അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

നല്ല സ്റ്റൈലൻ ചിക്കൻ കറിയും ചപ്പാത്തിയും എനിക്ക് എന്തോ വലിയ വിശപ്പ് ഇല്ലാത്തത് കൊണ്ട് രണ്ടു ചപ്പാത്തി കഴിച്ച് ഞാൻ നിർത്തി.

 

കൈ കഴുകി വീണ്ടും ഹാളിൽ വന്നു ടീവിയിൽ ഉണ്ടായിരുന്ന പഴയൊരു മലയാള സിനിമ കണ്ട് ഇരുന്നു. ഉറക്കം വന്നപ്പോ അവള് പോയി കിടന്നു. സമയം പത്തു മണിയോട് അടുത്തു. പണിയെല്ലാം തീർത്തു അമ്മച്ചിയും എന്റെ കൂടെ വന്നിരുന്നു. ഞാൻ ടീവി ഓഫ്‌ ചെയ്തു. അമ്മച്ചിയുടെ മടിയിലേക്ക് തല വെച്ച് ആ സോഫയിൽ തന്നെ കിടന്നു. എന്റെ തല മുടിയിലൂടെ കൈകൾ ഓടിച്ചു കൊണ്ട് അമ്മച്ചി ഇരുന്നു.

 

“അമ്മച്ചിക്ക് എന്നോട് എന്തേലും പറയാനുണ്ടോ?”

 

“നീയായിട്ട് എല്ലാം അറിയുന്നതിന് മുമ്പ് പറയണം എന്നുണ്ടായിരുന്നു. ഉവ്വ് എനിക്കറിയാം ആ കുട്ടി ആരാണെന്ന്”

 

ഞാൻ ഒന്നും മിണ്ടിയില്ല തല മുടിയിലൂടെ ഓടിച്ചു കൊണ്ടിരുന്ന അമ്മച്ചിയുടെ കയ്യെടുത്തു എന്റെ നെഞ്ചിലേക്ക് വെച്ചു. 

 

അമ്മച്ചി തുടർന്നു

“മോനന്ന് ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത്, ഒരുപാട് തവണ ഈ അമ്മയും മോളും മോനേ കാണാൻ വേണ്ടി വന്നിട്ടുണ്ട്. മോന് ബോധം വന്ന വിവരം ഞാനവരെ വിളിച്ചു അറിയിച്ചിരുന്നു പക്ഷെ വരാൻ കൂട്ടാക്കിയില്ല. നിനക്കുള്ള വിഷമം കൂട്ടിയേക്കും എന്ന കരുതലിൽ അകന്നു നിന്നു”

 

എന്റെ കണ്ണിൽ നിന്ന് ഞാനറിയാതെ തന്നെ കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു.

 

“ആ കുടുംബത്തിന്റെ കഷ്ടപാടറിഞ്ഞു ആവുന്ന വിധത്തിൽ അന്നമ്മച്ചി അവരെ സഹായിച്ചു പോന്നു. പക്ഷെ മോനോടൊന്നും പറഞ്ഞില്ല സത്യമാണ്. പിന്നീട് മോൻ ദുബായിൽ ജോലി കിട്ടി പോയ ശേഷം അയക്കുന്ന കാശിൽ നിന്ന് ഒരു വിഹിതം അമ്മച്ചി അവർക്ക് എത്തിച്ചു കൊടുത്തിരുന്നു. സ്കൂളിലെ പഠിക്കാൻ മിടുക്കി ആയ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടിയെ നമുക്ക് സ്പോൺസർ ചെയ്താലോ എന്നമ്മച്ചി ചോദിച്ചപ്പോ മോനത് സന്തോഷത്തോടെ സമ്മതിച്ചത് ഓർമ ഉണ്ടോ? അത് നമ്മുടെ ആനി മോളാണ്. അവൾ മിടുക്കി തന്നാ, സ്വന്തം കഴിവ് കൊണ്ട് തന്നെ ആണ്‌ പരീക്ഷ എഴുതി പാസ്സായി ഇവിടെ ആ കുട്ടിക്ക് ജോലി കിട്ടിയത്. നമ്മളെല്ലാം ഓരോ നിമിത്തം മാത്രം. അവർ നാട്ടിലെ വീട് വിറ്റ് ഇങ്ങോട്ട് താമസം മാറുന്നതിനെ കുറിച്ച് പറഞ്ഞപ്പോ ഞാൻ അപ്പുറത്തെ ഷബീറിനോട് പറഞ്ഞു, അവൻ നല്ലൊരു വീടും സ്ഥലവും ശെരിയാക്കി തന്നു. ഇതെല്ലാം മോനോട് പല തവണ പറയണം എന്ന് വിചാരിച്ചു പക്ഷെ സമയമായില്ലായിരുന്നു”

15 Comments

  1. Good starting ?
    Waiting for next part

  2. Waiting for next part

  3. Waiting for next part❤️?

  4. ജോബിൻ,
    പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?

  6. Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️

  7. നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!

  8. നന്നായിരിന്നു ബ്രോ തുടരുക

  9. ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??

    നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?

    എന്തായാലും കിടുക്കി.. ?❤️

  10. ?❤️❤️❤️

  11. കൊള്ളാം.. അടിപൊളി ❤

  12. Bro,അപ്പുറത്തെ കഥ തുടരുമോ?

    1. ???❤️❤️❤️???

  13. എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട്‌ നിർത്തിയാൽ പോരായിരുന്നോ ♥️

Comments are closed.