അപൂർവരാഗം III (രാഗേന്ദു) 879

പെട്ടെന്നാണ് പുറകിൽ നിന്ന് ആരോ വിളിച്ചത് തിരിഞ്ഞു നോക്കി ഒരു നഴ്‌സ് ആണ്.. കയ്യിൽ ഒരു പേപ്പറും ഉണ്ട്..

“ബൈ തീസ് മീഡിസിൻസ് ഇമ്മിടിയേറ്റലി..”

അവർ അതും പറഞ്ഞു നടന്നകന്നു..

ഞാൻ വേഗം ഫാർമസി യിൽ പോയി മരുന്ന് മേടിച്ചു അവിടെ കൊടുത്തു..
ശേഷം ആ കസേരയിൽ തല കുമ്പിട്ട് ഇരുന്നു..

ഏറെ നേരം കഴിഞ്ഞാണ് ഡോക്ടർ പുറത്തേക്ക് വന്നത്.. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

“ഡോക്ടർ..!!”

അവർ എന്നെ ഒന്ന് നോക്കി..

“ആം വിത്ത് ഹർ.. ഹൗ ഇസ് ഷി നൗ..??”

“ഓഹ് യെസ്.. മലയാളി ആണല്ലേ..!?”

എന്തോ ഓർത്തപ്പോലെ അവർ എന്നെ നോക്കി പാറഞ്ഞു.. ശേഷം ചിരിച്ചു..

“ജാനകി വിളിച്ചു പറഞ്ഞിരുന്നു..”

ഞാൻ ഒന്നും മനസ്സിലാവാതെ അവരെ നോക്കി…

“ആം സോറി.. നിങ്ങളെ ഇങ്ങോട്ട് റെഫർ ചെയ്‌ത ഡോക്ടറുടെ പേരാണ്..”

മറുപടി ആയി ഞാൻ ഒന്ന് ചിരിച്ചു..തലയാട്ടി

“ഡോക്ടർ അവൾക്ക് ഇപ്പൊ..??”

“24 മണിക്കൂർ ഒബ്സർവഷനിൽ ആണ്.. ഒന്നും പറയാറായിട്ടില്ല ഹെഡ് ഇഞ്ചുറി ഉള്ളത് കൊണ്ട്..”

“മ്മ്മ്..”

ഞാൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ.. അല്ലാതെ എന്ത് പറയാൻ ആണ് ഇത്രേം ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു അവസ്ഥ..

“ആ കുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കേണ്ടേ..”

അവർ ചോദിച്ചപ്പോൾ ആണ് ഞാൻ അതിനെ കുറിച്ച് ഓർത്തത് തന്നെ..പക്ഷെ അവളെ കുറിച്ച് ഒന്നും അറിയില്ല പേര് പോലും..

“അത് ഡോക്ടർ ആ കുട്ടിയുടെ ഡീറ്റൈൽസ് ഒന്നും എനിക്ക് അറിയില്ല.. അക്സിഡന്റ സംഭവിച്ചപ്പോൾ അവളെ എടുത്ത് കിട്ടിയ വണ്ടിയിൽ ഞാൻ ഹോസ്പിറ്റലിലേക്ക് പോരുകയായിരുന്നു..”

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.