സുമിത്രയും സുമംഗലയും ഒരു വയസിന്റെ വ്യത്യാസം മാത്രമാണ്. പിന്നിട് സുമിത്രയുടെ കാര്യത്തിലായിരുന്നു ചിന്ത ….
അപ്പോഴാ മുത്തശ്ശൻ രാമാൻ നമ്പ്യാരുടെ വരവ് …..
അല്ലേ ?
നന്ദു രാമന്റെ തോളിൽ കൈയിട്ടു.
” ഒറ്റ നോട്ടത്തിൽ തന്നെ ആയില്ലത്ത് അനന്തൻ നമ്പ്യാർക്ക് ബോധിച്ചു കാണും മകളുടെ വരൻ രാമൻ തന്നെ ….“
നന്ദു മുഖം പൊത്തി ചിരിച്ചു.
സുന്ദര കോതാൻ ….
“അങ്ങനെ രണ്ടു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു ഇളയവൾദേവിക്കാണെൽ വിവാഹ നിശ്ചയവും കഴിഞ്ഞു.
ആ സമയത്താണ് നന്ദിനൂട്ടിയുടെ അഛൻ തേവർക്കുലത്തഛൻ മകൾ മരിച്ച പക വീട്ടാൻ തുടങ്ങിയത്.
ആദ്യ പകയിൽ ഒടുങ്ങിയത് ശങ്കരൻ തന്നെയായിരുന്നു. രണ്ടീസത്തെ തിരച്ചിലായിരുന്നു അവസാനം …ആനാ കൂപ്പിൽ കണ്ടെത്തി.
ശങ്കരന്റെ മരണത്തോടെ ദേവിയുടെ വിവാഹം നീണ്ടു നിന്നു .അനിയൻ മരിച്ചാൽ പിന്നെ എങ്ങനെ പെട്ടെന്ന് ഏട്ടന്റെ വിവാഹം നടത്തു. ?”
അന്ന് അയനത്ത് വീട്ടുകാർ ക്കൊപ്പം
എന്തിനും ഏതിനും കൂടെയുള്ളവരാണ് തച്ചോട്ടില്ലക്കാർ … ബ്രഹ്മദത്തൻ നമ്പുതിരിയുടെയും മകൻ ഉണ്ണി നമ്പുതിരിയുടെയും മധ്യസ്ഥതയിൽ ഒരു നടക്ക് തേവർകുലത്തഛൻ അടങ്ങി. “
” നന്ദൂട്ടിക്ക് കാലു കഴയ്ക്കുന്നു …. മുത്തശ്ശാ.” നമുക്കുമ്മറത്തിരിക്കാം.. വാ… “
നന്ദു രാമന്റെയരികിൽ ഇരുന്നു.
“മുത്തശ്ശാ ” …..പിന്നെ എന്തിനാ നിങ്ങളിങ്ങിട്ട് വന്നത് …. അവിടാണേൽ ദേവി അമ്മമ്മയും സുമംഗല അമ്മമ്മയും : അവരുടെ മക്കൾ …. ഏല്ലാരും ഹായ് എന്ത് രസായെനെ ….. ഇവിടിപ്പം ഞാനും മിത്ര ചേച്ചിയും മാത്രം ….പിന്നെ നാട്ടിൽ കണ്ടാൽ ബന്ധം കാണിക്കാത്തൊരു വല്യേട്ടനും . “
“അതോ …. അതിനും കരാണമുണ്ട്. , “
രാമൻ അവൾക്കരികിലിരുന്നു കൊണ്ടു പറഞ്ഞു.
♥♥♥
??❤❤❤❤??