അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

 

അപ്പോഴേക്കും ആ അമ്മച്ചി എനിക്ക് ചായ കൊണ്ട് വന്നു തന്നു കൂടെ കുറച്ചു കായ വറുത്തതും. ഞാൻ ചായ ഊതി കുടിക്കാൻ ആരംഭിച്ചു, എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്നൊന്നും ഒരു നിശ്ചയം ഇല്ലാത്തത് കൊണ്ട് ഞാൻ മുറിയുടെ ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു. മുറിയിലെ കനത്ത നിശബ്ദത മുറിച്ചു കൊണ്ട് അവർ സംസാരിക്കാൻ ആരംഭിച്ചു.

 

“മോന് ഞങ്ങളെ ഓർമ ഉണ്ടോ?”

 

“ഉവ്വ്”

 

ആ ഉത്തരം അവർ പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു.

 

“മോനേ കുറിച്ച് ഞങ്ങൾ ഇടക്ക് സംസാരിക്കാറുണ്ട്, നിങ്ങൾ രണ്ടു പേരും കൂടെ ഇടക്ക് വീട്ടില് വരുന്നതും എല്ലാം ഇപ്പോഴും എന്റെ ഓർമയിൽ ഉണ്ട്” അവരുടെ കണ്ണിൽ ചെറുതായി കണ്ണീർ പൊടിഞ്ഞത് ഞാൻ കണ്ടു.

 

ഞാൻ മറുപടി ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കി ഇരുന്നു. ഞാൻ വർഷങ്ങളായി ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇവരെന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നത്.

 

അലൻ എന്റെ ആത്മ സുഹൃത്ത്, ഞാൻ അവനെ കുറിച്ച് ഓർത്തിട്ട് വർഷങ്ങളായി, എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം ഞാൻ അവനെ കുറിച്ച് ഓർത്തിട്ടില്ല. ഞങ്ങൾ രണ്ടാമത്തെ സെമസ്റ്റർ പഠിക്കുമ്പോഴാണ് ഒരുമിച്ചുള്ള ഒരു ബൈക്ക് യാത്രയിൽ അവൻ പോയത്. ഞാൻ ഗുരുതര പരിക്കുകളോടെ അന്ന് രക്ഷപെട്ടു. ഒരു മാസത്തോളം അബോധാവസ്ഥയിൽ ആശുപത്രി കിടക്കയിൽ. ഓർമ വന്ന നിമിഷം ഞാൻ ആദ്യം ചോദിച്ചത് അലനെയാണ്, എല്ലാവരുടെയും നിശബ്ദത എന്നെ തളർത്തി കളഞ്ഞു. അലന്റെ കുടുംബത്തെ കുറിച്ച് പിന്നെ ഞാനോർത്തിട്ടില്ല. കുടുംബത്തിന്റെ അത്താണി ആകുമായിരുന്നു ഏക മകന്റെ മരണം അവരെ എങ്ങനെ ബാധിച്ചു എന്ന് ഞാൻ ഓർത്തില്ല. കുറ്റബോധത്തിന്റെ ആധിക്യം എന്നെ തളർത്തി കളഞ്ഞു. ആ സോഫയിൽ ഇരുന്നു മുഖം കൈകളിൽ അമർത്തി ഞാൻ പൊട്ടി കരഞ്ഞു പോയി.

 

അൽപ സമയത്തേക്ക് ആരും എന്നോട് സംസാരിച്ചില്ല, എന്റെ കരച്ചിൽ തീരട്ടെ എന്ന് അവർ വിചാരിച്ചു കാണും. കണ്ണുകൾ തുടച്ചു ആ അമ്മയുടെ നേരെ നോക്കിയപ്പോൾ സാരിയുടെ തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു വാതിലിനു സമീപം ചുമർ ചാരി അവർ നിൽക്കുന്നു. ഞാൻ സോഫയിൽ നിന്നെഴുന്നേറ്റ് അവർക്കു നേരെ നടന്നു. അവരുടെ കാൽകളിൽ വീണു കൊണ്ട് ഞാൻ വീണ്ടും പൊട്ടി കരഞ്ഞു. കരച്ചിൽ നിയന്ത്രിക്കാൻ എനിക്കാകുന്നില്ലായിരുന്നു. എത്രയോ വർഷങ്ങളായി ഉള്ളിൽ ഒതുക്കിയ കണ്ണുനീർതുള്ളികൾ ഞാനാ കാലുകളിൽ പൊഴിച്ചു. അവർ കുനിഞ്ഞു എന്നെ പിടിച്ചുയർത്താൻ ശ്രെമിച്ചു. കൈകൾ കൂപ്പി കൊണ്ട് അവരുടെ മുമ്പിൽ ഒരു കുറ്റവാളിയെ പോലെ ഞാൻ നിന്നു.

 

“മോനേ” എന്ന് വിളിച്ചു കൊണ്ട് ആ  അമ്മ എന്നെ കെട്ടിപിടിച്ചു. മനസ്സ് കൊണ്ട് അവരെന്നോട് എന്നോ ക്ഷെമിച്ചു കഴിഞ്ഞിരുന്നു എന്ന് ആ വിളിയിൽ ഉണ്ടായിരുന്നതായി എനിക്ക് അനുഭവപെട്ടു. അമ്മയുടെ കൈകൾ കൂട്ടി പിടിച്ചു ഞാനൊന്ന് ചുംബിച്ചു കൊണ്ട് പറഞ്ഞു.

15 Comments

  1. Good starting ?
    Waiting for next part

  2. Waiting for next part

  3. Waiting for next part❤️?

  4. ജോബിൻ,
    പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?

  6. Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️

  7. നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!

  8. നന്നായിരിന്നു ബ്രോ തുടരുക

  9. ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??

    നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?

    എന്തായാലും കിടുക്കി.. ?❤️

  10. ?❤️❤️❤️

  11. കൊള്ളാം.. അടിപൊളി ❤

  12. Bro,അപ്പുറത്തെ കഥ തുടരുമോ?

    1. ???❤️❤️❤️???

  13. എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട്‌ നിർത്തിയാൽ പോരായിരുന്നോ ♥️

Comments are closed.