അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

ഞങ്ങൾ സിറ്റ്ഔട്ട്‌നോട്‌ ചേർന്നിട്ടുള്ള മുറിയിൽ ആണ്‌ ഇരുന്നത്. അതിനോട് ചേർന്ന് തന്നെ ഡൈനിങ്ങ് ഹാൾ കാണാം.

 

എന്നെ വീടിനകത്തേക്ക് ക്ഷെണിച്ചവരെ കൂടാതെ 2 പേര് കൂടെ അവിടെ ഉണ്ടായിരുന്നു. കൂട്ടത്തിൽ കുറച്ചു തടിച്ചു നല്ല സുന്ദരനായ ആൾ എന്നോട് സംസാരിക്കാൻ തുടങ്ങി.

 

“പേരെന്താ പറഞ്ഞെ?”

 

“ജെയിംസ് മാത്യു”

 

“ഹാ.. ഞാൻ അങ്ങ് മറന്നു പോയെടാ കൊച്ചനെ, ഞാനവളുടെ അപ്പാപ്പനാ. കോട്ടയത്താ.. റബ്ബർ എസ്റ്റേറ്റും കുറച്ച് ഏല കൃഷി ഒക്കെ ആണ്. ഞാൻ തന്നെ എല്ലാരേയും പരിചയപ്പെടുത്താം”

 

എന്റെ നേരെ മുന്നിൽ ആയിട്ട് ഇരുന്ന ആളെ ചൂണ്ടി പറഞ്ഞു “ഇതാണ് പെണ്ണിന്റെ അപ്പച്ചൻ”

 

“ദെ ഇത് കൊച്ചച്ചൻ, മറ്റേത് രണ്ടും അവൾടെ അങ്കിൾമാരാ” പുള്ളി എല്ലാവരെയും പരിചയപ്പെടുത്തി.

 

ഞാൻ എല്ലാവരോടും ആയി നമസ്കാരം പറഞ്ഞു.

 

അപ്പച്ചൻ എന്ന് പരിചയപ്പെടുത്തിയ ആൾ സംസാരിച്ചു തുടങ്ങി.

“ഇന്റീരിയർ ഡിസൈനിങ് അല്ലെ ജെയിംസ് ചെയ്യുന്നത്, എത്ര നാളായി അവിടെ?”

 

“ഞാൻ 3 വർഷത്തോളം ആയി ഇപ്പോഴത്തെ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്”

 

ജോലിയെ പറ്റി വീണ്ടും ചില കാര്യങ്ങൾ അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. അമ്മച്ചി ആ സമയം അവിടത്തെ അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് നല്ല മുഖ പരിചയമുണ്ട് അവരെ. എപ്പോഴത്തെയും പോലെ ഓർമ്മ കിട്ടുന്നില്ലെന്ന് മാത്രം.

 

യെസ്.. ഇത് ആലിസ് ടീച്ചർ അല്ലെ.. ഈശോയെ ടീച്ചറുടെ മോൾ ജെസ്സിയെ ആണോ. പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്തു ഇന്റർവെൽ സമയത്തു സ്ഥിരമായി വായി നോക്കാൻ പോയിരുന്നത് എട്ടാം ക്ലാസ്കാരെ ആയിരുന്നു. അന്ന് മനസ്സിൽ ഉടക്കിയ ഒരു ഉണ്ടാക്കണ്ണിയുടെ മുഖം പരതി ഒരുപാട് നടന്നിട്ടുണ്ട്. പിന്നീട് ട്യൂഷൻ ക്ലാസ്സിനിടയിൽ അവളോട് എന്റെ ക്ലാസ്മേറ്റ് വഴി ഇഷ്ടം പറഞ്ഞപ്പോ തലക്ഷണം നിരസിച്ചു മഹതി. കുറച്ചു നാളത്തേക്ക് നിരാശകാമുകനായി നടന്നെങ്കിലും സ്കൂൾ മാറിയതോടെ എല്ലാം മറന്നു. അതിനു ശേഷം ഇപ്പോഴാണ് അവളെ കുറിച്ച് കേൾക്കുന്നതും ഓർക്കുന്നതും.

15 Comments

  1. Good starting ?
    Waiting for next part

  2. Waiting for next part

  3. Waiting for next part❤️?

  4. ജോബിൻ,
    പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?

  6. Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️

  7. നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!

  8. നന്നായിരിന്നു ബ്രോ തുടരുക

  9. ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??

    നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?

    എന്തായാലും കിടുക്കി.. ?❤️

  10. ?❤️❤️❤️

  11. കൊള്ളാം.. അടിപൊളി ❤

  12. Bro,അപ്പുറത്തെ കഥ തുടരുമോ?

    1. ???❤️❤️❤️???

  13. എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട്‌ നിർത്തിയാൽ പോരായിരുന്നോ ♥️

Comments are closed.