ആദ്യാനുരാഗം (മാലാഖയുടെ കാമുകൻ) 1729

എന്നാലും ആനി മനസ്സിൽ ഉണ്ട്.. എന്നും ഉണ്ടാകും..
അവളുടെ കുസൃതികളും.. ചിരിയും.. കളിയും എനിക്ക് മറക്കാൻ ആകില്ല… അവൾ തന്ന ആദ്യ ചുംബനം…

അറിഞ്ഞോ അറിയാതെയോ അവൾ എനിക്ക് വേണ്ടി ഇട്ടിട്ടു പോയ അവളുടെ മിഴിനീരിൽ കുതിർന്ന തൂവാല..

ഞാൻ ആ ബൈബിൾ തുറന്നു… ആ തൂവാല അതിൽ ഭദ്രം ആയി വച്ചിട്ടുണ്ട്.. കണ്ണുകൾ നിറഞ്ഞു ഒഴുകി…

ഇത് എഴുതിയപ്പോൾ എന്റെ കവിളിലെ പൊള്ളിച്ചു കൊണ്ട് കണ്ണുനീർ താഴേക്ക് വീഴുന്നുണ്ട്.. നെഞ്ച് പൊട്ടുന്നുണ്ട്.. ഇത് ടൈപ്പ് ചെയ്തപ്പോൾ പല പ്രാവശ്യം കണ്ണ് നിറഞ്ഞു തുളുമ്പി ഒന്നും കാണാത്ത അവസ്ഥ വന്നിട്ടുണ്ട്… ഫോൺ എടുത്തു എറിഞ്ഞിട്ടുണ്ട്..

മനസിനെയും കണ്ണിനെയും ചുട്ടു പൊള്ളിച്ചു കൊണ്ട് കണ്ണുനീർ താഴേക്ക് വീഴുന്നു..

അത് വീഴുന്നത് ഞാൻ മടിയിൽ വച്ച അവളുടെ തൂവെള്ള തൂവാലയിലേക്ക് ആണ്… പിങ്ക് റോസാപ്പൂക്കൾ പ്രിന്റ് ചെയ്ത തൂവെള്ള തൂവാല…

ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞില്ല….
പക്ഷെ ഞങ്ങളുടെ കണ്ണുനീർ തുള്ളികൾക്ക് ഒരുമിക്കാം… ആ തൂവാലയിലൂടെ….

ആനി… നീ ഇത് കാണുകയാണെങ്കിൽ.. നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.. എന്നെക്കാളും കൂടുതൽ.. ഓർമ്മത്താളുകളിലെ നിന്റെ മുഖം.. അതൊരിക്കലും മായില്ല…

സ്നേഹത്തോടെ, ലിനു..

Updated: December 6, 2021 — 11:54 am

359 Comments

  1. Vayikkan orupad vaiki. Karanju poyi.

  2. Vaayikkan vaykiyathil aadhyame kshama chodikunnu

    Karayichi kalanjallo bro

    1. Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,

  3. Super bro ❤ sad aakki?

  4. മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ

  5. എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????

  6. കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???

  7. വായിക്കാൻ വൈകി എന്നാലും കമന്റ്‌ ഇടാതിരിക്കാൻ സാധിക്കാതില്ല
    എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന

Comments are closed.