ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729

കൂട്ടുകാരെ/ കൂട്ടുകാരികളെ… ഇതൊരു കഥ അല്ല.. ആർക്കും കൊടുക്കാതെ ഹൃദയത്തിന്റെ ഒരു പ്രേതെക കോണിൽ താഴിട്ടു പൂട്ടി വച്ചിരുന്ന ഓർമകൾ ആണ്… പ്രവാസി ബ്രോയോട് വാക്കു പറഞ്ഞത് പോലെ ഞാൻ ഇതെന്റെ ഈ കുടുംബവും ആയി പങ്കുവെക്കുന്നു….
സ്നേഹത്തോടെ എംകെ… ❤️

ഓർമ്മത്താളുകളിലെ മായാത്ത മുഖം…

കർണാടകം ബോർഡർ വരെ ബൈക്ക് ഓടിച്ചു തിരിച്ചു വരുന്ന വഴി ആയിരുന്നു ഞാനും അനിയത്തിയും.. പൊതുവെ വണ്ടികൾ കുറഞ്ഞ വഴി ആണ്. അതാകുമ്പോൾ ബൈക്ക് പറത്തി വിടാം എന്നൊരു ഗുണം ഉണ്ട് (wear proper gears when you ride)
അവൾ ഷിക്കാഗോയിൽ നിന്നും വന്നിട്ട് കുറച്ചു മാസം ആയി. കോവിഡ് പടർന്നപ്പോൾ, എല്ലാം അടച്ചു പൂട്ടി.
അതുകൊണ്ട് ആണ് അവൾ നാട്ടിൽ എത്തിയത്..

ഇനി കോവിഡ് കാലം ഒക്കെ കഴിഞ്ഞു മാത്രം തിരിച്ചുപോകും..
അവൾ ഷികാഗോയിലേക്ക് പറക്കുമ്പോൾ ഞാൻ മ്യൂണിക്കിലേക്ക് ആയിരിക്കും പറക്കുക.. ലോകത്തിന്റെ രണ്ടു കോണിലേക്ക്..

ജീവിതം അങ്ങനെ ആണ്… അത് മാറിക്കൊണ്ടേ ഇരിക്കും.. Nothing lasts forever… but memories does.

എന്റെ ബൈക്ക് സ്പീഡ് 90ഇൽ ആണ്… പക്ഷെ അവൾ ആണ് മുൻപിൽ..
എന്റെ ഹോണ്ട വച്ച് അവളുടെ കെടിഎമ്മിന്റെ അടുത്ത് പോലും എത്തില്ല. ഞങ്ങൾ തമ്മിൽ റേസ് നടത്താറുണ്ട്.. ഇടക്ക് മാത്രം ആണ് എന്റെ ജയം.. പകരം അവൾ പറയുന്ന കാര്യം ചെയ്തു കൊടുക്കണം..
അതും എന്റെ ബൈക്ക് പെണ്ണിന് ഈ ഇടെ ആയി അല്പം തുമ്മലും ചീറ്റലും ഒക്കെ ഉണ്ട്.. അത് കൊണ്ട് തോൽവികൾ കൂടുതൽ ആണ്.. അല്ലാതെ അവളുടെ കഴിവ് അല്ല. ??

ഞങ്ങളെ ദൈവം തമ്പുരാൻ ഒരേ രുചികളും ആയാണ് ഇറക്കി വിട്ടത്…

വണ്ടിപ്രാന്ത്, യാത്ര പ്രാന്ത്, പ്രകൃതി സ്നേഹം, ഫിറ്റ്നസ് മേഖലയോടുള്ള സ്നേഹം.. കിക്ക്‌ ബോക്സിങ്….അങ്ങനെ പലതും.. അവൾ ഒരു പ്രൊ കിക്ക്‌ ബോക്സർ ആണ്.. ഷിക്കാഗോ ഹെൽത്ത് ക്ലബിലെ ചാമ്പ്യൻ.. കുസൃതി..
എന്നോടാണ് അവളുടെ വികൃതികൾ എല്ലാം കാണിക്കുന്നത്.. മറ്റുള്ളവരോട് തനി റെബലും ആണ്.. അതുകൊണ്ട് തന്നെ അവളുടെ കുസൃതികൾ ഒക്കെ ഞാൻ അനുവദിച്ചു കൊടുക്കും..

ചേച്ചി ആയും അനിയത്തി ആയും കൂട്ടുകാരി ആയും എല്ലാം അവൾ ആണ് എനിക്ക് ഇപ്പോൾ…

വണ്ടികൾ വീട്ടിലേക്ക് എത്തിയപ്പോൾ അമ്മ ഉമ്മറത്ത് ഉണ്ടായിരുന്നു.. നേരം അഞ്ചു മണി കഴിഞ്ഞു..

“ഓ വന്നോ രണ്ടുംകൂടി? ആ വഴി പോയി എന്ന് വിചാരിച്ചു ….”

അമ്മ വരാന്തയിൽ എന്തോ വായിച്ചു ഇരിക്കുകയായിരുന്നു.. ഇതുപോലെ പോയാൽ നേരം വെളുക്കുമ്പോൾ ഒക്കെയാണ് ഞങ്ങൾ തിരിച്ചു എത്തുക.. അമ്മയെ പറഞ്ഞിട്ട് കാര്യം ഇല്ല..

“പിന്നെ ഞാൻ പോയാലോ എന്ന് പറഞ്ഞതാണ് ലിനുവാണു പറഞ്ഞെ ഇന്ന് രാത്രി ചിക്കൻ കനാലിൽ പൊരിക്കാം എന്ന്. സൊ ഐ കുദിന്റ്‌ റെസിസ്റ്… “

“കനാൽ അല്ലെടീ കനൽ….”

“എല്ലാം ഒരുപോലെ അല്ലെ…”

അവൾ അമ്മയുടെ കവിളിൽ നുള്ളി മുകളിലേക്ക് ഓടി പോയപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു..

“എന്താണ് നാൻസി?”

അമ്മയെ ഞാൻ സ്നേഹം കൂടുമ്പോൾ പേര് വിളിക്കാറുണ്ട്..

“നീ പോടാ… ചായ വേണോ? വേണേൽ വച്ച് എനിക്കും കൂടി താ…”

അതും പറഞ്ഞു അമ്മ വായിച്ചു കൊണ്ടിരുന്ന ബുക്കിലേക്ക് മുഖം പൂഴ്ത്തി കള്ളചിരി ചിരിച്ചു. കള്ളിയാ പെരും കള്ളി… എനിക്ക് ചിരി വന്നു.

“ഓഹോ… ഡാഡി എവിടെ? “

ഞാൻ എതിർപ്പൊന്നും കാണിക്കാതെ ചോദിച്ചു..

“ആ കൈക്കോട്ടും എടുത്തു എങ്ങോട്ടോ പോയി.. വേറെ പണി ഒന്നും ഇല്ല..”

അച്ഛൻ കൃഷി കൃഷി എന്നൊക്കെ പറഞ്ഞു അകെ ബഹളമായം ആണ്.. ഇവിടെ ഒരു കൊച്ചു എസ്റ്റേറ്റ് ഉണ്ട് ഞങ്ങൾക്ക്.. കുരുമുളകും കാപ്പിയും അങ്ങനെ പലതും..

അമ്മ പണ്ട് അച്ഛന്റെ വലം കൈ ആയി നിന്നതാണ്.. സാരി എടുത്തു കുത്തി തിണ്ണയിൽ നിന്നും കുരുമുളക് ചാക്കുകൾ എടുത്തു അച്ഛന്റെ പഴയ ജീപ്പിന്റെ പുറകിലേക്ക് വലിച്ചെറിയുന്ന വാണിയംകുളംകാരി അമ്മ എന്നും എനിക്ക് അതിശയം ആയിരുന്നു..

Updated: December 6, 2021 — 11:54 am

359 Comments

  1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    8 മണിക്ക് ഡ്യൂട്ടിക്ക് കയറിയ ഞാൻ ഇതാ റസ്റ്റ് റൂമിൽ കരഞ്ഞു പിഴിഞ്ഞ് ഇരിക്കുന്നു.. യൂണിഫോം വരെ നനഞ്ഞു. അപ്പോൾ ഇത് അനുഭവിച്ച ആളോ? ആനിയോ? ഓഹ് ഗോഡ്…
    പറ്റുന്നില്ല ഒന്നും എഴുതാൻ.. ചേച്ചിയുടെ ഒരു ഉമ്മ!

    1. യൂണിഫോം നനച്ചതിന് സോറി ഒന്നും ഇല്ല. ഇടക്ക് കരയുന്നത് വളരെ നല്ലതാണു ചേച്ചി.. ?☺️
      തിരിച്ചും ഹൃദയം ആൻഡ് ഉമ്മ ❤️❤️

  2. വിരഹ കാമുകൻ???

    Mk എന്താ പറയേണ്ടത് ആദ്യ പ്രണയം എന്നും ഒരു നൊമ്പരം മാത്രമാണ് തരുന്നത്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ???

    1. ഒരു പരിധി വരെ ശരിയാണ്.. എന്നാൽ ആദ്യ പ്രണയം വിവാഹത്തിൽ അവസാനിച്ച ഭാഗ്യവാന്മാരും ഭാഗ്യവതികളും ഉണ്ട്..
      സ്നേഹം ❤️❤️

  3. എന്റെ ചങ്ക് തകർന്നിട്ടുണ്ടെടാ അന്ന് നീ എന്റെ മുൻപിൽ നിന്ന് കരഞ്ഞപ്പോൾ.. ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് അന്ന് ഞാൻ നിന്നെ കെട്ടിപിടിച്ചു കരഞ്ഞത്.. നിന്റെ അവസ്ഥ ഏറ്റവും കൂടുതൽ അറിഞ്ഞവൾ ആണ് ഞാൻ.. ഇത്ര മെന്റലി സ്ട്രോങ്ങ് ആയ നീ അങ്ങനെ കരഞ്ഞപ്പോൾ ഞാൻ അവളെ ഓർത്തു നീറിയിട്ടുണ്ട്.. മാലാഖയെ പോലെ ആണ് അതിനിടയിൽ റോസ് വന്നത്.. അന്ന് മുതൽ നീ ചിരിച്ചു തുടങ്ങി..
    ചിലപ്പോൾ ജീവിതം അങ്ങനെയാണ്.. ജീവന്റെ ജീവൻ ആയ ഈ കൂട്ടുകാരി ഉണ്ടാകും എന്നും നിന്റെ ഒപ്പം. I Love You ?

    1. അന്ന് നീ ഇല്ലാരുന്നേൽ ഞാൻ എങ്ങോട്ടേലും പോയേനേടീ..
      നിന്നെപ്പോലെ ഒരു അയൽക്കാരി.. ആത്മമിത്രം.. ഒരു ഭാഗ്യം ആണ്.. വിലമതിക്കാൻ ആകാത്ത ഒരു രത്‌നം പോലെ..
      I LOVE YOU SO MUCH ❤️❤️❤️❤️❤️??????

    2. വിരഹ കാമുകൻ???

      ചേച്ചി എന്ന് തന്നെ വിളിക്കാം ഇതുപോലെ ഒരു കൂട്ടുകാരിയെ കിട്ടണം എങ്കിലും ഭാഗ്യം വേണം ആ ഭാഗ്യം MK k ഉണ്ട് ഇതുപോലെ ചങ്കു പറിച്ചു തന്നെ സ്നേഹിക്കുന്ന താനൊക്കെ ഉള്ളപ്പോൾ വിരഹ വേദന കാലം മായ്ക്കും

      Mk k തന്നെപ്പോലെ ഒരു സുഹൃത്ത് ഉള്ളപോലെ എനിക്കും ഉണ്ട് ഒരാൾ എനിക്കും ജീവിതത്തിൽ ഒരു തേപ്പ് കിട്ടി വർഷങ്ങൾ ഒരുമിച്ചു പഠിച്ച രണ്ടുവർഷം പ്രണയിച്ചു നാട്ടിൽ അവധിക്കു വന്നപ്പോൾ അവളുടെ ഫോൺ ചുമ്മാ നോക്കിയതാ അന്നേരം അതിലെ മെസ്സേജുകൾ വായിച്ചപ്പോൾ ചങ്കിടിപ്പ് പോലും കുറച്ചു നേരത്തേ നെ ഇല്ലാതെപോയി ആ വിഷമം മറക്കാൻ ഞാൻ കണ്ടു പിടിച്ചത് മദ്യമായിരുന്നു അതിൽനിന്നെല്ലാം എന്റെ മാറ്റിയത് എന്റെ ചങ്ക് പെങ്ങള് എല്ലാമായ veena ആണ്

  4. മല്ലു റീഡർ

    കാത്തിരിക്കനോ..ഓർത്തിരിക്കാനോ ഈ 24 വയസ്സിന്റെ ഇടയിൽ ആരും തന്നെ ഉണ്ടായിട്ടില്ല…ലൗ എന്ന സാധനം ഇന്ന് വരെ എസ്‌പെരിൻസ് ചെയ്തിട്ടില്ലാത്ത(one way ഉണ്ടായിട്ടുണ്ട്.പക്ഷെ അതിനെ ലൗ എന്നു വിളിക്കുമോ എന്ന് സംശയം ആണ്..കാരണം അതിനെ ഒന്നും ഇന്ന് ഓർക്കാർക്കുന്നത് പോലും ഇല്ല) എന്റെ വരെ കണ്ണു നനയിച്ചു..നിങ്ങളുടെ കഥകൾക്ക് അത് നേരത്തെ സാധിച്ചതായിരുന്നു..അപ്പൊ പിന്നെ തങ്ങളുടെ അനുഭവത്തിന് അതിൽ കൂടുതൽ കഴിയും…

    ചില ഇഷ്ടങ്ങൾ തമ്പുരാൻ നമ്മുക് തരാറില്ല എന്ന്‌ കെട്ടിട്ടിലെ…കഥയിൽ പറഞ്ഞത്‌പോലെ ഓരോ പെണ്കുട്ടിയും ഓരോ മാലാഖമാർ ആണെന്..ആനിയേക്കാൾ അർഹത ഉള്ള ഏതോ ഒരു മാലാഖ നിങ്ങളെ കാതിരിക്കുന്നുണ്ടാവും,അതാവും ദൈവം ആനി എന്ന മാലാഖയെ നിങ്ങളിൽ നിന്നും വേര്പിരിച്ചത്…

    സ്നേഹം മാത്രം
    മല്ലു റീഡർ???

    1. പ്രണയം വെത്യാസം ആണ്.. അതിനു പ്രായം ഇല്ല.. അനുഭവം ഇല്ലെങ്കിലും കണ്ണ് നനഞ്ഞു എങ്കിൽ അവൾ ഭാഗ്യവതി ആയിരിക്കും..
      കാത്തിരിക്കുക.. ഉറപ്പായും വരും..
      ഒരാൾ പോകുന്നത് വേറെ ഒരാൾക്ക് വഴി തെളിയിക്കാൻ ആണ് എന്നാണ് ഒരു ചൊല്ലൽ..
      സ്നേഹത്തോടെ ❤️❤️

  5. ശങ്കരഭക്തൻ

    കാമു, കാലമാടാ നെഞ്ചിൽ ഒരു കല്ല് കേറ്റി വെച്ച് കളഞ്ഞല്ലോടാ ദുഷ്ട ?… എന്താ പറയാ മറ്റ് കഥകൾ പോലെ നീണ്ട അഭിപ്രായം ഒന്നും ഇതിനു എഴുതാൻ സാധിക്കില്ല. പക്ഷെ എഴുതിയ ഓരോ വാക്കുകൾ വായിക്കുമ്പോളും നിങ്ങൾ അനുഭവിച്ച വേദന, നഷ്ടബോധം അവയെല്ലാം മനസിലാകും വായിക്കുന്ന ഏതൊരാൾക്കും.. സത്യത്തിൽ ഈ കഥ എഴുതിയ നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല എംകെ.. കാരണം വേറൊന്നുമല്ല നമ്മുടെ ഭാവനയിൽ വന്ന കഥ എഴുതുന്നതിനെകാൾ എത്രയോ ബുദ്ധിമുട്ട് ആണ് നമ്മൾ ജീവിതത്തിൽ അത്രമേൽ വേദനിച്ച അനുഭവം എഴുതുന്നത് എന്ന് അറിയാം.. കരഞ്ഞു പോകാതെ ഒരിക്കലും എഴുതി പൂർത്തിയാക്കാം പറ്റില്ല അത് അവസാനം പറഞ്ഞിട്ടും ഉണ്ടല്ലോ…

    പിന്നെ ഒരു കാര്യം ചോദിക്കാൻ ഉള്ളത് ഇത് ഇങ്ങളുടെ ജീവിതം തന്നെയല്ലേ,അപ്പൊ അമ്മയുടെ അസുഖം അതും ശെരിക്കും ഉള്ളത് തന്നെയല്ലേ അമ്മക്ക് ഇപ്പൊ എങ്ങനാ ഉണ്ട്..?

    കൂടുന്നൽ ഒന്നും പറയാൻ പറ്റുന്നില്ല എംകെ.. താങ്കൾ അനുഭവിച്ച ആ വേദന അത് എനിക്കും മനസിലാകും.. നഷ്ടമായവനെ മനസിലാകൂ..

    എന്നും നിറഞ്ഞ സ്നേഹം ❤️

    1. ശങ്കരാ.. വേണം വച്ച് കരയിപ്പിച്ചതല്ലാട്ടോ.. ❤️
      അനുഭവം എഴുതാൻ കഷ്ട്ടം ആണ്.. ഞാൻ തന്നെ കരഞ്ഞു പണിയായി.. വല്ലാത്ത അവസ്ഥ ആയിരുന്നു.. അഹ് അനുഭവങ്ങൾ അല്ലെ എല്ലാം…
      അമ്മക്ക് സര്ജറി കഴിഞ്ഞതിൽ പിന്നെ വേറെ കുഴപ്പം ഒന്നും ഇല്ല. കണ്ണിന്റെ സൈറ്റ് ഒരു ഇഷ്യൂ ഉണ്ട് എന്നാലും പുള്ളിക്കാരി എല്ലാം ചെയ്യും.. ഒറ്റക്ക് എവിടെയും വിടാറില്ല..
      ചോദിച്ചതിൽ ഒത്തിരി സന്തോഷം..
      സ്നേഹം ഉണ്ടട്ടോ ❤️❤️

      1. ശങ്കരഭക്തൻ

        അമ്മക്ക് സുഖം ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… full ട്രാജഡി ആണല്ല എംകെ ഈ കൊച്ചും പിന്നെ മറ്റേ ശിവഭക്തയും ആ പോയതെല്ലാം പോട്ടെ ഇനി വേറെ ഒന്നിനെ കണ്ട് പിടിച്ചു കെട്ടു. അറിയാലോ അടുത്ത ചിങ്ങത്തിൽ 46 തികയുവാ ഇനിയും വൈകിയാൽ എങ്ങനാ ?… പിന്നെ മറ്റേ മാജിക്‌ പഠിപ്പിച്ചു തന്ന ഓളയും പ്രതിപാദിച്ചിട്ടുണ്ടല്ലോ ഇതിൽ ?

  6. എടൊ ദുഷ്ട്ടാ….??

    കരയിപ്പിച്ചു കളഞ്ഞു എന്നെ….??വേർപെടുമ്പോൾ ഉള്ള വേദനയെക്കാളും വലുത് എല്ലാം മനസ്സിൽ കുഴിച്ചിട്ട് വീണ്ടും കാണുമ്പോൾ മനസിലുണ്ടാകുന്ന വികാരപ്രക്ഷോഭമാണ്?ചിലപ്പോ തകർന്നു പോകും നമ്മുടെ മനസ്സ് ?

    ഏട്ടന്റെ തന്നെ ആത്മകഥയല്ലേ….??
    അതെങ്ങനെയൊക്കെ എഴുതിയാലും പൊളിയാണ്?

    മനസ്സാൽ ഞങ്ങൾ ആനി ചേച്ചിയോട് കടപ്പെട്ടിരിക്കുന്നു അതുകൊണ്ടാണല്ലോ ഞങ്ങൾക്ക് ഈ കള്ള കാമുകനെ കിട്ടിയത്??
    ആനി ചേച്ചി പറഞ്ഞപോലെ ഒന്നിനെ പിടിച്ചു കെട്ടിയാലേ നിങ്ങടെ മനസ്സിലെ ഭാരം കുറയു..എല്ലാകാലത്തും അനിയത്തിയോ അമ്മയോ ഉണ്ടാകില്ലല്ലോ?എത്രയും പെട്ടെന്ന് അങ്ങനത്തെ ഒരു ചേച്ചിയേ കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കും?

    എന്നാലും എടാ ഭയങ്കരാ…. പത്താം ക്ലാസ്സിൽ പഠിക്കുമ്പോ എത്ര കിസ്സ് ആണ് കിട്ടിയേ…?ഞാനും ഈ പ്രായം തന്നെയാണ് എന്നിട്ടും ഉമ്മ പോയിട്ട് ഒരു പെണ്ണ് പോലുമില്ല?

    മമ്മുക്ക പറഞ്ഞത് ഒരിക്കലും ശെരിയല്ല… പെണ്ണുങ്ങൾ മാത്രമല്ല ചിരിച്ചു കൊണ്ട് കരയുന്നത്…. ഞാൻ കണ്ടതിൽ വെച്ചേറ്റവും കൂടുതൽ ഈ പ്രതിഭാസം ആണുങ്ങൾ ആണ് അനുഭവിക്കുന്നത്…?

    4 കൊല്ലം മുൻപ് ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് പക്ഷെ അതെന്റെ അച്ഛാച്ചന്റെ മരണമായിരുന്നു….

    കാലം മാറ്റാത്ത മുറിവുകളില്ല…?

    എന്നും ഈ അനിയന്റെ പ്രാർത്ഥനയിൽ ഏട്ടന്റെ പേരുമുണ്ടാകും??

    സ്നേഹത്തോടെ,

    അനിയൻ?

    1. വിക്… സ്നേഹം… ❤️
      അതെ ഒരുപക്ഷെ കണ്ടിരുന്നില്ല എങ്കിൽ ഇത്ര സങ്കടം ഉണ്ടാകില്ലായിരുന്നു.. എന്നാലും അവൾ ഹാപ്പി ആണല്ലോ.. അതിൽ സന്തോഷം..
      ആനി പറഞ്ഞത് പോലെ ഒരാൾ വന്നാൽ ഇനി നോക്കുന്നില്ല.. പിടിച്ചു അങ്ങ് കെട്ടും.. ?
      എന്തോ എനിക്ക് ഉമ്മകൾ ഒക്കെ കിട്ടാൻ ഭാഗ്യം ഉണ്ടായി.. തുടക്കം ഗംഭീരം അല്ലെ.. ?
      മനുഷ്യർ ഒക്കെ കരയും.. വേണ്ടപ്പെട്ടവർ പോകുമ്പോഴും.. അങ്ങനെ സാഹചര്യം ഉണ്ടാകുമ്പോഴും.. എല്ലാം സഹിക്കണമല്ലോ. അല്ലെ..
      സ്നേഹത്തോടെ ❤️

  7. Mk ishtam❤️❤️?

    1. തിരിച്ചും സ്നേഹം ❤️

  8. മച്ചാനെ എന്താ പറയ നഷ്ട പ്രണയം വലിയ ഒരു വേദനയാണ്…. അത് ഞാൻ എൻ്റെ സുഹ്യത്തിൻ്റെ കണ്ണിലൂടെ ആയിരുന്നു കണ്ടത് അവന് അത് ദെെവം വിധിച്ചില്ല.

    എനിക്ക് ഇതുവരേ അതു പാേലാെരു അനുഭവം ഉണ്ടായിട്ടില്ല എന്തിന് പ്രേമിക്കാൻ പാേയിട്ട് കൂട്ടുകൂടാൻ പാേലും ഒരുത്തി പാേലും ഇല്ല???

    ഒരുത്തിയാേട് ക്രഷ് തോന്നിയപ്പോൾ ക്ലാസിലുള്ള
    എല്ലാ ഊളകളും അതിൻ്റെ പിറകെ?
    ..അന്ന് ഒരു ധൈര്യവാൻ അവളെ പ്രാെപാേസ് ചെയ്ത്…. അവൾ അത് നേരെ ടീച്ചറോട് പാേയി കാച്ചി
    അതോടെ നുമ്മടെ ചെക്കൻ ഫെയിമസ് ആയി??
    അതിൽ പിന്നെ നുമ്മ ആ സീൻ വിട്ട് ?

    എന്തായാലും നമ്മുടെ കാമുകന് ഇങ്ങനെ ഒരു ഫ്ലാഷ്ബാക്ക് പ്രതീക്ഷിച്ചില്ല

    എന്താ പറയാ ഒത്തിരി സ്നേഹം❤️???

    ?EABORT?THAWN?

    1. വേദനകൾ പലവിധം എന്നാണല്ലോ.. ?
      പ്രണയം ഒക്കെ വരും.. സമയം ആകുമ്പോൾ.. അവൾ പോയെങ്കിൽ പോട്ടെ.. ?
      ഇതാരോടും പറയില്ലായിരുന്നു.. പക്ഷെ കൊടുത്ത വാക്ക് ആണല്ലോ എല്ലാം.. അപ്പോൾ അത് ഫാമിലിയും ആയി പങ്ക് വെക്കാം എന്ന് വച്ച്..
      സ്നേഹത്തോടെ ❤️❤️

  9. അപ്പൂട്ടൻ❤??

    ജീവിതമെന്ന സത്യത്തിൽ ലയിച്ചുചേർന്ന അപ്പോൾ മനസ്സിന്റെ ഉള്ളിൽ ഇപ്പോൾ ഒരു വിങ്ങൽ… അത്രയ്ക്ക് മനോഹാരിത ഉണ്ടായിരുന്നു…. ജീവനുള്ള ജീവൻ നിലനിർത്തിയ ഈ വരികൾക്ക്. ഒരു ഒരു നോവ് മാത്രം ബാക്കി നിർത്തി എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ എന്നാൽ വീണ്ടും വായിക്കുവാൻ മനസ്സ് അനുവദിക്കാത്ത സത്യമായ ഒരു കഥ

    1. അപ്പൂട്ടാ.. സത്യമാണ്… ചില സത്യങ്ങൾ അങ്ങനെ ആണ്.. ഓർക്കാൻ പോലും നമുക്ക് ശക്തി ഉണ്ടാകില്ല… പക്ഷെ ഓർമകൾ അങ്ങനെ പോകില്ലല്ലോ..
      ഒത്തിരി സ്നേഹം.. വായനക്കും അഭിപ്രായത്തിനും..
      സ്നേഹത്തോടെ ❤️

      1. അപ്പൂട്ടൻ❤??

        ഞാൻ എന്നും നിങ്ങളുടെ വരികളുടെ ഒരു ആരാധകനാണ്.. സ്നേഹം മാത്രം..

  10. Jeevitham ingananu broo?❤️❤️❤️

  11. ഹീറോ ഷമ്മി

    എന്നെയും കരയിച്ചു…. ദുഷ്ടൻ.??

    1. വേണം എന്ന് വാച്ചല്ല കേട്ടോ.. ❤️❤️

  12. ഹീറോ ഷമ്മി

    ????????

  13. ചേട്ടായി എന്ത്‌ പറയണം എന്ന് അറിയില്ല അത്രക്കും ഫീൽ ആയിപോയി….

    ഇത്‌ വായിച്ചപ്പോൾ ഞാൻ ഒരാളെ ഓർത്ത്‌ പോയി എന്നെ വിട്ട് പോയ ഒരാളെ….നല്ല ഡോസ് കൂടിയ ഒന്ന് ആയിരുന്നു അത്‌

    ഇവിടെ ഒരാൾക്ക് മാത്രമേ അത്‌ അറിയൂ ??

    ചേട്ടായി അടുത്ത കഥക്ക് കാത്തിരിക്കുന്നു

    1. ജാനു അല്ലെ അത്‌ ?

      1. ജാനുവും കോപ്പും ഒന്നുമല്ല ഇത്‌ വേറെ ഒരാൾ ആണ്

    2. കുട്ടപ്പൻ

      പാവം രാഗുവേച്ചി ??

    3. ജോനാസ്… സ്നേഹം …
      ഓർമകൾ അങ്ങനെ വിട്ടുപോകില്ലല്ലോ… എന്നാലും ഓർമകൾ ആണ് എല്ലാം..
      സമയം ചിലത് മായിക്കും..
      സ്നേഹത്തോടെ ❤️

  14. Enikku onnum parayaan thonnuniilla….oru vallatha feel…….

    1. അപ്പൂട്ടൻ❤??

      ജീവിതമെന്ന സത്യത്തിൽ ലയിച്ചുചേർന്ന അപ്പോൾ മനസ്സിന്റെ ഉള്ളിൽ ഇപ്പോൾ ഒരു വിങ്ങൽ… അത്രയ്ക്ക് മനോഹാരിത ഉണ്ടായിരുന്നു…. ജീവനുള്ള ജീവൻ നിലനിർത്തിയ ഈ വരികൾക്ക്. ഒരു ഒരു നോവ് മാത്രം ബാക്കി നിർത്തി എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ എന്നാൽ വീണ്ടും വായിക്കുവാൻ മനസ്സ് അനുവദിക്കാത്ത സത്യമായ ഒരു കഥ…

    2. വായിച്ചല്ലോ.. അതാണ് എല്ലാം ❤️

  15. ഇതിനിപ്പേ എന്താ കമന്റ്‌ ചെയ്യാ… വായിച്ചപ്പോൾ എന്റെ മനസ്സിൽ വരെ ഒരു വിങ്ങൽ

    1. സങ്കടപെടുത്താൻ ഇഷ്ടമല്ല.. പക്ഷെ വാക്കു കൊടുത്തു പോയതാണ്..
      സ്നേഹം ❤️

  16. Memmories always special

  17. ENTAMMO
    VANNALLO
    PINNE VAAYIKKAAM
    NJAN IPO EZHUTHIL AANU
    BHRUGU AAYIRIKKAANU

    1. പിന്നെ വായിച്ചാൽ മതി.. സ്നേഹം ❤️

    1. ഒന്നും.,.,പറയാനില്ല.,..
      അത്രക്ക് അങ്ങോട്ട് ഫീൽ ആയി.,.,.,
      ചാരം മൂടിയ എന്നാൽ കനൽ കെടാത്ത ഓർമ്മകളിൽ ചിലത് പുറത്തുവന്നു.,.,
      ????

      1. ഈ കഥ എന്റെ പഴയകാലം വീണ്ടും ഓർമ്മിപ്പിച്ചു..,.ഓർമ്മകൾക്ക് മരണമില്ല.,.,
        മറക്കാനുമാകില്ല.,.,.,

        1. എല്ലാം ഉള്ളതാണ് ബ്രോ.. അത് വരും.. വരണം അല്ലേ.. കനൽ കേടാത്ത ഓർമ്മകൾ വീണ്ടും ജ്വലിപ്പിക്കണം നമുക്ക് മാൻ.. അത് കഴിഞ്ഞു കുറച്ചു വെള്ളം തളിച്ച് അത് കെടുത്തി അതിനു മുകളിൽ വേറെ ഒരു മുംതാസ്നായി ഒരു താജ് മഹൽ പണിയുന്നത് കാണാം അല്ലേ

          1. പുതിയ താജ്മഹലിന്റെ കാര്യം അറിയില്ല.,.,.പക്ഷെ.,., ആ കനൽ നമ്മുക്ക് ഒന്ന് ജ്വലിപ്പിക്കാം.,.,

          2. ഇയാൾക്ക് പിന്നെ ജ്വലിപ്പിക്കൽ കൂടുതൽ അല്ലെ.. സെന്റി സൈക്കോ ആണ് നിങ്ങ ?

          3. @തമ്പുരാൻ, മെയ്‌ മാസം പുതിയൊരു താജ്മഹാലിനു അടിത്തറ പാവണം ?

          4. @mk,

            ഞാനൊക്കെ പാവം.. അണിയറയിൽ വലുത് ഒരുങ്ങുന്നുണ്ട്..

          5. തനിക്ക് ഈ മെയ് മാസം വിടാറായില്ലെ.,.,,.
            ഞാൻ നാട്ടിൽ പോണില്ല.,.,.,
            ???

          6. Pravasi January 10, 2021 at 6:06 pm
            @mk,

            ഞാനൊക്കെ പാവം.. അണിയറയിൽ വലുത് ഒരുങ്ങുന്നുണ്ട്
            ///
            നാറ്റിക്കല്ലേ ഊളെ.,.,.,.

          7. എന്നാ ഞാനങ് അബുദാബി വരും ???

    2. ഓർമകൾ ചിലത് പൊള്ളിക്കും.. പിന്നെ ജീവിതത്തിൽ ആളുകൾ വന്നു പോകും.. അതിൽ അനിയെപോലെ ആഴത്തിൽ സ്പർശിച്ചു പോകുന്നവർ കുറവാണ്..
      ഇത് വായിച്ചു അതുപോലെ ഓർത്തു എങ്കിൽ അതൊരു വലിയ കാര്യം ആണ്..
      ഓർമകൾ മരിക്കുന്നില്ല.. സ്നേഹത്തോടെ ❤️

  18. വായിക്കാട്ടോ??

  19. വൈകുന്നേരം സ്‌കെഡ്യുൾ ചെയ്തത് നേരെ അങ്ങ് വന്നു.. ഇനി ഇവിടെ കിടക്കട്ടെ ❤️

    1. പൊളി ❤️

    2. അത് ആരാ ചെയ്തേ എന്ന് ആരോടും പറയണ്ട ?

      1. നിന്നെ ഞാൻ കൊല്ലും

Comments are closed.