അപൂർവരാഗം III (രാഗേന്ദു) 879

മറുത്തൊന്നും ചിന്തിക്കാതെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുൻപോട്ട് എടുത്തു..

ഏറെ ദൂരം പോയതും.. ദൂരേന്ന് കണ്ടു ഏതോ വണ്ടി മറഞ്ഞു കിടക്കുന്നത്.. മഴ കാരണം റോഡ് ശരിക്കും കാണുന്നത് പോലും ഇല്ല.. വണ്ടിയുടെ ബാക് ലൈറ്റ് മിന്നുന്നത് കണ്ടപോൾ ആണ് ശ്രദ്ധിച്ചത് തന്നെ..ബൈക്ക് കുറച്ചും കൂടി മുൻപോട്ട് പോയപ്പോൾ നേരത്തെ കണ്ട കാർ ആണെന്ന് തോന്നി..വേറെ കാറൊന്നും ഈ വഴി പോയിട്ടും ഇല്ല..

വണ്ടിയുടെ കിടപ്പ് കണ്ടാൽ ആൾ ജീവനോടെ ഉണ്ടോ എന്ന് പോലും സംശയിച്ചു പോകും.. ഏതോ വലിയ വണ്ടി നല്ല സ്പീഡിൽ വന്ന ഇടിച്ചു തെറുപ്പിച്ചത് പോലെ..ഈ വഴി ലോറികൾ ചീറി പാഞ്ഞു പോകുന്നത് കണ്ടതാണ്. അതിൽ ഏതെങ്കിലും ഒന്നാവാം..പിന്നെ ഇത് ഓടിച്ചവനും മോശം അല്ല.. എന്ന് ഞാൻ ഓർത്തു..

ബൈക്ക് വേഗം സൈഡിൽ ഒതുക്കി..മഴ തോർന്നിലെങ്കിലും മഴയുടെ ശക്തി കുറച്ചു കുറഞ്ഞിരുന്നു..

“ദൈവമേ.. പോണ പോക്ക് കണ്ടപോഴേ തോന്നി ചാവാനുള്ള പൊക്കാണെന്ന.. ഏത് അവനാണോ എന്തോ അകത്ത്..ജീവൻ എങ്കിലും ബാക്കി ഉണ്ടായ മതിയായിരുന്നു…”

പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കാറിന്റെ അടുത്തേക്ക് ചെന്നു..കാർ ചരിഞ്ഞത് കൊണ്ട് ഡ്രൈവറിന്റെ സീറ്റ് അടിയിൽ ആയി കിടക്കുകയാണ്..

ഞാൻ വേഗം കോ ഡ്രൈവർ സീറ്റിന്റെ ഡോർ വലിച്ചു തുറന്നു നോക്കിയതും എന്റെ വാ പൊളിഞ്ഞു പോയി.. പെണ്ണ്!!

ശരീരത്തിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞത് പോലെ..എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ നിന്നു പോയി..

സ്വബോധം വീണ്ടെടുത്ത് ഞാൻ അവളെ തട്ടി വിളിച്ചു…. അവളിൽ നിന്ന് ഒരു പ്രതികരണവും ഇല്ല.
ചത്തത് പോലെ കിടക്കുന്നുണ്ട്.. കൈ എവിടെയോ ഇടിച്ച് ചോര വരുന്നുണ്ട്..മുഖത്തു വീണു കിടക്കുന്ന മുടി ഒതുക്കി ഞാൻ അവളെ നോക്കി..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.