഇല്ലെടെ …ആ പുന്നാരമോളെ
എനിക്കൊന്ന് കാണണം .ഇവിടുന്ന് നേരെ അങ്ങോട്ടാ പോണേ .നിങ്ങക്കറിയുവോ തട്ടേവെച്ചും പിടിച്ചെടാ ആ പൊലയാടിമോൻ അവക്കടെ ചന്തിക്ക്. അവള് ഒന്ന് തട്ടി മാറ്റികൂടിയില്ല.സ്റ്റേജില് അത് കണ്ടുനിന്ന എന്റെ അവസ്ഥ നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ . അതാ എന്റെ അടീടെ ആക്കം കൂട്ടിത്.ഇനി മേലാൽ അവൻ നേരാംവണ്ണം നിലത്ത് ചവിട്ടി നടക്കരുത്..തൂ.. …”ശങ്കരന്റെ തുപ്പലം പതിച്ച തൊട്ടാവാടികൾ ഭയം കൊണ്ട് ചുരുങ്ങി.
ഇരുട്ടിൽനിന്നു അവർക്കുനേരെ ഒരു ടോർച്ചുവെളിച്ചം നടന്നടുത്തു.
വേട്ടക്കാരാ. ?♂️?♂️?♂️
വീണ്ടും പൊളിച്ചല്ലോ.. അടിപൊളി. ദുർമേദസില്ലാത്ത നല്ലൊരു കുഞ്ഞുകഥ ??????
??? thanks bro
Kadhakollam?jeevithathilayalum kadhayilaayalum ‘pachali’ thanne villathi?✌️
നിന്റ കഥ കൊള്ളാം❤❤❤…. പിന്നെ പാണ്ഡവർ ഒരിക്കലും ദുര്യോദനനെ ഭയന്നതായി ഞാൻ എവിടെയും വായിച്ചിട്ടില്ല….
Athu aa characternu vendi cherthatha putanam valachodikan sramichathallaa
ശത്രു വേട്ടക്കാരാ .. നാടൻ കഥ … നാടക കഥ … നാടൻ അവതരണം … പക്ഷെ തകർത്തു ….
നല്ലോണം ഇഷ്ടായി ….തോനെ ഹാർട്സ്
Thanks bro
ഒന്നും പറയാനില്ല സൂപ്പർ… ❤❤ നാടൻ ശൈലിയും നാടക ശൈലിയും കഥയും കഥാപാത്രങ്ങളും എല്ലാമെല്ലാം അടിപൊളി… ❤❤
Thanks bro
??
♥️♥️
???
♥️♥️♥️