അപരാജിതൻ 22 [Harshan] 9941

പുലിവേൽ നായക ഗുരുനാഥനും ഇതുപോലെ തന്നെ ആയിരുന്നു

“അന്ത ഭൂതകാരം കിടക്കുമാ ?”

ചുടല, മുളക് ചോദിച്ചു

“എടാ ചുടലെ ,,നീയത് കഴിച്ച എരിഞ്ഞു ചാകുമെടാ ,,,,,,,,” ആദി ശാസിച്ചു

“ഹി ,,,,,,,,,,,,ഹി ,,,,,,,,,,,,,,,,,,,,ഹി ,,,,,,,,,,,,,,,,,,”

“അത് പറവയില്ലയെ അറിവഴകാ ,,,,,,,,,,,,” എന്ന് പറഞ്ഞു വീണ്ടും ആവശ്യപ്പെട്ടു

ആദി ശങ്കരനോട് ഭൂതക്കാരാം കൊണ്ട് വരാൻ പറഞ്ഞു

ശങ്കരൻ പോയി ഭൂതക്കാരം മുളക് കൊണ്ടുവന്നു

ചുടല അത് തലയോട്ടിക്കുള്ളിൽ ഇട്ടു അതിൽ ചോറും ഇട്ടു വെള്ളുള്ളി രസവും ഇട്ടു കുഴച്ചു വലിച്ചു വാരി

ഭക്ഷണം കഴിച്ചു

ചുടലക്കു യാതൊരു വിധ എരിവും അനുഭവപ്പെട്ടില്ല

എല്ലാരും അത് നോക്കി അത്ഭുതപ്പെട്ടു

ചുടല ഭക്ഷണവും കഴിച്ചു

എല്ലാരേയും നോക്കി

എന്നിട്ടു ആ വിദ്യാലയഷെഡിൽ വന്നു നോക്കി

കുട്ടികൾ ഉറങ്ങുന്നത് കണ്ടു

തലയൊക്കെയാട്ടി വീടിനു പിന്നിൽ പോയി ഫലമുണ്ടായ കൂവളവൃക്ഷത്തിന് ചുവട്ടിൽ നിന്നു

അമ്മാ ,,,തായി ,,,ഉൻ കൈയാലെ വളർന്ത ഇന്ത തിരുചിവതിരുമരം ഉങ്കൾ പേരനുക്കാകെ മട്ടും താൻ അന്ത പളത്തെ താങ്കി അവനുക്കാകെ എതിർപാർക്കപളുന്തെ ഇരുന്തത് ,, അവ൯ പസിയോട് ഇറുക്കകൂടാത്ക്കു താൻ ,, ഉൻ അൻപ് താൻ ,,,,അമ്മാ “

(അമ്മെ ,,,നിന്‍റെ കൈ കൊണ്ട് വളർന്ന ഈ കൂവളമരം , നിന്‍റെ കൊച്ചുമകനു വേണ്ടി , അവൻ വിശന്നി രിക്കാതിരിക്കാൻ വേണ്ടിയാണ് കൂവളഫലത്തെ ചുമന്നുകൊണ്ട്  അവനെ കാത്തിരുന്നത് ,,അത് നിന്‍റെ സ്നേഹമാണ് )

ചുടല ആ കൂവളത്തെ വണങ്ങി

 

എന്നിട്ടു നേരെ തിണ്ണയുടെ അടുത്തേക്ക് വന്നു

 

“അറിവഴകാ ,,,,,,,,,,,,,,,”

“എന്താ ചുടലെ ?”

ചുടല കൈകൂപ്പി വണങ്ങി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു

എല്ലാരേയും എപ്പോളും അത്ഭുതപെടുത്തുന്നവനാണ് ചുടല

 

“അറിവഴകനു ചുടലയെ എങ്ങനെയാണ് പരിചയം ?” സ്വാമി അയ്യ ചോദിച്ചു

“ഞാൻ ശ്‌മശാനത്തിൽ പോയിരുന്നു മുത്തശ്ശാ ,,അങ്ങനെ പരിചയപ്പെട്ടതാ ”

“ആൾക്ക് സത്യത്തിൽ ഭ്രാന്തുണ്ടോ ,,,മുത്തശ്ശാ ”

അതുകേട്ടു സ്വാമി മുത്തശ്ശൻ ചിരിച്ചു

 

“അറിവഴകാ ,,കുഞ്ഞേ ,,,, ജ്ഞാനിയാണ് ,,, പെരിയ ജ്ഞാനി ,,, എന്നാൽ ചണ്ടാലനുമാണ് ”

“അത് മനസിലായി മുത്തശ്ശാ ,,, എന്തൊക്കെയോ നിഗൂഢതകൾ ഉള്ള ആത്മാവാണ് ചുടല ”

“കുഞ്ഞേ ,,,,,,,,,,ചുടലവാസിയായ ശിവനെന്നാൽ നിഗൂഢതയല്ലേ ,,അപ്പൊ ചുടലയും അങ്ങനെയല്ലേ ആകൂ ,,”

അതുകേട്ടു അവൻ മന്ദഹസിക്കുക മാത്രം ചെയ്തു

<<<<<<O>>>>>>

ദേവർമഠത്തിൽ

 അന്ന് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.

വയറു നിറയെ ഭക്ഷണം കഴിച്ചതിന്‍റെ ക്ഷീണത്തിൽ പാർവതിക്ക് ഒന്ന് മയങ്ങുവാൻ മോഹമുദിച്ചതിനാൽ

മുറിയിൽ കയറി കട്ടിലിൽ കിടന്നു

മൊബൈലിൽ ഒരു ഗസലും വെച്ച് കണ്ണുകളടച്ചു കിടന്നു

മെല്ലെ ഉറങ്ങി

 

അല്പം കഴിഞ്ഞപ്പോൾ അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു

എഴുന്നേറ്റിരുന്നു , വെള്ളം എടുത്തു കുടിച്ചു

ആകെ ഒരു വ്യാകുലത നിറഞ്ഞ മുഖഭാവമായിരുന്നു അവൾക്ക്

അവൾ വേഗം ഫോണെടുത്ത് ദേവികയെ വിളിച്ചു

 

വിശേഷങ്ങളൊക്കെ ചോദിച്ചതിനു ശേഷം അവളോട് തന്‍റെ ഉള്ളിൽ തോന്നിയ കാര്യങ്ങൾ പാർവതി പങ്കുവെച്ചു

 

“ദേവൂ ,,, എനിക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാ ,,അതാ നിന്നോട് കൂടെ പറയുന്നത്  ”

“എന്താ ഇപ്പോ അത്രക്കും വലിയ കാര്യങ്ങൾ ?”

 

“മുൻപൊരിക്കൽ ,, ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു ,,എന്നെ ഒരു വലിയ കാള ഉപദ്രവിക്കാനായി വന്നപ്പോ ഒരു പ്രകാശം അമ്പെയ്തു ആ കാളയെ ഓടിച്ചത് ,, അതുപോലെ പിന്നീടൊരിക്കൽ ഞാനൊരു സ്വപ്നം കണ്ടിരുന്നു ഒരു നദികരയിൽ നിന്നും ദേഹത്തു മുറിവു കളേറ്റ ഒരാൾ എന്നെ ചുമന്നു കൊണ്ട് പടികൾ കയറി പോകുന്നത് ,,ആളുടെ മുഖം വ്യക്തമായിരുന്നില്ല ,,പിന്നെ ഒരിക്കൽ കണ്ടു വഴി തെറ്റിപ്പോയ ഇനി ഒരാൾ തീ കത്തുന്ന മണ്ണിലൂടെ കൊണ്ട് പോകുന്നതും ഒടുവിൽ എന്നെ വഞ്ചിയിൽ പറഞ്ഞു വിടുന്നതും ഒടുവിൽ തീയിൽ എരിഞ്ഞു പോകുന്നതും ,, അയാളുടെയും മുഖം വ്യക്തമല്ലായിരുന്നു ,,പിന്നെ വേറെ ഒരുനാൾ ഇതുപോലെ എന്നെ ഒരു ദുഷ്ടമൃഗത്തിന്‍റെ മുന്നിൽ നിന്നും രക്ഷിക്കുന്ന ഒരു ആൾ ,,അവിടെയും മുഖം വ്യക്തമല്ലായിരുന്നു ,,പിന്നെ ഒരു ജലാശയത്തിന്‍റെ നടുവിലെ മണ്ഡപത്തിൽ നിന്നും നൃത്തമാടുന്ന എന്നെ കണ്ണൻ എന്ന് വിളിച്ചു ഇനി കൈകളിലേന്തി ജലാശയത്തിലെ താമരയിലകളിലൂടെ നടക്കുന്ന മുഖം വ്യകതമല്ലാത്ത ഒരാൾ ,, അതേപോലെ തന്നെ ,,എന്നെ കുതിരപുറത്തു ആരുടെയൊക്കെയോ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്ന ആൾ ,, എല്ലാം കഴിഞ്ഞു രണ്ടു ദിവസം മുൻപ്  അമ്പലത്തിൽ വെച്ച് ഒരു പ്രത്യേക ആയുധം കൈയിൽ കരുതിയ  മുഖം വ്യക്തമല്ലാത്ത അഗ്നി ആയ ഒരാൾ  ,, പിന്നെ കൃഷ്ണനാരായണ ക്ഷേത്രത്തിൽ വെച്ച് അഗ്നിരൂപം വന്നു എന്നെ ഉമ്മ വെക്കുന്നത് ”

 

അവൾ പറഞ്ഞു നിർത്തി ഒന്ന് ഉച്ച്വസിച്ചു

 

“ഇതൊക്കെ സ്വപ്നമല്ലേ പാറു ”

“അല്ല ദേവു ,,ഇതൊന്നും വെറും സ്വപ്നമല്ല ,,എനിക്ക് സംശയം കൂട്ടാനായി ,,അപ്പുവിനെ ഞാൻ സ്വപ്നത്തിൽ കണ്ടില്ലേ ,, അതിൽ അപ്പു ഒരു യോഗിയെ പോലെ ,,, പിന്നെ അപ്പു എന്നെ കല്യാണം കഴിക്കുന്ന സ്വപ്നം ,, ഒരു ബ്രാഹ്മണവേഷത്തില്‍ ,,,അതുപോലെ അപ്പു എന്നോടു നൃത്തമാടാന്‍ പറയുന്നു ,, ഏതോ ഒരു ജ്വാലമുഖി,,,

 

“ഇപ്പോ എന്താ നിന്‍റെ പ്രശ്നം അത് പറ ?”

“ദേവൂ ,,, ഞാൻ മനസ്സിൽ പലവട്ടം ആലോചിക്കുകയായിരുന്നു ,,, ആ മുഖമില്ലാത്ത യുവാവും അഗ്നിരൂപമുള്ള യുവാവും ഒക്കെ അപ്പു തന്നെയാണോ എന്ന് ”

 

“അതെങ്ങനെ ,,,?” അങ്ങേയറ്റം ആകാംഷയോടെ ദേവിക ചോദിച്ചു

 

“എങ്ങനെ ആണെന്ന് ചോദിച്ചാ ഇപ്പോ എന്താ പറയുക ?,,

എല്ലാരും പറഞ്ഞു കേൾക്കുന്ന ആദിശങ്കരൻ ,,അപ്പുവിലെ ആദിശങ്കരനെ ഞാനൊരിക്കലും കണ്ടിട്ടില്ല ,,

എനിക്ക് വേണ്ടി അപ്പു ആദിശങ്കരനായി മാറിയിട്ടുമുണ്ട്  ,,

പക്ഷെ ഇതൊന്നും എന്‍റെ ബോധത്തിൽ അല്ല ,,

ഞാൻ അറിയാത്ത അപ്പുവിന്‍റെ വേറൊരു മുഖമോ ഭാവമോ ആണ്  ആദിശങ്കരൻ ,,

ഇത്രയും നാൾ എന്‍റെ ചുറ്റുവട്ടത്തായി ജീവിച്ചിട്ടും ഒഞാൻ കാണാതെ പോയ  ആദിശങ്കരൻ  ,,,

അത് തന്നെയല്ലേ ,, ഞാൻ പലപ്പോഴും സ്വപ്നത്തിൽ കാണുന്ന ആ മുഖമില്ലാത്ത മുഖം വ്യക്തമല്ലാത്ത ആൾ ,, അതുപോലെ അഗ്നി ,,അത് സംഹാരരൂപമാണ് ,, അപ്പുവും അതുപോലെ തന്നെയല്ലേ ,, സ്വഭാവവും ആ സംഹാരം തന്നെ ,,അടക്കാനാകാത്ത കോപവും വാശിയും ,,  ആദിശങ്കരൻ എന്ന സംഹാരം ,, അന്ന് പനിനീർമലയിലും സംഹാരമല്ലായിരുന്നോ ,, കൂടാതെ എമിലി ഡാനി പ്രസാദടക്കമുള്ളവരെ അവരിപോളും കിടക്കയിലല്ലേ

അപ്പുവിനെ അന്ന് ഒരു യോഗിയെ പോലെ കണ്ടു ,,അതും മഞ്ഞു നിറഞ്ഞ ഒരു പ്രദേശത്തു ,,

അങ്ങനെ നോക്കുമ്പോ അത് കൈലാസതിനെയും മഹാദേവനെയും അല്ലെ സൂചിപ്പിക്കുന്നത് ,,

എല്ലാം കൂടെ ആലോചിക്കുമ്പോ എന്‍റെ സ്വപ്നത്തിൽ വരണത് അപ്പു തന്നെയാന്നാ തോന്നണേ

ഇല്ലെങ്കിൽ ജ്വാലാമുഖി എന്ന നൃത്തം അപ്പു എങ്ങനെ അറിഞ്ഞു ,,,,

അപ്പു ചോദിച്ചത് കൊണ്ടല്ലേ ഞാൻ അതുപോലെ എന്തോ ആടിയത് ,,,

അതിപ്പോ ഞാനും മറന്നു ,,

അമ്മക്ക് സത്യം ചെയ്തു കൊടുത്തിട്ടു പോലും അപ്പൂനേ  മനസ്സീന്നു മായ്ച്ചുകളയാന്‍  എന്നെ കൊണ്ട് കഴിയണില്ല ദേവൂ ,,”

 

“പാറു ,,,,,,,,,,,,,,നീ ഈ ചിന്തകൾ ഒക്കെ ഒഴിവാക്കണം കേട്ടോ ,,, നീ ഇപ്പോ വേറെയൊരാളുടെ ഭാര്യ ആകാൻ പോകുന്ന പെണ്ണാ ,,,,അതുകൂടെ മനസിലാക്കിയിട്ടു വേണം സംസാരിക്കാൻ ,,,ഇതൊന്നും കുട്ടിക്കളിയല്ല ”

അതുകേട്ടു പാറുവിനു മനസ്സിൽ സങ്കടം നിറഞ്ഞു

 

“ദേവൂ ,,, എന്നെ കൊണ്ട് കഴിയണില്ല ,,, എനിക്ക് മുൻപ് എന്താ പറ്റിയത് ,,ഇപ്പോ എന്താ പറ്റണത് ഒന്നും മനസിലാകുന്നില്ല ,,, ഓരോ നേരത്തു ഓരോന്നൊക്കെ തോന്നുകയാ ,,അപ്പു എന്നെ ‘പാറു’ എന്നു വിളിക്കുന്ന കേള്‍ക്കാന്‍…. ന്‍റെ ഉള്ളു കിടന്നു തുടിക്കുകയാ ,, എനിക്ക് മറക്കാൻ പറ്റണില്ല എന്‍റെ അപ്പൂനെ ,, സങ്കടമാവാ ,, എന്‍റെ കൂടെ ഒരു കളികൂട്ടുകാരനെ പോലെ ഉണ്ടായിട്ട് ,,ഒരിക്കലും ഒരു വിലയും കൊടുത്തിട്ടില്ല ,,എന്നും ഓരോന്നൊക്കെ കാണിച്ചു നോവിപ്പിച്ചു ,, ഇപ്പോ അപ്പു എന്നെ അവോയ്ഡ് ചെയ്യുമ്പോ അതിലും വലിയ നോവാ ,,, എന്നെ മുൻപ് എന്തൊരു൦ സ്നേഹമായിരുന്നെന്ന് അറിയാമോ ,,ഇപ്പോ അതൊന്നുമില്ല ,, എന്നെക്കാളും കൂട്ടിപ്പോ നിന്നോടല്ലേ ,, അതുപോലും എന്നെ സങ്കടപെടുത്തുകയാ ,, എനിക്കാകെ വട്ടു പിടിക്കണപോലെയാ ,, അപ്പു എന്നും എന്നോടൊപ്പം വേണമെന്ന് തോന്നാ ദേവു ,, എനിക്ക് അപ്പൂന്‍റെ ഒപ്പം ഇരിക്കണം ,, അപ്പൂന്‍റെ ഒപ്പം കിടക്കണം ,,അപ്പൂന്‍റെ ഒപ്പം യാത്ര ചെയ്യണം ,, അപ്പു എന്നെ കൈയിൽ വാരി എടുക്കണം ,,അങ്ങനെയൊക്കെയാ ഇപ്പോ തോന്നണേ ,,”

 

“അപ്പൊ ശിവ ?” ആശങ്കയോടെ ദേവിക ചോദിച്ചു

Updated: August 21, 2021 — 8:54 pm

167 Comments

  1. ഹർഷാപ്പീ … പാറു ദേവികയെ വിളിച്ചിട്ട് അപ്പൂന് പാറുവിനെ ഇഷ്ടമായിരുന്നു എന്ന് വിവരിക്കുന്ന പാർട്ടും പേജും ഏതായിരുന്നു .കുറെ തപ്പി കാണുന്നില്ല ?.please ……

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤?

  3. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  4. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  5. അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുകയാ. എഴുതി തുടങ്ങിയോ

    1. Eey angere Delhi poyite eshuthan tudangu

  6. ഇതിന് ശേഷം ഏതേലും പാർട്ട്‌ വന്നിട്ടുണ്ടോ? Pls ആരേലും ഒന്ന് പറഞ്ഞു തരണേ

    1. രണ്ടു പാർട്ട്‌ വന്നിട്ടുണ്ടല്ലോ..

      പാർട്ട്‌ 23 2 എണ്ണം

  7. ഗീതേയൻ v നായക്

    Harshan സാർ… അണ്ണാ എന്നു വിളിച്ചോട്ടെ..? കഥ മുടങ്ങാതെ വായിക്കുന്നുണ്ട്.. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.. അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തും.. അണ്ണന്റെ അറിവ് എത്രത്തോളം വലുതാണെന്ന് കഥയിൽ കാണാനുണ്ട്… എല്ലാവിധ ആശംസകളും നേരുന്നു..

    1. Nama shivaaya
      ??????

  8. ആദിശങ്കരൻ അപ്പു

    . *ഒരു ബുക്ക് പോലും വായിക്കാത്ത എന്നെ ഒക്കെ ഒന്നര വർഷം ( 21 ഒന്ന് ബാഗം) നിങ്ങളെ പുറകെ നടത്തിച്ചു അല്ലേ കള്ളാ , ഇതു കഴിയല്ലേ തുടരണേ എന്ന് അതിയായി ആഗ്രഹിക്കുന്നു* ?❤️

    1. Angane theeroolla bro
      Ippo ithiri rest
      Athu kazhinju varum.emandan chapter

      1. Health mukhyam setta ath kashunje mathi baaki eshuth njngale ivdeoke indavum ne?

      2. ആദിശങ്കരൻ അപ്പു

        Harshappi ningal ee site ill story kond vannath thanne nallaa karyam aayi old site onn share cheyyan koode pattillayirunu…now innale thanne storye patti whatsapp ill ittappo thane ellarum link chothichu ningale fans nte ennam njan kuttum??… By the way eppozhaa harsha onn sweyam reveal cheyyunne enikk ningale onn kananam…ithrayum kastapett ningal Appuvine njangalkk thannillee thanks bro ?

        1. ഞാൻ ശരിക്കും ഉണ്ടെന്ന് തോന്നും പക്ഷേ ഞാനില്ല…
          കാരണം ഞാൻ അസ്തിത്വം ഇല്ലാത്തവൻ ആണ് ഭ്രുഗുവേ..

          എല്ലാം. ശിവമയം

          1. ആദിശങ്കരൻ അപ്പു

            Om Namah Shivaya ?

  9. ❤❤❤❤?????❤❤❤???❤❤??

  10. ❤️❤️❤️❤️❤️❤️❤️❤️

  11. ഇവിടെ ഉണ്ട് ട്ടോ മുടക്കമില്ലാതെ വായിക്കുന്നുമുണ്ട്. ഒന്നും പറയാൻ പറ്റുന്നില്ല എന്നു മാത്രം

    സ്നേഹത്തോടെ
    പൊതുവാൾ

    1. Njan vicharichu ningal.evideyo poymaranju ennu..pothuvaalji..

  12. ഹർഷാപ്പീ … ഇനി ആ മണിവത്തൂരിന്റെ last part തന്നൂടേ . മുമ്പ് പറഞ്ഞിരുന്നു നാട്ടിൽ എത്തീട്ട് മണിവത്തൂർ ഇടാം എന്ന് .please …?
    ❤️❤️❤️

  13. വിഷ്ണു ⚡

    ഹർഷാപ്പി..

    ഈ ഭാഗവും വായിച്ചു.. സത്യം പറഞാൽ രാഹുൽ എന്നോട് പറഞ്ഞിരുന്നു ഈ ഭാഗം മുഴുവൻ ആദിയും പാറും ആണെന്ന്.. ?അവരുടെ ഉള്ള ബന്ധം ഇനി എന്താവുമെന്ന് ഒരു ഊഹവും ഇതേവരെ കിട്ടിയില്ല.. എങ്കിലും പാറു ആദിയെ തിരിച്ചറിഞ്ഞ് വിട്ടുപോയ പ്രണയം ഓർത്ത് സങ്കടപ്പെട്ടു ഇരിക്കുന്നത് ഓക്കേ വായിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു രസാണ്..?
    ആദി അവൻ്റെ മനസ്സിൽ നിന്നും പാറുനെ ഒഴിവാക്കി എന്ന് പലവട്ടം പറഞ്ഞാലും അത് അങ്ങനെ ഒന്നും പോവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സീൻ ഈ ഭാഗത്തും ഉണ്ടായിരുന്നു..അത് വഴിയേ പറയാം..

    ആദ്യം പറയാൻ ഉള്ളത് നമ്മുടെ പാറുവിൻ്റെ കാര്യം തന്നെയാണ്.. ഈ ഭാഗത്ത് പാറു ആദ്യം പറയുന്നത് ഒക്കെ വായിക്കുമ്പോൾ അവളുടെ ദുഃഖം ഒക്കെ കേട്ട് അവളുടെ കൂടെ നിക്കണോ..? അതോ പണ്ട് ആദിയായ അപ്പുവിനെ കഷ്ടപ്പെടുത്തിയ കാര്യം ഒക്കെ മനസ്സിൽ വച്ച് അപ്പുവിൻ്റെ ഒപ്പം നിക്കണോ എന്ന് ഒന്നും അറിയില്ല..
    എങ്കിലും മനസ്സിൽ പാറു കുറച്ച് കൂടെ ഒക്കെ ആധിയെ തേടി നടക്കട്ടെ എന്ന് തന്നെ അങ്ങ് ഉറപ്പിച്ചു.. അവസാനം ആദി പാറുവിനു ഉള്ളളത് തന്നെയാണ് എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.?

    എനിക്ക് പാറു വിനെ എത്രത്തോളം ഇഷ്ടമില്ല എന്ന് പറഞ്ഞാലും അവള് കരയുന്ന സീൻ മാത്രം കണ്ടില്ല എന്ന് വച്ച് ഇരുന്നു വായിക്കാൻ പറ്റുന്നില്ലയിരുന്നു.. കാരണം അന്നത്തെ പാറു എന്ത് കാരണം കൊണ്ടാണ് അപ്പുവിനെ അത്ര കണ്ട് വേദനിപ്പിച്ചത് എന്ന് അവൾക് തന്നെ ഓർമയില്ലലോ അപ്പോ പിന്നെ ഇപ്പൊ ഉള്ള പാറു അനുഭവിക്കുന്നത് ശെരിക്കും മറ്റാരോ അവളെ കൊണ്ട് ചെയ്യിച്ചതിൻ്റെ ഓക്കേ ഫലം ആണല്ലോ..അതൊക്കെ കൊണ്ട് പാരുവിൻ്റെ കാര്യം വായിക്കുമ്പോൾ അവളുടെ സങ്കടം കാണുമ്പോൾ ഉളിൽ ഒരു ചെറിയ വിഷമത്തോടെ അല്ലാതെ വായിക്കാനും പറ്റുന്നില്ല..?

    പിന്നെ പറയാനുള്ളത് മറ്റൊരു സംഭവം ആണ്. ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപെട്ട സീനുകളിൽ ഒരുപാട് മുന്നിൽ തന്നെ നിൽകുന്ന സീൻ..
    ഇഷാനിക നമ്മുടെ തക്കുടൂ..അവളെ ഈ ഭാഗത്ത് തുടക്കത്തിൽ തന്നെ വെറുത്തു പോയിരുന്നു.. അവരുടെ വണ്ടി പാലം കെടന്നു വരുന്നത് ശേഷം അപ്പുറത്ത് നിന്നും ഒരു പിക്ക്അപ്പ് വരുന്നത് കണ്ട് എന്ന് പറഞ്ഞ സീൻ വായിച്ചപ്പോൾ തന്നെ എനിക്ക് വരാനിരിക്കുന്ന ഒരു വെടികെട്ടിൻ്റെ സാമ്പിൾ ആയി തോന്നിയിരുന്നു..
    ആദി അവിടേക്ക് വന്നത് മുതൽ അവരുടെ അടുത്തേക്ക് കാര്യം പറയാൻ വന്ന സീൻ വരെ വായിച്ച് വന്നത്.. അവിടെ എന്ത് ആയിരിക്കും സംഭവിക്കുക എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ട് വളരെ വേഗത്തിൽ ആയിരുന്നു ..
    അതിൻ്റെ എല്ലാം അപ്പുറം അവളെ കുഞ്ഞ് നാളിൽ തന്നെ ഒരുപാട് വട്ടം എടുത്ത് ലാളിച്ച് നടന്ന ആ പാവത്തിന് കൊടുത്ത് സമ്മാനവും എനിക്ക് അങ്ങ് ഇഷ്ടമായിരുന്നു.അത് അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി?.പാവം അദേഹം എന്നിട്ടും അവളെ വഴക്ക് പറയാൻ സമ്മതിക്കാതെ ഇരുന്നത് ഒക്കെ വായിച്ചപ്പോൾ ശേരിക്ക് സങ്കടം ആയിരുന്നു..?
    അങ്ങനെ വായിച്ച് വന്നപ്പോ ആദി അവൾക്ക് എന്തേലും പണി കൊടുക്കും എന്ന് വിചാരിച്ച് അങ്ങനെ ഒന്നും ഇല്ലാതെ അത് വെറുമൊരു സീൻ ആയി മാത്രം മാറും എന്ന് പ്രതീ്ഷിച്ച് വന്നപ്പോ തന്നെ പോട്ടിയില്ലെ ഒരെണ്ണം??..
    ഒന്നല്ല രണ്ടെണ്ണം..
    പാവം ഒന്നും അറിയാതെ ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്.. എല്ലാവരും അവളുടെ ചോൾപഠിയിൽ ആണെന്ന് ഒരു അഹങ്കാരം ഉണ്ടായിരുന്നു ആ മുഖത്ത് അത് എല്ലാം മാറി നല്ല ആപ്പിൾ പരുവം ആക്കി കൊടുത്തിട്ടുണ്ട് നമ്മുടെ ആള്.. എനിക്ക് ഏറ്റവും ഇഷ്ടമായ സീനുകളിൽ ഒരെണ്ണം ഇതായിരുന്നു..?.മാത്രമല്ല എല്ലാം കഴിഞ്ഞ് പോവുമ്പോൾ ഒരു ചെറിയ സംഭവം പറയുല്ലെ..

    “അപ്പോ നമോ വാകാം..”?

    അത് തന്നെ ഏത്ര പ്രാവശ്യം എടുത്ത് വായിച്ചെന്ന തന്നെ എനിക്ക് അറിയില്ല എൻ്റെ ഹർഷാപ്‌പി.. ഊഫ് ഇജ്ജത്തി സാധനം ആയിരുന്നു അത്..??

    പിന്നെ പറയാൻ ഉള്ളത് നമുടെ ആമി ആദിയും തമ്മിൽ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കുന്ന സീൻ..?.ഒരു കാര്യം എന്തായാലും ഉറപ്പായി..ആമി എന്ത് കഠാര കൊണ്ട് നടന്നു എന്ന് പറഞ്ഞാലും അവൾക്ക് ആധിയേ ഒന്ന് വേദനിപ്പിക്കാൻ പോലും കഴിയില്ല..കാരണം മുഖം കാണാതെ പോലും അവൾക്ക് പരിചയ ഭാഗം തോന്നി.അവളുടെ ശാരീരിക മാറ്റം പോലും ആധിയിലേക്ക് അലിഞ്ഞ് ചേരാൻ തോന്നുന്നു വിധത്തിൽ തന്നെ ആയിരുന്നു.. അവർ തമ്മിൽ കാണുന്ന ഒരു സീൻ ഞാൻ ഒരുപാട് നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ്.. കതിന പൊട്ടിയപ്പോൾ ആമി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പെട്ടെന്ന് അവർ തമ്മിൽ കാണും എന്ന് പ്രതീക്ഷിച്ചു..പക്ഷേ ആദിയും അങ്ങോട്ടേക്ക് നോക്കും എന്ന് പ്രതീക്ഷിചില്ല.. എന്തായാലും ആ ഒരു സീൻ
    ഇനി ഉണ്ടാവുന്നത് കാത്തിരിക്കുന്നു??

    പിന്നെ പറയാൻ ഉള്ളത് ആദി ആദ്യം മാർക്ക് ചെയ്ത ആ റേഷൻ കടയിലെ മുതലാളിയെ പിടിച്ച് അനുഭവിപ്പിക്കുന്ന സീൻ..സത്യത്തിൽ ആദി ആ കുട്ടികളെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്നിട്ട് ചെറുതായിട്ട് ഒന്ന് പേടിച്ചു പോയിരുന്നു.. അങ്ങേർക്ക് കൊടുക്കാൻ അതിലും നല്ല ഒരു സംഭവം ഇല്ലായിരുന്നു.. ഇനി ഒരിക്കലും ആരെയും പറ്റിച്ച് ജീവിക്കാൻ തോന്നാത്ത തരത്തിലുള്ള ഒരു പണി ആയിരുന്നു അവന് കൊടുത്തത്.. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ മുതലേ പ്രതീക്ഷിച്ച സീൻ അതിലും മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്..??.അതേപോലെ തന്നെ അടുത്ത പണിയും കൊടുത്തത്.. പാവങ്ങൾക്ക് രണ്ടിന് പോവാം പോലും പറ്റാത്ത അവസ്ഥ.. ആലോചിച്ചിട്ട് പോലും എന്തോ പോലെ ആയിരുന്നു.. പിന്നെ ആദി ശിവശൈലതെ ആളുകൾ ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് അത് ഒട്ടും കൂടി പോയില്ല എന്ന് മനസ്സിലായത്..

    ഇനി ആദ്യം പറഞ്ഞ സംഭവം തന്നെ.. ആദിക്ക് പാരുവിനേ പിരിയാൻ കഴിയില്ല എന്ന് നമ്മുടെ തെൻമോഴി അന്ന് തെളിയിച്ചതാണ് എങ്കിലും അവൻ അമ്പലത്തിൽ അവിചാരിതമായി പാറുവിനേ കാണുന്ന സീൻ?.അവളെ പെട്ടെന്ന് കണ്ടപ്പോൾ ആദി മാറി നിന്നതും..അവൻ്റെ സാമീപ്യം അവള് തിരിച്ചറിഞ്ഞതും ഒക്കെ ഒരുപാട് ഇഷമായ സീനുകളിൽ ഒന്നായിരുന്നു.അത് വായിച്ചതും പാറു അപ്പുവിനെ ഒന്ന് കണ്ടിരുന്നു എങ്കിൽ നന്നായേനെ എന്ന് വെറുതെ ഓർത്ത് പോയി.. കാരണം അവിടെ നിന്ന് പോലും അവള് കരയുകയായിരുന്നു..പിന്നെ അത്പോലെ കൃഷ്ണപരുന്ത് വരുന്ന സീൻ പണ്ട് മുതലേ ഇഷ്ടമായിരുന്നു.പാരുവിൻെറ കണ്ണുനീര് കണ്ടിട്ട് അവളുടെ കണ്ണൻ തന്നെ ആവും അത് കൊണ്ട് വന്നതും.അത് ഒരുപാട് ഇഷ്ടമായി..

    പിന്നെ അതേപോലെ ഈ ഭാഗത്ത് പാട്ടുകൾ വളരെ കുറവായിരുന്നു..പക്ഷേ ആകെ ഉള്ള ഒരേ ഒരു പാട്ട്??. ഒരു രക്ഷയും ഇല്ലായിരുന്നു.നിങൾ ഈ പാട്ടോകെ എവിടെന്ന് കണ്ടു പിടിച്ച് വരുന്നു എന്നാണ് എനിക്ക് മനസ്സിലാവാത്തത്?.

    “ചിന്ന൦ ചിരു കിളിയെ കണ്ണമാ..”?♥️
    ഒന്നും പറയാനില്ല ആ പാട്ട് മുഴുവൻ ഇരുന്നു കേട്ട് പോയി.അതിൻ്റെ കൂടെ ആ അമ്പലത്തിൻ്റെ മതിലിൻ്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന അപ്പുവും പാറുവും..അത് കൂടെ മനസ്സിൽ ഓർത്ത് ഇരുന്നു കേട്ടപ്പോ ഒരു വല്ലാത്ത ഫീൽ ആയിരുന്നു♥️..

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് പാറുൻ്റെ സ്വപ്നത്തില് ലക്ഷ്മി അമ്മ വന്ന സീൻ ആയിരുന്നു.. ഒരുപാട് നാൾ കഴിഞ്ഞിട്ട് ആയിരുന്നു ലക്ഷ്മി അമ്മയെ കാണുന്നത്.അത് ഒരുപാട് ഇഷ്ടമായി.സത്യത്തിൽ ഒരുപാട് മിസ്സ് ആയിരുന്നു ലക്ഷ്മി അമ്മയെ.കഴിഞ്ഞ പ്രാവശ്യം അപ്പുവിൻ്റെ സ്വപ്നത്തില് അപ്പുവിൻ്റെ സ്വപ്നത്തില് എന്തോ ആയിരുന്നു വന്നത്..അതിന് ശേഷം പിന്നെ ഇപ്പോഴാണ് കാണാൻ സാധിച്ചത്.. അപ്പോ അത് ഒരുപാട് ഇഷ്ടായി..മാത്രല്ല പാറുവിനു ഒരു ഉറപ്പ് കൂടെ കൊടുത്തിട്ട് അല്ലേ ലക്ഷ്മി അമ്മ പോയത്?അത് മതി..അതേപോലെ നമ്മുടെ ഭൃഗു ?.

    അപ്പോ ഈ ഭാഗം ഒരുപാട് ഇഷ്ടമായി.. അടുത്തത് വായിച്ച് കഴിഞ്ഞ് ഒരുമിച്ച് കമൻ്റ് ഇട്ടാൽ എനിക്ക് ഉഴപ്പാൻ തോന്നും അതാണ് ഇവിടെ ഇട്ടത്.പിന്നെ രജസ്വല എന്നത് എന്താ എന്ന് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു.അത് തമ്പുരാൻ ചേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്.. അപ്പോ അടുത്ത ഭാഗത്ത് കാണാം..

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ??♥️
    വിഷ്ണു

  14. ജിത്ത്

    ആദ്യ പേജ് മാത്രമാണ് വായിച്ചത്…
    ആദ്യമേ തന്നെ വലിയ ഇടവേളയില്ലാതെ അപരാജിതനെ ഇങ്ങോട്ട് തന്നതിന് നന്ദി പറഞ്ഞ് കഴിഞ്ഞ് വായിക്കാമെന്ന് തോന്നി…

    ഒരുപാടിഷ്ടം; സ്നേഹം, ആദരവ്❤️❤️

    1. ജിത്ത്

      അടുത്ത ഭാഗത്തിലേക്ക് പോകട്ടെ…
      ഹർഷാ, ഒരു ത്രില്ലർ സിനിമ പോലെ വാക്കുകൾ കൊണ്ട് മനസ്സിൽ കോറിയിട്ടിരിക്കുന്നു. ഗംഭീര സംഭവം തന്നെയാടോ താൻ….

  15. Uyyente ponne oru rakshayum illa

  16. എന്റെ അണ്ണാ ആ 37-ആം പേജിലെ hospital scene, പിന്നെ ആ ഉദ്യോഗസ്ഥർക്ക് കൊടുത്ത പണി ചിരിച്ച് ഒരു വഴിയായി.

  17. മഹാദേവന് നന്ദി ❤️
    _______________

    ഈ പാർട്ടും അടുത്ത പാർട്ടും കൂടി കൂടി ഒറ്റ കമന്റ്‌ ഇടാം എന്ന് കരുതിയ വായിച്ചു തുടങ്ങിയെ, പക്ഷെ വായിച്ചു തീർന്നപ്പോ മനസിലായി കമന്റ്‌ ഇടാതെ അടുത്തതിലേക്ക് പോകാൻ പറ്റില്ലാന്ന്, കാരണം ജെനുവിന് ആയിട്ട് പറയുവാണേൽ അപരാചിതനിൽ ഇതുവരെ ഇറങ്ങിയ പാർട്ടുകളിൽ എന്റെ ഏറ്റവും ഫേവറിറ്റ് പാർട്ട്‌ ഇതായിരുന്നു, അതിനുള്ള റീസൺ ഈ പാർട്ടിന്റെ മാത്രം ഗുണം അല്ല, നമ്മൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കണ്ടപ്പോ തോന്നിയ ആ ഫീൽ, ഓരോ പ്രീക്വെൽ കണ്ടു വന്നിട്ട് എല്ലാം കൂടി ചേരുന്ന ആ ഫീൽ ഇല്ലേ, എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഫീൽ, അതായിരുന്നു ഈ പാർട്ട്‌, അതിന്റെ മെയിൻ എലമെന്റ് പാറു തന്നെ ആയിരുന്നു, ഷോർട് ആയിട്ട് പറഞ്ഞാൽ അപ്പുവിനെ പാറു ഇത്രെയും കാലം ഇട്ടു അനുഭവിപ്പിച്ചതിനു അവൾ അനുഭവിക്കുന്ന കാര്യങ്ങൾ, ഓരോ പാസ്ററ് ഇൻസിഡന്റും എടുത്ത് എടുത്ത് കാണിച്ച പറയുന്നത്, ഒരുപാട് സന്തോഷം തോന്നി, അവൻ അനുഭവിച്ചത്ന് ഇവൾ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ, അതായിരുന്നു ഈ പാർട്ടിനോട് എനിക്ക് ഇത്രക്ക് ഇഷ്ട്ടം തോന്നാനും കാരണം.. ?❤️

    സത്യം പറഞ്ഞാൽ ഹർഷാപ്പി ഈ വരുന്ന പാർട്ടുകളിൽ ഒരുപാട് രഹസ്യങ്ങൾ ചുരുൾ അഴിയുമെന്നു പറഞ്ഞപ്പോ ഞാൻ കരുതി പാറുവിനു അപ്പുവായുള്ള ബന്ധം പിന്നെ അവൾക്ക് വേറെ ഏതോ സ്റ്റേറ്റിൽ ഉള്ള എന്തോ സംഭവം ആയിട്ട് ലിങ്ക് ഉണ്ടെന്നു പണ്ട് വായിച്ചതായി ഓർക്കുന്നുണ്ട്, അതുപോലെ ആദിയുടെ വേറെ പാസ്ററ്, അതൊക്കെ ആകും എന്നാണ് കരുതിയെ, പക്ഷെ ഇതിൽ പാർവതി അപ്പുവിനെ ശെരിക്കും തിരിച്ചറിയും, അവന്റെ ഇഷ്ട്ടം തിരിച്ചറിയും എന്നൊന്നും തീരെ പ്രതീക്ഷിച്ചില്ല, പ്രതേകിച്ചു ദേവുവിന്റെ വായിൽ നിന്നും തന്നെ, ശെരിക്കും ഷോക്ക് അയി പോയി, അതുപോലെ തന്നെ സന്തോഷാവും, ഇത്രക്ക് എൻജോയ് ചെയ്തു വായിച്ച പാർട്ട്‌ അപരാചിതനിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്.. ❤️?

    ചുടല കൂവളമരത്തെ നോക്കി പറയുന്ന സീൻ, അപ്പു ആ കുട്ടിയോട് ഡോകടർ ആകണ്ടേ എന്ന് ചോദിക്കുമ്പോ..

    “മോള് ഡോട്ടർ ആയാ, മോൾടെ അച്ഛ തിരിച്ചു വരോ മാമാ.”

    ഇതൊക്കെ, എന്തിനാടോ ഉവ്വേ എന്നെ ഇങ്ങനെ കരായിക്കണേ, ഒടുക്കത്തെ ഇമോഷണൽ സീൻസ് ആയിരുന്നു ഇത് രണ്ടും, സ്പീച്ലെസ്സ് ??

    // “പാര്‍വതി ശേഖറിന് ഏറ്റവും ഉത്തമനായ വരന്‍ ഇളയിടം കൊട്ടാരത്തിലെ രാജകുമാര൯ ശിവരഞ്ജന്‍ വര്‍മ്മ തന്നെയാണ് ,അല്ലാതെ അപ്പു അല്ല ,, അപ്പു ചണ്ഡാലന്‍ തന്നെയാണ് , കുടുംബമില്ലാത്തവന്‍ , ബന്ധുക്കളില്ലാത്തവന്‍ , തൊട്ട്കൂടാത്തവന്‍ പാറു പറഞ്ഞ പോലെ ഒരു വിധ ക്വാളിറ്റിയും കള്‍ച്ചറുമൊന്നുമില്ലാത്തവന്‍ ,,തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവന്‍,,പാര്‍വ്വതി ശങ്കര്‍ അല്ല പാര്‍വ്വതിശിവരഞ്ജ൯ തന്നെയാണ് ചേര്‍ച്ച.”

    “അങ്ങനെ, അങ്ങനെ പറയല്ലേ ദേവൂ.” //

    ഇത് വായിച്ചപ്പോ മനസിന്‌ കിട്ടിയ സുഖം ഒണ്ടല്ലോ, അതു പറഞ്ഞ് തരാൻ പറ്റില്ല ഹർഷാപ്പി, അതുപോലെ തന്നെ പാറുവും ദേവുവും തമ്മിൽ ഉള്ള 3 ഫോൺ സംഭാഷണവും അതുജ്വലം ആയിരുന്നു, എന്റെ പേർസണൽ പോയിന്റ് ഓഫ് വ്യൂവിൽ നിന്നും, കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ച സംഭവം ആണ് പാറു ആപ്പു അവളെ എന്തോരം സ്നേഹിച്ചിരുന്നു എന്ന് അറിയുന്ന ആ മൊമെന്റ് അതു ദേവീവിൽ നിന്നും തന്നെ, അതുപോലെ തന്നെ ശ്യാം കുട്ടൻ പാറുവിനോട് എന്തിനാ രഞ്ജനെ പ്രേമിക്കാൻ പോയെ എന്ന് കാറിൽ വെച്ച് ചോദിക്കുന്ന സീൻ ഒക്കെ, എന്റെ ഹർഷാപ്പി ഉമ്മ… ??❤️

    I just love to watch Paru suffer ???❤️

    പിന്നെ ഇഷാനിയെ തല്ലി പരുവം ആക്കിയ സീൻ, സത്യം പറഞ്ഞ ഞാൻ അപ്പു ആ തല്ലു മേടിച്ചിട്ട് ചിരിക്കുന്നത് കണ്ടപ്പോ കരുതിയത് നമ്മടെ മിസ്റ്റർ മരുമകൻ സിനിമയിൽ ദിലീപേട്ടൻ പുള്ളിടെ കാർ തകർത്തതിന് കാശു ചോദിക്കാൻ ചെല്ലുമ്പോ ശെരിയാക്കി തരില്ല എന്ന് രാജമല്ലിക പറയുമ്പോ പുള്ളി പോയി പുള്ളിയുടെ ജീപ്പിൽ കയറി ചിരിച് തൊഴുത്തോണ്ടു ജീപ്പ് നേരെ കൊണ്ടോയി അവര് ബെൻസിൽ ഇടിപ്പിക്കുന്ന സീൻ ഒണ്ട്, അതു തന്നെ അപ്പുവും കാണിക്കും എന്നാ കരുതിയെ, പക്ഷെ അപ്പു സത്യം പറഞ്ഞ അതിലും മുകളിൽ ഉള്ള പെർഫോമൻസ് ആണ് കാഴ്ച വെച്ചേ, രണ്ടു കവിളത്തും കൊടുത്തു, എന്നിട്ട് നല്ല പച്ച തെറിയും, ഹോ കോരി തരിച്ചു പോയി മോനെ, കിടു എന്ന് പറഞ്ഞ കി കിടു.. ?????

    എനിക്ക് ആകെ ഒരു നെഗറ്റീവ് അയി ആദ്യം തോന്നിയത് അപ്പു ചുടലയോട് മനസ്സിൽ പറയില്ലേ കനകാംബർ മൊതലാളീക്ക് വേണ്ടി ചിത ഒരുക്കാൻ എന്നിട്ട് കൊല്ലണ്ട വിട്ടപ്പോ, പക്ഷെ പുള്ളി ആരെയും കൊന്നിട്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോ കൊല്ലേണ്ട കാര്യം ഇല്ലല്ലോ എന്ന് മനസിലായി, അതിൽ കൂടുതൽ ടോറചർ കൊടുത്തല്ലോ, അതുകൊണ്ട് സീൻ ഇല്ല.. ?

    വേറെ എന്റെ ഫേവറിറ്റ് പാർട്ട്‌ എന്ന് പറഞ്ഞാൽ കനകാംബരനും പിന്നെ മറ്റേ 3 പേർക്കും കൊടുത്ത ശിക്ഷ ആണ്, ശിവശയാളംകാർ അനുഭവിച്ച അതെ ദുരിതം തന്നെ അവർക്കും കൊടുത്തു, അതു മ്യാരകം ആയിരുന്നു, പ്രതേകിച്ചു റെസിൻ വെച്ച് അടച്ചു കളഞ്ഞു സീൻ, എന്റെ പൊന്നു ടീമേ നമിച്ചു, ചിരിച് ചത്തു ????

    ഈ പാർട്ടിൽ പാറു കണ്ട സ്വപ്നത്തിനു വല്ല കണക്കും ഒണ്ടോ, ഹോ, ദേവർമഠം എന്ന് കേക്കുമ്പോ എനിക്ക് കുളിർ ആയിരുന്നു, അവള് അനുഭവിക്കുന്ന വേദന കാണാൻ, പണ്ട് ‘പാലിയത്’ അല്ലെങ്കിൽ ‘അന്ന് കോളേജിൽ’ എന്ന് തലക്കെട്ടു കാണുമ്പോൾ കലി ആയിരുന്നു രഞ്ജൻ തോൽവിയുടെയും പാറു പിശാശിന്റെയും പ്രണയ കൊണ കാണണമല്ലോ എന്ന് ഓർക്കുമ്പോ, ഇപ്പ മനസിന്‌ ഒരു സമാധാനം ഒണ്ട്, അപ്പു അവളുടെ മനസ്സിൽ കെടന്നു കത്തുമ്പോൾ, ഹായ് ഹായ്.. ???❤️?

    അമ്പലത്തിൽ വെച്ചുള്ള സംഭവവും എന്നെ ഞെട്ടിച്ചു, പാറു അവരെ കാണും എന്ന് വിചാരിച്ചില്ല, ഓക്കേ അതു നടന്നു പോട്ടെ, പക്ഷെ ശ്യാമും പാറുവും അവനെ കാണും എന്ന് എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പാറുവിന്റെ ഓട്ടം വായിച്ചിട്ട് നല്ല രസം ആയിരുന്ന്, ആ കൃഷ്ണപ്പരുന്തിന്റെ സീനും, ആ പാട്ടു സീനും, മനോഹരം ?❤️

    അമ്രപാലി ജസ്റ്റ്‌ മിസ്സ്‌ ആയല്ലേ, ശേ ഞാൻ കരുതി കാണുമെന്ന, കോപ്പ് കദന പൊട്ടിയപോ അപ്പു തിരിഞ്ഞു നോക്കാതെ ആമി മാത്രം നോക്കിയിരുന്നേൽ പൊളിച്ചേനെ..???

    ഈ പാർട്ടിലെ എന്റെ രണ്ടു ഫേവറിറ്റ് സംഭവങ്ങൾ ഞാൻ ആൾറെഡി പറഞ്ഞ് കഴിഞ്ഞു, ഒന്ന് പാറു അനുഭവിക്കുന്നത്, പിന്നെ അവർക്കു കൊടുത്ത ശിക്ഷ, മൂന്നാമത്തേത് ആയിരുന്നു പാറുവിന്റെ സ്വപ്നത്തിൽ ലക്ഷ്മി അമ്മ വന്നത്, അതൊരു വേറെ ലെവൽ സനം ആയിരുന്നു, പ്രതേകിച്ചു പാറു ലക്ഷ്മി അമ്മയോട് അപ്പുവിനെ നോക്കി കൈ ചൂണ്ടി അപ്പു എന്ന് പറയുന്ന സീനും പിന്നെ വീട്ടിലേക്ക് ക്ഷെണിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോ ആദിയുടെ പെണ്ണായി വരുമ്പോ നിലവിളക്ക് കൊണ്ട് ക്ഷേനിക്കാം എന്ന് പറയുന്ന സീനും, 3 ഫേവറിറ്റ് പോർഷൻസ് ഓഫ് ദിസ്‌ പാർട്ട്‌ ?????

    ശൂലനാഗിനി, കർണപിശാചിനി, ആ ത്രോബാക്ക് നന്നായിരുന്നു, ഞാൻ കർണപിശാചിനി കാണാൻ സ്സ്‌യ്‌ ആണെന്ന് ആദി പറഞ്ഞപ്പോ അപ്പൊ തന്നെ ഗൂഗിൾ എടുത്തു നോക്കി, പക്ഷെ പ്രതീക്ഷിച്ച സനം കിട്ടിയില്ല ദുഷ്ട്ട.. ??

    ചുരുക്കത്തിൽ പറഞ്ഞ ഈ പാർട്ട്‌ പാറു & ആദി ആയിരുന്നു, അതു തന്നെ ആണ് ഇത് എന്റെ ഫേവറിറ്റ് അപരാചിതൻ പാർട്ട്‌ ആക്കിയതും, പിന്നെ എനിക്ക് ഒരുപാട് സ്ഥാലത് ഡൗബ്റ്സ് ഉണ്ടായിരുന്നു, ഒന്ന് ചുടല ആദി ഉറങ്ങുന്ന സമയത്ത് അവന്റെ പാസ്റ്റിനെ പറ്റി പറയുന്ന സീൻ, അതിൽ ആദ്യം ലക്ഷ്മി അമ്മക്ക് ആദി ജനിച്ചത് വരെ പറഞ്ഞിട്ട് പെട്ടെന്ന് അടുത്ത ജന്മത്തേക്ക് പോയപ്പോ ഡൌട്ട് അടിച്ചു, അതു ഞാൻ ഒരാളോട് ചോദിച്ചപ്പോ ക്ലിയർ ആയി, അതു കഴിഞ്ഞപ്പോ അടുത്ത ഡൌട്ട് വന്നു ‘രജസ്വല’ എന്താണെന്ന്, അതു ബട്ട്‌ കംപ്ലീറ്റ് ആയിട്ട് മനസിലായില്ല, വിഷ്ണു തെണ്ടിയോട് ചോദിച്ചപ്പോൾ ‘വികാര വേഷമുള്ള ഒരു ഗുണം’ എന്ന് ഡിക്ഷ്ണറി നോക്കിയപ്പോ കണ്ടത് അയച്ചു, ബട്ട്‌ ഞാൻ ഗൂഗിൾ നോക്കിയപ്പോ വേറെ എന്തൊക്കെയോ ആണ് കണ്ടത്, ശെരിക്കും ആ സീൻ തുടർന്ന് വായിച്ചപ്പോ പാറു വികാരഭരിത ആകുന്നതു കണ്ടു അപ്പൊ അതു തന്നെ ആണോ, ആ എനിക്ക് അറിയില്ല, ആ വാക് മാത്രം മനസിലായില്ല, ഇങ്ങനത്തെ വാക്കുകൾ വരുമ്പോ അതിന്റെ സിമ്പിൾ വേർഡ്‌സ് ഒന്ന് ബ്രാക്കറ്റിൽ കൊടുക്കാൻ പറ്റുവോ ഹർഷാപ്പി, ഇത്തിരി കൂടി ഹെൽപ്ഫുൾ ആയിരിക്കും.. ?❤️

    ബാക്കി ഞാൻ എന്താ പറയേണ്ടേ ഹർഷാപ്പി, ഇനിയും ഒണ്ട് ഒരുപാട് പറയാൻ പക്ഷെ പറഞ്ഞാൽ തീരില്ല, അതുപോലെ അടുത്ത പാർട്ട്‌ വായിക്കാൻ ഒടുക്കത്തെ ആകാംഷയും, അതുകൊണ്ട് നിർത്തുവാ..❤️

    This was for me my favorite part of അപരാചിതൻ ever, thank you for that & see you on the other side, God bless you ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Devil With a Heart

      രാജസ്വല എന്ന് വെച്ചാൽ സ്ത്രീകൾക്ക് പീരിയഡ്സ് ആവുമ്പോ അവരെ പറയുന്നതാണ് എന്നാണ് എന്റെ അറിവ്

      1. അപ്പോ അതു തന്നെ, താങ്ക്സ് ബ്രോ ❤️

        1. Njan vayichekkanoo
          Marupadi pinne thraame.irupatthi moonone..

          Nianippa nattilaa..

    2. Good review ??

    3. Bro
      I couldn’t understand that conversation between chudala and lopa mudra about rebirth. Could you explain?

      1. Please read that portion
        At least 2 times with atmost concentration

        You will get

        1. Thank you for your reply. But I have tried earlier. Okay I am going to again

  18. 22-23 വായിച്ചു രണ്ടും സൂപ്പർ അടുത്ത പാർട്ട്‌ എന്നു വരും ബ്രോ

  19. super appu paruvine ambalathil vachu kanumbozhulla bagam aa song pranayathinte oru vadhana namukku nannayi feel cheyithutto harshappi

  20. Da harshaaa

    LOVE YOU❤️❤️❤️❤️

    2 partum nannaayirunnu. Shnkaran orupaadu karayichu. Ninakkengane ingane writingilude karayikkan pattu neda oowwe

    ❤️ ❤️ PARU ❤️ ❤️ aval ethandekke manassilakki thudangi. avale ingane
    Karayikkalleda

    ❤️ ❤️ Ini entaanu aaa vellattinadiyil
    Nadannathennariyaan ulla aakamsheyaaa

    ❤️ Eni enna adutta partu varunne
    Nee ishtamullappol ittolu

    Engilum aakamshayaaaa ennu varunnullthu

    Vegam tharaneda kutta
    LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️
    ? ? UMMMMMMMMAAAAAAAAAAAAAA ?????????????????????????❤️❤️❤️❤️?‍❤️‍?‍??‍❤️‍?‍??‍❤️‍?‍???

  21. Eepozha ee partuu thirunathu…..?????eniii ശൗരി മുതലാളി ,,,????

    ????????????????

    1. Adutha partu vayikkatey……

      1. Ayooo antey padamm avdey poyiiii….

        1. Vanuu…..

          1. നീ കളിക്കുവാണോ?

  22. പാറു ഇപ്പൊ ആകെ മാറി പോയല്ലോ….?.

    1. ബ്രോ.. ഒന്നും മനസിലാവുന്നില്ല. 16 കഴിഞ്ഞുള്ള പാർട്ട് ഇതാണോ.. കോപ്പ്

      1. 16 kazhinjal 17
        Pinne 18
        19
        20
        21
        22
        23

        Bro ippo 22 laanu comment ittirikkunnath

  23. Devil With a Heart

    “എടാ ,,,,ചന്തിരാ ,,,തെണ്ടി ,,,,,,,,,,,നീ വീട്ടി പോടാ ,,,,,,നായിന്റെ മോനേ ,,,,,,,,ഞാനും പോകാടാ ”

    എന്റമ്മോ ഈ ഒരൊറ്റ വരി വായിച്ച് ചിരിച്ച് ഊപ്പാട് വന്ന്??

    1. ????????????? [???????_????????]

      സത്യം..

      1. Devil With a Heart

        എത്ര നേരം ആ ഡയലോഗ് ഓർത്ത് ചിരിച്ചെന്ന അറിയാൻ പാടില്ല പ്രതീക്ഷിക്കാതെ കിട്ടിയ തട്ടുപൊളിപ്പൻ ഡയലോഗ് ആയിപ്പോയി?

Comments are closed.