അഭിരാമി 3 [Safu] 166

വൈകിട്ട് ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ വരാന്തയില്‍ വച്ച് നവ്യ എന്നെ പിടിച്ചു വച്ചു. പിന്നീട് ശ്രീ യെ കണ്ടപ്പോഴാണ് മനസിലായത് എന്തിനായിരുന്നു എന്ന്. അവൾ മാറി തന്നു. അന്ന് ഞാൻ ഒഴിഞ്ഞു മാറിയില്ല. ശ്രീ അടുത്ത് വന്ന് നിന്നു. എന്നെ നോക്കി ചിരിച്ചു. ഞാനും. അതിൽ ഉണ്ടായിരുന്നു ശ്രീ ആഗ്രഹിച്ച മറുപടി. വാക്കുകളുടെ സഹായം ഇല്ലാതെ കണ്ണുകളിലൂടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരിയിലൂടെ ശ്രീക്ക് ഞാൻ എന്റെ മറുപടി നല്‍കി. പിന്നീട് അങ്ങോട്ട് അതുപോലെ നിശബ്ദമായി തന്നെ ഞങ്ങൾ പ്രണയിച്ചു. ആരും ഒന്നും അറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷേ അതിഥി കയ്യോടെ പൊക്കി. എന്റെ ഒറ്റക്കുള്ള ചിരിയും ചിന്തയും ഒക്കെ കണ്ടപ്പോഴേ അവള്‍ക്ക് കത്തി. എന്നെ പിടിച്ചൊന്ന് കുടഞ്ഞപ്പോൾ ഞാൻ ഒക്കെയും തത്ത പറയുന്ന പോലെ പറഞ്ഞു. അങ്ങനെ ദിവസങ്ങൾ ഓടിക്കൊണ്ടിരുന്നു. ഞങ്ങളുടെ പ്രണയവും. എന്നാലും എന്റെ ഉള്ളില്‍ ഒരു പേടി ഉണ്ടായിരുന്നു, വീട്ടില്‍ അറിഞ്ഞാല്‍ ഇങ്ങനെ react ചെയ്യും എന്ന്. അപ്പോഴൊക്കെ അതിഥി സമാധാനിപ്പിച്ചു. ശ്രീ യുടെ അമ്മയ്ക്ക് അറിയാമായിരുന്നു. ശ്രീ തന്നെ നേരിട്ട് പറഞ്ഞിരുന്നു അമ്മയോട്. പഠിപ്പില്‍ ഉഴപ്പരുത് എന്ന് മാത്രം പറഞ്ഞു.

എന്റെയും ശ്രീയുടെയും ഹംസം നവ്യ ആയിരുന്നു. നേരിട്ട് ഫോൺ വിളികള്‍ ഒന്നും ഇല്ലായിരുന്നു. ഞാൻ അത് സമ്മതിച്ചിരുന്നില്ല. എന്നാലും എന്നോട് സംസാരിക്കാൻ ഇടയ്ക്ക് നവ്യ യെ കൊണ്ട്‌ വിളിപ്പിക്കും. അങ്ങനെ മാത്രം സംസാരിക്കും. ദിവസങ്ങളിലും മാസങ്ങളും കടന്നു പോയി. ഞങ്ങളുടെ പ്രണയവും….  കോളേജ് ലൈഫ് അവസാനിക്കാറായി. എനിക്കും ശ്രീ ക്കും. ആകെ സങ്കടം ആയിരുന്നു. ഇനി എങ്ങനെ കാണും എന്ന്. ശ്രീ ആശ്വസിപ്പിക്കും. ഒരു ജോലി വാങ്ങിയിട്ട് പെട്ടെന്ന് തന്നെ വീട്ടിലേക്ക് വന്നു ചോദിക്കും എന്ന് പറഞ്ഞ്. അങ്ങനെ കോളേജ് കഴിഞ്ഞു. നവ്യയിലൂടെ ഞങ്ങളുടെ contact നിലനിര്‍ത്തി. ശ്രീ ഒരു കമ്പനില്‍ ജോലിക്ക് കയറി. ഞാൻ ബാങ്ക് coaching നും പോകാൻ തുടങ്ങി. വീണ്ടും മാസങ്ങൾ കഴിഞ്ഞു പോയി. ഇടക്ക് ശ്രീ കാണുവാന്‍ വരുമായിരുന്നു. ഇടയ്ക്ക് വീട്ടില്‍ എനിക്ക് കല്യാണാലോചനകൾ ഒക്കെ വരാൻ തുടങ്ങി. ഞാൻ പലതും പറഞ്ഞ്‌ ഓരോന്നും ഒഴിവാക്കി. ഒരിക്കല്‍ coaching കഴിഞ്ഞ് ശ്രീ എന്നെ bus stop ഇല്‍ കാണാൻ വന്നു. ഞങ്ങൾ സംസാരിച്ച് നില്‍ക്കുന്ന സമയം തന്നെ മുമ്പില്‍ ഒരു ബൈക്ക് നിര്‍ത്തി. ആളെ കണ്ടപ്പോൾ എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി. ആകെ പേടി ആയി. ഏട്ടന്‍ ആണെങ്കിൽ ആകെ ദേഷ്യത്തില്‍ നോക്കുന്നു. എന്നോട് കേറാന്‍ പറഞ്ഞു. ഞാൻ പേടിച്ച് വേഗം കേറി. ശ്രീയെ നോക്കി. ആളും ആകെ വല്ലാതെ ആയിട്ടുണ്ട്. വീട്ടില്‍ എത്തിയ പാടെ അകത്ത് കയറലും തല്ലും ഒരുമിച്ചായിരുന്നു.
അമ്മയും അച്ഛനും കാര്യം ചോദിച്ചപ്പോ ഏട്ടന്‍ തന്നെ ഒക്കെയും പറഞ്ഞു. ഏട്ടന്‍ കാര്യങ്ങൾ ഒക്കെ ഏതോ കൂട്ടുകാരന്‍ വഴി അറിഞ്ഞിട്ട് വന്നതായിരുന്നു. ദേഷ്യത്തില്‍ അമ്മയും kure വഴക്ക് പറഞ്ഞു. മുറിയില്‍ കയറി ഒരുപാട്‌ കരഞ്ഞു. കുറ്റബോധം തോന്നുന്നുണ്ട്, വീട്ടുകാരെ പറ്റിച്ചല്ലോ എന്ന് തോന്നിയിട്ട്.പക്ഷേ ശ്രീയെ വേണ്ടെന്ന് വെക്കാനും പറ്റില്ല. കുറെ സമയം കഴിഞ്ഞ് ആരോ തലയില്‍ തലോടുന്ന പോലെ തോന്നി. നോക്കിയപ്പോൾ ഏട്ടന്‍. വേഗം എഴുന്നേറ്റ് ഇരുന്നു. മുഖത്ത് നോക്കാന്‍ പറ്റുന്നില്ലായിരുന്നു. ആകെ ഒരു വിഷമം. രണ്ട് മിനിറ്റ് ഒന്നും സംസാരിച്ചില്ല. പിന്നെ ഏട്ടന്‍ ചോദിച്ചു.

9 Comments

  1. ♥♥♥♥♥

  2. °~?അശ്വിൻ?~°

    Keep going….❤️

    1. Super bro pinne page kutti ezhuthane

  3. Safu,
    കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കാര്യമായി ശ്രദ്ദിക്കേണ്ട ഒരു കാര്യം പാരഗ്രാഫ് തരം തിരിച്ച് എഴുതാൻ ശ്രമിക്കൂ,

    വായനയ്ക്ക് കൂടുതൽ ഇമ്പമേകും…

    1. Thank you❤️❤️❤️
      ഇത് ആദ്യമായി എഴുതിയ സ്റ്റോറിയാണ് …. രണ്ട് വര്ഷം മുന്നേ മറ്റൊരിടത്ത് പോസ്റ്റ് ചെയ്തത് …. ആദ്യമായി എഴുതിയതിന്റെ പോരായ്മകൾ ഉണ്ട്‌ ….. പറ്റുന്നത് പൊലെ എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ….. ഇനീ കുറച്ചു കൂടെ ശ്രദ്ധിച്ച് പോസ്റ്റ് ചെയ്യാം ❤️❤️❤️

  4. Safu..

    അടിപൊളി ❤❤??

    1. Thank u ❤️

  5. ❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.