ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729

“ഉണ്ട്…”

“എന്നാൽ മാറ്.. പത്തു കഴിഞ്ഞു പോകാം.. ഞാൻ ഇപ്പോൾ വരാം..”

അവൾ കാട്ടിലേക്ക് കയറിപ്പോയി..

ഞാൻ വേഗം ഒരു മറവിൽ നിന്നും ജീൻസും ബനിയനും ഇട്ടു. യൂണിഫോം ബാഗിൽ ഇട്ടു.. അവൾ വന്നപ്പോൾ എന്റെ കണ്ണ് തള്ളി..

ജീൻസും വെള്ള ഷൂസും ഫുൾ സ്ലീവ് ഷർട്ടും. അവൾ മുടി മുകളിൽ ആക്കി ഒരു ഹാറ്റ് കൂടി എടുത്തു വച്ചപ്പോൾ തനി ആൺകുട്ടി.. ഞാൻ അവളെ അതിശയിച്ചു നോക്കി..

“ഇങ്ങനെ നോക്കല്ലേ എനിക്ക് എന്തോ പോലെ ആകുന്നു..”

അവൾ അത് പറഞ്ഞപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. എനിക്ക് ചിരി വന്നു.

“ശരി ചെക്കാ…”

ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. ഞാനും…

പത്തു മണി വരെ അവിടെ ഇരുന്നു ഞങ്ങൾ സൈക്കിൾ എടുത്തു ടൗണിലേക്ക് ചെന്നു.. ബാഗ് കാട്ടിൽ ഒളിപ്പിച്ചിരുന്നു..

തീയേറ്റർ ഭാഗത്തേക്ക് പോയി.. 10:30 മണിക്കാണ് സിനിമ. ടിക്കറ്റ് ഒക്കെ അവൾ തന്നെ ആണ് എടുത്തത്… അവൾ കൂൾ ആയി അതൊക്കെ ചെയ്തു.. ടിക്കറ്റുമായി വന്നു അവൾ എന്നെയും കൂട്ടി അകത്തേക്ക് നടന്നു.. പരിചയക്കാർ കാണുമോ എന്നായിരുന്നു എന്റെ പേടി..

ഏറ്റവും പുറകിൽ ഒരു വശത്ത് ഞങ്ങൾ ഇരുന്നു.. അപ്പോഴാണ് എന്റെ ശ്വാസം വീണത്.. ആരേലും കണ്ടാൽ.. അവളെ പിന്നെ കണ്ടാൽ ആരും പെണ്ണാണെന്ന് പറയില്ല.. എനിക്ക് അല്പം സമാധാനം തോന്നി..

“ആനി.. ഏതാ പടം..?”

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ കുലുങ്ങി ചിരിച്ചു… എന്റെ കവിളിൽ ഒരു നുള്ളു നുള്ളി…

“നീ പോസ്റ്റർ ഒന്നും നോക്കിയില്ലേ?”

“ഇല്ല.. എനിക്ക് പേടി ആയിരുന്നു….”

അവൾ വീണ്ടും ചിരിച്ചു..

“തമിഴ് ആടാ.. ഗിരി. “

പടം തുടങ്ങി… അകെ മൊത്തം വെട്ടും കുത്തും അർജുന്റെ ആക്ഷനും..
അവൾ കണ്ണും മിഴിച്ചു ഇരുന്നു കണ്ടു.. ഇടക്ക് അവൾ എന്റെ വലത്തേ കൈ അവളുടെ കയ്യിൽ എടുത്തു പിടിച്ചിരുന്നു.. അതെനിക്ക് ബോധിച്ചു..

ഇടക്ക് ഞാൻ പോയി ഐസ് ക്രീം വാങ്ങി.. പോപ്പ് കോണും… ശരിക്കും ആ സമയം ഞാൻ എന്ജോയ് ചെയ്തു..

അവൾ എന്റെ ഐസ് ക്രീം നാക്ക് നീട്ടി ഒന്ന് നക്കി..

അവളുടെ പ്രവർത്തികൾ ഒക്കെ എന്നിൽ നല്ല പ്രേമം തന്നെ ഉണ്ടാക്കി.. ഇടക്ക് പോപ്പ് കോൺ വായിൽ വച്ച് തന്നും കൈ കോർത്തു പിടിച്ചും അവസാനം വരെ ഇരുന്നു..
ഇന്ന് പോലും ആ സിനിമയുടെ കഥ എനിക്ക് അറിയില്ല.. ശ്രദ്ധ മുഴുവൻ അവളിൽ ആയിരുന്നു..

സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോൾ എനിക്ക് വിഷമം തോന്നി.. തോട്ടിൻ കരയിൽ ഇരുന്നു സംസാരിച്ചു.. ഉച്ചക്ക് കൊണ്ടുവന്ന ഭക്ഷണം കഴിച്ചു.. രണ്ടു പാത്രത്തിൽ നിന്നും വാരി വാരി തിന്നു. അവിടെ ഇരുന്നു ഞങ്ങൾ കുറെ സമയം. നാല് മണി ആകാൻ ആയപ്പോൾ ഞങ്ങൾ പോകാൻ തീരുമാനിച്ചു..

“നിനക്ക് കാണണോ?”

“എന്താടീ?”

“നെഞ്ചിലെ കാക്കപുള്ളി….”

അവളുടെ കള്ളച്ചിരി.. എനിക്ക് നാണം ആണ് വന്നത്…

“ചെക്കൻ നാണിച്ചു…”

അത് പറഞ്ഞു നിമിഷ നേരം കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു.. ഞാൻ പകച്ചു അവളെ നോക്കി…
നക്ഷത്ര കണ്ണുകളിൽ പ്രണയം ആയിരുന്നോ? അവൾ വേഗം തന്നെ പോയി ഡ്രസ്സ് മാറി വന്നു.. ഞാനും മാറി…

“നാളെ കാണാം.. ഒത്തിരി ഇഷ്ടമായി എനിക്ക് നിന്നെ…”

അവൾ അതും പറഞ്ഞു സൈക്കിൾ ചവുട്ടി പോയപ്പോൾ ഞാൻ അങ്ങനെ നിന്നുപോയി… കുറെ നേരം കഴിഞ്ഞാണ് ഞാൻ വീട്ടിലേക്ക് പോയത്..

ലിനുവും ആനിയും… ആ സ്കൂളിൽ തന്നെ അറിയപ്പെട്ടിരുന്ന കമ്പനി ആയി ഞങ്ങൾ മാറി..

ഒരു ദിവസം ഞാൻ അവളോട് ഇഷ്ട്ടം പറയാൻ തീരുമാനിച്ചു.. വീട്ടിൽ ഉണ്ടായ ഒരു പനിനീർ റോസാപ്പൂവ് അമ്മ കാണാതെ മുറിച്ചു എടുത്തു ഞാൻ നന്നായി പൊതിഞ്ഞു ബാഗിൽ വച്ചു.. കുറെ ദിവസം ആയി ഞാൻ ഇത് ചിന്തിക്കുന്നു.

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.