ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729

“സൗന്ദര്യവും ആരോഗ്യവും ചേർന്ന പെണ്ണിനെ ആണ് അവൻ കെട്ടിയത്…പെണ്ണുങ്ങൾ ആണെങ്കിൽ ഇതുപോലെ വേണം..”

ആളുകൾ പറഞ്ഞു പറഞ്ഞു ഒരു ദിവസം തുടങ്ങിയ തലവേദന അമ്മയെ എത്തിച്ചത് കോയമ്പത്തൂരിലെ വലിയ ഒരു ഹോസ്പിറ്റലിൽ ആണ്.. ബ്രെയിൻ ട്യൂമർ ആയിരുന്നു… അമ്മയുടെ തളർച്ച നേരിൽ കണ്ടവൻ ആണ് ഞാൻ…

“മോന്റെ അമ്മ ചിലപ്പോൾ മരിച്ചു പോകും കേട്ടോ..ഏട്ടനുമായി വഴക്ക് ഉണ്ടാക്കരുത്…”

അമ്മ തന്നെ എന്റെ കവിളിൽ ഉമ്മകൾ തന്നുകൊണ്ടു എന്നോട് പറഞ്ഞപ്പോൾ അഞ്ചിൽ പഠിക്കുന്ന ഞാൻ അതിശയിച്ചു നോക്കിയിരുന്നു.. എന്താണ് അമ്മ പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.

അമ്മയെ ഒരു കാറിൽ കോയമ്പത്തൂർക്ക് കൊണ്ടുപോയി.. ഒരു ആഴ്ച കഴിഞ്ഞു ഞാനും ഏട്ടനും അങ്കിളിന്റെയും കുറച്ചു കുടുംബക്കാരുടെയും ഒപ്പം ചെന്നു…

8 മണിക്കൂർ നീണ്ട സർജറിക്ക് ശേഷം അവർ അമ്മയെ ഞങ്ങൾക്ക് തിരിച്ചു തന്നു…അമ്മയെ ദൈവം വിളിച്ചില്ല..

“നീ പോയി ജീവിച്ചേച്ചും വാടീ പെണ്ണെ…അല്ലേൽ നിന്റെ കൊച്ചന്മാർ ഒറ്റക്കാകില്ലേ…” എന്ന് ദൈവം തന്നെ പറഞ്ഞു..

നെറ്റിയിൽ ഒരു പാടും ആയി അമ്മ തിരികെ ജീവിതത്തിലേക്ക് വന്നു..

വീട്ടിലെ ജോലികൾ ഇപ്പോഴും അമ്മ തന്നെ ചെയ്യും..
ഒരു കുഴപ്പവും ഇല്ല.. പിന്നെ ഡാഡി കുക്കിംഗ് വിദഗ്ധൻ ആണ്..
അവർ ഒരുമിച്ചു ആണ് മിക്ക പണികളും ചെയ്യുക.. അങ്ങേരു ഈ വാണിയംകുളംകാരിയെ കുറെ കഷ്ടപ്പെട്ടാണ് വളച്ചെടുത്തത്.. അത് വേറെ കാര്യം..

ആ അമ്മ ആണ് എന്റെ മുൻപിൽ ധ ഇപ്പൊ ഇരിക്കുന്നത്.. ഞാൻ അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അകത്തേക്ക് ചെന്ന് ഒരു നല്ല ചായ വച്ചു..

കപ്പുകളിൽ ആക്കി ഒരെണ്ണം അമ്മക്ക് കൊടുത്തു ഞാൻ മുകളിലേക്ക് ചെന്നു..

“ബേബി ചായ….”

ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ ചായ ബാൽക്കണിയിലെ ടേബിളിൽ വച്ച് റൂമിലേക്ക് നടന്നു..
അവൾ റൂമിൽ ആണ്.. പക്ഷെ ഉറങ്ങണം എങ്കിൽ അവൾക്ക് എന്നെ കെട്ടിപിടിച്ചു കിടക്കണം.. കൊച്ചിലെ എന്റെ നെഞ്ചിൽ കിടന്നു വളർന്ന പെണ്ണാണ്..

ഞാൻ റൂമിൽ കയറി ഒന്ന് മുഖം കഴുകി ജാക്കറ്റ്‌ ഊരി മാറ്റിയപ്പോൾ ആണ് മേശയിൽ നിന്നും നിലത്തു വീണു കിടക്കുന്ന ബൈബിൾ കണ്ടത്..

അതെടുത്തു ഒന്ന് തുടച്ചു ഞാൻ മേശയിൽ വച്ചു.. പെട്ടെന്ന് ഒരു മിന്നൽ എന്റെ നെഞ്ചിലൂടെ പാഞ്ഞു… ഒരു നോവ് മെല്ലെ പടർന്നു പടർന്നു അത് മിഴിയിൽ ജലം നിറച്ചു..

ഞാൻ ആ ബൈബിൾ എടുത്തു മെല്ലെ തുറന്നു…

പിങ്ക് നിറത്തിൽ റോസാപ്പൂക്കൾ ഉള്ള തൂവെള്ള തൂവാല… അത് ഞാൻ കയ്യിൽ എടുത്തു… കണ്ണ് നിറഞ്ഞു തുളുമ്പി…

വല്ലാത്തൊരു നഷ്ടബോധം… ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടം….

ഞാൻ അതും പിടിച്ചു ബെഡിൽ ഇരുന്നു…

***

ഏഴാം ക്ലാസ്സുവരെ കോട്ടയത്ത് ഒരു സ്കൂളിൽ പഠിച്ച എന്നെ സുൽത്താൻ ബത്തേരിയിൽ ഒരു സ്കൂളിൽ ചേർത്തി….

കാരണം ഡാഡി എസ്റ്റേറ്റ് നോക്കുന്നത് കൊണ്ട് ഇവിടെ തന്നെ വേണമായിരുന്നു.. അന്ന് ഞങ്ങൾ താമസിച്ചിരുന്നത് പഴയ ഒരു ഇല്ലത്തിൽ ആണ്..

ഡാഡി എന്നെ പുതിയ സ്കൂളിൽ കൊണ്ടുപോയി വിടുമ്പോൾ എനിക്ക് അല്പം പേടി ഒക്കെ തോന്നി..

8എ ക്ലാസ്സിൽ പോയി ഇരുന്നപ്പോൾ വേറെ സ്കൂളിൽ നിന്നും വന്ന രണ്ടുപേരെ പരിചയപെട്ടു..

അർജുൻ, പിന്നെ പ്രവീൺ.. ഒരു ദിവസം കൊണ്ട് തന്നെ ഞങ്ങൾ കട്ട ചങ്കുകൾ ആയി..
അധികം പഠിക്കില്ല എന്നാൽ ഒട്ടും മോശവും അല്ലാത്ത സ്റ്റുഡന്റസ് ആയിരുന്നു ഞങ്ങൾ..

ഒരേ ക്ലാസ്സിൽ തന്നെ പഠനം തുടർന്നു പഠിച്ചു.. അപ്പോഴേക്കും ഈ സുൽത്താൻ ബത്തേരി എനിക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു..

അങ്ങനെ പത്തിൽ എത്തി.. ആദ്യ ദിനം തന്നെ ലാസ്‌റ് ബെഞ്ചിൽ ആദ്യം ഞങ്ങൾ മൂന്നുപേരും ഇരുപ്പ് ഉറപ്പിച്ചു..
അത് പതിവ് ആണ്. ടീച്ചർമാരും ഒന്നും പറയില്ല.. വിചാരിച്ച പോലെ പത്തിന്റെ ഭാരം ഒന്നും തോന്നിയില്ല… വളരെ നല്ല രീതിയിൽ പോകുന്ന പത്താം ക്ലാസ്…

ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ ആണ് ക്ലാസ്സിന്റെ ഇടക്ക് ഒരാൾ കയറി വന്നത്..

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.