എന്ന് പറഞ്ഞു അവൾ എന്നെ തള്ളി മാറ്റി എന്റെ അടുത്ത് ഇരുന്നു.. അവളുടെ ശരീരം എന്നിൽ തട്ടിയപ്പോൾ എന്റെ കയ്യിലെ രോമം ഒക്കെ എഴുന്നേറ്റ് വന്നു…
അവൾ ബാഗിൽ നിന്നും ഒരു ചോകൊലെറ്റ് എടുത്തു എനിക്ക് തന്നു..
“ഗൽഫിന്നു കൊണ്ടുവന്നതാ..”
അവൾ പറഞ്ഞപ്പോൾ ഞാൻ അതെടുത്തു ബാഗിൽ വച്ചു.. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ഇരുന്നപ്പോൾ ആണ് പ്രവീൺ വന്നത്..
ഒരുമിച്ചു ഇരുന്ന ഞങ്ങളെ കണ്ടു അവന്റെ കണ്ണ് മിഴിഞ്ഞു.. അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് പോയപ്പോൾ അവൻ ചാടി കയറി എന്റെ അടുത്തിരുന്നു എന്റെ വയറിന് ആഞ്ഞു ഒരു കുത്തു കുത്തി..
പിന്നെത്തെ ദിവസങ്ങൾ… അവൾ എന്റെ അടുത്ത കൂട്ടുകാരി ആയി..
എനിക്ക് സത്യത്തിൽ അവളോട് പ്രേമം ആയിരുന്നു.. അതങ്ങനെ ആണല്ലോ.. ഒരു പെണ്ണ് മിണ്ടിയാൽ അപ്പോൾ തുടങ്ങും പിള്ളേര് കളിയാക്കാൻ.. പിന്നെ നമ്മൾ ഓരോന്നു ചിന്തിച്ചു കൂട്ടും..
ഒരു അവധി ദിവസം ഞങ്ങൾ ടൗണിൽ വച്ച് കണ്ടുമുട്ടി.. അന്ന് ഒരു കൂൾബാറിൽ കയറി..
അന്ന് അവൾ ഒരു നീല പാവാടയും ഇറക്കം ഉള്ള വെള്ള കുർത്തയും ആണ് ധരിച്ചിരുന്നത്.. മുടി മുകളിൽ പോണി കെട്ടി വച്ചിരുന്നു..
കുടിക്കാൻ ഷേക് ആണ് പറഞ്ഞത്.. ഒപ്പം വെജ് കട്ലറ്റ്… മേശയിൽ എതിർ ഇരുന്നു പ്രണയജോഡികൾ പോലെ സംസാരിച്ചപ്പോൾ വല്ലാത്ത ഒരു രസം ആയിരുന്നു..
അവൾ അവളുടെ ഗ്ലാസിൽ നിന്നും അല്പം കുടിച്ച ശേഷം ഞാൻ കുടിച്ച ഗ്ലാസും അവൾ കുടിച്ച ഗ്ലാസും അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഒരു കള്ളച്ചിരി ചിരിച്ചപ്പോൾ എന്റെ നെഞ്ചിൽ ആരോ ഐസ് കഷണങ്ങൾ കോരി ഇട്ടതുപോലെയാണ് എനിക്ക് തോന്നിയത്…
അവൾ അതെന്തിനാ ചെയ്തത് എന്നെനിക്ക് അറിയില്ല… അത് അവൾ ശീലം ആക്കിയിരുന്നു..
“നാളെ നമുക്ക് ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോയാലോ?”
അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിക്കുഷേക്ക് അല്പം വിക്കി.. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം..
“അയ്യോ.. അതെങ്ങനെ ശരിയാകും? എനിക്ക് പേടിയാ..”
ഞാൻ ഉള്ളത് തുറന്നു പറഞ്ഞു.. അവൾ എന്നെ കളിയാക്കി ചിരിച്ചു.. അതോടെ എനിക്ക് ചമ്മൽ ആയി..
“അല്ല.. പേടി എന്ന് പറഞ്ഞത് നീ പെണ്ണല്ലേ.. അപ്പോൾ ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോയാൽ ആളുകൾ ശ്രദ്ധിക്കില്ലേ? പിന്നെ യൂണിഫോം…”
ഞാൻ സംശയം പറഞ്ഞു.
“എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയാം.. നീ നാളെ വരുമ്പോൾ ക്ലാസ്സിൽ കയറേണ്ട.. നേരെ തോടിന്റെ കരക്ക് നിന്നോ.. പിന്നെ വേറെ ഒരു ഡ്രസ്സ് എടുക്കണം.. കളർ ഡ്രസ്സ്.. മറക്കരുത്..സൈക്കിൾ എടുക്കണം..”
എനിക്ക് ആകെ ആശങ്ക ആയി.. എന്നാലും കുറെ നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു.. നീട്ടി വച്ച എന്റെ കയ്യിൽ അവൾ ഇടക്ക് പിടിച്ചു കൊണ്ട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടു..
കുറെ നേരം കഴിഞ്ഞു, അവൾ പോയിട്ടും ഞാൻ വീട്ടിൽ എത്തിയിട്ടും എനിക്ക് സമാധാനം ഉണ്ടായില്ല.. നാളെ പോകാതിരുന്നാലോ? എനിക്ക് ആകെ പേടി തോന്നി.. പോയില്ലെങ്കിൽ അവൾ പിന്നെ എന്നോട് മിണ്ടുകയും ഇല്ല…
രണ്ടും കൽപ്പിച്ചു തന്നെ ആരും കാണാതെ വേറെ ഒരു ഡ്രസ്സ് ബാഗിൽ വച്ചു.. സൈക്കിൾ എടുത്തപ്പോൾ അമ്മ ചോദിച്ചു എങ്കിലും ഇന്ന് ഇതിൽ പോകാം എന്ന് ഞാൻ പറഞ്ഞു.. ആദ്യമായി ആണ്..സ്കൂൾ ബസ് ഒഴിവാക്കുന്നത്..
ഞാൻ അവൾ പറഞ്ഞ സ്ഥലത്ത് ചെന്നു.. എനിക്ക് ആകെ പേടി ആയി.. സമയം 9:30 കഴിഞ്ഞു.. പത്തു മണിക്ക് സ്കൂൾ തുടങ്ങും.. പോയാലോ… ആരേലും കണ്ടാലോ എന്നൊക്കെ ഉള്ള തോന്നലുകൾ എനിക്ക് വന്നു.
ഉടനെ അവൾ ഒരു ലേഡീസ് സൈക്കിളിൽ അങ്ങോട്ട് വന്നു.. വേഗം അതിൽ നിന്നും ഇറങ്ങി എന്റെ കൈ പിടിച്ചു ആരും കാണാത്ത ഒരു സ്ഥലത്തു ഇരുത്തി..
അവൾക്ക് ചിരി ആണ്… എനിക്ക് പേടിയും.
“നിനക്ക് പേടി ഉണ്ട് അല്ലെ?”
അവൾ എന്നെ വീണ്ടും കളിയാക്കി.. എന്റെ മുടി ഒതുക്കി വച്ചു.
“ഞാൻ.. ആദ്യം ആയിട്ടാണ്.. ഇങ്ങനെ…”
എനിക്ക് ശരിക്കും വിക്കി… അത് കണ്ടു അവൾ ചിരിക്കുകയാണ് ചെയ്തത്..
“ഞാൻ ഇല്ലേ ഒപ്പം. പിന്നെ എന്താ? നീ ഡ്രസ്സ് മാറെടാ… കളർ കൊണ്ടുവന്നിട്ടില്ലേ?”
Vayikkan orupad vaiki. Karanju poyi.
Vaayikkan vaykiyathil aadhyame kshama chodikunnu
Karayichi kalanjallo bro
Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,
Super bro sad aakki?
മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ
എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????
??
കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???
വായിക്കാൻ വൈകി എന്നാലും കമന്റ് ഇടാതിരിക്കാൻ സാധിക്കാതില്ല
എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന
???