അയനത്തമ്മ 4 ❣️[Bhami] 49

“ഹോ… സമയം ഇരുട്ടിയോ

ഉണ്ണി വാച്ചിലേക്കു നോക്കി

7:20 ….

രാത്രിയോടടുത്ത സമയത്ത് ഒരു പരിചയമില്ലാത്തിടത്ത് കയറി പോണോ കുഞ്ഞേ”? ഡ്രൈവിങ്ങിനിടെ വാസൂട്ടൻ  ഉണ്ണിയോടു ചോദിച്ചു.

“അല്ല ….. ഇതിപ്പോ
എനി ടൗൺ ഇല്ല ഗ്രാമം ആണ് താമാസിക്കാൻ സൗകര്യം ഉണ്ടാവണമെന്നില്ല. “

വാസൂട്ടൻ പറയുന്നതും ശ്രദ്ധിച്ച്
അയാൾ കാറിന്റെ ചില്ലിൽ പറ്റി പിടിച്ച മഞ്ഞു തുള്ളികളെ നോക്കി പുഞ്ചിരിക്കുകയാണ് ….

ആരു പറഞ്ഞു പരിചയമില്ലാത്തിടത്താണ് പോകുന്നതെന്ന്. നന്നേ പരിചയമുള്ളിടത്തേക്ക് തന്നെയാ നമ്മുടെ യാത്രാ…
അയാൾ വാസൂട്ടന്റെ ചുമലിൽ തട്ടി.

*******”* *****”**** ********** ********** ***********

മേലെപാട്ട്  തിരുമുറ്റം …..

https://i.imgur.com/61mLk3V.jpg

നിലാവിന്റെ സാനിധ്യത്തിൽ   നിശാഗന്ധി പൂക്കൾ നാട്യമാടുന്നു….

ഉമ്മറ കസേരയിൽ  കണ്ണുകളടച്ചിരിപ്പാണ് രാമൻ .

മുറ്റത്ത് നിന്ന് ആകാശസാനു നോക്കി നക്ഷത്രങ്ങളെ കൊഞ്ചിക്കുന്നചെറുമകൾ നന്ദു ..അയനത്തിന്റെ ഏറ്റവും ഇളയ സാന്താനത്തിലൊരുവൾ .

രാമൻ കൊച്ചുമകൾക്കരികിലേക്ക് ഇറങ്ങി വന്നു.

“നന്ദൂട്ടി തണുപ്പ് പിടിക്കും ട്ടോ …. അകത്ത് കേറ് … “

“ഈ മുത്തശ്ശൻ എന്താ ഇങ്ങനെ ….

കഥ പറയാൻ പറഞ്ഞ പറഞ്ഞു തരില്ല…. ഹും ….”

അവൾ ചിണുങ്ങി ….

“ശരി എന്റെ കുട്ടിക്ക് എന്ത് കഥയാ കേൾക്കണ്ടെ?”

മുത്തശ്ശൻ പറഞ്ഞു തരാം… “

“എന്ത് ആണേലും പറഞ്ഞു തരുമോ ?

പ്രോമിസ്…. “

“മം …..ഒറപ്പായിട്ടു ….പറ എന്ത് കഥയാ കേൾകണ്ടെ…”

അയനത്തിന്റെ ….!
കഥ പറയോ  പ്ലീസ് ….. ദേ … പ്രോമിസ് തന്നതാ….
പ്ലീസ് …..
അവൾകെഞ്ചി….

2 Comments

  1. നിധീഷ്

    ♥♥♥

  2. ??❤❤❤❤??

Comments are closed.