അമ്മു [ നൗഫു കിസ്മത് ] 4964

 

ഓർമകളിൻ ചുഴലിയിൽ അകപ്പെട്ടു നിശബ്ദം കണ്ണീർ വാർത്തവൻ… ഒരിക്കലും മറവി കാർന്നു തിന്നാത്ത ആ ദിവസത്തിന്റെ ഓർമകളിലേക്ക് ഊളയിട്ടവൻ……… എന്റെ പെണ്ണിന്റെ ഹൃദയം കീറി മുറിച്ചു കഷ്ണങ്ങളാക്കിയ ആ ദിനം.

 

അന്ന് പതിവിലും സന്തോഷത്തിലായിരുന്നു അവൾ…അമ്മു.. ഒരുപാട് കാലത്തിനു ശേഷം ഞാൻ അവളെയും കൂട്ടി പുറത്തേക്കു പോകുന്നതിന്റെ ആഹ്ലാദം അവളിൽ നിറഞ്ഞു നിന്നിരുന്നു…

 

ഈ ഒരു യാത്ര തന്റെ ജീവനും ജീവിതവും നഷ്ടപ്പെടുത്തും എന്നു അവൾ അറിഞ്ഞിരുന്നില്ല….

 

പാർക്ക് എത്തുവോളം ബഹളം വച്ചു അവൾ വണ്ടിയിൽ ഇരുന്നു….ചുറ്റുമുള്ള കാഴ്ചകൾ കണ്ടാസ്വദിക്കുന്നത് കൂടാതെ എനിക് അതിനെ പറ്റി വിശദീകരിച്ചു തരാനും അവൾക് ഒരു മടിയും ഇല്ലായിരുന്നു….

 

ഈയിടെ തനിക്കു അരോചകമായി തോന്നാറുള്ള അവളുടെ കലപിലശബ്ദങ്ങൾ ഒന്നും തന്നെ എന്നെ അലോസരപ്പെടുത്തിയില്ല…. അതിനു അവസരം വന്നില്ലായിരുന്നെന്നു പറയുന്നതാവും ശരി…

മനസു മറ്റുപല ചിന്തകളിൽ വലയപ്പെട്ടുകിടക്കുവായിരുന്നു…

 

“”കുട്ടേട്ട കേക്കുന്നുണ്ടോ…””

 

“””കുട്ടേട്ടാ പറഞ്ഞേ….”””

 

“””നോക്കിക്കേ കുട്ടേട്ടാ….”””

 

എന്നൊക്കെ ചിണുങ്ങികൊണ്ടവൾ ഇടക്കിടെ എന്തോക്കെയോ പറയുന്നുണ്ടായിരുന്നു….

 

 

??????????????

 

പാർക്കിൽ ഞങ്ങളെ കാത്തു അമല ഒഴിഞ്ഞ ഒരു ബെഞ്ചിൽ നേരെത്തെ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു….. ദൂരെ നിന്ന് ഞങ്ങളെ കണ്ടതെ ഹൃദ്യമായി പുഞ്ചിരിതൂകി അവൾ ഞങ്ങൾക്കടുത്തേക്കു നടന്നു….

 

പരിചയ ഭാവത്തോടെ അന്യോന്യം പുഞ്ചിരി കൈമാറുന്ന ഞങ്ങളെ അവൾ നെറ്റിചുളിച്ചുനോക്കി…

 

അല്ലെങ്കിലും പണ്ടുതൊട്ടേ ഞാൻ മറ്റൊരു പെണ്ണിനോട് മിണ്ടുന്നതോ അടുത്തിടപഴകുന്നതോ ഒന്നും അവൾക്കിഷ്ടമല്ലായിരുന്നു…

ഞാനതൊരു പുച്ഛത്തോടെ ഓർത്തു ചുണ്ടുകോട്ടി…

 

പക്ഷെ ഇന്നതെന്നിൽ വല്ലാത്തൊരു സുഖാനുഭൂതി പടർത്തുന്നു….

ഭ്രാന്തമായ ആവേശത്തിൽ… മഴ ഭൂമിയെ നനച്ചു ആർത്താർത്തു പെയ്തതിന്റെ ഫലമായി അവളിൽ തന്നെ തളർന്നു വീണിരുന്നു… അടുത്ത അതിശക്തമായ മഴയെ വരവേൽകാനായി അവളും തയ്യാറെടുക്കുവായിരുന്നു….

 

കാർമുകിലിൽ പൊതിഞ്ഞു നിൽക്കും അനന്തമായ മാനം നോക്കിയവൻ ആ കറുത്തദിനം മനസിലേക്കാവാഹിച്ചു…

 

അമല എന്ന എന്റെ കൂട്ടുകാരിയെ അമ്മുവിനു ഞാൻ പരിചയപ്പെടുത്തുമ്പോളത്രയും എന്റെ കയ്യിൽതൂങ്ങി നെഞ്ചോടൊട്ടി അവൾ നിന്നു തന്റെ മാത്രമാണെന്ന് പറയാതെ പറഞ്ഞുകൊണ്ട്.

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.