ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1726

ഒരു സുന്ദരിക്കുട്ടി.. നീണ്ടു കിടക്കുന്ന ചെമ്പൻ മുടിയും നക്ഷത്രക്കണുകളും ഉള്ള ഒരു സുന്ദരി.

വെളുപ്പ് കൂടി ഒരുതരം പിങ്ക് നിറം ആണ് അവളുടെ കവിളുകൾക്ക്.. നല്ല നീളൻ കണ്ണുകളും ചോര തൊട്ടെടുക്കാവുന്ന തരം ചുണ്ടുകളും.. അവൾ കണ്ണുകൾ ഇറുക്കി എല്ലാവരെയും നോക്കി ചിരിച്ചു..

“ഇത് നമ്മുടെ പുതിയ സ്റ്റുഡന്റ്‌ ആണ്. ആനി.. ആനി ഹെലൻ…”

ടീച്ചർ അവളെ മുൻപിലേക്ക് നിർത്തി പറഞ്ഞു.. ഞാൻ അടക്കം ഉള്ള എല്ലാവരും അവളുടെ ഭംഗിയിൽ പകച്ചിരുന്നു.. മോഡേൺ ആയ ഒരു കുട്ടി.. കാതിൽ പച്ച കല്ലുകൾ വച്ച കമ്മൽ.. കഴുത്തിൽ നൂല് പോലെ ഒരു മാല.. കയ്യിൽ ഒരു ലേഡീസ് വാച്ച്..

“ഹായ് ഞാൻ ആനി ഹെലൻ വില്യംസ്.. എറണാകുളം ആണ് വീട്.. എന്റെ പപ്പക്ക് സ്ഥലം മാറ്റം കിട്ടിയത് കൊണ്ട് ആണ് ഇങ്ങോട്ട് വരാൻ അവസരം കിട്ടിയത്…”

അവൾ അത് പറഞ്ഞു ടീച്ചറെ നോക്കി.. പോരെ എന്ന അർത്ഥത്തിൽ..

“പോയി ഇരുന്നോളു…”

അവൾ രണ്ടാമത്തെ ബെഞ്ചിൽ ആദ്യം ആണ് ഇരുന്നത്.. അന്ന് ഞങ്ങളുടെ കണ്ണുകൾ മൊത്തം അവളിൽ ആയിരുന്നു..

അവൾ പെൺകുട്ടികളോട് സംസാരിച്ചു എങ്കിലും ഈ ഭാഗത്തേക്ക് നോക്കുന്നത് കൂടി ഇല്ലായിരുന്നു.. അത് ഞങ്ങളിൽ നിരാശ ഉണ്ടാക്കി.

“നീ ക്രിസ്ത്യാനി അല്ലെ.. വേണേൽ നോക്കിക്കോ..നിനക്ക് ചേരും..”

പ്രവീൺ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.. എനിക്ക് നാണം ആണ് വന്നേ..

“പോടാ പട്ടി ..”

എന്ന് പറഞ്ഞു എങ്കിലും എന്റെ ഹൃദയം തുള്ളി ചാടുകയായിരുന്നു… എനിക്ക് ചേരുമോ?

അവൾ ആണെങ്കിൽ സായിപ്പിനെ പോലെ വെളുപ്പ് ഞാൻ ഒക്കെ ആണെങ്കിൽ വെയിലത്ത് കിടന്നു കുത്തി മറിഞ്ഞു ആകെ ഒരു കോലം.. എന്നാലും ഞാൻ നാണിച്ചു.. നാണിക്കാമല്ലോ..

കുറഞ്ഞ ദിവസം കൊണ്ട് തന്നെ അവൾ ഒരു സ്റ്റാർ ആയി.. എന്നാൽ എനിക്ക് അവളോട് മിണ്ടാൻ പേടി ആയിരുന്നു..
അവൾ ആണെങ്കിൽ എന്നെ അറിയാതെ പോലും ഒന്ന് നോക്കുന്നതും ഇല്ല.. അകെ നിരാശ..

ബുധൻ എല്ലാവർക്കും കളർ ഡ്രസ്സ് ഇടാൻ പറ്റും..

ആ ദിവസങ്ങളിൽ അവൾ ഫ്രോക്കുകൾ ഇട്ടിട്ടാണ് വരുക.. കണ്ടാൽ നോക്കാൻ പോലും പറ്റില്ല.. എന്റെ കണ്ണുകൾ കൊണ്ട് നോക്കാൻ പറ്റുന്നതിലും കൂടുതൽ ഭംഗി എന്ന് ഞാൻ ചിന്തിച്ചു കൂട്ടി..
അവളെ കണ്ടാൽ നെഞ്ചിടിപ്പ് കൂടും.. വിറയൽ വരും.. എല്ലാം മറക്കുന്ന അവസ്ഥ.. കുറച്ചു മാസങ്ങൾ അങ്ങനെ പോയി…

ഒരു ദിവസം…മറക്കാൻ കഴിയാത്ത ഒരു ദിവസം..
അന്ന് അവൾ ഇട്ടു വന്ന ഫ്രോക് അല്പം നെഞ്ച് ഇറക്കം ഉള്ളതായിരുന്നു. അതിന്റെ മുകളിലെ കുടുക്ക് ഊരി കിടന്നിരുന്നു.
അത്യാവശ്യം ശരീരം ഉള്ള അവളുടെ മാറിന്റെ ഭാഗം കുട്ടികൾ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം കൊണ്ട് വിറച്ചു.. അതെന്തിനാ എന്ന് മനസിലായില്ല…

“ഡാ നോക്കടാ… അവളുടെ….. മൊത്തം കാണാം….”

“എവിടെ..? ഞാൻ കണ്ടില്ല.. അളിയാ…”

ഇതുപോലെ ഉള്ള കമെന്റുകൾ എന്റെ ചെവിയിൽ എത്തിയപ്പോൾ എനിക്ക് വല്ലാതെ വേദനിച്ചു…

അവൾ എന്റെ ആണ്.. എന്റെ പെണ്ണിനെ ആരും നോക്കാൻ പാടില്ല എന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നു..

ആരോ മോശമായ ഒരു കൊമ്മെറ്റ്‌ കൂടെ പറഞ്ഞു.. അത് കേട്ടതോടെ ഞാൻ പോലും അറിയാതെ എണീറ്റ് അവളുടെ അടുത്ത് ചെന്നു, അവളുടെ മുൻപിൽ നിന്നു..

അവൾ ഒന്നും ശ്രദ്ധിക്കാതെ അവിടെ ഇരിക്കുകയായിരുന്നു. മുൻപിലെ ബെഞ്ചിൽ ആണ് ഇപ്പോൾ.. കുട്ടികൾ കുടുക്ക് പൊട്ടി കിടക്കുന്നത് കാണാൻ എണീറ്റ് ബോർഡിന്റെ അവിടെ ആണ് വന്നിരുന്നത്..

അവൾ എന്തോ എഴുതുകയായിരുന്നു… മുൻപിൽ ആളെ കണ്ടതും അവൾ തല പൊക്കി നോക്കി.. ആശ്ചര്യ ഭാവം.. പിന്നെ ഒരു പുഞ്ചിരി..

“നെഞ്ചിലെ കുടുക്ക് ഇടടീ കോപ്പേ.. ആരെ കാണിക്കാൻ ആണ് ഇത് തുറന്നു വച്ചോണ്ട് ഇരിക്കുന്നത്? “

ഞാൻ പല്ലു ഞെരിച്ചു കൊണ്ട് മേശയിൽ ശക്തിക്ക് ഒരു അടി അടിച്ചു.. വലിയ ശബ്ദം.. ഉടനെ ക്ലാസ് മൊത്തം നിശബ്ദം ആയി…സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടികൾ ഒക്കെ സംസാരം നിർത്തി എന്നെ നോക്കി..

അവൾ ഞെട്ടി അവളുടെ നെഞ്ചിലേക്ക് നോക്കി.. അവൾ ഒരു വിറയലോടെ നെഞ്ച് കൂട്ടിപിടിച്ചു..കുനിഞ്ഞു ഇരുന്നു വാ പൊത്തി കരയാൻ തുടങ്ങി… അത് ഞാൻ പ്രതീക്ഷിച്ചില്ല.. അവൾ നല്ല ബോൾഡ് ടൈപ്പ് ആണെന്ന് ആണ് ഞാൻ വിചാരിച്ചിരുന്നത്..

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.