ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1726

ആകെ ബഹളം.. എന്നെ മേരി ടീച്ചറും ഒരു സാറും കൂടെ ആശുപത്രിയിൽ കൊണ്ടുപോയി.. കയ്യിൽ മരുന്ന് വച്ച് കെട്ടി.. ഇൻഫെക്ഷൻ ആകാതെ ഇരിക്കാൻ എന്തോ ഒരു ഇഞ്ചക്ഷനും തന്നു..
അവിടെ നിന്നും ഓട്ടോ വിളിച്ചു എന്നെ വീട്ടിൽ ആക്കി.. കാര്യം അറിഞ്ഞു ഉടനെ അച്ഛൻ സ്കൂളിലേക്ക് ജീപ്പ് ഓടിച്ചു പോയി..

അച്ഛൻ സൂസൻ ടീച്ചറെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു.. ഇനി എന്നെ ഈ സ്കൂളിൽ വിടില്ല എന്ന് പറഞ്ഞു. വേറെ സ്കൂളിൽ ചേർക്കും എന്നൊക്കെ പറഞ്ഞിട്ടാണ് അച്ഛൻ വന്നത്..

ഞാൻ ഒരു ആഴ്ച വീട്ടിൽ ഇരുന്നു.. എട്ടാം ദിവസം മേരി ടീച്ചറും ഒരു സാറും വീട്ടിൽ വന്നു.. ഇനി അങ്ങനെ ഉണ്ടാകില്ല എന്ന് അച്ഛന് വാക്ക് കൊടുത്തപ്പോൾ അച്ഛൻ മനസ് മാറ്റി..

കൈ ഒക്കെ ശരിയായിരുന്നു.. അടുത്ത ദിവസം ഞാൻ സ്കൂളിൽ ചെന്നു.. ആരെയും നോക്കാതെ ഞാൻ പുറകിലെ ബെഞ്ചിൽ പോയി ഇരുന്നു..

അവന്മാർ എന്നെ കെട്ടിപ്പിടിച്ചപ്പോൾ എനിക്ക് സമാധാനം തോന്നി..

“അളിയാ.. നിന്നെ അവൾ അനേഷിച്ചിരുന്നു..”

“കൊലക്ക് കൊടുക്കാൻ ആകും.. നീ പോടാ പട്ടി….”

എന്റെ വായിൽ നിന്നും അത് കേട്ടപ്പോൾ അർജുൻ ഒതുങ്ങി.. ഉടനെ അവൻ എന്നെ ഒന്ന് തോണ്ടി..

അവൾ ക്ലാസ്സിലേക്ക് വരുന്നു.. ഞാൻ ഇരുന്ന ഭാഗത്തേക്ക് നോക്കി ആണ് അവൾ വന്നത്..

എന്നെ കണ്ടതും ഒരു പുഞ്ചിരി വിടർന്നപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി.. എന്നാൽ ഞാൻ മുഖം കുനിച്ചു ഇരുന്നു…

“ഡാ അവൾ നിന്നെ നോക്കുന്നുണ്ട്….”

ഇടക്ക് അവൾ തിരിയുമ്പോൾ കമന്ററി പോലെ അർജുൻ എന്റെ ചെവിയിൽ പറയും.. ഞാൻ തിരിച്ചു തെറി പറയും..എനിക്ക് അവളെ നോക്കാൻ തോന്നിയില്ല..

കണക്കിന്റെ പീരിയഡ് ആയപ്പോൾ എനിക്ക് പേടി തോന്നി.. സൂസൻ ടീച്ചർ ആണ് കണക്ക് എടുക്കുന്നത്.. വളരെ സൗന്ദര്യം ഉള്ള ഒരു ടീച്ചർ ഒക്കെയാണ്.. പക്ഷെ അതോടെ എനിക്ക് അവരെ പേടി ആയിരുന്നു..

ടീച്ചർ വന്നപാടെ എന്നെയാണ് നോക്കിയത്.. ടീച്ചർ ബാഗ് തുറന്നു എന്തോ എടുത്തു എന്റെ നേരെ വന്നപ്പോൾ ഞാൻ ശരിക്കും പേടിച്ചു.. തല താഴ്ത്തി ഇരുന്നു..

“ലിനു..?”

ടീച്ചർ എന്റെ താടി പിടിച്ചു പൊക്കി മുഖത്ത് നോക്കി.. ടീച്ചറിന്റെ കണ്ണ് നിറഞ്ഞിരുന്നു..

“നീ വന്നില്ലായിരുന്നു എങ്കിൽ ഞാൻ ഈ ജോലി കളഞ്ഞു പോയേനെ.. പറ്റിപോയെടാ കുട്ടാ…”

അവർ എന്റെ കവിളിൽ തലോടിയപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി.. അവർ ഒരു വലിയ ചോക്ലേറ്റ് എടുത്തു കയ്യിൽ തന്നു..

“സാരമില്ലട്ടോ.. ഞാൻ നിന്റെ ടീച്ചർ അല്ലെ… പറ്റിപ്പോയി… ക്ഷമിക്കണം…”

ആ വാക്ക് ധാരാളമായിരുന്നു എന്നെ സന്തോഷിപ്പിക്കാൻ.. ഒരൊറ്റ നിമിഷം കൊണ്ട് തന്നെ എന്റെ അഭിമാനം വീണ്ടും ഉയർന്നു… എന്റെ സങ്കടം ഒക്കെ പോയി…

കുട്ടികളൊക്കെ എന്നെ നോക്കിയപ്പോൾ അതിൽ വിടർന്ന രണ്ടു നക്ഷത്ര കണ്ണുകളും ഉണ്ടായിരുന്നു..

അന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു ക്ലാസ്സിൽ വന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു..

ഞാൻ മുഖം കുനിച്ചു പുറകിലെ ബെഞ്ചിലേക്ക് നടന്നു.. ബാഗിൽ ടിഫിൻ ബോക്സ് വച്ച് തിരിഞ്ഞപ്പോൾ അവൾ പുറകിൽ..ഞാൻ ഒന്ന് ഞെട്ടി..

“അന്ന് ഒത്തിരി വേദനിച്ചു അല്ലെ? എന്നോട് ക്ഷമിക്കണം.. ഞാൻ പെട്ടെന്ന്…എനിക്ക് പെട്ടെന്ന് പറയാൻ കഴിഞ്ഞില്ല… “
അവൾ അത് പറഞ്ഞു തല കുനിച്ചപ്പോൾ കണ്ണുനീർ തുള്ളികൾ താഴേക്ക് വീണത് അതിശയത്തോടെ ആണ് ഞാൻ നോക്കിയത്…

“നാളെ ഒന്ന് വരുമോ? ആ തോടിന്റെ കരയിൽ..പാറകൾ ഉള്ള സ്ഥലത്ത് പത്തു മണിക്ക്? ഞാൻ കാത്തിരിക്കും…”

അവൾ അത് പറഞ്ഞു എന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ വേഗം പുറത്തേക്ക് പോയി.. ഇത് കണ്ടുകൊണ്ടാണ് പ്രവീണും അർജുനും വന്നത്..

“അവൾ കരഞ്ഞുകൊണ്ട് പോകുന്നു.. ഡാ ഇവൻ അവളെ എന്തോ ചെയ്തു…!”

അർജുൻ ഉറക്കെ പറഞ്ഞു.. ഞാൻ അവന്റെ ചെവി പിടിച്ചു മെല്ലെ കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊടുത്തു..

“അയ്യേ… നീ ഇത്തരക്കാരൻ ആയിരുന്നോ.. അയ്യേ …”

അവൻ വളിച്ച മുഖത്തോടെ അവിടെ ഇരുന്നപ്പോൾ ഞങ്ങൾ പൊട്ടിച്ചിരിച്ചു…

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.