ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729

അന്ന് എനിക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. അവൾ പറഞ്ഞ കാര്യം ആയിരുന്നു മനസ് മൊത്തം.. അവൾക്ക് എന്നെ എന്തിന് ആയിരിക്കും കാണ്ടേണ്ടത്…

വീട്ടിൽ എന്ത് പറയും എന്ന് ആലോചിച്ചു.. നാളെ ശനി ആണ്..

“അമ്മേ നാളെ ഞങ്ങൾ കളിക്കാൻ പോവും.. സ്കൂളിൽ.. ക്രിക്കറ്റ്….”

അമ്മയുടെ മുഖത്ത് നോക്കാതെ ഞാൻ കാപ്പി കുടിച്ചു കൊണ്ട് പറഞ്ഞു..

“അവളെ കാണാൻ ആണോ ക്രിക്കറ്റ് എന്നും പറഞ്ഞു ഒരു പോക്ക്? പ്രേമം വന്നോ? തല്ലു വാങ്ങി തന്നത് അല്ലെ…”

അമ്മ പഠിച്ച കള്ളി തന്നെ.. എങ്ങനെയാ എന്റെ അല്ലെ അമ്മ..
ചിരി വന്നു എങ്കിലും ഞാൻ അറിയാത്ത ഭാവം കാണിച്ചപ്പോൾ അമ്മ തലക്ക് ഒരു തട്ട് തന്നിട്ട് ചിരിച്ചു കൊണ്ട് പോയി..

പിറ്റേന്ന് സൈക്കിൾ എടുത്താണ് പോയത്.. 9 മണിക്ക് തന്നെ അവിടെ എത്തി.. ഒരു മീഡിയം ടൈപ്പ് തോട് ആണ്.. പാറക്കൂട്ടങ്ങൾ ആണ് മൊത്തം.. വീടുകൾ ഒന്നും ഇല്ല ഈ ഭാഗത്ത്..

അവൾ പത്തു മണിക്കേ വരുകയുള്ളു എന്ന് കരുതിയ എനിക്ക് തെറ്റി… അവൾ അവിടെ ഉണ്ടായിരുന്നു. തോടിന്റെ കരയിൽ ഒരു കൊച്ചു പാറയിൽ ഇരുന്നു അവൾ എന്നെ കൈ പൊക്കി കാണിച്ചു..

കറുത്ത ഫ്രോക് ആണ് അവൾ ഇട്ടിരുന്നത്.. ഒരു കൊച്ചു മാലാഖയെ പോലെ.. ഞാൻ സൈക്കിൾ നിർത്തി അല്പം പതർച്ചയോടെ അങ്ങോട്ട് ചെന്നു.. അവളുടെ മുൻപിൽ എത്തി..

“എന്നോട് ദേഷ്യം ആയിരിക്കും എന്ന് കരുതി.. ക്ഷമിക്കണം.. അന്ന് പെട്ടെന്ന് പറഞ്ഞപ്പോൾ… ഞാൻ ആകെ എന്തോ പോലെ ആയി… എന്നോടുള്ള ഇഷ്ട്ടം കൊണ്ടാണ് ചീത്ത പറഞ്ഞത് എന്ന് എനിക്ക് മനസിലായി… സോറി ട്ടോ..”

അവൾ എന്നെ നോക്കി അത് പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് തിരിച്ചു പറയാൻ ഒന്നും കിട്ടിയില്ല..

“സാരമില്ല… കഴിഞ്ഞ കാര്യം അല്ലെ… എനിക്ക് കുഴപ്പം ഒന്നും ഇല്ല…”

ഞാൻ പതിയെ ധൈര്യം സംഭരിച്ചു പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. അവൾ എനിക്ക് നേരെ കൈ നീട്ടി..

“അപ്പോൾ ഇനി മുതൽ ഫ്രെണ്ട്സ്….”

ഞാനും ചിരിച്ചു കൊണ്ട് അവൾക്ക് കൈ കൊടുത്തു.. ഒരു സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു.. ഞങ്ങൾ കുറച്ചു നേരം കൊണ്ട് തന്നെ വളരെ അടുത്തു.. അടുത്തറിഞ്ഞപ്പോൾ ആണ് അവൾ ഒരു വികൃതിയും കുസൃതിയും ഒക്കെ ആണെന്ന് മനസിലായത്..

“അല്ലടാ.. അന്ന് നീ കണ്ടോ?”

“എന്ത്?”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ചിരി ആണ്..

“എന്റെ നെഞ്ച്….”

“ഛെ ഞാൻ ഒന്നും നോക്കിയില്ല.. പിള്ളേര് അതും ഇതും പറഞ്ഞപ്പോൾ… “

ഞാൻ നാണത്തോടെ പറഞ്ഞു..

“എന്നാലും അത് കാണാതെ എങ്ങനെയാ നീ കുടുക്ക് പൊട്ടി എന്ന് പറഞ്ഞത്?”

അടുത്ത ചോദ്യം..

“പോടീ പട്ടി…. സത്യമായും ഞാൻ കണ്ടില്ല.. നിന്റെ നെഞ്ചിലെ കാക്കപുള്ളി ആണേ സത്യം…”

അത് കേട്ട് അവൾ പാറക്കെട്ടിൽ ഇരുന്നു കുലുങ്ങി ചിരിച്ചത് എന്നിലും ചിരി ഉണർത്തി… ഞാനും പൊട്ടിചിരിച്ചു.. അവളുടെ മാറിലെ കാക്കാപ്പുള്ളി ഞാൻ കണ്ടിരുന്നു…

കുറെ നേരം ഇരുന്നു ഉച്ച ആയപ്പോൾ ഞങ്ങൾ പിരിഞ്ഞു… ഇനി അവളെ തിങ്കൾആഴ്ച മാത്രമേ കാണുകയുള്ളു എന്ന നിരാശയിൽ ആയിരുന്നു ഞാൻ..

***

സാധാരണ ഒഴിവ് ദിവസം കണ്ണടച്ച് തുറക്കും മുൻപേ പോകും.. എന്നാൽ ഒന്നര ദിവസം ഒന്നര വർഷം പോലെ ആണ് എനിക്ക് തോന്നിയത്..

തിങ്കൾ എന്ന ദിവസം പൊതുവെ എനിക്ക് ക്ലാസ്സിൽ പോകാൻ മടി ആണ്.. എന്നാൽ അന്ന് ഞാൻ നേരത്തെ കുളിച്ചു ഒരുങ്ങി വേഗം ആദ്യത്തെ സ്കൂൾ ബസിനു തന്നെ കയറി സ്കൂളിൽ ചെന്നു.. അമ്മ ചോദിക്കുകയും ചെയ്തു എന്ത് പറ്റി എന്ന്..

എന്റെ ബെഞ്ചിൽ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു…
എന്നെ കണ്ടതും നക്ഷത്രക്കണ്ണുകൾ ഒന്ന് വിടർന്നു.. അവൾ നേരെ എന്റെ അടുത്തേക്ക് ആണ് വന്നത്..

“നീങ്ങി ഇരിക്ക് ചെക്കാ..”

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.