അമ്മു [ നൗഫു കിസ്മത് ] 4450

Views : 109168

 

അമ്മയുടെ ആങ്ങളയുടെ ഒരേ ഒരു കണ്മണി ആയിരുന്നവൾ… ഒരു നാട്ടിൻപുറത്തുകാരി… ഒരു കിലുക്കാംപെട്ടി…

 

കലപില കൂടിയുള്ള അവളുടെ ആ സംസാരം തന്നെയായിരുന്നു എന്നെ അവളിൽ അടുപ്പിച്ചത്….

 

കുട്ടികാലം തൊട്ടു ഒന്നിച്ചു കളിച്ചു വളര്‍ന്നതാണേലും ഒരിക്കലും അവളോട് എനിക്ക് പ്രണയം എന്ന വികാരം തോന്നിയിട്ടില്ല…

 

കാരണം എന്റെ സങ്കല്പം അവളിൽ ഒരു തരിമ്പിലും ഇല്ലെന്നതാണ്….

 

കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു പക്വതയാർണ അത്യാവശ്യം ഒരു പരിഷ്കാരി പെണ്കുട്ടിയായിരുന്നു എന്റെ മനസിലെ എന്റെ ഭാര്യ…

 

അതിനു വിപരീതം തന്നെയായിരുന്നു അവൾ.

 

ഉപരിപഠനത്തിനായി ഞാൻ ബാംഗ്ലൂര് നഗരത്തിലേക്ക് ചേക്കേറിയ അന്നുതോട്ടായിരുന്നു എന്റെ ജീവിതത്തിലെ താളപിഴകൾക്കു തുടക്കം കുറിക്കുന്നത്…

 

ചെറുപ്പത്തിലേ അച്ഛൻ മരിച്ച എനിക്കും അമ്മയ്ക്കും എന്നും താങ്ങും തണലും ആയിരുന്നത് അമ്മാവനായിരുന്നു… എന്റെ പഠിപ്പും ചിലവും എല്ലാം വഹിച്ചിരുന്നതും അദ്ദേഹം തന്നെയായിരുന്നു….

 

നന്നായി പഠിച്ചിരുന്ന എന്നെ മെഡിസിൻ എടുക്കാൻ നിര്ബന്ധിച്ചതും അതിനായി കാശുമുടക്കിയതും അദ്ദേഹത്തിലെ നന്മയായി ഞാൻ കണ്ടെങ്കിലും അതിനു പിന്നിൽ ചേതോവികാരം പിന്നീടാണെനിക് മനസിലായത്….

 

Recent Stories

The Author

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. 𝚇𝚎𝚛𝚘𝚡⚡

    Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla🥲🥲🥲🥲
    But good to read💙

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് 🤣🤣

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം 😍😍

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. 💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗

  11. ❤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com