അവൾ നേരത്തെ വരും.. ഇന്ന് അവൾക്ക് ഇത് കൊടുത്തു ഇഷ്ട്ടം പറയണം.. ആകെ ടെൻഷനോടെ ആണ് ഞാൻ ചെന്നത്..
എന്നാൽ അവിടെയാകെ എന്തോ ബഹളം ആയിരുന്നു.. എന്നെ കണ്ടതും പ്രവീൺ ഓടി വന്നു..
“ഡാ നമ്മുടെ ആനി അപ്പുറത്തെ ക്ലാസ്സിലെ മനാഫിനെ ചെരുപ്പ് ഊരി അടിച്ചു…”
ഞാൻ ഞെട്ടി…
“എന്തിന്?”
“അവൻ അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന്…”
എനിക്ക് സത്യം പറഞ്ഞാൽ കാലു വിറച്ചു.. ദൈവമേ ഇഷ്ട്ടം പറഞ്ഞതിന് ചെരുപ്പ് ഊരി അടിക്കുകയോ? എനിക്ക് കിട്ടേണ്ട അടി ആയിരുന്നോ അത്? ഞാൻ ആകെ പരിഭ്രമിച്ചു..
അവൾ സ്റ്റാഫ് റൂമിൽ ആയിരുന്നു… അവളുടെ പപ്പ വന്നു.. അവൾ ക്ലാസ്സിലേക്ക് വന്നു ബാഗ് എടുത്തു പോയി.. വാതിൽ കടക്കും മുൻപേ അവൾ എന്നെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു…
പ്രശ്നം ഒന്നും ഇല്ല അവൾ തിങ്കൾ ക്ലാസ്സിൽ വരും എന്ന് ടീച്ചർ പറഞ്ഞു… നാളെ ശനി ആണ്… എനിക്ക് അവളെ കാണാൻ തോന്നി…
അന്ന് ക്ലാസ് കഴിഞ്ഞു വീട്ടിൽ എത്തിയിട്ടും എനിക്ക് സങ്കടം ആയിരുന്നു… അവൾ ഇല്ലാതെ ചത്ത ക്ലാസ്..
പിറ്റേന്ന് ഉണർന്ന ഞാൻ ഭക്ഷണം കഴിച്ചു ക്രിക്കറ്റ് കളിക്കാൻ പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി..
ആഞ്ഞു സൈക്കിൾ ചവുട്ടി.. തോടിന്റെ കരയിൽ എത്തി.. എന്റെ പ്രതീക്ഷ തെറ്റിയില്ല.. അവളുടെ സൈക്കിൾ അവിടെ ചാരി വച്ചിരിക്കുന്നു. ഞാൻ സന്തോഷത്തോടെ സൈക്കിൾ അവിടെ ഇട്ടു ഓടിച്ചെന്നു..
ഒരു കള്ളച്ചിരിയോടെ അവൾ പാറപ്പുറത്ത് ഉണ്ടായിരുന്നു… ഞാൻ അവളുടെ മുൻപിൽ ചെന്നു നിന്നു..
അവൾ ചാടി എണീറ്റ് എന്നെ മുറുക്കി കെട്ടിപ്പിടിച്ചപ്പോൾ എന്റെ ശ്വാസം നിലച്ചത് പോലെ ആയി.. ഏതോ പെർഫ്യൂമിന്റെ സുഗന്ധം.. ഞാനും അവളെ കെട്ടിപിടിച്ചു.. അവളുടെ ശരീരത്തിലെ ഇളം ചൂടിൽ അങ്ങനെ നിന്നു കുറെ സമയം..
“മതി.. ആരേലും കണ്ടാൽ ലോവേർസ് ആണെന്ന് വിചാരിക്കും..”
അവൾ എന്റെ വയറ്റിൽ നുള്ളി അത് പറഞ്ഞ ശേഷം എന്റെ കണ്ണിൽ നോക്കി.. നിരാശ തോന്നി എങ്കിലും ഞാൻ ചിരിച്ചു കാണിച്ചു..
“എങ്ങനെ അറിയാമായിരുന്നു ഞാൻ ഇവിടെ ഉണ്ടാകും എന്ന്?”
അവളുടെ ചോദ്യം…
“കുറച്ചു നാളായില്ലേ ഒപ്പം നടക്കാൻ തുടങ്ങിയിട്ട്…”
അത് കേട്ടപ്പോൾ അവൾ ചിരിച്ചു.. എന്റെ കവിളിൽ നുള്ളി..
“നീയെന്തിനാ അവനെ അടിച്ചത്?”
അവളുടെ കൂടെ അവിടെ ഇരുന്നപ്പോൾ ഞാൻ ചോദിച്ചു..
“ഒന്നാമത് എനിക്ക് പ്രേമം എന്ന് ഒരാൾ എന്നെ അറിയാതെ വന്നു പറഞ്ഞാൽ ദേഷ്യം വരും.. താല്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ അവൻ വേറെ ഒരു മോശം വാക്ക് പറഞ്ഞു.. കൊടുത്തു ഞാൻ.. നല്ല ഹീലുള്ള ചെരുപ്പ് ആണ്…”
അവൾ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.. എനിക്കും അവൾ പറഞ്ഞത് കേട്ട് ചിരി വന്നു.. പക്ഷെ ഉള്ളിൽ സങ്കടം തോന്നി.. അവളോട് ഇനി ഇഷ്ടമാണെന്നു പറയാൻ കഴിയില്ലല്ലോ.. അവളെ അറിയുക എന്ന് പറഞ്ഞാൽ എന്തായിരിക്കും എന്ന് ഞാൻ ചിന്തിച്ചു..
“തിങ്കൾ ക്ലാസ്സിൽ വരില്ലേ?”
ഞാൻ നിരാശ മാറ്റി അവളോട് ചോദിച്ചു..
“പിന്നെ.. എനിക്ക് നീ ഇല്ലാതെ പറ്റില്ലടാ ലിനു… “
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിലെ തിളക്കം ഞാൻ കണ്ടു.. ഒരുനിമിഷം പ്രണയം അല്ലെ അവിടെ മിന്നി മറിഞ്ഞത്??
“എന്താ ഇങ്ങനെ നോക്കുന്നത്? എന്റെ ഏക കൂട്ടു നീയാ…”
അവൾ വിശദീകരിച്ചു..
“നിന്നെ നോക്കി ഇരുന്നു പോകുമെടി.. അമ്മാതിരി ഗ്ലാമർ അല്ലെ….”
അത് കേട്ടപ്പോൾ അവൾ ചിരിച്ചു.. എന്തൊരു രസമാണ് ഈ പെണ്ണിന്റെ ചിരി… അവൾ എന്റെ കൈ എടുത്തു ഞൊട്ട വിടുവിക്കാൻ തുടങ്ങി.
“ഇത് കഴിഞ്ഞു എന്താ നിന്റെ പ്ലാൻ? പ്ലസ് ടു എവിടെ ചെയ്യും?”
“ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും എന്ന് തോന്നുന്നു.. നീയോടി?”
Vayikkan orupad vaiki. Karanju poyi.
Vaayikkan vaykiyathil aadhyame kshama chodikunnu
Karayichi kalanjallo bro
Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,
Super bro ❤ sad aakki?
മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ
എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????
??
കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???
വായിക്കാൻ വൈകി എന്നാലും കമന്റ് ഇടാതിരിക്കാൻ സാധിക്കാതില്ല
എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന
❤
???