കൂട്ടുകാരെ/ കൂട്ടുകാരികളെ… ഇതൊരു കഥ അല്ല.. ആർക്കും കൊടുക്കാതെ ഹൃദയത്തിന്റെ ഒരു പ്രേതെക കോണിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ഓർമകൾ ആണ്… പ്രവാസി ബ്രോയോട് വാക്കു പറഞ്ഞത് പോലെ ഞാൻ ഇതെന്റെ ഈ കുടുംബവും ആയി പങ്കുവെക്കുന്നു….
സ്നേഹത്തോടെ എംകെ… ❤️
ഓർമ്മത്താളുകളിലെ മായാത്ത മുഖം…
കർണാടകം ബോർഡർ വരെ ബൈക്ക് ഓടിച്ചു തിരിച്ചു വരുന്ന വഴി ആയിരുന്നു ഞാനും അനിയത്തിയും.. പൊതുവെ വണ്ടികൾ കുറഞ്ഞ വഴി ആണ്. അതാകുമ്പോൾ ബൈക്ക് പറത്തി വിടാം എന്നൊരു ഗുണം ഉണ്ട് (wear proper gears when you ride)
അവൾ ഷിക്കാഗോയിൽ നിന്നും വന്നിട്ട് കുറച്ചു മാസം ആയി. കോവിഡ് പടർന്നപ്പോൾ, എല്ലാം അടച്ചു പൂട്ടി.
അതുകൊണ്ട് ആണ് അവൾ നാട്ടിൽ എത്തിയത്..
ഇനി കോവിഡ് കാലം ഒക്കെ കഴിഞ്ഞു മാത്രം തിരിച്ചുപോകും..
അവൾ ഷികാഗോയിലേക്ക് പറക്കുമ്പോൾ ഞാൻ മ്യൂണിക്കിലേക്ക് ആയിരിക്കും പറക്കുക.. ലോകത്തിന്റെ രണ്ടു കോണിലേക്ക്..
ജീവിതം അങ്ങനെ ആണ്… അത് മാറിക്കൊണ്ടേ ഇരിക്കും.. Nothing lasts forever… but memories does.
എന്റെ ബൈക്ക് സ്പീഡ് 90ഇൽ ആണ്… പക്ഷെ അവൾ ആണ് മുൻപിൽ..
എന്റെ ഹോണ്ട വച്ച് അവളുടെ കെടിഎമ്മിന്റെ അടുത്ത് പോലും എത്തില്ല. ഞങ്ങൾ തമ്മിൽ റേസ് നടത്താറുണ്ട്.. ഇടക്ക് മാത്രം ആണ് എന്റെ ജയം.. പകരം അവൾ പറയുന്ന കാര്യം ചെയ്തു കൊടുക്കണം..
അതും എന്റെ ബൈക്ക് പെണ്ണിന് ഈ ഇടെ ആയി അല്പം തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്.. അത് കൊണ്ട് തോൽവികൾ കൂടുതൽ ആണ്.. അല്ലാതെ അവളുടെ കഴിവ് അല്ല. ??
ഞങ്ങളെ ദൈവം തമ്പുരാൻ ഒരേ രുചികളും ആയാണ് ഇറക്കി വിട്ടത്…
വണ്ടിപ്രാന്ത്, യാത്ര പ്രാന്ത്, പ്രകൃതി സ്നേഹം, ഫിറ്റ്നസ് മേഖലയോടുള്ള സ്നേഹം.. കിക്ക് ബോക്സിങ്….അങ്ങനെ പലതും.. അവൾ ഒരു പ്രൊ കിക്ക് ബോക്സർ ആണ്.. ഷിക്കാഗോ ഹെൽത്ത് ക്ലബിലെ ചാമ്പ്യൻ.. കുസൃതി..
എന്നോടാണ് അവളുടെ വികൃതികൾ എല്ലാം കാണിക്കുന്നത്.. മറ്റുള്ളവരോട് തനി റെബലും ആണ്.. അതുകൊണ്ട് തന്നെ അവളുടെ കുസൃതികൾ ഒക്കെ ഞാൻ അനുവദിച്ചു കൊടുക്കും..
ചേച്ചി ആയും അനിയത്തി ആയും കൂട്ടുകാരി ആയും എല്ലാം അവൾ ആണ് എനിക്ക് ഇപ്പോൾ…
വണ്ടികൾ വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു.. നേരം അഞ്ചു മണി കഴിഞ്ഞു..
“ഓ വന്നോ രണ്ടുംകൂടി? ആ വഴി പോയി എന്ന് വിചാരിച്ചു ….”
അമ്മ വരാന്തയിൽ എന്തോ വായിച്ചു ഇരിക്കുകയായിരുന്നു.. ഇതുപോലെ പോയാൽ നേരം വെളുക്കുമ്പോൾ ഒക്കെയാണ് ഞങ്ങൾ തിരിച്ചു എത്തുക.. അമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല..
“പിന്നെ ഞാൻ പോയാലോ എന്ന് പറഞ്ഞതാണ് ലിനുവാണു പറഞ്ഞെ ഇന്ന് രാത്രി ചിക്കൻ കനാലിൽ പൊരിക്കാം എന്ന്. സൊ ഐ കുദിന്റ് റെസിസ്റ്… “
“കനാൽ അല്ലെടീ കനൽ….”
“എല്ലാം ഒരുപോലെ അല്ലെ…”
അവൾ അമ്മയുടെ കവിളിൽ നുള്ളി മുകളിലേക്ക് ഓടി പോയപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു..
“എന്താണ് നാൻസി?”
അമ്മയെ ഞാൻ സ്നേഹം കൂടുമ്പോൾ പേര് വിളിക്കാറുണ്ട്..
“നീ പോടാ… ചായ വേണോ? വേണേൽ വച്ച് എനിക്കും കൂടി താ…”
അതും പറഞ്ഞു അമ്മ വായിച്ചു കൊണ്ടിരുന്ന ബുക്കിലേക്ക് മുഖം പൂഴ്ത്തി കള്ളചിരി ചിരിച്ചു. കള്ളിയാ പെരും കള്ളി… എനിക്ക് ചിരി വന്നു.
“ഓഹോ… ഡാഡി എവിടെ? “
ഞാൻ എതിർപ്പൊന്നും കാണിക്കാതെ ചോദിച്ചു..
“ആ കൈക്കോട്ടും എടുത്തു എങ്ങോട്ടോ പോയി.. വേറെ പണി ഒന്നും ഇല്ല..”
അച്ഛൻ കൃഷി കൃഷി എന്നൊക്കെ പറഞ്ഞു അകെ ബഹളമായം ആണ്.. ഇവിടെ ഒരു കൊച്ചു എസ്റ്റേറ്റ് ഉണ്ട് ഞങ്ങൾക്ക്.. കുരുമുളകും കാപ്പിയും അങ്ങനെ പലതും..
അമ്മ പണ്ട് അച്ഛന്റെ വലം കൈ ആയി നിന്നതാണ്.. സാരി എടുത്തു കുത്തി തിണ്ണയിൽ നിന്നും കുരുമുളക് ചാക്കുകൾ എടുത്തു അച്ഛന്റെ പഴയ ജീപ്പിന്റെ പുറകിലേക്ക് വലിച്ചെറിയുന്ന വാണിയംകുളംകാരി അമ്മ എന്നും എനിക്ക് അതിശയം ആയിരുന്നു..
//ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല….
പക്ഷെ ഞങ്ങളുടെ കണ്ണുനീർ തുള്ളികൾക്ക് ഒരുമിക്കാം… ആ തൂവാലയിലൂടെ….//
ഏട്ടാ ഈ വരി വായിക്കുന്നതുവരെ ഞാൻ പിടിച്ചിരുന്നു. ഈ വരികൂടെ ആയപ്പോ പിടിച്ച് നിൽക്കാൻ പറ്റിയില്ല. കണ്ണ് നിറഞ്ഞു.
ഏട്ടാ എന്താ പറയേണ്ടത് എന്നെനിക്കറിയില്ല.
വായിക്കുന്ന ഞങ്ങൾക്ക് ഇത്ര വിങ്ങൽ വരുന്നുണ്ടെങ്കിൽ അനുഭവിച്ച ഏട്ടന്റെ അവസ്ഥ എനിക്കും മറ്റുള്ളവർക്കും ഊഹിക്കാൻ പറ്റാവുന്നതേയുള്ളു.
എന്തോ മനസ് പറയുന്നു ഓടിക്കലെങ്കിലും ഏട്ടനെ നേരിട്ട് കാണാൻ പറ്റിയെങ്കിൽ എന്ന്. ലവ് u ഏട്ടാ
ഇത്രയൊക്കെ സംഭവിച്ചിട്ടാണെങ്കിൽകൂടി ഞങ്ങൾക്കൊരു ഏട്ടനെ കിട്ടിയില്ലേ. അതിൽ സന്തോഷം ഉണ്ട്.
ലവ് യു റ്റൂ കുട്ടപ്പ..
ജീവിതം അങ്ങനെ ആണ്. സന്തോഷം മാത്രം ആയാൽ അതിൽ എന്ത് രസം അല്ലെ..
നിങ്ങൾ ഒക്കെ ആയതുകൊണ്ടാണ് ഇതിവിടെ ഇടാൻ ധൈര്യം കാണിച്ചത്..
ഒത്തിരി സ്നേഹത്തോടെ ❤️❤️❤️
ലിനു മാമ… ഇന്നും നാളെയും ഫ്രീ അല്ല…
അതോണ്ട് മറ്റന്നയെ വായിക്കു… എന്നിട്ട് കമെന്റ് ഇടാം???
മതി ❤️
എന്റെ comment വന്നില്ല…mamachan അത് നിങ്ങള്‍ക്ക് കാണാന്‍ പറ്റുമെങ്കില്‍ അവിടെ spam il kidannotte..നിങ്ങള്‍ കണ്ടാല്‍ മതി
നോക്കട്ടെ
കണ്ടു.. ശരിയാണ്. പക്ഷെ ഇതിൽ ഒന്നും കൂട്ടിച്ചേർക്കാൻ കഴിയില്ലല്ലോ
മച്ചമ്പി,
എനിക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല… നീ വാക്കുകൾക്കൊണ്ട് വരച്ചു തീർത്ത ഈ ചിത്രം എന്റേത് അല്ലെ….!…
ഞാൻ നടന്ന വഴിയിൽ സംഭവിച്ച രണ്ട് വലിയ നഷ്ടങ്ങൾ ഉണ്ട്…. ഇപ്പോൾ ഒരുപ്രാവിശ്യം പോലും തിരിഞ്ഞു നോക്കാൻ ആഗ്രഹം ഇല്ലാത്ത വഴി… ഇടക്കെപ്പോഴോ കാലൊന്നിടറുമ്പോൾ അറിയാതെ തിരിഞ്ഞുനോക്കിപ്പോകും…. ഹൃദയം നുറുങ്ങുന്ന വേദന മാത്രം സമ്മാനിക്കുന്ന വഴിയാണ് അത്…. എന്റെയോർമ്മകൾ ഉറങ്ങുന്ന ഇടവഴി…!
ഓർത്ത് പോയി….ആ വഴിയിലെ ഓർമ്മകൾ…!
കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കാൻ സഹായിച്ചതിന് ഒരുപാട് നന്ദി.
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ലയർ ബ്രോ..
സ്നേഹം.. സ്വന്തം വഴികൾ ഇതുവായിച്ചു ആലോചിച്ചിട്ടുണ്ട് എങ്കിൽ മനസ്സിൽ തട്ടി എന്നാണല്ലോ..
സ്നേഹം വായനക്ക്.. ❤️❤️
Dear mk bro ..nashtapranayam athinte vedana ariyam nannayitu..but namukuvendi janicha oral undakum..avare Ellam maranu pranayikan sramikuka..kadha alla life story ishtamayi but athoru vedanayodu koodiyulla ishtam
With love tc
തീർച്ചയായതും നമുക്ക് വേണ്ടി ജനിച്ച ഒരാൾ ഉണ്ടാകും..
സ്നേഹം ❤️
Kamukaaaa ishttam?❤️❤️❤️❤️❤️❤️❤️❤️?❤️??????????????????
ശ്രീ ❤️❤️
സത്യം!!! ഞാനെൻ്റെ മൊഞ്ചത്തിയോട് എംകെ യെ കുറിച്ച് പലപ്പോഴും പറയുമായിരുന്നു. അപ്പോഴൊക്കെയും ഞാൻ പറഞ്ഞിട്ടുണ്ട് ആളുകളുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് കല്ലിൽ കൊത്തുന്ന പോലെ ഹൃദയത്തില് ഓരോ കഥകളും കൊത്തിവെക്കാൻ എംകെ ക്ക് കഴിയുന്നു വെങ്കിൽ, ആളുടെ ഹൃദയത്തില് ഉണങ്ങാതെ കിടക്കുന്ന, ഒരു പക്ഷേ ആർക്കും ഉണക്കാൻ കഴിയാത്ത ഒരു മുറിവോ നോമ്പരമോ ഉണ്ടായിരുന്നിരിക്കണം. അതിൽ നിന്നൊക്കെ യുള്ള ഒരു രക്ഷപ്പെടൽ ആയിരിക്കും, ഒരുപക്ഷേ ഈ കഥയെഴുതുന്നത് എന്ന്..
പറഞ്ഞത് അച്ചട്ടായി..
വിഷമിക്കേണ്ട.. ഒരു ആനി എവിടെയോ ഉണ്ട്.. വരും…
അപ്പോൾ 6th സെൻസ് ഉണ്ട് അല്ലെ.. ജീവിതം അല്ലെ അങ്ങനെ ആണ്.. എന്നാലും സാരമില്ല.. എല്ലാം നല്ലതിന്..
ശരിയാണ് അവൾ വരും ഒരു ദിവസം..
സ്നേഹത്തോടെ ❤️
എൻ്റെ പ്രാർത്ഥനയുണ്ട്.
സ്നേഹം ?
Oru karyam vittu amma ippok ok alle
അമ്മ സുഖമായി ഇരിക്കുന്നു ❤️
Mk bro ne kurich parayanel oru dialogue anu orma varunnath “ath oru jinnanu behan” ennath
Entha parya ithu ezhthiyapol thankalude kannu nirannu ennu paranille ath pole vayich theernappol enteyum ath thanne alle oru ezhuthkarante valiya Vijayam.
namukk ekiyuttullath angeru evedelum kath vechitundavum kathirippinum oru sugam undallo. Nammal snehikunna nammale snehikunna oral akane enna prarthane ollu
Pinne adya pranayam(truly) ath ennum manassinte adithattil sthanam pidichathayirikm
Any way entha paraya ith polulla nalla kadha ennu parannal thetakum jeevitahnubavangal pank vekkavunthanel vekkan .entho oru pratheka eshtam thonunnu ningalod❤️
വാക്കുകൾ ഇല്ല പറയാൻ.. തിരിച്ചും ഒത്തിരി ഇഷ്ട്ടം ❤️❤️❤️
ഹൃദയം മുഴുവൻ വരച്ച് വെച്ചിട്ടുണ്ടല്ലോ ….. പക്ഷേ അത് കൊണ്ടൊരു ഗുണമുണ്ടായല്ലോ !!!! ഞങ്ങള്ക്ക് നല്ലൊരു എഴുത്ത്കാരനെ കിട്ടിയില്ലേ …. ഒരൊറ്റ കാര്യം മാത്രം പറയാനുള്ളു ചന്ദ്രോത്സവത്തിൽ ലാലേട്ടൻ പറയുന്നത് പോലെ ‘ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറയുന്നത് വെറുതെയാണ്,ഒരാളെ പോലെ ഒരാളുള്ളൂ ‘ എന്ന് മാത്രം പറഞ്ഞ് നടക്കരുത് .
Dear MK
കരയിപ്പിച്ച് കളഞ്ഞല്ലോ പഹയാ…
MK യുടെ കഥകൾ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും വരുന്നത് ആണെന്ന് അറിയാം.എന്നാലും ഇത്രയും വേദന മനസ്സിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല…
സ്നേഹം മാത്രം???
യക്ഷി… ജീവിതം അങ്ങനെ ആണ്.. എന്നാലും ബാക്കി ഉള്ള കാര്യങ്ങളിൽ ഒകെ ഞാൻ ഭാഗ്യവാൻ ആണ്..
സ്നേഹത്തോടെ ❤️❤️
ഫാമിലി ആയതു കൊണ്ടാണ് തുറന്നു കാണിച്ചത്.. അതെ ഒരാളെ പോലെ അയാൾ മാത്രമേ ഉണ്ടാകുള്ളൂ..
സ്നേഹം ❤️
കരയിച്ചു
ഉള്ളിനുള്ളിൽ എവിടൊക്കെയോ…നൊന്തു ട്ടോ… വല്ലാണ്ട്….ഇഷ്ടമായി ഒരുപാട് കരയിച്ചെങ്കിലും…
എവിടൊക്കെയോ എനിക്ക് കൊണ്ടു…
ഞാൻ
ഇനിയൊരുപക്ഷെ അനുഭവിക്കാനിരിക്കുന്നതും ഇതു പോലൊന്നായിരിക്കും എന്ന ഉറപ്പ് ആണ് എന്നെ കൂടുതൽ നോവിച്ചത്….
സ്നേഹം.. ഭാവി ചിന്തിക്കേണ്ട.. എന്താണ് എന്ന് പറയാൻ ആകില്ലല്ലോ..
സ്നേഹം ❤️❤️
മനോഹരം mk
സ്നേഹം ❤️
MK ??
ജീവിതം വരച്ചു വെചു കരയിപ്പിച്ചില്ലേ പഹയാ
?
വേണം വച്ച് ചെയ്തത് അല്ലാട്ടോ ❤️
Dear Mk,
Palapppozhum vidhi nammalodu Vallare krooramayi perumarum….ithreyum vedhanakalkidayil as thoolikayilninnum vanna anekam srishtikalil aani palaperukalil avatharichirunalle avalodothu than jeevichirunalle…aval sandhoshavadhiyanenathil sandhoshikkam viraham niranja punjiriyodeyum neridam….ippo njangalokke ninne snehikunnu… iniyum snehamkondu sandwanipikkane njangalkku kazhiyu…
With lots of love
DONA???????
ഡോണ.. ഒത്തിരി സ്നേഹം..
അതെ ജീവിതം അല്ലെ അതിൽ കയ്പ്പും മധുരവും ഉണ്ടാകും..
സ്നേഹം ഒപ്പം നിൽക്കുന്നതിൽ..
ലവ് യു ❤️❤️?
Mk
Onnum parayan pattanillah vayichu theernapo muthal manasinu oru vingal anu
Ithu vayikumbol njnm orale orthu poyi athine kurich alochikkumbol manasinu ippolm oru vingal anu. Oru orma ayi ennum manasil ind.
Chettante ezhuthine kurich varnikkan vakkukal illa sherikm kannu niranj poyi
Adutha story kku ayi kathirikunnu
With love
Kora
ഓർമകൾ മരിക്കുന്നില്ലല്ലോ.. ആ ആളും ഓർമകളിൽ എന്നും ഉണ്ടാകട്ടെ..
സ്നേഹപൂർവ്വം ❤️❤️❤️
നാറി. കരയിപ്പിച്ചു കളഞ്ഞു. മുമ്പത്തെ കഥയിൽ കമെന്റിൽ പറഞ്ഞ പോലെ മഷിയിൽ ഹെറോയിൻ ചേർത്തോ എന്നൊരു സംശയം. കഥക്കൊരു ലഹരി മാതിരി. ഓരോ കഥയിലും എഴുത്തിന്റെ ശൈലിയും കഥയുടെ ഒഴുക്കും ഒക്കെ ഓരോ കഥ വരുമ്പോഴും അന്യായ ഇമ്പ്രൂവ്മെന്റ്. പിന്നെ ഈ സൃഷ്ടി നിങ്ങ പറഞ്ഞ പോലെ കഥ അല്ല സ്റ്റോറി ആണ്. എനിക്ക് തോന്നുന്നത് ഇത് അധികം നേരം എടുക്കാതെ സ്വന്തം ഷൈലിയിൽ ലാഗ് അടിപ്പിക്കാതെ സ്മൂത്ത് ആയി രൂപം കൊടുത്ത പോലെ തോന്നുന്നു;എന്നാൽ അത് അങ്ങനെ തോന്നാത്ത രീതിയിൽ കഥ അവസാനിപ്പിച്ചിട്ടുമുണ്ട്.❤❤❤❤. കെട്ടിപിടിച്ചു ഉമ്മ വച്ചോട്ടെ മ്യോനെ ??. ഇനിയും വരണം അസാധ്യ സൃഷ്ടികളും ആയി ❤❤?❤?❤?❤?❤?❤?❤?
ഇരിഞ്ഞാലക്കുടക്കാരാ… ഒത്തിരി സ്നേഹം..
കൂടുതൽ ഒന്നും പറയുന്നില്ല..
സ്നേഹം ❤️❤️
Dear മാലാഖെ..,
ജീവിതം ഇങ്ങനെ ഒക്കെ തന്നെയാണ്… അത് പറയാന്‍ എളുപ്പമാണ്… അനുഭവിക്കുന്നവന്റെ വേദന ഒരിക്കലും പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കാൻ കഴിയില്ല എന്ന് ഒന്നും കൂടി ഉറപ്പിച്ചു.
സത്യമാണ് ❤️
എന്ത് എഴുതണം എന്ന് അറിയില്ല ചേട്ടാ.വായിക്കണ്ട എന്നാ ആദ്യം വിച്ചാരിച്ചെ.പക്ഷേ കഴിഞ്ഞില്ല.വായിച്ചു.സ്നേഹം മാത്രം
❤️❤️❤️❤️
സ്നേഹം തിരിച്ചും ❤️
Heart touching ?
സ്രാങ്ക് ❤️
<3
ഒന്നും കുരിക്കണ്ട എന്നുവിചാരിച്ചതാണ് പക്ഷെ ഇട്ടേച്ചപ്പോവാൻ തോന്നിയില്ല എന്നും സ്നേഹം മാത്രം കളങ്കമില്ലാത്ത കാമുക ❤️❤️❤️❤️❤️❤️????
മുത്തു… ❤️❤️❤️❤️ സ്നേഹം
??? ❤️
?????
Ithrayum okke vishamam manassil undarunnu alle
വിഷമങ്ങൾ ഇല്ലാത്തവർ ആരുണ്ട് ❤️
ഒരുപാട് ഓർമ്മകൾ ഉള്ളവർക്കെ നല്ല കഥ എഴുതാൻ പറ്റുള്ളൂ എന്ന് പറയുന്നത് എത്ര ശെരിയാണ് ലെ
അടിപൊളി എന്ന് പറഞ്ഞാല് കുറഞ്ഞ് പോകും,heart touching ?
ലഭിക്കാതെ പോയ സ്നേഹം മനസ്സിന്റെ വിങ്ങലായിരിക്കും
Heart touching story bro??
ദേവ് ❤️❤️
ജാക്ക് ❤️❤️❤️❤️
Mk
ഇതിലെ ആദ്യ വരികൾ കണ്ട് ഞാൻ ആദ്യ കമന്റ് സെക്ഷൻ ആണ് ആദ്യം നോക്കിയത് അപ്പോഴ് അവിടെ മുഴുവനും ദുഃഖ മായിരുന്നു
ആദ്യം ഇത് വായിക്കേണ്ട എന്നാണ് കരുതിയത് എങ്കിലും ബ്രോ എഴുതിയത് കൊണ്ട് മാത്രം ഞാൻ വായിച്ചു
പറയാൻ വാക്കുകൾ ഇല്ല hats off man❤
സ്നേഹം ❤️❤️❤️
ഇപ്പൊ വായിക്കുന്നില്ല, ഒരു project അവതരിപ്പിക്കാൻ ഉണ്ട്, mood പോയാൽ ശരിയാവില്ല,,, ഒരാഴ്ച കഴിഞ്ഞു വായിച്ചു അഭിപ്രായം പറഞ്ഞേക്കാം… Take care
മതി ❤️
Mk യുടെ ഓർമ്മകൾ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇങ്ങനെ പ്രതീക്ഷിച്ചില്ല. ??❤️?
എന്ത് പറയണമെന്ന് അറിയില്ല ഒരുപാട് മാലാഖമാരെ അറിയാൻ ആയിരിക്കും ആനി ജീവിതത്തിൽ വന്നത്. എങ്കിലും സ്നേഹിക്കുക.
സ്നേഹത്തോടെ ശരത്
ശരത്.. അതൊരു തരത്തിൽ ശരിയാണ്.. സ്നേഹം ❤️
കിച്ചു ❤️❤️