കൂട്ടുകാരെ/ കൂട്ടുകാരികളെ… ഇതൊരു കഥ അല്ല.. ആർക്കും കൊടുക്കാതെ ഹൃദയത്തിന്റെ ഒരു പ്രേതെക കോണിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ഓർമകൾ ആണ്… പ്രവാസി ബ്രോയോട് വാക്കു പറഞ്ഞത് പോലെ ഞാൻ ഇതെന്റെ ഈ കുടുംബവും ആയി പങ്കുവെക്കുന്നു….
സ്നേഹത്തോടെ എംകെ… ❤️
ഓർമ്മത്താളുകളിലെ മായാത്ത മുഖം…
കർണാടകം ബോർഡർ വരെ ബൈക്ക് ഓടിച്ചു തിരിച്ചു വരുന്ന വഴി ആയിരുന്നു ഞാനും അനിയത്തിയും.. പൊതുവെ വണ്ടികൾ കുറഞ്ഞ വഴി ആണ്. അതാകുമ്പോൾ ബൈക്ക് പറത്തി വിടാം എന്നൊരു ഗുണം ഉണ്ട് (wear proper gears when you ride)
അവൾ ഷിക്കാഗോയിൽ നിന്നും വന്നിട്ട് കുറച്ചു മാസം ആയി. കോവിഡ് പടർന്നപ്പോൾ, എല്ലാം അടച്ചു പൂട്ടി.
അതുകൊണ്ട് ആണ് അവൾ നാട്ടിൽ എത്തിയത്..
ഇനി കോവിഡ് കാലം ഒക്കെ കഴിഞ്ഞു മാത്രം തിരിച്ചുപോകും..
അവൾ ഷികാഗോയിലേക്ക് പറക്കുമ്പോൾ ഞാൻ മ്യൂണിക്കിലേക്ക് ആയിരിക്കും പറക്കുക.. ലോകത്തിന്റെ രണ്ടു കോണിലേക്ക്..
ജീവിതം അങ്ങനെ ആണ്… അത് മാറിക്കൊണ്ടേ ഇരിക്കും.. Nothing lasts forever… but memories does.
എന്റെ ബൈക്ക് സ്പീഡ് 90ഇൽ ആണ്… പക്ഷെ അവൾ ആണ് മുൻപിൽ..
എന്റെ ഹോണ്ട വച്ച് അവളുടെ കെടിഎമ്മിന്റെ അടുത്ത് പോലും എത്തില്ല. ഞങ്ങൾ തമ്മിൽ റേസ് നടത്താറുണ്ട്.. ഇടക്ക് മാത്രം ആണ് എന്റെ ജയം.. പകരം അവൾ പറയുന്ന കാര്യം ചെയ്തു കൊടുക്കണം..
അതും എന്റെ ബൈക്ക് പെണ്ണിന് ഈ ഇടെ ആയി അല്പം തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്.. അത് കൊണ്ട് തോൽവികൾ കൂടുതൽ ആണ്.. അല്ലാതെ അവളുടെ കഴിവ് അല്ല. ??
ഞങ്ങളെ ദൈവം തമ്പുരാൻ ഒരേ രുചികളും ആയാണ് ഇറക്കി വിട്ടത്…
വണ്ടിപ്രാന്ത്, യാത്ര പ്രാന്ത്, പ്രകൃതി സ്നേഹം, ഫിറ്റ്നസ് മേഖലയോടുള്ള സ്നേഹം.. കിക്ക് ബോക്സിങ്….അങ്ങനെ പലതും.. അവൾ ഒരു പ്രൊ കിക്ക് ബോക്സർ ആണ്.. ഷിക്കാഗോ ഹെൽത്ത് ക്ലബിലെ ചാമ്പ്യൻ.. കുസൃതി..
എന്നോടാണ് അവളുടെ വികൃതികൾ എല്ലാം കാണിക്കുന്നത്.. മറ്റുള്ളവരോട് തനി റെബലും ആണ്.. അതുകൊണ്ട് തന്നെ അവളുടെ കുസൃതികൾ ഒക്കെ ഞാൻ അനുവദിച്ചു കൊടുക്കും..
ചേച്ചി ആയും അനിയത്തി ആയും കൂട്ടുകാരി ആയും എല്ലാം അവൾ ആണ് എനിക്ക് ഇപ്പോൾ…
വണ്ടികൾ വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു.. നേരം അഞ്ചു മണി കഴിഞ്ഞു..
“ഓ വന്നോ രണ്ടുംകൂടി? ആ വഴി പോയി എന്ന് വിചാരിച്ചു ….”
അമ്മ വരാന്തയിൽ എന്തോ വായിച്ചു ഇരിക്കുകയായിരുന്നു.. ഇതുപോലെ പോയാൽ നേരം വെളുക്കുമ്പോൾ ഒക്കെയാണ് ഞങ്ങൾ തിരിച്ചു എത്തുക.. അമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല..
“പിന്നെ ഞാൻ പോയാലോ എന്ന് പറഞ്ഞതാണ് ലിനുവാണു പറഞ്ഞെ ഇന്ന് രാത്രി ചിക്കൻ കനാലിൽ പൊരിക്കാം എന്ന്. സൊ ഐ കുദിന്റ് റെസിസ്റ്… “
“കനാൽ അല്ലെടീ കനൽ….”
“എല്ലാം ഒരുപോലെ അല്ലെ…”
അവൾ അമ്മയുടെ കവിളിൽ നുള്ളി മുകളിലേക്ക് ഓടി പോയപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു..
“എന്താണ് നാൻസി?”
അമ്മയെ ഞാൻ സ്നേഹം കൂടുമ്പോൾ പേര് വിളിക്കാറുണ്ട്..
“നീ പോടാ… ചായ വേണോ? വേണേൽ വച്ച് എനിക്കും കൂടി താ…”
അതും പറഞ്ഞു അമ്മ വായിച്ചു കൊണ്ടിരുന്ന ബുക്കിലേക്ക് മുഖം പൂഴ്ത്തി കള്ളചിരി ചിരിച്ചു. കള്ളിയാ പെരും കള്ളി… എനിക്ക് ചിരി വന്നു.
“ഓഹോ… ഡാഡി എവിടെ? “
ഞാൻ എതിർപ്പൊന്നും കാണിക്കാതെ ചോദിച്ചു..
“ആ കൈക്കോട്ടും എടുത്തു എങ്ങോട്ടോ പോയി.. വേറെ പണി ഒന്നും ഇല്ല..”
അച്ഛൻ കൃഷി കൃഷി എന്നൊക്കെ പറഞ്ഞു അകെ ബഹളമായം ആണ്.. ഇവിടെ ഒരു കൊച്ചു എസ്റ്റേറ്റ് ഉണ്ട് ഞങ്ങൾക്ക്.. കുരുമുളകും കാപ്പിയും അങ്ങനെ പലതും..
അമ്മ പണ്ട് അച്ഛന്റെ വലം കൈ ആയി നിന്നതാണ്.. സാരി എടുത്തു കുത്തി തിണ്ണയിൽ നിന്നും കുരുമുളക് ചാക്കുകൾ എടുത്തു അച്ഛന്റെ പഴയ ജീപ്പിന്റെ പുറകിലേക്ക് വലിച്ചെറിയുന്ന വാണിയംകുളംകാരി അമ്മ എന്നും എനിക്ക് അതിശയം ആയിരുന്നു..
Expect the unexpected..
ithine kadha ennu parayunnilla .. manassil thattunnoru anubhavam
daivam chilappol inganeya vikruthi vallathe kaanikkum..
Aarum aarkkum 100% pakaramaavilla ennalum mk, oru maalakhakuttiku
koduthoode kunnolam snehathil ninnum orithiri..
nanmakal nerunnu..
othiri snehathode
Ann
ആൻ.. ഒത്തിരി സന്തോഷം.. സ്നേഹം..
ശരിയാണ് ആർക്കും ആരും പകരം ആകില്ല.. കൊടുക്കാമല്ലോ.. ഇഷ്ട്ടം പോലെ വാരി കോരി കൊടുക്കാൻ സ്നേഹം എന്റെ കയ്യിൽ ഉണ്ട്..
സ്നേഹത്തോടെ ❤️❤️
നഷ്ട്ടപെട്ടുപോയ സൗഹൃദത്തേയും, പ്രണയത്തെയും ഒക്കെ എവിടെയെങ്കിലും എഴുതിവെക്കാനും, മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാനും ഒക്കെ വളരെ ഈസിയാണ്.. പക്ഷെ അതിൽ നിന്നും അനുഭവിക്കുന്ന വേദന എത്രമാത്രം ഉണ്ടെന്ന് ആർക്കും ആരെയും അറിയിക്കാൻ കഴിയില്ല
???
Ly?
സത്യം ആണ് പൂവേ.. ഒരിക്കലും അത് പറഞ്ഞു പോലും അറിയിക്കാൻ കഴിയില്ല..
സ്നേഹം ❤️
ഒന്നും പറയാൻ ഇല്ല…
കരഞ്ഞ് പോയി?
❤️?❤️
സ്നേഹം ❤️❤️
നഷ്ട പ്രണയം എന്നും ഒരു തീരാ വേദനയാണ്
സത്യമാണ്
Dear M K
Njn vaayichathil vech ettavum heart touching words. Ee story vaayikkumbol ente kannukal niranju ozhukukayirunnu ennaram ithe jeevithathil anubhavicha bro yude vedhana parayandallo.M K stories aane enne pranayikan padipichathe, Jeevitha sahachariyangale nenjum virichu face cheyan padipicha ee oru kathayil ninnum oru penkuttiye ethrayum jeevan aayitt pranayikan pattumennum kudi kanichu thannu.
With lots of love
Best wishes broyude ella Jeevitha agrahangalum saphalamangatte
?????
ഒത്തിരി സന്തോഷം.. സ്നേഹം…
കൂടുതൽ ഒന്നും പറയാൻ ഇല്ല.. ലൊട്സ് ഓഫ് ലവ് ❤️
Enganathe oru replyke very tanx
Love you man
???
ആദ്യമേ ഒരു ബിഗ് ♥️ അമ്മക്ക്
“”സാരി എടുത്തു കുത്തി തിണ്ണയിൽ നിന്നും കുരുമുളക് ചാക്കുകൾ എടുത്തു അച്ഛന്റെ പഴയ ജീപ്പിന്റെ പുറകിലേക്ക് വലിച്ചെറിയുന്ന വാണിയംകുളംകാരി അമ്മ എന്നും എനിക്ക് അതിശയം ആയിരുന്നു..””
ഞാൻ മറ്റൊരു കഥ ആയി പ്രതീക്ഷിച്ചതാ അമ്മ… എങ്കിലും അമ്മ ഇല്ലാതെ ഈ കഥ പൂർണമാവില്ല..
“”മോന്റെ അമ്മ ചിലപ്പോൾ മരിച്ചു പോകും കേട്ടോ..””
അന്ന് ഈ വരികൾ കേട്ടപ്പോ ഉണ്ടായ ഫീലിംഗ്.. നിങ്ങളുടെ ഫീൽ അറിയില്ലെങ്കിലും അത് കേട്ടപ്പോ അന്ന് എനിക്കുണ്ടായ ഫീലിംഗ്…
പിന്നെ ആനി… അതെനിക്ക് തന്ന വാക്ക് ആയിരുന്നു.. താങ്ക്സ് ഉണ്ട് മാൻ…
കുറച്ചു പേജിൽ എഴുതിയ വിരഹകാവ്യം ?♥️♥️?
പിന്നെ ഇങ്ങടെ കുറെ കമന്റസ് ഇവിടെ കൊടുക്കുന്നുണ്ട്ട്ടോ പണ്ടെനിക്ക് തന്നത്..
/////മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻAugust 15, 2020 at 10:59 AM
കഥയെപ്പറ്റി ക്ലൈമാക്സ് വന്നു കഴിഞ്ഞു പറയാം..
ബ്രെയിൻ ട്യൂമറിനെ പറ്റി..
ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ ആണ് എന്റെ അമ്മക്ക് അത് കൺഫേം ചെയ്തത്.. അഞ്ചിൽ പഠിക്കുന്ന കുട്ടിക്ക് ഉൾക്കൊള്ളാൻ പറ്റിയ പേര് അല്ലായിരുന്നു ഈ അസുഖത്തിന്റെ പേര്.. പണ്ട് ചെറുപ്പത്തിൽ ഊഞ്ഞാലിൽ നിന്നും വീണപ്പോൾ ബ്ലഡ് കട്ടപിടിച്ചിരുന്നത് വർഷങ്ങൾ കഴിഞ്ഞപ്പോൾ ട്യൂമർ ആയി മാറി.
“മോന്റെ അമ്മ ചിലപ്പോൾ മരിച്ചു പോകും ട്ടോ..” എന്ന് അമ്മ തന്നെ ആണ് എന്നോട് പറഞ്ഞത്..
അമ്മ കടന്നു പോയ അവസ്ഥ വലുതായിരുന്നു.. അച്ഛന്റെ എസ്റ്റേറ്റിൽ അമ്പതു കിലോ ഉള്ള കുരുമുളക് ചാക്ക് എടുത്തു ജീപ്പിലേക്ക് വലിച്ചു എറിഞ്ഞിരുന്ന അമ്മ നടക്കാൻ വരെ ബുദ്ധിമുട്ടുന്നത് അന്ന് ഞാൻ കണ്ടിട്ടുണ്ട്.. ?
അവസാനം.. ആളുകൾ മൊത്തം കാണാൻ വന്നു അമ്മയെ.. ഇനി ജീവനോടെ കാണാൻ പറ്റില്ല എന്ന് പലരും പറയുന്നത് ഞാനും കേട്ടിരുന്നു..
പക്ഷെ ദൈവത്തിന്റെ കണക്കു കൂട്ടലുകൾ വേറെ ലെവൽ ആണ്.. അച്ഛന്റെ ഒരു കൂട്ടുകാരൻ വഴി കോയമ്പത്തൂർ ഉള്ള ഒരു മികച്ച ഹോസ്പിറ്റലിൽ ഒരു ഡോക്ടറെ കണ്ടു.. അയാൾ അമ്മയെ നോക്കി..
സർജറി ചെയ്യേണ്ട സമയം കഴിഞ്ഞും അയാൾ അമ്മയെ സര്ജറി ചെയ്തു..
9 മണിക്കൂർ ആയിരുന്നു സർജറി സമയം.. അവസാനം അതൊക്കെ തലയിൽ നിന്നും മാറ്റി.. ദൈവത്തിന്റെ അടയാളം പോലെ നെറ്റിയിൽ ഒരു മീഡിയം കുഴിപാടും ആയി അമ്മ ഇന്നും ഞങ്ങളുടെ ഒപ്പം ഉണ്ട്.. ❤️
22 വർഷം കഴിഞ്ഞു.. ചെറുതായി കണ്ണിനൊരു മങ്ങൽ ഉണ്ടെന്നു അല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ല..
ഇത് വായിച്ചപ്പോൾ എനിക്ക് ഇതിവിടെ പറയണം എന്ന് തോന്നി… കാരണം.. ആ നാളുകൾ ഒന്ന് കൂടി മനസ്സിൽ വന്നു..
ധ ഇപ്പൊ അടുക്കളയിൽ ഉണ്ടായിരുന്ന അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ടാണ് ഇത് എഴുതിയത്…
???????/////
/////മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻAugust 17, 2020 at 10:38 PM
പ്രവാസി ബ്രോ.. ഒരു ഗ്രീക്ക് ദെവതയെ പോലെ ആയിരുന്നു എന്റെ അമ്മ. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം പിന്നെ ആരോഗ്യം. അന്ന് പറഞ്ഞത് പോലെ കുരുമുളക് ചാക്ക് ഒക്കെ എടുത്തു എറിയുന്ന പെണ്ണ്…
ആ അമ്മയാണ് ആ വാക്കുകൾ എന്നോട് പറഞ്ഞത്.. അന്ന് ഞാൻ പകച്ചു പോയിരുന്നു.. പക്ഷെ ദൈവം എനിക്ക് എന്റെ അമ്മയെ തിരികെ തന്നു.. ❤️
സങ്കടങ്ങൾ ഒക്കെ ഒരുപാടു ഉണ്ടായിട്ടുണ്ട്… അതിന്റെ ഒരു വൈകാരിക നിമിഷത്തിൽ ആണ് ഇത് വായിക്കില്ല എന്നുഞാൻ പറഞ്ഞു പോയത്..
വായിക്കും.. ഇപ്പൊ തന്നെ വായിക്കും… കൂടാതെ അന്ന് നിങ്ങൾ ആവശ്യപ്പെട്ട ആനിയുടെ കാര്യം.. നിയോഗം കഴിഞ്ഞാൽ ഞാൻ വാക്ക് തരുന്നു.. അത് ഞാൻ എഴുതും.. നിങ്ങക്ക് വേണ്ടി..
സ്നേഹത്തോടെ… ❤️❤️❤️❤️/////
/////
മാലാഖയുടെ കാമുകൻ
July 23, 2020 at 7:23 PM
കാത്തിരുന്ന കഥ ആയതു കൊണ്ട് വായിച്ചു.. ഇതൊരു ജീവിതം ആയിട്ടാണ് എനിക്ക് ഫീൽ ചെയ്യുന്നത്.. കഴിഞ്ഞ ഭാഗം വായിച്ചു കരഞ്ഞു പിഴിഞ്ഞ് 3 കുപ്പി ബിയർ ആണ് തീർത്തത്.. അതവിടെ നിൽക്കട്ടെ..
വലിച്ചു നീട്ടതെ എന്നാൽ മനസ്സിൽ ഉള്ളതൊക്കെ എഴുതി ഒരു ക്ലൈമാക്സ് കൊണ്ടുവരണം എന്നാണ് ആഗ്രഹം. അതാണല്ലോ നല്ലത്..
ഫ്ലാഷ്ബാക്ക് പോകുന്നത് വളരെ നന്നായി ആണ്.. വായിച്ചാൽ മുഴുകി ഇരുന്നു പോകുന്നുണ്ട്.. ഇന്ദു മനസ്സിൽആകാത്ത ഒരു കഥാപാത്രം ആണല്ലോ.. അവൾക്ക് എന്തോ ഒരു പ്ലാൻ ഉണ്ടെന്നു തോന്നി..
ഞാൻ മരിച്ചാൽ/ പോയാൽ നീ വേറെ പെണ്ണിനെ കെട്ടുമോ എന്ന് ചോദിക്കുന്ന പെണ്ണുങ്ങൾ ഒരു ദിവസം പോകും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. അതൊരു മുൻകൂർ ജാമ്യം ആണ്..
ബാക്കി എല്ലാം കാത്തിരിക്കുന്നു
പിന്നെ എന്റെ ആനിയുടെ കഥ.. എഴുതിയാൽ ഞാനും കരയും എന്നെ സ്നേഹിക്കുന്നവരും കരയും.. ഹാപ്പി എൻഡിങ് അല്ലല്ലോ.. സൊ അത് വേണോ?
സ്നേഹത്തോടെ /////
ഇഷ്ടം ബ്രോ…
പിന്നെ,, ട്രാജിക് ആയ ലവ് ലൈഫ് എഴുതിയില്ലേ… ഹാപ്പി ആയ ഒന്നുകൂടി എഴുതണ്ടേ?? മാൻ, ഇത് ബെസ്റ്റ് ടൈം ആണ്.. ഓൾ ബെസ്റ്റ്.
?♥️?♥️
അമ്മയോട് അന്വേഷിച്ചു എന്ന് പറയണേ.. ♥️?
Ingalum poliyanu pravasi
MK istham?
???
ഞാൻ ഇത് വായിക്കുന്നത് എന്റെ അപ്പന്റെ അടുത്ത് കിടന്നിട്ടാണ്. പുള്ളിയും നവംബർ 27 nu ബ്രെയിൻ ട്യൂമർ ന്റെ സർജറി കഴിഞ്ഞു കിടക്കുന്നത് ആണ് 4 ട്യൂമർ ഉണ്ടായിരുന്നു ഗ്രേഡ് 4. ഇതുവരെ നോർമൽ ആയിട്ടില്ല. തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിൽ പോകുന്നു.
പിന്നെ കഥ അത് ഒരു രക്ഷയും ഇല്യാട്ടോ.
സന്യാസി.. തീർച്ച ആയും തിരിച്ചു വരും.. ദൈവം അനുഗ്രഹിക്കട്ടെ.. ❤️❤️
അമ്മയോട് അനേഷണം പറയാം.. സ്നേഹം..
വാക്ക് പാലിച്ചു കേട്ടോ.. ?❤️
???..
ചലഞ്ജു 2… തമ്പുരാൻ ഓർമതാളുകൾ എഴുതി സെന്റി അടിപ്പിച്ചത് ഓർമ ഉണ്ടോ.. ആ സെന്റി മാറ്റാൻ എഴുതാമോ… ആ അഞ്ചാം വയസുകാരന്റെ ഓർമതാളുകൾ… ഇത് ഹാപ്പി ആണല്ലോ…
അഞ്ചു വയസുകാരന്റെ വ്യൂ മതി…
പേർസണൽ ലൈഫിൽ കടന്നു കയറുന്നു എന്ന് തോന്നുന്നെങ്കിൽ സോറി.. അല്ലേ നോക്ക് മാൻ..
പ്രവാസി ബ്രോ.. അതൊരിക്കലും എനിക്ക് എഴുതാൻ കഴിയില്ല.. ഇതും കഴിയും എന്ന് വിചാരിച്ചത് അല്ല പക്ഷെ വാക്കല്ലേ എല്ലാം..
ഇനി കഴിയില്ല..
സ്നേഹം ❤️❤️
ഓക്കേ മാൻ… നിർബന്ധിക്കാൻ വയ്യല്ലോ ?
വായിക്കണ്ട… വായിക്കണ്ട എന്ന് അവിടെ നിന്ന് എല്ലാരും പറഞ്ഞതാ…
കേട്ടില്ല…
എന്റെ ഈശ്വരന്മാരെ എനിക്ക് എന്തിന്റെ കേടായിരുന്നു…??
നല്ല കഥ… ??
ഇനിയും എഴുതണേ… ?
??
കഥയല്ല കുട്ടി… ??
രാഹുൽ കണ്ടില്ലേ വായിക്കാതെ മാറി നിൽക്കുന്നത്.. ബുദ്ധിയുണ്ട് ?
പ്രിയപ്പെട്ട മാലാഖയുടെ കാമുകൻ,
നിങ്ങളുടെ ആദ്യത്തെ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയ അതേ സംഭവം ആണല്ലോ നിങ്ങളുടെ ജീവിതം… പല കഥയിലും aa ജീവിതത്തിൻ്റെ ഭാഗങ്ങൾ പറയാതെ തന്നെ ഞാൻ കണ്ടൂ… ഓർമകൾ മരിക്കില്ല… എന്നാലും നല്ല ഒരു കുട്ടി നിങ്ങളുടെ ജീവിതത്തിൽ കടന്നു വരട്ടെ… ഏതായാലും തേപ്പാ എന്ന് ഞാൻ വിശ്വസിക്കുന്നില്ല… ഓരോരുത്തരുടെ ജീവിതം അങ്ങനെ അല്ലേ… മനസ്സിൽ നല്ല സങ്കടം തോന്നി എങ്കിലും അവളെയും ലിനുവിനെയും എല്ലാം അറിഞ്ഞിട്ടും അവളെയും കുഞ്ഞിനെയും നന്നായി നോക്കുന്ന, മനസ്സിലാക്കുന്ന, ലിനുവിനോടും നന്നായി ഇടപെട്ട അവളുടെ ഭർത്താവിനോടും സ്നേഹം മാത്രം?????…
സാഹചര്യങ്ങൾ അല്ലെ എല്ലാം… അതൊരിക്കലും തേപ്പ് ആകില്ല.. സ്നേഹം ഉണ്ട്ട്ടോ..
അതെ അവളുടെ ഭർത്താവിനോട് എനിക്ക് ഒത്തിരി റെസ്‌പെക്ട് തോന്നി. റിയൽ മാൻ ❤️❤️
കാമുക എന്തോ തോന്നി ഞാൻ ഇന്ന് ആദ്യം നോക്കിയത് കമൻറ് ബോക്സ് ആണ് അതോടുകൂടി ഒന്നു മനസ്സിലായി എന്തായാലും ആളെ കരയിപ്പിക്കും എനിക്കറിയാം അതുകൊണ്ട് ഞാൻ വായിക്കുന്നില്ല…… പിന്നെ ഒരിക്കൽ വായിച്ചോളാം അല്ലെങ്കിൽ അതിങ്ങനെ മനസ്സിൽ കിടക്കും… ഇപ്പ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് മനസ്സ് അങ്ങോട്ട് ശരിയായില്ലേ ഇതു വായിച്ചാൽ……. ഇത് തന്നെ ഓർത്ത് കൊണ്ട് നടക്കും….. കാത്തിരിക്കുന്നു താങ്കളുടെ ഓരോ സൃഷ്ടിക്കായി….
സ്നേഹത്തോടെ chikku
ഒത്തിരി സ്നേഹം..
ഞാനും അങ്ങനെ ആണ്.. സങ്കടങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നില്ല..
❤️
ഏട്ടാ എന്താപറയാ….❤️?
സ്നേഹം ബ്രോ
സ്നേഹം ❤️
Poli sanam?
സ്നേഹം ❤️
എന്തോ ഭാഗ്യം കൊണ്ട് കമെന്റ് നോക്കാൻ തോന്നി
അതുകൊണ്ട് ഇ കഥ ഞാൻ വായികില്ല
ഇതു എന്തായാലും ഒന്നു ചേരാത്ത 2 മനസ്സോ അല്ലെങ്കിൽ തെച്ചിട്ടു പോയതോ ആണല്ലോ
അതുകൊണ്ട് ഞാൻ വായിച്ചിരുന്നേൽ എനിക് ആകെ മൂഡ് ഓഫ് ആയേനെ
പിന്നെ ഏദെങ്കിലും ഒക്കെ ദിവസങ്ങളിൽ നല്ല സമയത്തു അല്ലെങ്കിൽ പണിയിൽ ഒക്കെ ഉള്ളപ്പോ ഓർമ വന്നു ആകെ ചടച്ചേനെ
തേപ്പ് എന്ന സംഭവം പലർക്കും പല രീതിയിലാവും അനുഭവപ്പെടുക. ചിലർക്ക് ശോകം ടൈപ്പാണെങ്കിൽ മറ്റു ചിലർക്ക് അത് കളർഫുൾ എക്സ്പീരിയൻസ് ആയിരിക്കും.
ഇതൊന്നും ഒരിക്കലും തേപ്പ് എന്ന് പറയാൻ കഴിയില്ല. മനഃപൂർവം ഒഴിവാക്കുന്നത് ആണ് തേപ്പ്
ക്യൂറി വായിക്കില്ല എന്നെനിക്ക് ഉറപ്പ് ആയിരുന്നു ?
ഏട്ടാ….
ജീവിതം അങ്ങനെയാന്നെ…കൊതിച്ചതെല്ലാം കിട്ടിയാൽ പിന്നെയാഗ്രഹങ്ങളില്ലാതെയാവും എന്നു കരുതിയാവും അങ്ങേര് എല്ലാം നമുക്കായി നൽകത്തെ…
എല്ലാം മറക്കാം എന്നു കരുതുന്നതാണ് തെറ്റ്…മറക്കാൻ ശ്രമിക്കുന്തോറും അതിങ്ങനെയേറെ ആഴത്തിൽ പതിയുകയെ ചെയ്യൂ….എനിക്കുമതേ..
ഒരിക്കലും ഉപദേശിക്കുകയല്ല ഏട്ടാ…അതിനർഹത ഉണ്ടോയെന്നുപോലുമാറിയില്ല…
മറിച്ച് ഒരനിയന്റെ വാക്കുകളായി കണ്ടേച്ചാൽ മതി….
നിങ്ങളെക്കുറിച്ച് ഞാൻ മനസ്സിലുറപ്പിച്ചതിലേകദേശം ശരിയാണെന്നാണ് ഈ ജീവിതക്കുറിപ്പിലൂടെയെനിക്ക് ഉറപ്പിക്കാനായി ഏട്ടാ..
എന്റെ പ്രവാസി ഏട്ടനോടും ഞാൻ കടപ്പെട്ടിരിക്കുന്നു..
ഒരിക്കലെവിടെയെങ്കിലും വെച്ച് ഇങ്ങളെ ഞാൻ കണ്ടുപിടിക്കും നോക്കിക്കോ..?
എന്ന്
സ്നേഹത്തോടെ
റാംബോ.. അതെ ശരിയാണ്.. എനിക്ക് അവളുടെ ഓർമകൾ മറക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല.. അവൾക്ക് വേണ്ടി വന്ന കണ്ണുനീരിനെ പോലും ഞാൻ സ്നേഹിക്കുന്നുണ്ട്.. ഒരു പൂക്കാലം മുഴുവൻ തന്ന അവളുടെ ഓർമകൾ എന്നും ഉണ്ടാകും..
ഭൂമി ഉരുണ്ടതല്ലേ.. കാണാമല്ലോ
സ്നേഹം ❤️❤️
എംകെ♥️
ജീവിതത്തിൽ നടന്നത് ആണെന്ന് മനസ്സിലായി.അതിനെപറ്റി കൂടുതൽ പറഞാൽ എനിക്കും സങ്കടം വരും..വായിച്ചാൽ നിങ്ങൾക്കും സങ്കടം ആവും എന്നറിയാം.എന്തായാലും ഇപ്പൊ എന്തിനും ഏതിനും കൂടെ നിൽകുന്ന പെങ്ങൾ,ഒരുപാട് സ്നേഹിക്കുന്ന അമ്മ,പപ്പാ ഒക്കെ ഉണ്ടല്ലോ…അവരെ ഒക്കെ ഓർത്തു സന്തോഷത്തോടെ ജീവിക്കു..പിന്നെ എന്നപോലെ നിങ്ങളെ സ്നേഹിക്കാൻ ഒരുപാട് അനിയന്മരും,അനിയത്തി,ചേട്ടൻ,ചേച്ചി ഒക്കെ ഇവിടെയും ഉണ്ടല്ലോ..അപ്പോ ഇനി അതും ഓർത്ത് വിഷമിക്കരുത്.ഭാവിയിൽ ഒരു അഫ്രോഡൈറ്റ് വരും എന്ന കാര്യം ഒക്കെ ഇടയ്ക്ക് ഓർമയിൽ വെയ്ക്കുക?.മാത്രമല്ല അതൊക്കെ കാരണം ആണല്ലോ ഞങ്ങൾക് നിയോഗവും മറ്റു കഥകളും ഒക്കെ കിട്ടിയത്(എന്നെ കൊല്ലരുത്?)
അവൻ ഇത് വായികില്ല..അവൻ നിങ്ങളെക്കാൾ ലോലൻ ആണെന്ന് പറയേണ്ട കാര്യമില്ലല്ലോ..അതോണ്ട് എന്തായാലും വായികില്ലാ എന്ന് പറഞ്ഞു?
അപ്പോ ഒരുപാട് സ്നേഹം..എന്നും കൂടെ ഉണ്ടാവും..♥️
വിഷ്ണു
വിഷ്ണു..
അതെ എനിക്ക് ആ സമയം കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം ആണ് ഒപ്പം ആള് ഉണ്ടായിരുന്നു.. എന്നെ സമാധാനിപ്പിക്കാൻ വേദിക കുറെ പണിപ്പെട്ടിട്ടുണ്ട്.. എന്നാലും അവൾ വിജയിച്ചു..
ശരിയാണ് ഒരാൾ വരും.. അത് കൊണ്ട് തന്നെയാണ് ഞാൻ ഇവിടെ വന്നതും തുടരുന്നതും..
രാഹുൽ അല്ലെ? അവൻ ലോലഹൃദയം ഉള്ളവൻ ആണെന് അറിയാം.. ?❤️
സ്നേഹത്തോടെ ❤️❤️
96 ഞാനും കണ്ടതാ ??????
അത് ഞാൻ കണ്ടില്ല.. താങ്ങില്ല ?
ഡിയർ MK ♥️♥️♥️
15 പേജുകളിൽ തീർത്ത അനുഭവം വായിച്ചു കഴിഞ്ഞപ്പോൾ….ഒരു നിമിഷം കണ്ണ് അടച്ചു ഇരിക്കാൻ ആണ് തോന്നിയത്. സത്യമായും ഹൃദയത്തിൽ ആഴ്‌നിറങ്ങി എന്നൊക്ക പറയാവുന്ന ഐറ്റം ??? വായിച്ചുവർക്ക് ഇങ്ങനെ തോന്നിയെങ്കിൽ അനുഭവിച്ച താങ്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാനേ സാധിക്കുന്നില്ല….!
വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഒരു സാഡ് എൻഡിങ് പ്രതീക്ഷിച്ച താണ്… മനസ്സിനെ വിഷമിപ്പിക്കില്ല എന്ന് കരുതി തന്നെയാണ് മുഴുവനും വായിക്കാം എന്ന് തീരുമാനിച്ചത്… പക്ഷേ എവിടെയൊക്കെയോ വെച്ച് മനസ്സ് കൈവിട്ടുപോയി…. പകുതിക്ക് വെച്ച് നിർത്തിയാലോ എന്നുവരെ ചിന്തിച്ചിരുന്നു… എങ്കിലും മനസ്സാന്നിധ്യത്തോടെ വായിച്ചു തീർത്തു…
എനിക്കും പ്രണയം തോന്നിയിട്ടുണ്ട്… മല്ലു റീഡർ പറഞ്ഞത് പോലെ അത് പ്രണയം ആണോ എന്ന് പറയാൻ സാധിക്കില്ല… ക്രഷ് എന്ന് വേണമെങ്കിൽ പറയാം ഉറങ്ങി എണീറ്റാൽ മറക്കാൻ സാധിക്കുന്ന വെറും സ്വപ്നം മാത്രം….പക്ഷെ ഇത് ഇത് വർണിക്കാൻ എന്റെ കൈയിൽ വാക്കുകൾ ഇല്ല ഏട്ടാ ♥️♥️♥️
മറക്കാൻ സാധിക്കില്ല എന്ന് അറിയാം എങ്കിലും ചേട്ടൻ എല്ലാം മറക്കണം കാലം എല്ലാം മറക്കാൻ സഹായിക്കും…ആനി ചേച്ചിയെ പോലെ സ്നേഹിക്കാൻ കഴിയുന്ന ഒരാൾ തീർച്ചയായും ജീവിതത്തിൽ വരും… എല്ലാം നിമിതങ്ങളാണ്… അല്ലെങ്കിൽ കോട്ടത്ത് ജനിച്ച ഏട്ടൻ വയനാട്ടിൽ എത്തിപ്പെടാനും ആനി ചേച്ചിയെ കാണാനും ഇഷ്ടപ്പെടാനും ഒന്നും സാധ്യത ഇല്ലല്ലോ… എല്ലാം ഈശ്വരൻ ന്റെ തീരുമാനങ്ങളാണ്…
ഒരുപാട് സ്നേഹത്തോടെ???
-മേനോൻ കുട്ടി
കുട്ടി… വലിയ ഹൃദയം.. ❤️
ഒരു വാക്കിൽ ആണ് ഇത് എഴുതിയത്.. അല്ലെങ്കിൽ ഒരിക്കലും ചെയ്യില്ലായിരുന്നു.. മറക്കാൻ കഴിയില്ല പക്ഷെ ശരിയാണ് വേറെ ഒരു പെണ്ണിന് ആ മുറിവുകൾ ഉണക്കാൻ കഴിയും..
അങ്ങനെ ഒരാൾ വരുമ്പോൾ നടുറോഡ് ആണെങ്കിലും പിടിച്ചു കെട്ടിക്കോളാൻ ആനി തന്നെ പറഞ്ഞിട്ടുണ്ട്.. ?
ഒത്തിരി സ്നേഹത്തോടെ ❤️❤️
ആരും വായിച്ചില്ലേൽ ഞാൻ വായിക്കും ബ്രോ..
എനിക്ക് മനസിലാവും ആ ഫീൽ…
ഒത്തിരി താങ്ക്സ് വാക്ക് പറഞ്ഞത് പാലിച്ചതിന്…
ഇഷ്ടം ♥️??
ബാക്കി വായിച്ചിട്ട് മാൻ
നിങ്ങടെ നിർമ്മാല്യം ഓർത്തുപോയി ഇടയ്ക്കുവെച്ച്…♥️♥️♥️
അത് ഇവിടെ പറയാൻ കാര്യം???
വാക്ക് പറഞ്ഞ അത് പാലിക്കാതെ ഉറക്കം വരില്ല എൻ്റെ ഏട്ടന്
???
❤️❤️❤️
?
❤️
Kaalam nammalk tharathathum thannathum aaya pala ormagalum undavum ooro vyekthigalilum
അതെ.. ശരിയാണ്
Message onnum nnallla pole type cheyyan
Pattunnilla
L
സാരമില്ല.. സ്നേഹം ❤️
Karanjhu poyiee?
?Yendho yevivideyo sharirathil
Kulathi valikunnapole
❤️❤️❤️ ലവ്
Parayan vakkukal illa
Paranjashwasipikanum orikalum enikke kazhiyilla
Pakshe onne parayam mattorale jeevithathilekke konde varuka allathpaksham ennum vedha kooduka mathre ullu
Santhoshikuka anikke avale manasilakan pattiya nallorale kittiyille
Enikkum ariyam ithupolathe oru avasthayude vedhana
Ee reethiyallenkilum nalloru ugran theppe kittiya vedhana
So all the best for your future
Find someone who can heal your wounds
Be happy
Athe parayanullu
ജോക്കർ ബ്രോ..
അതെ അവൾ വരും.. സമയം ആകണം എന്നെ ഉള്ളു.. എല്ലാം പോസിറ്റിവ് ആയി എടുക്കാറുണ്ട്..
സ്നേഹത്തോടെ ❤️❤️
കഥ വന്നത് കണ്ടപ്പോ ഒന്ന് വായിക്കണം എന്ന മോഹവുമായി കയറി
മുന്ജന്മത്തിൽ ചെയ്ത ഏതോ ഒരു നല്ല കാര്യം കൊണ്ട് കമന്റുകൾ വായിച്ചു
അതോടെ മനസ് തൃപ്തിയായി
ഓരോരുത്തരും കരഞ്ഞു മനം നൊന്ത് പിടയുന്നത് കണ്ടപ്പോൾ ഞാൻ വായിച്ചാൽ ഇതിലും ശോക അവസ്ഥയാകും എന്ന് മനസിലായി
സെന്റി അടിപ്പിച്ചു കടന്നു കളയാനുള്ള സായ്കിൽ ഓടിക്കൽ മൂവ് മെന്റ് എനിക്കിഷ്ട്ടമായി
പക്ഷെ ഏട്ടാ ഞാൻ വായിക്കുന്നില്ല ???
വെറുതെ എന്തിനാ സെന്റി അടിച്ചു ഞാൻ ഇരിക്കണേ ???
നമക്ക് ഫുൾ ടൈം ഹാപ്പി ആയി ജോളിയായിട്ട് ഇരുന്നാ പോരെ അതെല്ലേ നല്ലത് ?????
ചേ അപ്പോയെക്കും പോസ്റ്റായി
ഒരു കാര്യം കൂടെ പറയാൻ ഉണ്ട്
സെന്റി വായിച്ചു വിഷമിക്കണ്ട വയ്യാത്തത് കൊണ്ടാണ് വായിക്കാത്തത്
ഹാപ്പി ആയിരിക്കുന്ന ഈ നിമിഷം വെറുതെ മനസിന് നോവ് നൽകണ്ടല്ലോ
സൊ വായിക്കുന്നില്ല
എന്നാലും ആത്മാർത്ഥതയോടെ സ്നേഹം അറിയിക്കുന്നു
എന്ന് റിവാന?
ഏട്ടാ ഇത് നിങ്ങടെ ജീവിതത്തിൽ ഉണ്ടായത് എഴുതിയത് ആണോ ആത്യ പേജിലെ കുറച്ചു വരികൾ വായിച്ചപ്പോൾ ഏട്ടന് പറഞ്ഞത് കണ്ടു.
വായിക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ സെന്റി എനിക് ഒരിക്കലും ചേരില്ല അതാ ഞാൻ വായിക്കാത്തത് ഒന്നും കരുതരുത്
ഇത് ലൈഫ് തന്നെ ആണ്… മുൻപേ പറഞ്ഞിട്ടുള്ള എനിക്ക് വാക്ക് തന്നിട്ടുള്ളതാണ് ഇത്
മോളു ഇത് കഥ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ.. അല്ലാതെ എന്റെ കഥകളിൽ ഇടക്ക് സെന്റി വരും എങ്കിലും സാഡ് എൻഡിങ് സ്റ്റോറി എന്റെ ടൈപ്പ് അല്ല..
ഞാനും ഇങ്ങനെയാണ്.. സങ്കടപെടുത്തുന്ന കഥകൾ ഒഴിവാക്കി വിടാറുണ്ട്.. സന്തോഷം കളയണ്ടല്ലോ കരുതി ആണ്..
സ്നേഹം ❤️
മച്ചു ഒരുപാട് നാൾക്ക് ശേഷ്ഷം കരഞ്ഞു ennu എന്നിക്ക് പഴയ ഓർമ്മകൾ വീണ്ടും തന്നതിന് നന്ദി
ഒത്തിരി സ്നേഹം.. ❤️ കരച്ചിൽ ഒരു ആശ്വാസം ആണ്..
സ്നേഹത്തോടെ
ഏട്ടാ.. ഇത് എഴുതുമ്പോ നിങൾ കടന്ന് പോയ മാനസികാവസ്ഥ അത് എന്താ എന്ന എനിക്ക് മനസിലാവും… രണ്ട് പേരും ഇഷ്ടപ്പെട്ടിരുന്നു പക്ഷേ അത് പരസ്പരം പറയാൻ ദൈവം അനുവദിച്ചില്ല.. ക്രൂരൻ..
പക്ഷേ ആ തൂവാല അതിലെ കണ്ണുനീർ നിങ്ങളെ രണ്ട് പേരെയും ഒരുമിപിച്ചു..
എന്താ എഴുതേണ്ടത് എന്ന് എനിക്ക് അറിയില്ല ഏട്ടാ സത്യം പറയാലോ.. ഒന്നും കിട്ടുന്നില്ല..ഓരോ സീനും ഞാൻ മനസിൽ കണ്ടു..❤️?
വല്യ അഭിപ്രായം എഴുതാൻ പറ്റുന്നില്ല.. ഒത്തിരി ഇഷ്ടായി.. ❣️
വായിച്ച് കഴിഞ്ഞ് ഞാൻ വിറക്കുകയായിരുന്ന്. കെട്ടിപിടിച്ച് ഉമ്മ.. മനസ്സിൽ വിഷമം ഒക്കെ മറട്ടെ. കൂടെ എന്നും ഉണ്ടാവും ഒരു അനിയത്തി ആയി.. കൂട്ടുകാരി ആയി.. love you a lot❣️
ആദ്യത്തെ കൈ തെന്നി പോസ്റ്റ് ആയി
ഇന്ദുമ്മ ക്ക് എന്താണ് നീ യോഗത്തിലെ ലിനു വിനെ ഇഷ്ടമായത് എന്ന് എപ്പോൾ മനസിലായി ♥️♥️♥️
ആ ലിനു തല്ലുകൊള്ളി ആണ് ?
ഇന്ദു.. ഇതിനെപറ്റി അധികം പറയുന്നില്ല.. എന്നാലും അവൾ ഹാപ്പി ആണ്.. പിന്നെ ചില ജീവിതം അങ്ങനെ ആണ്.. അങ്ങ് കൊതിപ്പിച്ചു കടന്നു കളയും..
അവളുടെ തൂവാല എന്നും ഉണ്ടാകും എന്റെ ഒപ്പം
സ്നേഹം ❤️❤️?