ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥ.. അവളുടെ കരച്ചിൽ കൂടി വന്നു.. മേശയിൽ തല വച്ച് അവൾ കരയുമ്പോൾ ക്ലാസ് മൊത്തം നിശബ്ദം ആയിരുന്നു.. ഞാൻ അനങ്ങാതെ നിന്നുപോയി..

അതെ സമയം ആണ് അവിടെ ഉള്ള സൂസൻ ടീച്ചർ ക്ലാസിനു മുൻപിലൂടെ കടന്നു പോയത്..

അവർ ഒന്ന് നോക്കി നടന്നുപോയെങ്കിലും അതുപോലെ തിരിച്ചു വന്നു.. മേശയിൽ തലവച്ചു കിടന്നു കരയുന്ന അവളെ നോക്കി.. എന്നെ നോക്കി..

“ഇവളെന്തിനാ കരയുന്നത്?”

എന്നോടായിരുന്നു ചോദ്യം…

“ഞാൻ… എനിക്ക്… അറിയാതെ…..”

ഞാൻ ശരിക്കും പതറി… വിറച്ചു ശരിക്കും.

“അവൻ അവളോട് എന്തോ അനാവശ്യം പറഞ്ഞു ടീച്ചറെ…”

അവളുടെ അടുത്തിരുന്ന ന്യൂസ് പേപ്പർ പാറു എന്ന കുട്ടി ഉടനെ പറഞ്ഞു.. അവൾക്ക് എന്നോട് ദേഷ്യം ഉണ്ട്.. പ്രവീണിനെ അവൾക്ക് ഇഷ്ടമായിരുന്നു. ഞാനും അർജുനും കൂടെ അത് കുളമാക്കി കയ്യിൽ കൊടുത്തതിൽ പിന്നെ അവൾക്ക് എന്നെ കണ്ടുകൂടാ.. അവൾ കിട്ടിയ അവസരം വിനിയോഗിച്ചു..

“എന്താടാ നീ പറഞ്ഞത്??”

ടീച്ചർ ഉടനെ എന്റെ നേരെ ചാടി.. അതോടെ ഞാൻ ശരിക്ക് പേടിച്ചു.. എനിക്ക് ഒന്നും പറയാൻ കിട്ടിയില്ല..

“നീയൊക്കെ ഇവിടെ വരുന്നത് കണ്ട പെൺപിള്ളേരോട് അനാവശ്യം പറയാൻ ആണോ? നിനക്കൊക്കെ വേണ്ടത് എന്താണെന്നു എനിക്കറിയാം…”

അവർ ഉടനെ മേശയിൽ നിന്നും ചൂരൽ എടുത്തു.. അത് കണ്ടു ഞാൻ വിറച്ചു…

“കൈ നീട്ടഡാ…!.”

എനിക്ക് പേടി കൊണ്ട് കൈ നീട്ടാൻ കഴിഞ്ഞില്ല..

അവർ തന്നെ എന്റെ വലത്തേ കൈ വലിച്ചു നീട്ടി.. നിമിഷ നേരം കൊണ്ട് ആദ്യത്തെ അടി വീണു..

ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന തോന്നൽ എനിക്ക് വന്നു… അപ്പോഴേക്കും വീണ്ടും അടി വീണിരുന്നു..
അതോടെ എനിക്കും വാശി ആയി..

ഞാൻ കൈ വലിക്കാതെ തന്നെ നിന്നു.. അവരുടെ മുഖത്ത് തന്നെ നോക്കി.. എനിക്ക് എന്റെ അമ്മയുടെ വാശി ആണ്.. ജീവൻ പോയാലും ശരി എന്നും ഞാൻ എന്റെ നിലയിലെ നിൽക്കൂ…

“രണ്ടെണ്ണം കിട്ടിയിട്ടും അവനു ഒരു കുലുക്കവും ഇല്ല…”

അവരെ അപമാനിച്ചു എന്ന് തോന്നിയതുകൊണ്ടാകണം വീണ്ടും വീണ്ടും പ്രാന്ത് പിടിച്ചതുപോലെ അവർ എന്നെ അടിച്ചു.. നല്ല വേദന.. പക്ഷെ ഞാൻ കൈ വലിച്ചില്ല… സഹിച്ചു നിന്നു..

അവൾ വാ പൊത്തി എങ്ങൽ അടിച്ചു കൊണ്ട് നിറകണ്ണുകൾ കൊണ്ട് എന്നെ നോക്കിയത് ഞാൻ കണ്ടു… കൈ പൊട്ടി.. പത്തിന് മുകളിൽ അടി ആണ് എനിക്ക് കിട്ടിയത്..

“ഇതെന്താ ഇവിടെ???”

ഉടനെ ഞങ്ങളുടെ ക്ലാസ് ടീച്ചർ ആയ മേരി ടീച്ചർ കയറി വന്നു ചോദിച്ചു..
അപ്പോഴാണ് സൂസൻ ടീച്ചർക്ക് ബോധം വന്നത് എന്നെനിക്ക് തോന്നി.. അവർ അടി നിർത്തി.. മേരി ടീച്ചർ വന്നു എന്റെ കൈ പിടിച്ചു നോക്കി.. ചോര വരുന്നുണ്ടായിരുന്നു.. സഹിക്കാൻ കഴിയാത്ത വേദന

“എന്താ ടീച്ചറെ ഇത്?? നിങ്ങൾക്ക് ഒരു കുട്ടിയെ ഇങ്ങനെ തല്ലാൻ എന്ത് അധികാരം ഉണ്ട്? എന്ത് കാരണം?”

ആരോ പറഞ്ഞിട്ടാകാം ഉടനെ രണ്ടു ടീച്ചർമാർ കൂടെ അങ്ങോട്ട് വന്നു..

“അവൻ ആ കുട്ടിയോട് വേണ്ടാതീനം പറഞ്ഞു..ഇവനൊക്കെ ഇവിടെ വരുന്നത് ഇതിനാണോ?”

സൂസൻ ടീച്ചർ വീണ്ടും ഉറഞ്ഞു തുള്ളി…

“ഇല്ല ടീച്ചർ… എന്റെ കുടുക്ക് പൊട്ടിയത്.. കാണിച്ചു തന്നതാണ്… എനിക്ക് സങ്കടംകൊണ്ട് കരഞ്ഞു പോയതാണ്.. അവൻ എന്നോട് മോശമായി പെരുമാറിയിട്ടില്ല…”

ആനി എഴുന്നേറ്റ് നിന്ന് ഉച്ചത്തിൽ പറഞ്ഞപ്പോൾ ഞെട്ടിയത് സൂസൻ ടീച്ചർ ആണ്.. അതോടെ സംഗതി ആകെ ബഹളം ആയി.. അത്ര നേരം പിടിച്ചു നിന്ന ഞാൻ കരഞ്ഞു.. എനിക്ക് മേരി ടീച്ചറുടെ തോൾ ആണ് കിട്ടിയത്.. ഞാൻ അവരുടെ തോളിൽ ചാഞ്ഞു നന്നായി കരഞ്ഞു.. കയ്യൊക്കെ ആകെ നീരുവന്ന് വേദനിക്കുന്നുണ്ടായിരുന്നു..

എന്നെ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി ഇരുത്തി.. ഞാൻ വേദനിച്ചു കരയുകയായിരുന്നു. അതിനിടയിൽ കാര്യം അറിയാതെ വിളിച്ചു പറഞ്ഞ പാറുവിനെ വിളിച്ചു മേരി ടീച്ചർ നല്ലത് കൊടുത്തു..

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.