ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1726

“അറിയില്ലെടാ… ഇവിടെ തന്നെ നില്ക്കാൻ നോക്കണം.. എനിക്ക് വയ്യ ഇനി നീയും കൂടെ ഇല്ലാതെ എങ്ങനെയാ…”

അവൾ വിഷമത്തോടെ ആണ് അത് പറഞ്ഞത്.. എനിക്കും അത് കേട്ടപ്പോൾ വിഷമം തോന്നി.. അവൾ അത്രക്ക് അടുത്ത് കഴിഞ്ഞു.. അവളെ പിരിയുന്നത് ആലോചിക്കാൻ കൂടെ വയ്യ..

ദിവസങ്ങൾ കടന്നുപോയി.. മാസങ്ങൾ.. ഞങ്ങൾ വളരെ അടുത്തു.. ഇടക്ക് ഞങ്ങൾ ക്ലാസ് കട്ട് ചെയ്തു എങ്ങോട്ടെങ്കിലും ഒക്കെ പോകും.. അതും ഒരു രസം ആണ്.. പെണ്ണായ അവൾക്ക് പേടി ഇല്ല പിന്നെയല്ലേ എനിക്ക് എന്ന് ഞാൻ ചിന്തിച്ചു.

തോടിന്റെ കരയും പാറപ്പുറവും ഞങ്ങളുടെ സ്ഥിരം സ്ഥലം ആയി.. ഒരേ മനസും ഇരു ശരീരവും ആയി ഞങ്ങൾ അങ്ങനെ നടന്നു.. അവളെ കണ്ടതിൽ പിന്നെ ഞാൻ ഒരു ദിവസം പോലും ലീവ് എടുത്തിട്ടില്ല.. അവളും.. ഒരുമിച്ചു മാത്രം എല്ലാം…

മോഡൽ എക്സാം തുടങ്ങുന്നതിന്റെ തലേ ദിവസം.. ഞങ്ങൾ പതിവ് സ്ഥലത്ത് ഇരിക്കുകയായിരുന്നു..

“എന്നെ ഒന്ന് ഉമ്മ വെക്കുമോ?”

ഒരു ദിവസം അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി..

“എഹ്‌ എന്താ?”

“എന്താ നീ ഉമ്മ എന്ന് കേട്ടിട്ടില്ലേ?”

അവൾ എന്നെ നോക്കി കണ്ണുരുട്ടി.. എനിക്ക് ഒരു വിറയൽ പോലെ വന്നു..

“കേട്ടിട്ടുണ്ട്.. എന്നാൽ.. എന്താ പെട്ടെന്ന് അങ്ങനെ തോന്നാൻ?”

“ഡാ പൊട്ടാ.. നമ്മൾ അത്ര ക്ലോസ് ഫ്രണ്ട്സ് അല്ലെ.. അപ്പോൾ ഒരു ഉമ്മ തന്നാൽ എന്താ.. അതെങ്ങനെ ഉണ്ടെന്നു അറിയാൻ ആണ്…”

അവൾ എന്റെ അടുത്തേക്ക് ഇരുന്നു.. ഞാൻ ഒന്നും മിണ്ടാതെ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. പൂവിൽ തൊട്ടതു പോലെ..

ഉടനെ അവൾ എന്നെ ദേഷ്യത്തിൽ നോക്കി..

“എന്താടീ?”

“കവിളിൽ ആണോ പൊട്ടാ? ഇവിടെ….”

അവൾ അവളുടെ ചുവന്നു തുടുത്ത അധരങ്ങളിൽ കൈ വിരൽ തൊട്ടപ്പോൾ ഞാൻ ഒന്ന് വിറച്ചു.. ദൈവമേ ചുണ്ടിലോ…

“ചു.. ചുണ്ടിലോ.. ആനി നീ….”

അത് പറഞ്ഞു തീരും മുൻപേ അവൾ എന്റെ മുഖം പിടിച്ചു അവളുടെ അധരങ്ങൾ കൊണ്ട് എന്റെ ആത്മാവിനെ കവർന്നിരുന്നു..
ഞാൻ വിറച്ചു.. ശരിക്കും വിറച്ചു… പക്ഷെ അവളുടെ സുഗന്ധവും.. അധരങ്ങളിലെ ചൂടും ഞാൻ അറിഞ്ഞപ്പോൾ ഞാൻ പരിസരം മറന്നു..

ആദ്യ ചുംബനം എന്റെ ആനിയിൽ നിന്നും… പ്രാന്തമായ് ചുംബിച്ചു.. എന്റെ മുൻനിരയിലെ ഒരു പല്ല് നിര തെറ്റിയതാണ്.. അത് അവളുടെ അധരങ്ങളിൽ പോറൽ ഉണ്ടാക്കിയപ്പോൾ അവൾ എന്നെ ഒന്ന് പിച്ചി..

“മെല്ലെ… മെല്ലെ..”

അതോടെ ഞാൻ ഒന്ന് നിയന്ദ്രിച്ചു… ഞാൻ അവളെ ഒന്ന് നോക്കി വീണ്ടും മെല്ലെ ചുംബിച്ചു.. ഈ ലോകം മറന്നു.. ചുറ്റുപാടും ഉള്ളത് ഒക്കെ മറന്നു.. ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ..
ലോകത്തിലെ ഏറ്റവും മധുരം ഉള്ളത് എന്താണെന്നു ചോദിച്ചാൽ അത് ചുംബനം തന്നെയാണ് എന്ന് ഉറപ്പിച്ച നിമിഷങ്ങൾ..

കിതച്ചു കൊണ്ട് മെല്ലെ അധരങ്ങൾ വിടർത്തി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു…

“എന്റെ ജീവൻ ആണ് നീ….”

എന്റെ ചെവിയിൽ അവൾ മെല്ലെ മൊഴിഞ്ഞപ്പോൾ എന്റെ ശരീരത്തെ രോമങ്ങൾ മുഴുവൻ എണീറ്റ് നിന്നു..

അവൾ ഒന്ന് കൂടി എന്റെ മുഖം പിടിച്ചു ചുണ്ടിൽ ചുംബിച്ചു.. അതിന് ശേഷം എഴുന്നേറ്റ് ഓടി… അവൾ പോകുന്നത് നോക്കി ശില പോലെ ഇരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു..

ഞാൻ ഏകദേശം ഒരു മണിക്കൂറോളം അവിടെ ഇരുന്നു.. ആകെ ഈ ലോകത്തിൽ നിന്നും പോയ അവസ്ഥ ആയിരുന്നു..

മോഡൽ എക്സാം ഒക്കെ നല്ല രീതിയിൽ നടന്നു.. അത് കഴിഞ്ഞു ഞങ്ങൾ സംസാരിച്ചു എങ്കിലും അവൾക്ക് എന്റെ കണ്ണിൽ നോക്കാൻ ഒരു മടി പോലെ തോന്നി.. എനിക്കും അവളെ കാണുമ്പോൾ നാണം തോന്നിയിരുന്നു..

രണ്ടോ മൂന്നോ ദിവസം ലീവ് ആയിരുന്നു.. അവൾ തോടിന്റെ കരയിൽ വന്നില്ല.

പിന്നെ അവളെ കണ്ടത് സെൻറ്ഓഫ് ദിവസം ആണ്.. ഇളം പിങ്ക് ഫ്രോക് ഇട്ടു വന്ന അവൾ എന്റെ അടുത്തേക്ക് ഓടി വന്നു..

“അമ്മക്ക് വയ്യട… അതാണ് വരാഞ്ഞേ.., ഇന്ന് പോകുന്നതിന് മുൻപേ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്.. ഇനിയും ഞാൻ അത് പറഞ്ഞില്ല എങ്കിൽ ശരിയാകില്ല…”

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.