കൂട്ടുകാരെ/ കൂട്ടുകാരികളെ… ഇതൊരു കഥ അല്ല.. ആർക്കും കൊടുക്കാതെ ഹൃദയത്തിന്റെ ഒരു പ്രേതെക കോണിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ഓർമകൾ ആണ്… പ്രവാസി ബ്രോയോട് വാക്കു പറഞ്ഞത് പോലെ ഞാൻ ഇതെന്റെ ഈ കുടുംബവും ആയി പങ്കുവെക്കുന്നു….
സ്നേഹത്തോടെ എംകെ… ❤️
ഓർമ്മത്താളുകളിലെ മായാത്ത മുഖം…
കർണാടകം ബോർഡർ വരെ ബൈക്ക് ഓടിച്ചു തിരിച്ചു വരുന്ന വഴി ആയിരുന്നു ഞാനും അനിയത്തിയും.. പൊതുവെ വണ്ടികൾ കുറഞ്ഞ വഴി ആണ്. അതാകുമ്പോൾ ബൈക്ക് പറത്തി വിടാം എന്നൊരു ഗുണം ഉണ്ട് (wear proper gears when you ride)
അവൾ ഷിക്കാഗോയിൽ നിന്നും വന്നിട്ട് കുറച്ചു മാസം ആയി. കോവിഡ് പടർന്നപ്പോൾ, എല്ലാം അടച്ചു പൂട്ടി.
അതുകൊണ്ട് ആണ് അവൾ നാട്ടിൽ എത്തിയത്..
ഇനി കോവിഡ് കാലം ഒക്കെ കഴിഞ്ഞു മാത്രം തിരിച്ചുപോകും..
അവൾ ഷികാഗോയിലേക്ക് പറക്കുമ്പോൾ ഞാൻ മ്യൂണിക്കിലേക്ക് ആയിരിക്കും പറക്കുക.. ലോകത്തിന്റെ രണ്ടു കോണിലേക്ക്..
ജീവിതം അങ്ങനെ ആണ്… അത് മാറിക്കൊണ്ടേ ഇരിക്കും.. Nothing lasts forever… but memories does.
എന്റെ ബൈക്ക് സ്പീഡ് 90ഇൽ ആണ്… പക്ഷെ അവൾ ആണ് മുൻപിൽ..
എന്റെ ഹോണ്ട വച്ച് അവളുടെ കെടിഎമ്മിന്റെ അടുത്ത് പോലും എത്തില്ല. ഞങ്ങൾ തമ്മിൽ റേസ് നടത്താറുണ്ട്.. ഇടക്ക് മാത്രം ആണ് എന്റെ ജയം.. പകരം അവൾ പറയുന്ന കാര്യം ചെയ്തു കൊടുക്കണം..
അതും എന്റെ ബൈക്ക് പെണ്ണിന് ഈ ഇടെ ആയി അല്പം തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്.. അത് കൊണ്ട് തോൽവികൾ കൂടുതൽ ആണ്.. അല്ലാതെ അവളുടെ കഴിവ് അല്ല. ??
ഞങ്ങളെ ദൈവം തമ്പുരാൻ ഒരേ രുചികളും ആയാണ് ഇറക്കി വിട്ടത്…
വണ്ടിപ്രാന്ത്, യാത്ര പ്രാന്ത്, പ്രകൃതി സ്നേഹം, ഫിറ്റ്നസ് മേഖലയോടുള്ള സ്നേഹം.. കിക്ക് ബോക്സിങ്….അങ്ങനെ പലതും.. അവൾ ഒരു പ്രൊ കിക്ക് ബോക്സർ ആണ്.. ഷിക്കാഗോ ഹെൽത്ത് ക്ലബിലെ ചാമ്പ്യൻ.. കുസൃതി..
എന്നോടാണ് അവളുടെ വികൃതികൾ എല്ലാം കാണിക്കുന്നത്.. മറ്റുള്ളവരോട് തനി റെബലും ആണ്.. അതുകൊണ്ട് തന്നെ അവളുടെ കുസൃതികൾ ഒക്കെ ഞാൻ അനുവദിച്ചു കൊടുക്കും..
ചേച്ചി ആയും അനിയത്തി ആയും കൂട്ടുകാരി ആയും എല്ലാം അവൾ ആണ് എനിക്ക് ഇപ്പോൾ…
വണ്ടികൾ വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു.. നേരം അഞ്ചു മണി കഴിഞ്ഞു..
“ഓ വന്നോ രണ്ടുംകൂടി? ആ വഴി പോയി എന്ന് വിചാരിച്ചു ….”
അമ്മ വരാന്തയിൽ എന്തോ വായിച്ചു ഇരിക്കുകയായിരുന്നു.. ഇതുപോലെ പോയാൽ നേരം വെളുക്കുമ്പോൾ ഒക്കെയാണ് ഞങ്ങൾ തിരിച്ചു എത്തുക.. അമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല..
“പിന്നെ ഞാൻ പോയാലോ എന്ന് പറഞ്ഞതാണ് ലിനുവാണു പറഞ്ഞെ ഇന്ന് രാത്രി ചിക്കൻ കനാലിൽ പൊരിക്കാം എന്ന്. സൊ ഐ കുദിന്റ് റെസിസ്റ്… “
“കനാൽ അല്ലെടീ കനൽ….”
“എല്ലാം ഒരുപോലെ അല്ലെ…”
അവൾ അമ്മയുടെ കവിളിൽ നുള്ളി മുകളിലേക്ക് ഓടി പോയപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു..
“എന്താണ് നാൻസി?”
അമ്മയെ ഞാൻ സ്നേഹം കൂടുമ്പോൾ പേര് വിളിക്കാറുണ്ട്..
“നീ പോടാ… ചായ വേണോ? വേണേൽ വച്ച് എനിക്കും കൂടി താ…”
അതും പറഞ്ഞു അമ്മ വായിച്ചു കൊണ്ടിരുന്ന ബുക്കിലേക്ക് മുഖം പൂഴ്ത്തി കള്ളചിരി ചിരിച്ചു. കള്ളിയാ പെരും കള്ളി… എനിക്ക് ചിരി വന്നു.
“ഓഹോ… ഡാഡി എവിടെ? “
ഞാൻ എതിർപ്പൊന്നും കാണിക്കാതെ ചോദിച്ചു..
“ആ കൈക്കോട്ടും എടുത്തു എങ്ങോട്ടോ പോയി.. വേറെ പണി ഒന്നും ഇല്ല..”
അച്ഛൻ കൃഷി കൃഷി എന്നൊക്കെ പറഞ്ഞു അകെ ബഹളമായം ആണ്.. ഇവിടെ ഒരു കൊച്ചു എസ്റ്റേറ്റ് ഉണ്ട് ഞങ്ങൾക്ക്.. കുരുമുളകും കാപ്പിയും അങ്ങനെ പലതും..
അമ്മ പണ്ട് അച്ഛന്റെ വലം കൈ ആയി നിന്നതാണ്.. സാരി എടുത്തു കുത്തി തിണ്ണയിൽ നിന്നും കുരുമുളക് ചാക്കുകൾ എടുത്തു അച്ഛന്റെ പഴയ ജീപ്പിന്റെ പുറകിലേക്ക് വലിച്ചെറിയുന്ന വാണിയംകുളംകാരി അമ്മ എന്നും എനിക്ക് അതിശയം ആയിരുന്നു..
Vayikkan orupad vaiki. Karanju poyi.
Vaayikkan vaykiyathil aadhyame kshama chodikunnu
Karayichi kalanjallo bro
Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,
Super bro ❤ sad aakki?
മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ
എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????
??
കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???
വായിക്കാൻ വൈകി എന്നാലും കമന്റ് ഇടാതിരിക്കാൻ സാധിക്കാതില്ല
എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന
❤
???