ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729

കൂട്ടുകാരെ/ കൂട്ടുകാരികളെ… ഇതൊരു കഥ അല്ല.. ആർക്കും കൊടുക്കാതെ ഹൃദയത്തിന്റെ ഒരു പ്രേതെക കോണിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ഓർമകൾ ആണ്… പ്രവാസി ബ്രോയോട് വാക്കു പറഞ്ഞത് പോലെ ഞാൻ ഇതെന്റെ ഈ കുടുംബവും ആയി പങ്കുവെക്കുന്നു….
സ്നേഹത്തോടെ എംകെ… ❤️

ഓർമ്മത്താളുകളിലെ മായാത്ത മുഖം…

കർണാടകം ബോർഡർ വരെ ബൈക്ക് ഓടിച്ചു തിരിച്ചു വരുന്ന വഴി ആയിരുന്നു ഞാനും അനിയത്തിയും.. പൊതുവെ വണ്ടികൾ കുറഞ്ഞ വഴി ആണ്. അതാകുമ്പോൾ ബൈക്ക് പറത്തി വിടാം എന്നൊരു ഗുണം ഉണ്ട് (wear proper gears when you ride)
അവൾ ഷിക്കാഗോയിൽ നിന്നും വന്നിട്ട് കുറച്ചു മാസം ആയി. കോവിഡ് പടർന്നപ്പോൾ, എല്ലാം അടച്ചു പൂട്ടി.
അതുകൊണ്ട് ആണ് അവൾ നാട്ടിൽ എത്തിയത്..

ഇനി കോവിഡ് കാലം ഒക്കെ കഴിഞ്ഞു മാത്രം തിരിച്ചുപോകും..
അവൾ ഷികാഗോയിലേക്ക് പറക്കുമ്പോൾ ഞാൻ മ്യൂണിക്കിലേക്ക് ആയിരിക്കും പറക്കുക.. ലോകത്തിന്റെ രണ്ടു കോണിലേക്ക്..

ജീവിതം അങ്ങനെ ആണ്… അത് മാറിക്കൊണ്ടേ ഇരിക്കും.. Nothing lasts forever… but memories does.

എന്റെ ബൈക്ക് സ്പീഡ് 90ഇൽ ആണ്… പക്ഷെ അവൾ ആണ് മുൻപിൽ..
എന്റെ ഹോണ്ട വച്ച് അവളുടെ കെടിഎമ്മിന്റെ അടുത്ത് പോലും എത്തില്ല. ഞങ്ങൾ തമ്മിൽ റേസ് നടത്താറുണ്ട്.. ഇടക്ക് മാത്രം ആണ് എന്റെ ജയം.. പകരം അവൾ പറയുന്ന കാര്യം ചെയ്തു കൊടുക്കണം..
അതും എന്റെ ബൈക്ക് പെണ്ണിന് ഈ ഇടെ ആയി അല്പം തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്.. അത് കൊണ്ട് തോൽവികൾ കൂടുതൽ ആണ്.. അല്ലാതെ അവളുടെ കഴിവ് അല്ല. ??

ഞങ്ങളെ ദൈവം തമ്പുരാൻ ഒരേ രുചികളും ആയാണ് ഇറക്കി വിട്ടത്…

വണ്ടിപ്രാന്ത്, യാത്ര പ്രാന്ത്, പ്രകൃതി സ്നേഹം, ഫിറ്റ്നസ് മേഖലയോടുള്ള സ്നേഹം.. കിക്ക്‌ ബോക്സിങ്….അങ്ങനെ പലതും.. അവൾ ഒരു പ്രൊ കിക്ക്‌ ബോക്സർ ആണ്.. ഷിക്കാഗോ ഹെൽത്ത് ക്ലബിലെ ചാമ്പ്യൻ.. കുസൃതി..
എന്നോടാണ് അവളുടെ വികൃതികൾ എല്ലാം കാണിക്കുന്നത്.. മറ്റുള്ളവരോട് തനി റെബലും ആണ്.. അതുകൊണ്ട് തന്നെ അവളുടെ കുസൃതികൾ ഒക്കെ ഞാൻ അനുവദിച്ചു കൊടുക്കും..

ചേച്ചി ആയും അനിയത്തി ആയും കൂട്ടുകാരി ആയും എല്ലാം അവൾ ആണ് എനിക്ക് ഇപ്പോൾ…

വണ്ടികൾ വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു.. നേരം അഞ്ചു മണി കഴിഞ്ഞു..

“ഓ വന്നോ രണ്ടുംകൂടി? ആ വഴി പോയി എന്ന് വിചാരിച്ചു ….”

അമ്മ വരാന്തയിൽ എന്തോ വായിച്ചു ഇരിക്കുകയായിരുന്നു.. ഇതുപോലെ പോയാൽ നേരം വെളുക്കുമ്പോൾ ഒക്കെയാണ് ഞങ്ങൾ തിരിച്ചു എത്തുക.. അമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല..

“പിന്നെ ഞാൻ പോയാലോ എന്ന് പറഞ്ഞതാണ് ലിനുവാണു പറഞ്ഞെ ഇന്ന് രാത്രി ചിക്കൻ കനാലിൽ പൊരിക്കാം എന്ന്. സൊ ഐ കുദിന്റ്‌ റെസിസ്റ്… “

“കനാൽ അല്ലെടീ കനൽ….”

“എല്ലാം ഒരുപോലെ അല്ലെ…”

അവൾ അമ്മയുടെ കവിളിൽ നുള്ളി മുകളിലേക്ക് ഓടി പോയപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു..

“എന്താണ് നാൻസി?”

അമ്മയെ ഞാൻ സ്നേഹം കൂടുമ്പോൾ പേര് വിളിക്കാറുണ്ട്..

“നീ പോടാ… ചായ വേണോ? വേണേൽ വച്ച് എനിക്കും കൂടി താ…”

അതും പറഞ്ഞു അമ്മ വായിച്ചു കൊണ്ടിരുന്ന ബുക്കിലേക്ക് മുഖം പൂഴ്ത്തി കള്ളചിരി ചിരിച്ചു. കള്ളിയാ പെരും കള്ളി… എനിക്ക് ചിരി വന്നു.

“ഓഹോ… ഡാഡി എവിടെ? “

ഞാൻ എതിർപ്പൊന്നും കാണിക്കാതെ ചോദിച്ചു..

“ആ കൈക്കോട്ടും എടുത്തു എങ്ങോട്ടോ പോയി.. വേറെ പണി ഒന്നും ഇല്ല..”

അച്ഛൻ കൃഷി കൃഷി എന്നൊക്കെ പറഞ്ഞു അകെ ബഹളമായം ആണ്.. ഇവിടെ ഒരു കൊച്ചു എസ്റ്റേറ്റ് ഉണ്ട് ഞങ്ങൾക്ക്.. കുരുമുളകും കാപ്പിയും അങ്ങനെ പലതും..

അമ്മ പണ്ട് അച്ഛന്റെ വലം കൈ ആയി നിന്നതാണ്.. സാരി എടുത്തു കുത്തി തിണ്ണയിൽ നിന്നും കുരുമുളക് ചാക്കുകൾ എടുത്തു അച്ഛന്റെ പഴയ ജീപ്പിന്റെ പുറകിലേക്ക് വലിച്ചെറിയുന്ന വാണിയംകുളംകാരി അമ്മ എന്നും എനിക്ക് അതിശയം ആയിരുന്നു..

Updated: December 6, 2021 — 11:54 am

359 Comments

  1. കാമുകാ❤❤❤❤
    നഷ്ടപ്പെടുന്നതിനും ഒരു കാരണം ഉണ്ടാവുമായിരിക്കും.
    പക്ഷെ ഉള്ളിൽ എന്നും ഒരു കനൽ എരിയുമെന്നെ ഉള്ളു.
    ഒരുപാട് ഇഷ്ടപ്പെട്ട ഒരു കഥ…സോറി കഥയല്ലല്ലോ.അനുഭവമായിരുന്നില്ലേ.
    നോവാണെങ്കിലും. അതും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
    ആനിയും ലിനുവും. എന്നും ഉണ്ടാവും.
    കാമുകൻ പ്രണയം എഴുതുമ്പോളും വിരഹം എഴുതുമ്പോളും ഉള്ളിൽ തട്ടാറുണ്ട്.
    ആദ്യമായിട്ടാണ് ഈ തൂലികയിൽ നിന്നൊരു സാഡ് എൻഡ്.
    പക്ഷെ ഫീൽ ഗുഡ് സ്റ്റോറിസിനോടുള്ള കമ്പം ഉള്ളിലുള്ളതുകൊണ്ട് ഇത് വായിക്കാൻ മ്മടെ രാഹുലിനെ പോലെ ഒന്ന് പേടിച്ചു.
    പക്ഷെ വായിച്ചില്ലായിരുന്നേൽ നഷ്ട്ടായിപ്പോയേനെ.
    പ്രവാസിയുടെ സ്വയംവരം പോലെ.
    അപ്പോൾ ഇനി അടുത്ത കഥയിൽ കാണാം.
    സ്നേഹപൂർവ്വം❤❤❤❤

    1. അതെ ജീവിതത്തിൽ അങ്ങനെ ആണ്.. നഷ്ടപ്പെടാൻ ഉള്ളത് എന്തായാലും നഷ്ടപ്പെടും… പക്ഷെ ഓർമകൾ പോകില്ലല്ലോ. അതുകൊണ്ടു തന്നെ നല്ല ഓർമകൾ ഉണ്ടാക്കുക എന്നതാണ് സൊല്യൂഷൻ..
      ആനിയും ലിനുവും മനസ്സിൽ ഉണ്ടാകും എന്നറിഞ്ഞതിൽ സന്തോഷം..
      വീണ്ടും കാണാം..
      സ്നേഹത്തോടെ ❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????????????????????????????????

  3. മോനെ കാമുകാ നല്ല മനോഹരമായ കഥ ഇഷ്ടമായി ഒത്തിരി ഒത്തിരി ആശംസകൾ

    1. ഓപ്പോളേ… ഇഷ്ട്ടം ❤️

  4. ?????????

  5. Sorry dear
    Nice one
    ??????

    1. ❤️❤️❤️ഒട്ടിച്ചിട്ടുണ്ട്

  6. മനസ്സിൽ ഒരു കല്ല് കയറ്റി വച്ച ഫീലാണ് വായിച്ച് കഴിഞ്ഞപ്പോൾ ഉണ്ടായത് ???. മറ്റൊന്നും പറയാനില്ല . വീണ്ടും വരിക സ്നേഹത്തോടെ ………

    1. ഒത്തിരി സ്നേഹം വിച്ചു.. ❤️❤️?

  7. Connect aayinnu paranhal koranh povum…. nenjilnn eppazhum vingal marunnilla swasam kittatha oru avastha…. nashttapettath jeevanayath kondayrikkam…. #ee kadha mathram nhn veendum vayikkilla# its in ma heart…. I Love you brother ❤️

    1. ലവ് യു ടൂ… ജീവിതം അങ്ങനെ ആണല്ലോ..
      സ്നേഹം ❤️❤️

  8. ആദ്യമായാണ് എനിക്ക് ഏട്ടന്റെ കഥ വായിച് കഴിഞ്ഞ് ആനന്ദ കണ്ണീരിന് പകരം സങ്കടം കൊണ്ട് കരയുന്നത് but i love yor magic ഇനി kk യിലേക്ക്‌ തിരിച് വരില്ലേ?

    1. Njnum kk yill Kannan illathathu kondannu ivide vannu nookiyathu appo Itha eee Manushyan ivide vilasi nadakunnu.

    2. അവിടേക്ക് love സ്റ്റോറീസ് ഇല്ല

    3. നിയോഗം 3 അവിടെ തന്നെ ആകും.. ലവ് സ്റ്റോറീസ് ഇവിടെയും ❤️

      1. Athilaanente complete pratheeksha …. pakshe nalla pedeem ind 2nd thanne mulmunayilaayrnnnu eni nhangale theeyyil? koode aayrkm nadathikka….? ennitt thanutha vellam kori ozhikkum…. ho…. ballatha jathi? ethakondaanu mk mone engale nhammak peruth eshttam…. sangadom santhoshom onnum tharan vendi tharoola ….# athoke ethilullatha# athpole ezhthaan engakkeh pattooo…. ????

  9. Comment idathe ollichum pathum vannu vayichu poyirunna enne kondu veendum comment idipichu mk ningal.

    Njn already ee kadha arinjathu annu ivide vayichapozhum vishamam ayyi athukondu Njn ippo sad ayyi onnum parayan nikkanilla oru karyam parayam njngal ithra perude manasil premam kuthinirakunna kammuka arku Ariyam kallam ninnaku enthannu karuthi vechirikunnathu ennu.

    (Philosophy kurachu koodi ennu ariya eee aniyanodu onnum thonnalle?)

    1. അതാണ്.. എന്നാലും ഒരു വാക്ക് കുറിച്ചതിൽ സന്തോഷം..
      കാലം കാത്തു വച്ചത് എന്തെണെങ്കിലും വരും.. ഓട്ടോ വിളിച്ചു ആയാലും വരും..
      ഒത്തിരി സ്നേഹം ❤️❤️❤️

  10. ഏട്ടാ കരയിപ്പിച്ചു കളഞ്ഞു
    ജീവിതം അങ്ങനെ ആണ് ഏട്ടാ. ആഗ്രഹിക്കുന്നത് ആയിരിക്കുല ചെലപ്പോൾ കിട്ടുന്നത്.
    ഏട്ടന് ദൈവം കരുതി വെച്ചത് മറ്റൊന്ന് ആയിരിക്കും.
    ഏട്ടന്റെ ആനി പറഞ്ഞതും പോലെ “”ഇനി ഒരു ആനിയെ കാണുമ്പോൾ കെട്ടിയേക്കണം “”?
    ഏട്ടാ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഈ ഏട്ടനെ നേരിട്ട് കണ്ടിട്ട് ഇല്ലെങ്കിലും ഒരുപാട് ഇഷ്ടപെടുന്നു ഈ അനിയൻ
    Love you ❤️❤️❤️❤️
    മാരാർ ❤️

    1. സ്നേഹം ❤️❤️
      ഇനി ഒരു ആനി വന്നാൽ പിടിച്ചു ബലമായി കെട്ടും.. അല്ലപിന്നെ ??
      എല്ലാം ശരിയ്കുംന്നെ..
      നിങ്ങൾ ഒക്കെ ഉള്ളതുകൊണ്ടാണ് ഇവിടെ ഇടാൻ ധൈര്യം കാണിച്ചത്..
      സ്നേഹത്തോടെ ❤️❤️

  11. കര്യണ്ട മാനെ..?????? ഇൻക്കും സങ്കടം സയ്‌ക്കാൻ കയ്യനില്യ.. ?????????

    ഇയ്യാ ചൊരെർങ്ങി തായത്ത്ക്ക് വാ.. ചെമ്പ് കടവ്… തുഷാര ഗിരി.. കൂടരഞ്ഞി.. തിരുവമ്പാടി.. ഓമശ്ശേരി.. തേക്കുംകുറ്റി.. കൂമ്പാറ.. ആനക്കാംപൊയിൽ.. ആടത്തെക്ക് ഒക്കെ വാ.. കോഴിക്കോട്ട്ന്ന് ഒരു ഹുറീനെ അനക്ക് തെരാമ്മള്..

    1. കൂടത്തായി വിട്ടുപോയി.. ? എനിക്ക് ഒരു ജോളിയെ ആണ് വേണ്ടത്. ? തമാശക്ക് പറഞ്ഞതാട്ടോ..
      സ്നേഹം സ്നേഹം ❤️❤️

  12. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    വീണ്ടും വായിച്ചു വീണ്ടും കരഞ്ഞു. എന്നെ ഒരു സൈക്കോ ആക്കി മാറ്റി ഈ ദുഷ്ടൻ.. ?

  13. വായിച്ചപ്പോൾ കരയാതെ ഇരിക്കാൻ കഴിയുന്നില്ല, എന്നാലും ഇതു പോലുളള പ്രണയം അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്തരാണ് നമ്മളിൽ പലരും .. ആദ്യം വായിക്കണ്ട എന്ന് വെച്ചതാണ് എന്നാൽ എന്തോ ഒന്ന് അകർഷിച് .. ചില ജീവിതങ്ങൾ ഇങ്ങെനെയാണ് .. love stories കൂടുതൽ വായിക്കാറുള്ളത് ..എല്ലാ കഥകളിലെ അവസാനം സന്തോഷം നിറഞ്ഞത് ആയിരുന്നു അതുപോലെ അകാതത്തിൽ വിഷമം ഉണ്ട് .
    നിയോഗം ട3 ഉടനെ വരുമോ ?
    എന്റെ വാക്കുകൾ തന്നെ വിഷമിച്ചുട് എങ്കിൽ Sorry പറയണമെന്ന് ഉണ്ടായിരുന്നു പറഞ്ഞു…
    All the best mk . . .

    1. അഭി ഒത്തിരി സന്തോഷം.. അതെ ചില കാര്യങ്ങൾ അങ്ങനെ ആണ്..
      നിയോഗം 3 ഉടനെ എഴുതണം എന്നാണ്.. ശ്രമിക്കാം.
      സ്നേഹം ❤️

  14. Dear MK

    വല്ലാത്ത ഒരു ഫീൽ ..ഞാൻ വിചാരിച്ചു ഒരു ഹാപ്പി എന്ഡിങ് ഉണ്ടാകുമെന്നു ..ബട് കാരയിപ്പിച്ചാലോടാ മഹാ പാപി ..ആനി ഒരു സംഭവം ആണ്..എന്നാലും അവരുടെ സ്നേഹം പരസ്പരം തിരിച്ചറിഞ്ഞലോ അതു പലപ്പോഴും ജീവിതത്തിൽ സംഭവികാറില.. എന്നാലും എവിടെയോ ഒരു വിങ്ങൽ …

    കുറച്ചു പുറകിലേക്ക് പൊയ്യ പോലെ …

    എന്നാണ് അടുത്ത സ്റ്റോറി

    വിത് ലൗ
    കണ്ണൻ

    1. കണ്ണൻ.. അതെ അവൾ ഒരു ഇന്ദ്രജാലക്കാരി ആണ്.. ആ ചുംബനത്തിന്റെ ചൂട് ഇന്നും എന്റെ അധരങ്ങളിൽ ഉണ്ട്..
      ജീവിതം ആയതുകൊണ്ട് ഇതിൽ ഹാപ്പി എൻഡിങ് ഉണ്ടായില്ല..
      സ്നേഹം ❤️

  15. അതേ…?
    നമ്മക്ക് നിയോഗം S3 തുടങ്ങണ്ടേ…?
    മറന്നുപോയോ…?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അത് വേണ്ട??? എന്റെ DA??

      1. നിയോഗം S3 സിന്ദാബാദ്…?

      2. ഈ DA എന്നതാണ് bro?

        1. Dark Angel ഷോ സട്

      3. നിൻ്റെ DA ചത്തു

        1. ശരിക്കും അറിയാത്തോണ്ടാ?
          നിയോഗം ഒരു friend suggest cheythathann
          അങ്ങനെ Mk ടെ ബാക്കി Stories വായിച്ച് ഈ സൈറ്റിൽ എത്തി.?

      4. ആരാ മനസ്സിലായില്ല

        അവളെ നോക്കണ്ടടാ ഉണ്ണീ….

      5. Da ഹണിമൂണിന് poyada. നി അവിടെ കിനാവ് കണ്ട് ഇരുന്നോ?

        1. അയ്ശെരി?

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          ചേച്ചി…. U too… Bruttasi….???

      6. ശങ്കരഭക്തൻ

        DA ഒക്കെ പോയടാ ഡെമോൻ മാമ… അടുത്ത ഒരു സ്റ്റോറി ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ഡെമോൻ മാമന്റെ കോകാച്ചി മാമി.. ആ കൊക്കാച്ചിയെ നീ എടുത്തോ ❤️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          പോടാ നാറി…. അതിനെ നിന്റെ വെല്ലു മാമക്ക് കൊട്???

    2. തുടങ്ങും ..

  16. Dear bro,.ini ingane ezhutharuth..jeevithathil thañne karanju kondirikukaya..alpam aswasathinanu ivide varunath..e story vayichapol ivideyum sad ..ini happy ending mathi…enne ok bro.next storyum aayi varu??

    1. മാധവാ…മനഃപൂർവം അല്ലാട്ടോ.. ഇതിൽ നിന്നും ഒന്നും കുറക്കാൻ കഴിയില്ല..
      ഹാപ്പി എൻഡിങ് ആയി വരാം..
      ❤️

  17. ആരാ മനസ്സിലായില്ല

    അലോ……
    കഥ വായിക്കണം എന്ന് കരുതി വന്നതാ. അപ്പഴാണ് അനുഭവം ആണെന്ന് കണ്ടേ…. വെർതേ കമന്റുകൾ നോക്കി. മൂഡ് പോയി.
    ഞാൻ കഴിയുന്നതും സങ്കടപ്പെടുത്തുന്ന കഥകൾ ഒഴിവാക്കാറാണ് പതിവ്. കാരണം അത് വായിച്ചാൽ പിന്നെ കുറച്ച് ദിവസത്തേക്ക് മൊത്തത്തിൽ ഒരു….. ഉണ്ടാവും.
    നമ്മടെ പഴയ ഒരു പരിപാടി പോലെ ‘കഥയല്ലിത് ജീവിതം.’
    കഥയിൽ ഹാപ്പി എൻഡിംഗ് കുത്തിക്കേറ്റാം. പക്ഷേ ജീവിതത്തിലാവണം എന്നില്ലല്ലോ….
    ഞാൻ വായിച്ചില്ലാട്ടോ… ഒന്നും തോന്നരുത്.
    മനസ്സ് അലമ്പാവും. വായിക്കില്ലാന്ന് തീർത്ത് പറയുന്നില്ലാ….. വായിച്ചാൽ ഒന്നൂടെ വരാം.
    ഞാന് പാവ്വാണ്. അനക്കിതൊന്നും താങ്ങൂലാ അതോണ്ടാണ്….????

    1. ഛെ ഛെ.. ഈ ധൈര്യം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.. ??

  18. Bro super ??

  19. എംകെ..

    നിങ്ങളോട് ഞാൻ വായിക്കില്ലാ എന്ന് പറഞ്ഞതല്ലേ.. എന്നിട്ടും എന്നെക്കൊണ്ട് വായിപ്പിച്ചു.. വേണ്ടായിരുന്നു… എന്തിനാ എന്നോട് ഈ ചതി ചെയ്തത്… ഞാൻ ഒരു ലോല ലോല ഹൃദയം ഉള്ളവൻ ആണെന്ന് അറിയുന്നതല്ലെ… എന്നിട്ടും….??

    തന്നോടിനി കൂട്ടില്ല.. എന്നെ പോലെ ഒരു പാവത്തിനെ കരയിപ്പിക്കാൻ തനിക്കെങ്ങനെ മനസ്സ് വന്നു… … …

    ♥️♥️♥️♥️♥️♥️

    1. ഇടക്ക് കരയുന്നത് കണ്ണിനും കരളിനും നല്ലതാണു പാപ്പാ.. ❤️❤️❤️

      1. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു…

    2. Shajiyetta evane ang..

      1. ഇവനെ അങ്ങ് തീർത്താലോ.. ദൈവമേ ഇനി എങ്ങനെയാണോ ഉദേശിച്ചത്‌?

  20. പാലാക്കാരൻ

    Onnum parayunnilla thante chanku pedachath ipolum ullilund

  21. എം. കെ,
    പതിവിന് വിപരീതമായി ഹൃദയത്തെ കീറി മുറിക്കുന്ന കഥ പോലത്തെ ജീവിതവുമായി ഞങ്ങൾക്ക് തന്നു.
    മാസ്മരിക എഴുത്തിൽ ആ തൂവാലയിൽ കുതിർന്ന കണ്ണീർ അത് വായനക്കാരൻ ഓരോരുത്തരും പൊഴിക്കുന്നത് തന്നെ ആക്കി മാറ്റി.
    പ്രണയം എല്ലാം ശുഭപര്യയായി അവസാനിക്കാറില്ലല്ലോ?
    ആശംസകൾ…

    1. ജ്വാല.. ചില പ്രണയങ്ങൾ അങ്ങനെയാണ്.. എന്നാലും എന്നും മനസ്സിൽ ഓർക്കാനുള്ള ഓർമ്മകൾ തന്നിട്ടാണ് അവൾ പോയത്..
      സ്നേഹം വായനക്ക് ❤️

  22. പൊതുവെ sad ending കഥകൾ എല്ലാം വായിക്കാത്ത ഒഴുവാക്കി വിടലാണ് എന്റെ പതിവ്.പക്ഷെ ഏട്ടന്റെ കഥ അങ്ങനെ ചെയ്യാൻ പറ്റോ…

    എന്റെ തെറ്റ്?

    രാവിലെതന്നെ കരഞ്ഞാണ് ‌തുടക്കം.
    എന്തായാലും കഥ ഒരുപാട് നന്നായിട്ടുണ്ട്.

    സ്നേഹം???

    1. ഇത് കഥ ആയി കണക്കാക്കേണ്ട.. എന്റെ ജീവിതം അതുപോലെ തന്നെ എഴുതിയതാണ്..
      സ്നേഹത്തോടെ ❤️❤️

  23. //ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല….
    പക്ഷെ ഞങ്ങളുടെ കണ്ണുനീർ തുള്ളികൾക്ക് ഒരുമിക്കാം… ആ തൂവാലയിലൂടെ….//
    ??
    മുണ്ടൂല ഞാൻ

    ?//ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം…..//?

    1. ജീവിതം അങ്ങനെ ആണല്ലോ.. ❤️

Comments are closed.