അവനെയും തേടി… (ജ്വാല ) 1290

Views : 1281


അവനെയും തേടി…

Avaneyum Thedi… | Author : Jwala

Yatra

മുഖത്തേക്ക് വീശിയടിച്ച ശക്തമായ കാറ്റിലും, മഞ്ഞുതുള്ളികളിലും എന്റെ ഉറക്കം മുടക്കി. പുറത്തേക്ക് നോക്കി ബസ് ടോൾ പ്ലാസയിൽ മറ്റൊരു വാഹനത്തിന്റെ പിന്നിലായി കിടക്കുകയാണ്,
മുന്നിലെ കാറിലെ ഡ്രൈവർ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നു സമയം ഏകദേശം പതിനൊന്നു കഴിഞ്ഞിരിക്കുന്നു, ഇപ്പോഴും ടോൾ പ്ലാസയിൽ തിരക്ക് തന്നെ.
ബസിൽ യാത്രക്കാരുടെ എണ്ണം താരതമേന്യ കുറഞ്ഞു യാത്രക്കാർ ഏറിയകൂറും മയക്കത്തിലാണ്.

കഴിഞ്ഞുപോയ ഏതാനും മണിക്കൂറുകൾ മനസ്സിൽ ഓടിയെത്തി.
പ്രശസ്തമായ ഒരു മലയാളം ടി വി ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർ ആണ് ഞാൻ.

ഈദ് ദിനം സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ അവസാന മിനുക്കു പണികളിൽ മുഴുകിയിരുന്നതു കൊണ്ട് വീട്ടിലേക്ക് പോകാൻ ഏറെ വൈകി.

തിരുവനന്തപുരത്തു നിന്ന് ഗുരുവായൂരിലേക്കുള്ള കെ. എസ്. ആർ. ടി. സി , ബസ് കിട്ടുമ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു, റോഡിൽ നല്ല തിരക്ക് എല്ലാവരും വീടെത്താനുള്ള തിരക്കിലും…

ഗുരുവായൂരിന് അടുത്തുള്ള ഒരു കൊച്ചു ഗ്രാമത്തിൽ ആണ് എന്റെ വീട്, ഒൻപതു മണി കഴിഞ്ഞാൽ പിന്നെ എന്റെ നാട്ടിലേക്ക് ബസ്, ഓട്ടോ ഇവ കിട്ടുക വലിയ ബുദ്ദിമുട്ടാണ് .

മടിയിൽ വച്ചിരുന്ന ബാഗ് സീറ്റിലേക്ക് ഒതുക്കി വച്ചു മകനുള്ള പെരുന്നാൾ വസ്ത്രങ്ങൾ ആണ്, അവന്റെ ആഗ്രഹം പോലത്തെ വെള്ള കുർത്തയും, ചുവന്ന ഓവർകോട്ടും…

ബസ് ഇപ്പോൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് പിന്നിലേക്ക് ഓടി ഒളിക്കുന്ന മരങ്ങൾ വീണ്ടും കൺപോളകൾക്ക് ഘനം കൂടുന്നു ,മെല്ലെ കണ്ണുകൾ അടഞ്ഞു…

ചായ കുടിക്കാനുള്ളവർക്ക് കുടിക്കാം ഒരു പത്ത് മിനിട്ടുണ്ട് കണ്ടക്ടറുടെ ഉച്ചത്തിലുള്ള സംസാരം കെട്ടാണ് ഉറക്കമുണർന്നത്.

ഒരു തട്ടുകടയുടെ അടുത്തതായി ബസ് നിർത്തിയിട്ടിരിക്കുന്നു വൃത്തിയുള്ള സ്ഥലം, ടാർപ്പോളിൻ കൊണ്ട് കെട്ടി മറച്ചുള്ള സ്ഥലത്തേക്ക് നടക്കുമ്പോൾ ഓംലറ്റിന്റെ മാസ്മരിക ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി.
ഒരു കട്ടൻ കാപ്പിയും, ചൂട് ദോശയും, ഓംലറ്റും ഓർഡർ ചെയ്തു.

അപ്പോൾ മാത്രമാണ് ഞാൻ ഓർത്തത് ഓട്ടോക്കാരന്റെ അടുത്തു പറഞ്ഞില്ല എത്തുന്ന കാര്യം,

ഏത് പാതിരാത്രിയിലും എന്നെ എത്തിക്കാറുള്ള ഓട്ടോ സുഹൃത്തിനെ വിളിച്ചു …

മറുവശത്ത് അവന്റെ ശബ്ദം കേട്ടു,
ഹലോ… ഇക്കാ ഞാൻ സ്റ്റാൻഡിൽ ഉണ്ട്, നാളെ പെരുന്നാൾ അല്ലേ?
മാർക്കറ്റിൽ തിരക്കുണ്ട് ഇക്കായെ വീട്ടിൽ വിട്ടിട്ടേ ഞാൻ പോകുകയുള്ളൂ, അവന്റെ സംസാരം മനസിന്‌ ആശ്വാസം പകർന്നു

Recent Stories

The Author

55 Comments

  1. ജ്വാല…

    വായിക്കാൻ ഒരുപാട് വൈകി… എന്നാലും വായിക്കാതെ പോവാൻ പറ്റില്ലല്ലോ…. തന്നെ പോലെ എഴുതാൻ ഒന്നും അറിയില്ല എന്നാലും… ഇഷ്ട്ടപെട്ടു ഒരുപാട്….

    ♥️♥️♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com