“അവിടെ രണ്ടാമത്തെ കബോര്‍ടില്‍ ഉണ്ട്.”
ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. പിറകില്‍ സിദ്ധുവേട്ടൻ. അപ്പൊ തന്നെ മോള് ചാടി കൈയിലേക്ക് പോയി.
“അച്ചേടെ കുട്ടി എണീറ്റുവോ? പല്ല് തേച്ചുവോ?”
“ആ ”
ചിരിച്ച് കൊണ്ട് അവള്‍ മറുപടി കൊടുത്തു. ഞാന്‍ വേഗം കബോര്‍ട് തുറന്ന് മോളുടെ ഒരു ബനിയനും പാന്റ്സും എടുത്തു. അവള്‍ക്ക് കൈ നീട്ടി. വന്നില്ല.”മോള് അമ്മയുടെ അടുത്തേക്ക് ചെല്ലൂ… ഉടുപ്പ് മാറി തരുമല്ലോ..”
എന്റെ കണ്ണു നിറഞ്ഞു സന്തോഷം കൊണ്ട്… വീണ്ടും ഞാന്‍ ആ വാക്ക് മനസില്‍ പറഞ്ഞു കൊണ്ടിരുന്നു. “അമ്മ”…….
വല്ലാത്ത സന്തോഷം തോന്നി. താൻ മോളുടെ അമ്മ ആണെന്ന് എല്ലാവരും അംഗീകരിച്ചിരിക്കുന്നു. ഇനി എന്റെ മോളുടെ നാവില്‍ നിന്ന് കൂടി ആ വിളി കേട്ടാല്‍ മതി. മറ്റൊന്നും ഇനി ഈ ജന്മത്തില്‍ സാധിക്കണം എന്നില്ല. ആഗ്രഹങ്ങളും ഇല്ല.
മോളെ എന്തൊക്കെയോ പറഞ്ഞ് അനുനയിപ്പിച്ച് അവളെ എടുത്തു. ഞാനും ആയി അടുപ്പം വന്നോട്ടെ എന്ന് കരുതി ആകണം സിദ്ധുവേട്ടനും അവിടുന്ന് മാറി തന്നു. പലതും പറഞ്ഞും കളിപ്പിച്ചും അവള്‍ക്ക് ഡ്രസ് മാറി കൊടുത്തു ഒക്കത്ത് എടുത്ത് അടുക്കളയിലേക്ക് നടന്നു. അവിടുന്ന് പാലും പഴവും സ്ലാബ്ല്‍ല്‍ ഇരുത്തി കൊടുക്കാൻ തുടങ്ങി. ആദ്യമൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല. അവളെയും എടുത്ത് തൊടിയിലെക്ക് ഇറങ്ങി. ഓരോന്നോക്കെ കാണിച്ച് കൊടുത്തും പറഞ്ഞും ചിരിപ്പിച്ചും കളിച്ചും ഒക്കെ മുഴുവനും കഴിപ്പിച്ചു.
വൈകുന്നേരം ആകുമ്പോഴേക്കും എന്നോട് ഒരു അടുപ്പം ഒക്കെ വന്നിരുന്നു മോൾക്ക്. അന്ന് മുഴുവന്‍ അവളെ ഞാൻ തന്നെ നോക്കി. കൂടെ വീട്ടു ജോലികളിൽ അമ്മയെ സഹായിക്കുകയും ചെയതു. ആ ആഴ്ച അങ്ങനെ തന്നെ കഴിഞ്ഞു. ഈ ഒരു ആഴ്ച കൊണ്ട് തന്നെ പൊടി മോളും ഞാനും വളരെ അടുത്തിരുന്നു. എന്നാല്‍ ഞാന്‍ കേൾക്കാൻ കൊതിച്ച വാക്ക് മാത്രം എന്നെ വിളിച്ചില്ല. എല്ലാരും വിളിക്കും പോലെ ആമി എന്ന് തന്നെയാണ് വിളിച്ചത് അവളെന്നെ. പലപ്പോഴും എല്ലാരും തിരുത്തി വിളിപ്പിക്കുവാൻ നോക്കി. പക്ഷെ ആള് മാറ്റി വിളിച്ചില്ല എന്ന് മാത്രമല്ല, ആരെങ്കിലും അങ്ങനെ വിളിക്കരുത് എന്ന് പറയുമ്പോൾ ഒന്ന് കൂടെ ഉറക്കെ വീണ്ടും വിളിക്കും കാന്താരി ?.
ഇന്ന് ഞായറാഴ്ച ആണ്. ഇന്നാണ് എന്റെ വീട്ടിലേക്ക് പോകുന്നത്. രാവിലെ പോയി വൈകിട്ട് വരാൻ ആണ് പ്ലാൻ. അമ്മയെ തനിയെ നിർത്താൻ തോന്നിയില്ല.അച്ഛനും വേറെ എവിടെയോ പോകാൻ ഉണ്ടെന്നും ലേറ്റ് ആയേ വരൂ എന്നും പറഞ്ഞിരുന്നു. നിര്‍ബന്ധിച്ചു കൂടെ കൂട്ടി അമ്മയെയും . പരിചയം ഇല്ലാത്ത ഇടം കണ്ടപ്പോൾ തന്നെ മോള് ഒന്നുകൂടെ എന്റെ നെഞ്ചിലേക്ക് ഒട്ടി നിന്നു. ആദ്യം ഒന്നും ആരുടെ കൂടെയും പോയില്ല. സിദ്ധുവേട്ടന്ടെ കൈയിൽ തന്നെയായിരുന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ചെറിയ അയവ് വന്നു. അവിടെ എല്ലാരും സംസാരിക്കുന്ന നേരത്ത് അതിഥി എന്നെ മുറിയിലേക്ക് കൊണ്ട് പോയി.
“വല്ല മാറ്റവും ഉണ്ടോ”
“നിനക്ക് അറിയില്ലേ അതിഥി, പിന്നെ എന്തിനാ ചോദിക്കുന്നത്”
“എത്ര നാള്‍ നീ ഇങ്ങനെ ജീവിക്കും ചേച്ചി?”
“ഇനി എത്ര നാള്‍ ജീവിക്കണമെന്ന് ആണോ വിധി, അത്രയും നാള്‍. ഒരു അമ്മ മാത്രം ആയാൽ മതി അതിഥി എനിക്ക്. വേറെ ഒന്നും എനിക്ക് വേണ്ട. പൊടി മോളുടെ അമ്മ എന്ന സ്ഥാനം മാത്രമേ വേണ്ടൂ. ആ ഒരു കാരണത്താൽ ആണ് ഞാൻ ഇതിന് സമ്മതിച്ചത് തന്നെ. എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ പൊടി മോളുടെ സ്ഥാനത്താണ് ഞാൻ ഇപ്പോ എന്റെ ഈ മകളെയും കാണുന്നത്. ഒന്നും മറക്കാൻ പറ്റുന്ന ഓര്‍മകള്‍ അല്ല എനിക്ക്. ”
???????
Bro,
nice. nannaittundu.
Varunna bhagangal korekoodi vekthamugum.
waiting for next part.
കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല രസം ഉണ്ട് വായിക്കാൻ… അടുത്ത് ബാഗത്തിന്ന് കാത്തിരിക്കുന്നു..?
Thank you ❤️
Nice twist ??
Nalla ezhuthu
Thank you❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?❤️
നല്ല എഴുത്ത് വായിക്കാൻ ഇമ്പമുണ്ട്, തുടർ ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രത്യാശിക്കാം അല്ലേ?
ആശംസകൾ…
Thank u?❤️
❤️❤️❤️❤️
❤️❤️❤️
നല്ല രസം ഉണ്ട് വായിക്കാൻ… Waiting ❤❤??
Thank u❤️
Nyz bro?
Thank you❤️