അപൂർവരാഗം III (രാഗേന്ദു) 879

ആറടിയിൽ കൂടുതൽ പൊക്കമുള്ള ദൃഢ ശരീരമുള്ള ഒത്ത ഒരാൾ.. മുഖം ക്രൂര ഭാവം.. ഇരു നിറം. പറ്റേ വെട്ടി ഒതുക്കിയ മുടി..ക്ലീൻ ഷേവ് ആണ്..ഒരു 35 വയസ് തോന്നിക്കും കണ്ടാൽ..ശരിക്കും ഒരു ഗുണ്ടയെ പോലെ..
പക്ഷെ.. അയാളെ എവിടെയോ കണ്ട് മറന്നത് പോലെ..അപ്പോഴാണ് വേഷം ശ്രദ്ധിച്ചത്..സെക്യൂരിറ്റിയുടേത് ആണ്.. ഈ കൊട്ടാരത്തിലെ കാവൽകാരൻ.. ചിലപ്പോൾ ഇന്നലെ കയറുന്ന ദൃതിക്ക് അവിടെ എവിടെങ്കിലും വച്ച് കണ്ടത് ആവാം.. ഇവിടെ ഉള്ള എല്ലാവരും ഇങ്ങനെ ആണോ എന്ന് ഞാൻ ചിന്തിച്ചു.. ഇന്നലെ കണ്ട് സംസാരിച്ച രണ്ട് പേരും കാഴ്ചയിൽ ഇതുപോലെ ആണ്.. ഇതിന്റെ ഒക്കെ കയ്യിൽ പെട്ട പിന്നെ ഞാൻ ഇല്ല.. അത്യാവശ്യം പൊക്കവും ബോഡി ഓകെ ഉണ്ടെങ്കിലും ഇതുപോലെ ഉള്ള ഒരാളോട് എനിക്ക് ഒരിക്കലും പൊരുതി ജയിക്കാൻ ആവില്ല.. അയാളുടെ ഒരു അടിക്കെ ഉള്ളു ഈ ഞാൻ..

പക്ഷെ അങ്ങനെ വിട്ടാൽ പറ്റില്ല. ധൈര്യം സംഭരിച്ചു ഞാൻ അയാളെ നോക്കി..

“നിങ്ങളൊക്കെ ആരാണ്??.. എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്..
അതിനും വേണ്ടി ഞാൻ എന്ത് തെറ്റാണ് ചെയ്തത്?..”

ശബ്ദം ഉയർത്തി അതിലും ഉയർന്ന ഹൃദയമിടിപ്പോടെ ഞാൻ ചോദിച്ചു..
പക്ഷെ അവിടെനിന്ന് പ്രതികരണം ഒന്നും ഇല്ല.. ഒരു ശില പോലെ എന്നെ നോക്കി നിൽക്കുന്നു ഒരു ഭാവവിത്യാസം ഇല്ലാതെ..

എനിക്ക് ദേഷ്യം ഇരച്ചു കയറി.. ചെറുപ്പം മുതൽ ഉള്ള ഒരു ചീത്ത സ്വഭാവം ആണ് ആരോടെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ഉത്തരം കിട്ടിയില്ലെങ്കിൽ എന്റെ നിയന്ത്രണം വിടും.. പക്ഷെ മുൻപിൽ നിൽക്കുന്ന ആളുടെ രൂപം കാണവേ ഞാൻ ആ ദേഷ്യം സ്വയം നിയന്ത്രിച്ചു..

“ചോദിച്ചത് കേട്ടില്ലേ..??”

എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ശബ്ദം ഉയർന്നുപോയി.

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.