ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1726

അവൾ സങ്കടത്തോടെ പറഞ്ഞു… എനിക്ക് ആകാംഷ ആയി..

“എന്താടീ?”

“അടങ്ങി നില്ലെടാ ചെക്കാ. സമയം ഉണ്ടല്ലോ…”

അവൾ ചിരിച്ചു കൊണ്ട് എന്റെ കവിളിൽ പിച്ചി.. അവളുടെ ഓട്ടോഗ്രാഫ് കൈയിൽ കിട്ടിയപ്പോൾ ഞാൻ അതിന്റെ അവസാന പേജ് എടുത്തു..

“ആനി, അവസാന പേജിൽ എഴുതിയ എന്നെ അവസാനം വരെ നീ മറക്കില്ല എന്ന് എനിക്ക് ഉറപ്പാണ്… എന്നും നീ ഉണ്ടാകും എന്റെ മനസ്സിൽ… ഇഷ്ടമാടീ നിന്നെ… പറയാൻ പോലും പറ്റാത്ത അത്ര ആഴത്തിൽ….”

സ്നേഹത്തോടെ ലിനു

ഇത്രയും ആണ് ഞാൻ എഴുതിയത്.. എന്നെ വിറക്കുന്നുണ്ടായിരുന്നു… സെൻറ് ഓഫ് കഴിഞ്ഞു അവൾ എന്നെ കാത്തു നിന്നു.. ഗേറ്റിന്റെ അവിടെ.. അവൾ വല്ലാത്ത ടെൻഷനിൽ ആണെന്ന് തോന്നി..

ഞാൻ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ നഖം കടിച്ചു നിന്ന് എന്നെ നോക്കി ചിരിച്ചു..

“എക്സാമിനൊക്കെ നേരത്തെ വരണം… “

ഞാൻ കണ്ട പാടെ അവളോട് പറഞ്ഞു…

“ഞാൻ എവിടെ ഉണ്ടാകും എന്ന് നിനക്ക് അറിഞ്ഞൂടെ പൊട്ടാ..?”

അവൾ എന്റെ വയറിൽ പിച്ചി.. ഞാൻ ചിരിച്ചു.. അവളും.. എന്തോ പറയാൻ വന്നപ്പോൾ ആണ് ഒരു ചുവന്ന മാരുതി കാർ ഗേറ്റിൽ വന്നു ഹോൺ അടിച്ചത്..

“പാപ്പാ….?”

അവൾ അത് പറഞ്ഞു കൊണ്ട് കാറിനു നേരെ ഓടി.. അയാൾ അവളോട് എന്തോ പറഞ്ഞു.. അവൾ വേഗം ഡോർ തുറന്നു… എന്നിട്ട് എന്തോ ആലോചിച്ചു.. ഓടി എന്റെ അടുത്ത് വന്നു…

“ലിനു.. അമ്മക്ക് തീരെ വയ്യ… ഞാൻ പോവ്വാ, നന്നായി പഠിക്കണം…”

നിറ കണ്ണുകളോടെ അവൾ അത് പറഞ്ഞു ഓടിയപ്പോൾ എന്റെ ചങ്ക് പറഞ്ഞു പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്… കാർ തിരിഞ്ഞു പോകുമ്പോൾ ആ തുളുമ്പിയ കണ്ണുകൾ എന്നെ നോക്കിയിരുന്നു….

പിറ്റേന്ന് രാവിലെ ഞാൻ തോടിന്റെ കരക്ക് വന്നിരുന്നു.. അവൾ ഇല്ലായിരുന്നു..

എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല… എന്നാലും ഞാൻ ശ്രമിച്ചു.. അവൾ പറഞ്ഞ വാക്ക് അതാണ്..

ഞാൻ അവൾ തന്ന ലാൻഡ്ഫോൺ നമ്പറിൽ വിളിച്ചു.. ആരും എടുത്തില്ല.. എന്റെ വീട്ടിൽ ആ സമയം ഫോൺ ഇല്ലായിരുന്നു.. എന്നെ കിട്ടുന്ന വേറെ ഫോണും ഇല്ലായിരുന്നു…

അവൾ പിന്നെ തോടിന്റെ കരക്ക് വന്നിട്ടില്ല.. എക്സാം ദിവസം ഞാൻ നേരത്തെ ചെന്നു… ആദ്യ ദിവസം ഏതായിരുന്നു എക്സാം എന്നെനിക്ക് ഇന്ന് ഓർമ ഇല്ല.. വേഗം എഴുതി പുറത്തേക്ക് ഓടി അവളുടെ ഹാളിന്റെ പുറത്തു കാത്തു നിന്നു..

എല്ലാവരും പുറത്ത് ഇറങ്ങി.. അവൾ മാത്രം ഇല്ല… ആ ഹാളിൽ ഉണ്ടായിരുന്ന മറ്റു കുട്ടികളോട് ചോദിച്ചു.. അവൾ വന്നിട്ടില്ല.. നേരെ മേരി ടീച്ചറുടെ അടുത്ത് ചെന്നു..

“അവളുടെ അമ്മക്ക് സുഖം ഇല്ലാ നാട്ടിലേക്ക് കൊണ്ടുപോയി അവൾ എക്സാം എഴുതില്ല എന്ന് അവളുടെ അച്ഛൻ വിളിച്ചു പറഞ്ഞു… പാവം കുട്ടി…”

അതൊരു ഇടിമിന്നൽ പോലെയാണ് എന്റെ നെഞ്ചിൽ കൊണ്ടത്.. തളർന്നു വീണു പോകുമോ എന്ന് പോലും ഞാൻ ഭയന്നു..

ഞാൻ ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു കരഞ്ഞു.. രണ്ടു കൈകൾ എന്നെ ഇരുവശത്തും നിന്നും ചുറ്റി പിടിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.. അർജുനും പ്രവീണും..

“അവൾ പോയി അല്ലേടാ…”

ഞാൻ വിതുമ്പി കരഞ്ഞു… ഒരിക്കലും ആലോചിച്ചില്ല ഇങ്ങനെ ഒരു അവസ്ഥ വരും എന്ന്… പിന്നത്തെ ദിവസങ്ങൾ ഞാൻ ആകെ ഒതുങ്ങി കൂടി… അവസാന ദിവസം കെമിസ്ട്രി എക്സാം..

അതിന്റെ തലേ ദിവസം ആണ് ഞാൻ എന്റെ ഓട്ടോഗ്രാഫ് എടുത്തു നോക്കിയത്.. മറച്ചു നടുക്ക് വന്നപ്പോൾ അവൾ എഴുതിയിരിക്കുന്നു..

അത് വായിച്ചു ഞാൻ ബെഡിൽ കിടന്നു അലറി കരഞ്ഞു.. ശബ്ദം പുറത്തു വരാതെ…

“എന്റെ ലിനു.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണെടാ.. പ്രണയം ആണ് നിന്നോട്.. എനിക്ക് നേരിട്ട് പറയാൻ പറ്റാഞ്ഞിട്ടാണ്.. എന്നോട് ക്ഷമിക്കണം.. I love you, I love you so much. പറ്റില്ലെടാ നീ ഇല്ലാതെ… I love you…. I love you… I love you…”

നിന്റെ ആനി.

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.