അപരാജിതൻ 49 5341

“മഠത്തിലമ്മേ,,,വൈശാലിയിൽ വിലക്കപ്പെട്ട അർഹതന്മാർ വന്നത് അറിഞ്ഞു പീഠപ്രമാണി പെരിയോർ പറഞ്ഞയച്ചതാണ് ഞങ്ങളെ, അവരെ കണ്ടു പിടിക്കാനും പിടിച്ചു കെട്ടി കൊണ്ടുപോകാനും , അന്വേഷണത്തിലാണ് അവരിങ്ങോട്ട് വന്നത് ഞങ്ങൾക്കറിയാൻ സാധിച്ചത്, അതിനാൽ ഞങ്ങളിവരെ കൊണ്ട് പോകുന്നു. കുറച്ചു നാളേക്ക് ഠാണാവിൽ അടയ്‌ക്കേണ്ടതായുണ്ട് ഈ വിലക്കപ്പെട്ടവരെ”

പീഠപ്രമാണി തിരുവെങ്കിടാചലപതിയുടെ പേര് കേട്ടപ്പോൾ തന്നെ അത്രയ്ക്കും ഉന്നതമായ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് പീഠപ്രമാണി എന്നുള്ളതിനാൽ. ഭുവനേശ്വരി ദേവി കിടുകിടാ വിറച്ചു.

അനുചരൻ നമസ്കരം പറഞ്ഞു തിരിഞ്ഞു.

അന്നേരം, അഞ്ചു ഭിക്ഷു ബാലകന്മാർ തിരികെ പോകുവാനായി നടന്നു മാളികയുടെ കവാടത്തിനരികിൽ എത്തിയിരുന്നു.

പിന്നിൽ നടന്നയാൾ കൈകൊട്ടിയപ്പോൾ  കവാടത്തിനു പുറത്തു നിന്നിരുന്ന  എണ്ണം പറഞ്ഞ കരുത്തന്മാരായ രാജസേവകർ ഉള്ളിലേക്ക് വന്നു ഭിക്ഷു ബാലകന്മാരെ തടയുകയും ആ കുട്ടികളെ പോകാൻ അനുവദിക്കാതെ പിടിച്ചു വലിച്ചു തങ്ങൾ കൊണ്ട് വന്ന ജീപ്പിൽ കയറ്റി.

ആ അഞ്ചു ബുദ്ധ ഭിക്ഷു ബാലകരും മുഖത്ത് അൽപ്പം പോലും ഭയമില്ലാത്താതെ പുഞ്ചിരിതൂകി ആ ജീപ്പിൽ ഇരുന്നു.

അനുചരന്മാർ, കൊട്ടാരം വക ഠാണാവിലേക്ക് അവരെ തുറുങ്കിലടയ്ക്കുവാനായി കൊണ്ട് പോകുകയും ചെയ്തു.

അവരെ കൊണ്ട് പോകുന്നത് എന്തിനെന്നറിയാതെ  മാലിനിയും മറ്റുള്ളവരും , ജീപ്പിൽ പിന്നിലായി ഇരിക്കുന്ന ബാലകരെ നോക്കി.

മാലിനി വേഗം ഭുവനേശ്വരി ദേവിയുടെ അരികിലേക്ക് ഓടി ചെന്നു.

“എന്തിനാ ആയി ആ കുട്ടികളെ , കൊട്ടാരം സേവകർ കൊണ്ട് പോകുന്നത് ”

“മാളു,,അവരെ കൊണ്ട് പോകുന്നത് കൊട്ടാരകല്പനയനുസരിച്ചല്ല, ഈ വൈശാലിദേശത്ത് പ്രജാപതിതമ്പുരാക്കന്മാർ പോലും ആദരിക്കുന്ന  ദ്വിജോത്തമ ബ്രാഹ്മണികപീഠ പ്രമാണിയുടെ കൽപ്പനപ്രകാരമാണ്”

“എന്തിനു ,, ആ കുട്ടികൾ അവരെന്ത് തെറ്റാ ചെയ്തത് ആയി  ?” മാലിനി തിരക്കി.

“ബ്രാഹ്മണസമൂഹം, ഉന്നത സ്ഥാനം വഹിക്കുന്ന ഈ വൈശാലി മണ്ണിൽ കാൽ കുത്തിയതാണ് ആ ശ്രമണ കുട്ടികൾ ചെയ്ത കുറ്റം, അവരീ നാട്ടിൽ നൂറ്റാണ്ടുകളായി വിലക്കപ്പെട്ടവരല്ലേ, ഇന്നാട്ടിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുന്നേ ആട്ടിപ്പായിച്ചവരല്ലേ ധർമോപദേശം നടത്തി ജനങ്ങളെ  വർണ്ണങ്ങൾക്ക്  എതിരെയാക്കുന്ന  ശ്രമണൻമാരെ, അപ്പോൾ ഇവിടെ വന്നത് തന്നെയാണ് ഏറ്റവും വലിയ കുറ്റം”

ഭുവനേശ്വരി ദേവി മറുപടി നൽകിക്കൊണ്ട് ഉള്ളിലേക്ക് നടന്നു.

@@@@@@@

Updated: May 8, 2023 — 11:39 pm

18 Comments

  1. Poli monw poli.Ningal aanu writer..

  2. നിധീഷ്

    ടൈം ആഗയ…. എല്ലാർക്കും അടികൊടുക്കാനുള്ള ടൈം ആഗയ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. HAI BROO VALARE KURACHU KALAME AKUU NJAN EE SITIL VANNITTU AAA EDAIKKANE MATTORU KADHA VAYICHU KAZHINJU COMMENT EDUPO VERORU BROO APARACHITHAN ENNA KADHAYE KURICHU COMMENT ETTATHU KANDATHU , ANNU VAYICHU THUDAGIYATHANE ATHIYAM VAYICHU THUDAGIYAPPO ETHORU LOVE STORY ANENNU THONNI PINNE POKE POKE KADHAYUDE GATHI MARI ,SATHYAM PARANJAL NAMMAL VAYIKKUNNATHINTHE KUDE APPU VALARNNU VALARNNU ENNU THONNI .PARANJAL VISHVASIKKUMO ENNU ARIYILLA BRO BUT NJAN APARAJITHAN EPPO THANNE 3 PRAVISHAM VAYICHU ????? ORU KARIYAM KUDE PARANJOTTE EE KADHA VAYICHAPPO BROYILUDE SHIVA BHAGAVANE ORUPAD KUDUTHAL ARIYAN PATTI THANKU FOR THAT , ETHRAYUM NALLORU KADHA THARUNNATHINNU ORUPAD NANNI …ORUPAD PARAYAN UNDE VAKKUKAL KITTUNNILLA WAITING FOR THE NEXT PARTS (ENI ETHRA PARTUM KUDE UNDAKUMENNU PARAYAMO PINNE EEESTORY THIRUPO ETHORU BOOK AKKIKUDE OR KAZHIYUMENKIL PDF ENKILUM AKKANAM PLS NJAN THIRCHA AYIM ATHU PRINT EDUTHU VAIKKUM ENNENNEKKUMAYI ?????✨✨✨?

  4. ദത്താത്രേയൻ

    ❤️

  5. Wait ചെയ്ത് ഇരിക്കുവായിരുന്നു. സന്തോഷം ബാക്കി വായിക്കട്ടെ. അങ്ങ് peak ൽ എത്തിയല്ലോ super ഒന്നും കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല ?????w

  6. സൂര്യൻ

    അടി ഇതിൽ ഇല്ലായിരുന്നൊ? അടുത്തതിൽ നോക്കാ൦???

  7. അറക്കളം പീലി

    ആദ്യം like ഇനി വായിച്ചിട്ട് വരാം

  8. സൂര്യൻ

    ഹായ്

  9. ????

  10. ഓം നമഃശിവായ

    മോനെ …..സൂഊഊഊഊപ്പർബ്….ആദി തകർത്താടി….മരണക്കളിതന്നെ….ഓടിച്ചുവിട്ട് എഴുതരുതെ പ്ലീസ്….നല്ല വിവരിച്ചെഴുതിയാൽ മതി ഞങ്ങൾ സിനിമകാണുന്നതിലുപരി കഥ റിയലായിട്ട് മനസ്സിൽ അങ്ങനെ തന്നെ കാണുവാണ്…ഒരായിരം ലൈക്ക് കാത്തിരിക്കുന്നു വിവരിച്ച് എഴുതിയാൽ മതി.. … .?????????????✌✌✌✌✌✌✌✌❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????? ….

  11. കണ്ടപ്പോഴേ കഥയിലേക്ക് കയറി അത് കൊണ്ട് കമ്മന്റ് ഇടാൻ പറ്റിയില്ല മൂന്നു പാർട്ട്‌ കൂടി ഞങ്ങൾക്കായി തന്നതിന് ആദ്യമേ നന്ദി, ആദ്യ പാർട്ട്‌ വായിച്ചു ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി എന്ന് തന്നെ വേണം പറയാൻ ഇവിടെ ശെരിക്കും താങ്കളാണ് അപരാജിതൻ??? അപ്പോൾ ബാക്കി വായിക്കട്ടെ bay

  12. Sreeragh കണ്ണൻ

    പൊളിച്ചു ബ്രോ ഒന്നും പറയാൻ ഇല്ല. താങ്കളുടെ ബുദ്ധിമുട്ടുകൾ വേഗം ശരി ആകട്ടെ??❤️❤️❤️❤️

  13. Man first

  14. Superb ?
    I waiting for your stories
    Keep well ?

  15. harshan bai otta erupinu 2 partum vayichu oh oru action triller film kandu erangiyathu pole undu adipoli onnum parayan ella hangover mariyittu bakki comment edam

  16. അദ്വൈത്

    സന്തോഷം!
    ഒരുപാട് സന്തോഷം!!
    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം!!!

    സമാധാനമായിട്ടിരുന്ന് ആസ്വദിച്ചു വായിച്ചട്ട് പ്രതികരിക്കാം

    സസ്നേഹം
    ആദ്വൈത്

  17. Moneeee poli enne paranjal poraaaa
    Athukkum mele…..???

Comments are closed.