ഇത്ര ആണ് അതിൽ ഉണ്ടായിരുന്നത്.. അവൾക്ക് എന്നോട് ഇഷ്ടമായിരുന്നു എന്ന് മനസിലാകാത്ത മണ്ടൻ ആയല്ലോ ഞാൻ.. അത് ആലോചിച്ചു കരഞ്ഞു നേരം വെളുപ്പിച്ചു..
അവസാന പ്രതീക്ഷയോടെ ആണ് ഞാൻ എക്സാമിന് പോയത്.. അവൾ വന്നില്ല… ഞാൻ എക്സാം എഴുതിയോ എന്ന് പോലും എനിക്ക് അറിയില്ല..
പിറ്റേ ദിവസം ഞങ്ങൾ അവളുടെ വീട് തേടി പോയി.. വാടക വീട്ടിൽ ആയിരുന്നു അവർ.. അവിടെ ആരും ഇല്ലായിരുന്നു.. അവർ വീട് ഒഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്..
അവളുടെ പപ്പയുടെ ഓഫീസിൽ പോയി.. ആള് ലോങ്ങ് ലീവിൽ ആണെന്ന് പറഞ്ഞു.. എറണാകുളത്തേക്ക് തിരിച്ചു പോയി എന്നും..
ഒത്തിരി ചോദിച്ചിട്ടും അഡ്രെസോ ഫോൺ നമ്പറോ അവർ തന്നില്ല. നമ്പർ ഇല്ല എന്ന് പറഞ്ഞു. ഗോവെര്മെന്റ് ഓഫീസ് ആയതു കൊണ്ട് അഡ്രെസ്സ് തരില്ല എന്നും പറഞ്ഞു.. ഒരാൾ നോക്കട്ടെ എന്ന് പറഞ്ഞു എങ്കിലും എറണാകുളം അഡ്രെസ്സ് ഇല്ല എന്ന് പറഞ്ഞു..
അതോടെ അവസാന പ്രതീക്ഷയും പോയി… അവധി ദിവസം ഞാൻ തോടിന്റെ കരയിൽ ചെന്ന് ഇരിക്കും.. അവൾ വന്നില്ല.. ഈ പതിവ് തുടർന്നു.. പക്ഷെ അവളെ ഞാൻ പിന്നെ കണ്ടില്ല.. അവളുടെ തുളുമ്പിയ മിഴികൾ എന്നെ വല്ലാതെ നോവിച്ചു…
വീട്ടിൽ എന്റെ മാറ്റം അമ്മ മനസിലാക്കിയിരുന്നു.. അമ്മ എന്നെ സമാധാനിപ്പിക്കാൻ കുറെ ശ്രമിച്ചു..
അവസാനം റിസൾട്ട് വന്നു.. പ്രതീക്ഷിച്ചത് പോലെ തന്നെ ഞാൻ കെമിസ്ട്രിക്ക് തോറ്റു.. ഏറ്റവും ഇഷ്ടമുള്ള സബ്‌ജെക്ടിൽ ഒന്നായിരുന്നു..
വീട്ടിൽ വലിയ പ്രശനങ്ങൾ ഉണ്ടായില്ല.. അമ്മക്ക് അറിയാമായിരുന്നു കാര്യങ്ങൾ..
ഏട്ടൻ മാത്രം എന്തൊക്കെയോ പറഞ്ഞു.. ഡാഡി വേഗം തന്നെ സെ പരീക്ഷ എഴുതി എടുക്കാൻ പറഞ്ഞു..
മാർക്ക് ലിസ്റ്റ് വാങ്ങാൻ ചെന്ന എന്നെ മേരി ടീച്ചർ കുറെ വഴക്ക് പറഞ്ഞു..
അന്നും അവൾ വന്നില്ല… ഞാൻ എക്സാം വീണ്ടും എഴുതി ജയിച്ചു.. അവിടെ തന്നെ ഉള്ള ഒരു കോളേജിൽ പ്ലസ് ടു പഠനം…
ആനി എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. എന്നും.. അവളെ ഒന്ന് കാണാൻ വേണ്ടി എന്റെ ഹൃദയം തുടിച്ചുകൊണ്ടിരുന്നു.. കണ്ടാൽ അവളെ ആർക്കും കൊടുക്കാതെ നീയെന്റെ പെണ്ണ് ആണെന്ന് പറയാൻ ഞാൻ ആഗ്രഹിച്ചു…
കാലം മായ്ക്കാത്ത ഓർമകൾ കുറവാണ്.. പ്ലസ് ടു കഴിഞ്ഞു എന്നെ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് ചേർത്തു..
അവൾ പോയതിൽ പിന്നെ അമ്മയെ ചുറ്റിപറ്റി നടന്ന എന്നെ ഒന്ന് ലോകം കാണിക്കാൻ അമ്മ തന്നെ ചെയ്ത പണി ആണ് ഇത്..
അവിടെ എത്തി.. ക്ലാസ്സിൽ ആകെ പെൺമയം.. 22 കുട്ടികൾ ഉള്ള ക്ലാസ്സിൽ ആകെ ആണായി ഞാനും ബാംഗ്ലൂർകാരൻ സ്വാമി രമേശ് അയ്യരും മാത്രം..
ബാക്കി ഒക്കെ മോഡേൺ പെൺപിള്ളേർ.. അതിൽ വിദേശികൾ അടക്കം ഉണ്ട്..
“ഹെയ് മാൻ.. യു ഗുഡ്?”
ഒരു മൂലക്ക് കൂനി കൂടി ഇരുന്ന എന്റെ അടുത്തേക്ക് വന്ന ആദ്യ ഫ്രണ്ട്… ലോറ.. ഓസ്‌ട്രേലിയക്കാരി ആണ്. അവളുടെ സ്വർണ മുടിയും പൂച്ചക്കണ്ണും എനിക്ക് അതിശയം ആയിരുന്നു..
പക്ഷെ ഞങ്ങൾ ഒരു ദിവസം കൊണ്ട് തന്നെ അടുത്ത കൂട്ടുകാർ ആയി.. അവളുടെ കയ്യിൽ കുറെ മാജിക് ഉണ്ടായിരുന്നു.. അത് അവൾ എനിക്കും പകർന്നു തന്നു.. ആനി പകർന്നു തന്ന പെൺസഹൃദം എനിക്ക് എവിടെ പോയാലും കിട്ടിത്തുടങ്ങി…
എന്റെ ക്യാരീർ തുടങ്ങിയത് കോളേജിൽ പഠിപ്പിച്ചുകൊണ്ടാണ്.. അതിന് മുൻപേ പ്രൊജെക്ടുകൾക്ക് വേണ്ടി പാർട്ട് ടൈം ഒക്കെ ചെയ്തിരുന്നു..
മ്യൂണിക്കിൽ തുടങ്ങിയ പ്രവാസ ജീവിതം എന്നെ കുറെ രാജ്യങ്ങൾ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു.. കുറെ സുഹൃത്തുക്കൾ.. പലതരത്തിൽ ഉള്ള സ്ത്രീകളെ ഞാൻ പല രാജ്യങ്ങളിൽ നിന്നും അറിഞ്ഞു. ലോറ പകർന്നു തന്ന മാജിക്കിൽ നിന്നും ഓരോ സ്ത്രീയും ഓരോ തരത്തിൽ മാലാഖമാർ ആണെന്ന് മനസിലാക്കി…
ഏതോ ദൈവം കൈകൊണ്ടു കടഞ്ഞു എടുത്ത.. ഉണ്ടാക്കിയ ആൾക്ക് പോലും അവളുടെ ഇഷ്ടങ്ങളോ അവളുടെ ആഗ്രഹങ്ങളോ മനസിലാകാത്ത ഒരു പ്രേതെകതരം മാലാഖമാർ.. അവരെ മനസിലാക്കണം എങ്കിൽ ഒരു നിമിഷം എങ്കിലും അവൾ ആയി മാറണം…
വർഷങ്ങൾ കടന്നുപോയി…
2019 അവസാനം ആയപ്പോൾ ആണ് എനിക്ക് നാട്ടിലേക്ക് പെട്ടെന്ന് വരാൻ തോന്നിയത്.. പ്രൊഫഷണൽ ആയ വേറെ ഒരു കാര്യം കൂടെ മനസ്സിൽ ഉണ്ടായിരുന്നു..
2019 ഡിസംബർ 12… ഒരിക്കലും മറക്കില്ല ആ ദിനം… അമ്മക്ക് രാവിലെ മുതൽ എന്തോ ഒരു പനി പോലെ.. അകെ ക്ഷിണം..
സ്ഥിരം പോകുന്ന ഹോസ്പിറ്റലിൽ ബുക്ക് ചെയ്തു അമ്മയെയും കൂട്ടി ഞാൻ ഹോസ്പിറ്റലിൽ ചെന്നു..
Vayikkan orupad vaiki. Karanju poyi.
Vaayikkan vaykiyathil aadhyame kshama chodikunnu
Karayichi kalanjallo bro
Bro yude ella kadhayum vaayichu theerkunna thiraki aanu njan, but ith vaere level. Karayichu kalanju,
Super bro ❤ sad aakki?
മച്ചാനെ നീ പറഞ്ഞാരുന്നെങ്കിൽ 2 കയ്യും വിടർത്തി തുറന്ന കണ്ണുകളോടെ ചിരിച്ചോണ്ട് നിൽക്കുമായിരുന്നല്ലോ കുത്തി അങ്ങ് കൊന്നൂടായിരുന്നോ ഇതിലും നല്ലത് അതാണെന്ന് എന്റെ മനസ് പറയുന്നു കാരണം ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ
എംകെ ആദ്യമായി ഞാൻ കരഞ്ഞു പോയാടോ, സന്തോഷത്തോടെ ഉള്ള സങ്കടം ചിലപ്പോ ഉള്ളിൽ അങ്ങനെ ഒരു നോവ് ഉള്ളത് കൊണ്ടായിരിക്കാം. ?????
??
കാമുക വിരഹം കൊണ്ടുവരല്ലേ പറ്റുന്നില്ല, ജീവിതമായാലും കഥയായാലും.ദുർഗ്ഗയെ പോലെയുള്ള കഥാപാത്രങ്ങളെ ഇനിയും പ്രതീഷിക്കുന്നു. Hats of brother. ഒത്തിരി ഇഷ്ട്ടം ???
വായിക്കാൻ വൈകി എന്നാലും കമന്റ് ഇടാതിരിക്കാൻ സാധിക്കാതില്ല
എന്റെ പൊന്നു ബ്രോ വായിച്ചു കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന
❤
???