അഭിരാമി 3 [Safu] 166

“അവനെ അത്രയ്ക്ക് ഇഷ്ടം ആണോ?”
“മ്മ്”.
അതേ എന്ന അര്‍ത്ഥത്തില്‍ ഒന്ന് മൂളി.
“ആരും സമ്മതിച്ചില്ല എങ്കിൽ എന്ത് ചെയ്യും? ”
ഞാൻ ദയനീയമായി ഏട്ടനെ നോക്കി.
ഒരു നിമിഷത്തിനു ശേഷം ഞാൻ പറഞ്ഞു,
“നിങ്ങളുടെ അനുഗ്രഹം ഇല്ലാതെ എനിക്ക് ഒരു ജീവിതമില്ല. ഇഷ്ട്ടപ്പെട്ടു പോയി ഏട്ടാ…. പക്ഷേ എനിക്ക് നിങ്ങളും വേണം. അച്ഛൻ കൈ പിടിച്ചു തരാതെ ഞാൻ പോകില്ല. ”
ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു. ഏട്ടന്‍ എന്റെ തോളോട് ചേര്‍ത്ത് പിടിച്ചു.

” ഞാൻ ആളെ കുറിച്ച് ഒന്ന് അന്വേഷിക്കട്ടെ. അത് കഴിഞ്ഞ് അവനോട് വീട്ടില്‍ വന്ന് ചോദിക്കാൻ പറയൂ…”
ഇത്രയും പറഞ്ഞ്‌ എന്റെ കവിളിലും തലോടി ഏട്ടന്‍ പുഞ്ചിരിച്ചു.
എനിക്ക് സന്തോഷം കൊണ്ട്‌ കണ്ണുകൾ നിറഞ്ഞു. ഏട്ടന്റെ തോളില്‍ ചാരി കിടന്ന് കരഞ്ഞു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ശ്രീ അമ്മയെയും അമ്മാവനെയും കൂട്ടി വീട്ടില്‍ വന്നു. രണ്ട് കൂട്ടര്‍ക്കും പരസ്പരം ഇഷ്ട്ടപ്പെട്ടു. വേഗം തന്നെ നിശ്ചയം നടത്തി. 2 മാസത്തിനുള്ളില്‍ കല്യാണവും തീരുമാനിച്ചു.
അങ്ങനെ കല്യാണ ദിവസവും വന്നു. ശ്രീയുടെ താലി എന്റെ കഴുത്തിൽ വീഴുമ്പോള്‍ സന്തോഷം കൊണ്ട്‌ എന്റെ കണ്ണുകൾ നിറഞ്ഞു. ആഘോഷപൂര്‍വ്വം തന്നെ കല്യാണം നടന്നു. വീട്ടുകാരെ പിരിഞ്ഞു പോകുമ്പോൾ കരഞ്ഞ് ആകെ അലമ്പാക്കി. പക്ഷേ എങ്കിൽ പോലും ശ്രീയുടെ കൈ പിടിച്ച് ശ്രീയുടെ വീട്ടു മുറ്റത്ത്‌ ഇറങ്ങുമ്പോള്‍ എന്റെ പ്രണയം സാക്ഷാത്കരിച്ച സന്തോഷമായിരുന്നു എന്റെ മനസില്‍ ……

 

(തുടരും)

9 Comments

  1. ♥♥♥♥♥

  2. °~?അശ്വിൻ?~°

    Keep going….❤️

    1. Super bro pinne page kutti ezhuthane

  3. Safu,
    കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കാര്യമായി ശ്രദ്ദിക്കേണ്ട ഒരു കാര്യം പാരഗ്രാഫ് തരം തിരിച്ച് എഴുതാൻ ശ്രമിക്കൂ,

    വായനയ്ക്ക് കൂടുതൽ ഇമ്പമേകും…

    1. Thank you❤️❤️❤️
      ഇത് ആദ്യമായി എഴുതിയ സ്റ്റോറിയാണ് …. രണ്ട് വര്ഷം മുന്നേ മറ്റൊരിടത്ത് പോസ്റ്റ് ചെയ്തത് …. ആദ്യമായി എഴുതിയതിന്റെ പോരായ്മകൾ ഉണ്ട്‌ ….. പറ്റുന്നത് പൊലെ എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ….. ഇനീ കുറച്ചു കൂടെ ശ്രദ്ധിച്ച് പോസ്റ്റ് ചെയ്യാം ❤️❤️❤️

  4. Safu..

    അടിപൊളി ❤❤??

    1. Thank u ❤️

  5. ❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.