അഭിരാമി 2 [Safu] 179

“ഞാൻ ഇവിടെ ഉള്ള സമയത്തൊക്കെ നിനക്ക് സിന്ദൂരം ഞാൻ തൊട്ട് തരും ആമി. അത് എന്റെ അവകാശമാണ്.”  കാതില്‍ ശ്രീ യുടെ ശബ്ദം അലയടിക്കുന്ന പോലെ. കണ്ണുകൾ ഇറുകെ പൂട്ടി. ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ച് വിട്ടു. ഇനി എല്ലാം വെറും ഓര്‍മകള്‍ മാത്രം. ഇതാണ് ഇനി തന്റെ ലോകം. കണ്ണുകള്‍ തുറന്നു. കണ്ണാടിയിലൂടെ കണ്ടു തന്നെ സംശയത്തോടെ നോക്കുന്ന സിദ്ധാര്‍ത്ഥ് ഏട്ടനെ. വേഗം സിന്ദൂരം തൊട്ടു. മോളെ ഒന്ന് തിരിഞ്ഞു നോക്കി. താഴേക്ക് പെട്ടെന്ന് ഇറങ്ങി. ഞാൻ ഇറങ്ങുമ്പോള്‍ അമ്മ അടുക്കളയിലേക്ക് പോകുന്നത് കണ്ടു. വേഗം അങ്ങോട്ട് ചെന്നു.

“ആ, മോള് എഴുന്നേറ്റുവോ… സിദ്ധു എണീറ്റുവോ മോളെ?”

“എണീറ്റു അമ്മേ ”

അതും പറഞ്ഞ്‌ ഞാൻ ചായ പത്രത്തിൽ വെള്ളം എടുത്തു. അമ്മ ചേച്ചി യെയും കുട്ടികളെയും ഉണര്‍ത്താന് വേണ്ടി അവരുടെ മുറിയിലേക്ക് പോയി. കുട്ടികളെ സ്കൂൾ ഇല്‍ വിടണം. അവരെ കൊണ്ട്‌ വിട്ട് നേരെ തന്നെ ചേച്ചിയും ജോലിക്ക് പോകും. ചേച്ചി സ്കൂൾ ടീച്ചർ ആണ്. മറ്റൊരു സ്കൂളിൽ. പിന്നെ നേരെ അവരുടെ വീട്ടിലേക്കാണ് പോകുക എന്ന് പറഞ്ഞു. വേറെ വീട് എടുത്ത് താമസിക്കുന്നത് ആണ് ചേച്ചി. അവിടെ ചേച്ചിയുടെ ഭര്‍ത്താവ് ശരത്ത് ഏട്ടന്റെ വീട്ടിന്റെ അടുത്ത് തന്നെ.

 

ചായ വച്ച് വേഗം തന്നെ ഓരോരുത്തര്‍ക്കും കൊണ്ട്‌ കൊടുത്തു. അച്ഛൻ പത്രം വായിക്കുകയായിരുന്നു. എന്നെ കണ്ടപ്പോ ഓരോന്നൊക്കെ ചോദിച്ചു. ഞാൻ ഒരു ചിരിയോടെ മറുപടി പറഞ്ഞു. അപ്പോഴേക്കും സിദ്ധു ഏട്ടനും ഇറങ്ങി വന്നു. ഞാൻ ചായ കൊടുത്തു. സംശയത്തോടെ ഞാൻ നോക്കുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു ഇങ്ങോട്ട് പറഞ്ഞു.

 

“മോള് ഉണര്‍ന്നിരിട്ടില്ല. 7 മണി കഴിയും എഴുന്നേല്‍ക്കാന്”
ഞാൻ തലയാട്ടി. വേഗം അടുക്കളയിലേക്ക് പോയി.
“മോൾക്ക് എന്താണ് അമ്മേ രാവിലെ കൊടുക്കുക?”

“അവള്‍ക്ക് പാലും പഴം പുഴുങ്ങിയതും അല്ലെങ്കിൽ മുട്ടയും ഒക്കെയാണ് കൊടുക്കാറ്. മടിച്ചി ആണ് ഭക്ഷണം കഴിക്കാന്‍.”
അമ്മ ഒരു ചിരിയോടെ പറഞ്ഞു. ഞാൻ വേഗം അവൾക്കുള്ള പാല്‍ തിളപ്പിക്കുവാൻ വച്ചു. Ath കഴിഞ്ഞപ്പോ തന്നെ പഴവും പുഴുങ്ങി വച്ചു. എനിക്ക് വല്ലാത്ത ഒരു ഉത്സാഹം ആയിരുന്നു അവള്‍ക്ക് വേണ്ടി ഓരോന്ന് ചെയ്യുവാന്‍. അമ്മ ഒരു ചിരിയോടെ ഒക്കെ നോക്കി കാണുന്നുണ്ടായിരുന്നു.
” മോള് പോയി പൊടി മോളെ ഉണര്‍ത്തിക്കോളൂ. അവള്‍ക്ക് മോളും ആയി പെട്ടെന്ന് തന്നെ പരിചയം വരട്ടെ.”

ഞാന്‍ ശരി എന്ന് പറഞ്ഞു കൊണ്ട്‌ മുകളിലേക്ക് കയറി. ഒരു നിമിഷം മോളെ നോക്കി നിന്നു. ഒരു കുഞ്ഞു പൂച്ചകുട്ടി ഉറങ്ങും പോലെ ഉണ്ട്. വല്ലാത്തൊരു വാത്സല്യം എന്നില്‍ നിറഞ്ഞു. അടുത്ത് പോയി ഇരുന്നു. വാത്സല്യത്തോടെ ആ നെറുകയില്‍ തലോടി. അവിടെ ഒരു ഉമ്മ കൊടുത്തു. കവിളുകളിലും ഉമ്മ വച്ചു. അപ്പൊ തന്നെ ആള്‌ ഒന്നു കുറുകി നിവര്‍ന്ന് കിടന്നു. ഞാന്‍ വീണ്ടും ഉമ്മ വച്ചു. അപ്പൊ പതുക്കെ കണ്ണു തുറന്നു. എന്നെ സംശയിച്ച് ഒരു നിമിഷം നോക്കി. പതുക്കെ ചുണ്ട് പിളർത്തി. പുള്ളി കരയാന്‍ ഉള്ള തയ്യാറെടുപ്പിലാണ്.

“അച്ഛൻ” ചെറുതായി വിതുമ്പി കൊണ്ട്‌ പറഞ്ഞു.
ഞാൻ അവളെ കൈയിൽ എടുക്കാന്‍ പോയി. വരാൻ കൂട്ടാക്കിയില്ല. വീണ്ടും ചോദിച്ചു.
“അച്ഛൻ”

“മോളെ ഞാന്‍ അച്ഛന്റെ അടുത്ത് ആക്കാം അല്ലോ…. ഞാന്‍ എടുക്കട്ടെ?” അവൾ പിന്നെയും സംശയിച്ച് നോക്കി.
“മോളൂട്ടിക്ക് അറിയുമോ എന്നെ?”
ഇല്ലെന്ന് തലയാട്ടി.
“മോളുടെ കൂടെ കൂട്ടു കൂടുവാൻ വന്നതാണ് ഞാന്‍. നമുക്ക് ഇനി എന്നും ഒരുമിച്ച് കളിക്കാമല്ലോ…”
കളിക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് എന്ന്‌ തോന്നുന്നു, ആ മുഖം അല്പം വിടര്‍ന്നിട്ടുണ്ട്.

“നമുക്ക് വേഗം ഫ്രെഷ് ആയി മാമു കഴിച്ച് കളിക്കാന്‍ പോകണ്ടേ..?”

പിന്നെയും ആള്‌ സംശയിച്ച് എന്നെ നോക്കി. എനിക്ക് ചിരി വന്നു.
” വായോ… ഞാന്‍ എടുക്കാം ”
വീണ്ടും ആള്‌ മടിച്ചു നിന്നു. പിന്നെയും പലതും പറഞ്ഞ് അനുനയിപ്പിക്കേൺടി വന്നു. അവസാനം പാതി മനസ്സോടെ വന്നു. രണ്ട് നിമിഷം ഞാൻ അവളെ എന്റെ മാറോട് ചേര്‍ത്ത് പിടിച്ചു. കണ്ണുകൾ അടച്ചു. ഒരു പുഞ്ചിരിയോടെ….. വേണ്ടുവോളം അനുഭവിച്ചു. എന്റെ കുഞ്ഞിന്റെ സാമീപ്യം. അതേ…. ഞാനും ഒരു അമ്മയായി…. ആ ഒരു ചിന്ത പോലും എനിക്ക് തരുന്ന സുഖം ചെറുതല്ല…. മെല്ലെ കണ്ണുകൾ തുറന്ന് മോളെ നോക്കി പുഞ്ചിരിച്ചു. Bathroom ഇല്‍ കൊണ്ട്‌ പോയി. ഫ്രെഷ് ആക്കിച്ചു. റൂംല്‍ കൊണ്ട്‌ വന്നു. അപ്പോൾ ഒരു സംശയം. മോളുടെ ഡ്രസ് ഒക്കെ എവിടെയാണെന്ന് അറിയില്ലല്ലോ.

16 Comments

  1. ???????

  2. Bro,
    nice. nannaittundu.
    Varunna bhagangal korekoodi vekthamugum.
    waiting for next part.

  3. കഥ സൂപ്പർ ആയിട്ടുണ്ട് ബ്രോ നല്ല രസം ഉണ്ട് വായിക്കാൻ… അടുത്ത് ബാഗത്തിന്ന് കാത്തിരിക്കുന്നു..?

    1. Thank you ❤️

  4. Nice twist ??
    Nalla ezhuthu

    1. Thank you❤️

  5. അറക്കളം പീലിച്ചായൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. നല്ല എഴുത്ത് വായിക്കാൻ ഇമ്പമുണ്ട്, തുടർ ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രത്യാശിക്കാം അല്ലേ?
    ആശംസകൾ…

    1. Thank u?❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️

  8. നല്ല രസം ഉണ്ട് വായിക്കാൻ… Waiting ❤❤??

  9. Nyz bro?

    1. Thank you❤️

Comments are closed.