അപരാജിതൻ 22 [Harshan] 9923

ശിവശൈലത്ത്

അവൻ ജീപ്പ് കൊണ്ട് ചെന്ന് നിർത്തിയപ്പോൾ പലരും അവനു സമീപത്തേക്കു ഓടിവന്നു.

അവനെവിടെ പോയി എന്നുള്ള ആകുലത അവരുടെ മുഖത്തിൽ പ്രകടമായിരുന്നു

ഒപ്പം അവനെ കണ്ടപ്പോൾ ഉള്ള ആശ്വാസവും.

അവൻ വേഗം വണ്ടിയിൽ നിന്നുമിറങ്ങി സ്‌കൂൾ ഷെഡിൽ വന്നു കയറി

എല്ലാ കുട്ടികളും കിടന്നുറങ്ങുകയായിരുന്നു.

അവരുടെ അച്ഛനമ്മമാർ അവരുടെ കൂടെ കണ്ണുകൾ പോലുമടക്കാതെ ഇരിക്കുകയായിരുന്നു

തനിക്കു അസുഖം വരുമ്പോ അച്ഛനും അമ്മയും ഇരിക്കുന്ന പോലെ

അവനന്നേരം അതൊക്കെയാണ് ഓർമ്മ വന്നത്

അവൻ അവിടെ നിന്നും ഇറങ്ങി

അവന്‍റെ വീടിന്‍റെ തിണ്ണയിൽ സ്വാമിഅയ്യയും വൈദ്യരയ്യയും ഒരു പായ വിരിച്ചതിന് മുകളിൽ ഇരിക്കുകയായിരുന്നു

അവൻ അങ്ങോട്ടേക്ക് ചെന്നു ആ തിണ്ണയിൽ ഇരുന്നു

അവനു ആ പാവങ്ങളുടെ ഇരുപ്പ് കണ്ടപ്പോൾ സത്യത്തിൽ ചങ്കു തകരുന്ന പോലെയാണ് തോന്നിയത്

അത്രക്കും ദയനീയമായിരുന്നു

കൂടുതൽ സ്വാമി മുത്തശനെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ അവനു മനസ് വന്നില്ല

“മുത്തശ്ശൻമാരെ ,,,,,,,,”

അവൻ വിളിക്കുന്നത് കേട്ട് ഇരുവരും അവനെ നോക്കി

“എനിക്ക് ജീവിതാനുഭവങ്ങൾ കുറവാ ,,, ന്നാലും ഞാൻ പറയുകയാ ,,,നിങ്ങടെ കൂടെ ശങ്കരൻ ഉണ്ട് ,, നിങ്ങൾക്ക് ഒന്നും വരാതെ നോക്കാൻ ആ ശങ്കരന് അറിയാം ,, പിന്നെ ,, രുദ്രനും രുദ്രതേജനും അവരൊക്കെ വരുമ്പോ വരട്ടെ ,,,ആരൊക്കെ വന്നാലും വന്നില്ലെങ്കിലും ,,,,,,,,ആ ശങ്കരൻ നിങ്ങടെ കൂടെയുണ്ടാകും ,,വെറും ശങ്കരനല്ല ,,,,,,,,,,,,,,ആദിയോഗിയായ അതെ ശങ്കരൻ ,,,,,,” അതുപറയുമ്പോൾ അവന്‍റെ മുഖത്ത് ഒരു വല്ലാത്ത തിളക്കമായിരുന്നു

അവൻ പറയുന്നത് കേട്ട് മറുവാക്കൊന്നും പറയാനായില്ലെങ്കിൽ കൂടിയും അവന്‍റെ വാക്കുകൾ അവരുടെ ഹൃദയത്തെ ഒരുപാട് ശക്തിപ്പെടുത്തുകയാണ് ചെയ്തത് ,,,,,,,,,,

അപ്പോളാണു ഉമാദത്തൻ അങ്ങോട്ടേക്ക് വന്നത്

അല്പം പരുങ്ങിയ അവസ്ഥയിലായിരുന്നു

“എന്താ ഉമാദത്താ ?”

വൈദ്യര് ചോദിച്ചു

“അല്ല ,,, എന്താ രാവിലെ കഴിക്കാൻ ,,ചെയ്യുക ,,നമ്മുടെ പക്കൽ ആ അരി മാത്രമേ ഉള്ളു ,,മറ്റു ധാന്യപൊടികൾ ഒന്നും തന്നെയില്ല ,,,,,,,കുഞ്ഞുങ്ങൾക്ക് എന്തേലും കൊടുക്കണ്ടേ ,,,,,,,,”ആശങ്കയോടെ അയാള്‍ ചോദിച്ചു

വൈദ്യരും സ്വാമി അയ്യയും യാതൊരു വഴിയും കാണാതെ എന്തുചെയ്യണമെന്നറിയാതെ  എന്നറിയാതെ പരസ്പരം നോക്കി

“മാമാ ,,, നമുക്കൊരു കാര്യം ചെയ്യാം ,, ഇന്ന് തത്കാലം നമുക്ക് വീടുകളിൽ പാചകമൊന്നും ചെയ്യണ്ട നമുക്കിവിടെ പുറത്തു പാചകം ചെയ്താലോ ,, രാവിലെ നമുക്ക്  എല്ലാർക്കും വേണ്ടിയുള്ള ഉപ്പ്മാവുണ്ടാക്കാം ,, അതിനു വേണ്ട റവയും സാമഗ്രിയുമൊക്കെ നമുക്ക്  പോയി വാങ്ങിവരാം ,,, എന്‍റെ അഭിപ്രായമാണ് … കാരണം എല്ലാരും ആ മോശം അരിയൊക്കെ കഴിച്ചു വയറുകേടാക്കി ഇരിക്കുകയല്ലേ ,, അതുകൊണ്ടു ഇന്നത്തേക്ക് വേണ്ട ഭക്ഷണം നമുക്കെല്ലാർക്കും കൂടെ ഈ പുറത്തു വലിയ അടുപ് കൂട്ടി ഉണ്ടാക്കുന്നതല്ലേ നല്ലത് ,,ഇവിടെയിപ്പോ ഇരുനൂറു മുന്നൂറു പേരുണ്ടാകും ,, ഇവിടെ അമ്മമാരും ചേച്ചിമാരും ഇല്ലേ ,,പിന്നെ ചേട്ടൻമാരും ,, അപ്പൊ സഹായിക്കാൻ ഉള്ള ആളുകളുമില്ലേ  ,,, ഇവിടെ വലിയ പാത്രങ്ങളുണ്ടാകുമോ ,,പാചകത്തിന്  ?

“പാത്രങ്ങളൊക്കെ ഇവിടെയുണ്ട് കുഞ്ഞേ  ” വൈദ്യർ മുത്തശ്ശൻ പറഞ്ഞു

“എന്ന നിങ്ങൾ എല്ലാം ഇങ്ങോട്ടേക്കെടുക്കാൻ നോക്കിക്കോ ,,ഞാനും ഉമാദത്തൻമാമനും കൂടെ കടയിൽ പോയി വേണ്ട സാധനങ്ങൾ വാങ്ങി വരാം ,,,,,,,,,എന്തേ ”

“അറിവഴകാ ,,,,,,,,” സ്വാമി അയ്യാ അവനെ വിളിച്ചു

“ഒരുപാടായി ഈ അടിമകൾക്കായി ചിലവഴിക്കുന്നു ,,ഈ കടമൊക്കെ എങ്ങനെ വീട്ടുമെന്ന് എനിക്കൊരു തീർച്ചയും ഇല്ല ” കൈകൾ കൂപ്പി സങ്കടത്തോടെ അദ്ദേഹം പറഞ്ഞു

“എന്താ മുത്തശ്ശ ഈ പറയുന്നതൊക്കെ  ,,ഇത് മഹാദേവന്‍റെ  ഭക്തർക്ക് വേണ്ടി എന്ത് ചെയ്താലും എനിക്കതിന്‍റെ

ഇരട്ടിക്കു ഇരട്ടിയായി മഹാദേവൻ തിരികെ തരില്ലേ ,,അതോണ്ട് കൂടുതൽ ഒന്നും ചിന്തിക്കേണ്ട ,,നമുക്ക്  ഇന്നത്തേക്കുള്ള വക തയ്യാറാക്കാം ,,വാ മാമ ” എന്ന് പറഞ്ഞു ആദി ഉമാദത്തനെയും ശംഭുവിനെയും കൂട്ടി ജീപ്പിൽ കയറി വേഗം വൈശാലിയിലെക്കു വിട്ടു

അവര്‍ വൈശാലിയിലെ ഒരു വലിയ പലചരക്കു സൂപ്പര്മാര്ക്കറ്റിലെത്തി , അവിടെ നിന്നും ഒരു ചാക്ക് വറുത്ത റവയും പപ്പടവും അഞ്ചു കുല ചെറുപഴവും ഒരു ചാക്ക് നല്ല ചെമ്പാവരിയും പഞ്ചസാരയും നിലക്കടല എണ്ണയും പരിപ്പ് പലവ്യഞ്ജനങ്ങളും വാങ്ങി

അപ്പുറത്തെ പച്ചക്കറി കടയിൽ നിന്നും അത്യാവശ്യം വേണ്ട പച്ചക്കറികളും വാങ്ങി അവർ തിരികെ പുറപ്പെട്ടു

അരമണിക്കൂർ കൊണ്ട് ശിവശൈലത്തെത്തിച്ചേർന്നു

അപ്പോളേക്കും ആദിയുടെ വീടിന്‍റെ മുന്നിലായി അടുപ്പുകൾ  കൂട്ടി പാത്രങ്ങൾ വെച്ചിരുന്നു

ബാലവർ അണ്ണൻ നല്ലൊരു പാചകക്കാരൻ കൂടെയാണ്

അണ്ണനെ കലവറയുടെ കാര്യങ്ങൾ ഏൽപ്പിച്ചു

സ്ത്രീകൾ ഒക്കെ കൂടെ പച്ചമുളകും ഇഞ്ചിയും അരിയാ൯ കൂടി

വലിയൊരു ഉരുളിയിൽ ഉപ്പുമാവുണ്ടാക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി

അപ്പുറത്തു പപ്പടം വറുക്കുവാനും

ആവശ്യത്തിന് പഴവും ഉണ്ട്

കുട്ടികൾക്കായി ഏത്തപ്പഴം കൊണ്ട് വന്നിരുന്നു

സുഖമില്ലാത്ത കുട്ടികൾക്ക് ഏത്തപ്പഴം പുഴുങ്ങി കൊടുക്കാനായി ശൈലജയെ ഏൽപ്പിച്ചു

ഒന്നര മണിക്കൂർ കൊണ്ട് നല്ല ആവി പറക്കുന്ന ഉപ്പുമാവ് തയ്യാറാക്കി

അന്ന് പശുവിൻ പാൽ പുറത്തക്കു കൊണ്ടുപോയില്ല

അവിടെ തന്നെ ചായയും ഉണ്ടാക്കി

ഗ്രാമത്തിലെ എല്ലാവരും അവിടെ കൂടി

കഴിക്കാനുള്ള പാത്രങ്ങൾ അവരവർ വീട്ടിൽ നിന്നും കൊണ്ട് വന്നിരുന്നു

എല്ലാര്ക്കും വേണ്ടുവോളം ഉപ്പുമാവും പഴവും പപ്പടവും വിളമ്പി കൂടെ ചായയും

സുഖമില്ലാത്ത കുട്ടികൾക്ക് പഴം പുഴുങ്ങിയതും

എല്ലാരും അതെല്ലാം  അവിടെയിവിടെ ഇരുന്നു കഴിക്കാൻ തുടങ്ങി

ആദി വൈദ്യരു മുത്തശ്ശനും സ്വാമി മുത്തശ്ശനും പാത്രത്തിൽ ഉപ്പുമാവ് പകർന്നു കൊണ്ടുവന്നു കൊടുത്തു.

പക്ഷെ അവൻ മാത്രം കഴിച്ചില്ല

“കുഞ്ഞെന്താ  കഴിക്കാത്തത് ?”

വൈദ്യരു മുത്തശ്ശൻ ചോദിച്ചു

 

“എനിക്ക് വേണ്ട മുത്തശ്ശാ ,,,നിങ്ങൾ ഉണ്ടാക്കിയത് ,, ഞാൻ എങ്ങനെയാ കഴിക്കുക ,, ഞാൻ ഒരു പരദേശിയല്ലേ ,,,അപ്പൊ കഴിക്കാൻ പാടില്ല ,,,എനിക്ക് വേണ്ട മുത്തശ്ശാ ”

അവനതു പറയുന്നത് കേട്ടപ്പോൾ ഇരുവരും വിഷമത്തോടെ പാത്രം താഴെ വെച്ചു

“ശംഭു അപ്പോളേക്കും ഒരു പാത്രത്തിൽ അവനുള്ള ഉപ്പുമാവ് കൊണ്ട് വന്നു

“ഇന്നാ ,,അപ്പുവേട്ട,,ഇത് കഴിക്ക് ” എന്ന് പറഞ്ഞു

“അത് കഴിക്കൂ ,,,,,,,,,,,,,” സ്വാമി മുത്തശ്ശൻ അവനോടു ഒരു കല്‍പ്പനാരൂപേണ ആവശ്യപ്പെട്ടു

അവൻ കഴിക്കണോ വേണ്ടയോ എന്ന് ആദ്യം ആലോചിച്ചു

“കുഞ്ഞത് കഴിച്ചാല് മാത്രമേ ഇത് ഞങ്ങളും കഴിക്കൂ ”

സ്വാമി മുത്തശ്ശൻ തന്നെയാണ് അതുപറഞ്ഞതും

പിന്നെ അവനൊന്നും നോക്കിയില്ല

അതെടുത്തു കഴിക്കാൻ ആരംഭിച്ചു

അതുകണ്ടു സന്തോഷത്തോടെ മറ്റുള്ളവരും

അവരുടെ കൂട്ടത്തിലേക്കു ഉമാദത്തനും ബാലവരും ശംഭുവും ശൈലജയും ശങ്കരനും ഒക്കെകൂടെ വന്നു

എല്ലാരും പ്രഭാതഭക്ഷണം , അതും രുചികരമായ ഭക്ഷണം വേണ്ടുവോളം കഴിച്ചു.

ഭക്ഷണം കഴിച്ചു കഴിഞ്ഞ ആദി തന്‍റെ മൊബൈൽ എടുത്തു.

റേഞ്ച് ഒട്ടുമില്ല

അവൻ ഇപ്പോൾ വരാമെന്നു പറഞ്ഞു കൊണ്ട് ജീപ്പിൽ കയറി ശിവശൈലത്തു നിന്നും മൊബൈലിൽ നെറ്റവർക്ക് കിട്ടുന്ന ഇടത്തേക്ക് യാത്ര തിരിച്ചു

ഒടുവിൽ നെറ്റവർക്ക് കിട്ടിയപ്പോൾ അവൻ മൊബൈലിൽ വിശ്വനാഥൻ സാറിനെ വിളിച്ചു

“എന്താ ആദി ?” അദ്ദേഹം ചോദിച്ചു

“സർ ,,ഞാൻ എന്‍റെ ലീവ് എക്സ്റ്റന്റ് ചെയ്യുകയാണ് ,, എനിക്ക് ചെയ്തു തീർക്കാൻ കുറച്ചധികം ജോലികൾ ഉണ്ട് ,, എത്ര നാൾ കൊണ്ട് തീരും എന്നെനിക്ക് പറയാൻ പറ്റില്ല ,,ചിലപ്പോ ഒരുമാസം , ചിലപ്പോ രണ്ടോ മൂന്നോ മാസം ,,ചിലപ്പോ ആറു മാസം ,,,അതൊന്നു പറയാനാണ് ഞാൻ ഇപ്പൊൾ വിളിച്ചത് ”

അദ്ദേഹം അല്പം നേരം ആലോചിച്ചു

“ആദി ,,,നിനക്കിത് എം ഡിയോട് നേരിട്ട് പറഞ്ഞു കൂടെ,, ഞാൻ നിന്നെ ഒരുപാട് ഫേവർ ചെയ്യുന്നു എന്നൊരു റൂമർ ഓഫീസിൽ ഇപ്പോ ആവശ്യത്തിനുണ്ട് ,, ഇപ്പോ ഇത്രയും നാളായി ലീവിലല്ലെ ,, ”

“അയ്യോ ,,സ൪ ,,,ഞാൻ എങ്ങനെയാ ,,,ഞാനിതുവരെ അങ്ങേരെ ഫോണിൽ വിളിച്ചിട്ടുകൂടെയില്ല ”

ആദി തന്‍റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി

“അതൊന്നുമില്ല ,,,,പക്ഷെ ഇനിയും ലീവ് നീട്ടണമെങ്കിൽ അത് എം ഡി കൂടെ അറിഞ്ഞുവേണം എന്ന് എനിക്ക് തോന്നുന്നു ,,പിന്നെ ചോദ്യങ്ങൾ ഒഴിവാക്കാൻ വേണ്ടി മാത്രം ,,”

അദ്ദേഹത്തിന്‍റെ നിർബന്ധത്തിനു വഴങ്ങി ആദി രാജശേഖരനെ വിളിക്കാം എന്ന് പറഞ്ഞു

അവൻ ഫോൺ വെച്ചു

അപ്പോളും അവനു നല്ലപോലെ മടിയായിരുന്നു

വിളിക്കണോ വേണ്ടയോ എന്നൊരു മനസോടെ

ഒരു പത്തു മിനിട്ടോളം അവൻ അങ്ങനെ ആലോചിച്ചു നിന്നു

എന്നിട്ടു ഫോണിൽ രാജശേഖരന്‍റെ നമ്പറിൽ വിളിച്ചു

ഫോൺ റിങ് ചെയ്യുന്നുണ്ട്

അവിടെ ഫോൺ അറ്റൻഡ് ചെയ്തു

“ഹലോ ,,,”

അവിടെനിന്നും മറുപടി ഇല്ല

“ഹലോ സർ ,,,ഞാൻ ആദിയാ”

അവിടെ നിന്നും ശ്വാസം എടുക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്

“ഹലോ ,,,,”അവന്‍ വീണ്ടും അഭിസംബോധന ചെയ്തു

“ഞാനാ അപ്പു ” മധുരനാദം അവന്‍റെ കാതിൽ മുഴങ്ങി ,,, പാർവതിയുടെ

അവനാകെ ഒരു നടുക്കം അനുഭവപ്പെട്ടു

രാജശേഖരന്‍റെ ഫോണിൽ അവളോട് ചൂടാകാനും സാധിക്കില്ലല്ലോ

“പപ്പ,,, കുളിക്ക്യാ അപ്പു ,,, എന്തേലും പറയാൻ ഉണ്ടായിരുന്നോ ?”

“അത് ,,,അത് ,,, ആ ,,,എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ,,അതാണ് ഇപ്പോൾ വിളിച്ചത് ”

“ആണോ,,,, ഇപ്പോ എന്താ ചെയ്യാ ,,, പത്തു മിനിറ്റു താമസം ഉണ്ടാകുമല്ലോ ,,പപ്പ വരാൻ ”

“ആരാ മോളെ ?”

റൂമിലേക്കു വന്ന മാലിനി ചോദിച്ചു

“അപ്പുവാ ,,,,,,,,,,,പപ്പയോടു എന്തോ അത്യാവശ്യം സംസാരിക്കാൻ വിളിച്ചതാ ”

മാലിനി അതുകേട്ടു അവളുടെ അരികിലേക്ക് വന്നു

ഫോൺ വാങ്ങി

“അപ്പു ,,,,,,,,,,,”

“ആ കൊച്ചമ്മേ ,,,, ”

“സുഖാണോ അപ്പു ”

“ഉവ്വ് ,,, എല്ലാം നന്നായി പോകുന്നു ,,എനിക്കൊന്നു സാറിനോട് സംസാരിക്കണമായിരുന്നു ”

“രാജേട്ടൻ കുളിക്ക്യാ ,,,”

“ഞാനെന്ന ഒരു പത്തു മിനിട്ടു കഴിഞ്ഞു വിളിക്കാം കൊച്ചമ്മേ ”

“ഹും ,,,,അത് മതി അപ്പു ”

“കൊച്ചമ്മക്ക് സുഖമല്ലേ ?”

“അതെ ,,,,”

“എന്നെ മറന്നൂല്ലേ ………………?”

ആദിയുടെ ആ ചോദ്യം ഒരു അസ്ത്രം കണക്കിന് മാലിനിയുടെ ഹൃദയത്തിലാണ് തറച്ചത്

“അപ്പു ,,,ഞാൻ ,,,,,,,,,”

“ഏയ് ,,,ഞാൻ വെറുതെ ചോദിച്ചതാ ,,,ഒരു തമാശക്ക് ,,, മുൻപ് എപ്പോളും വിളിക്കലുണ്ടായിരുന്ന കൊച്ചമ്മ ഇപ്പോ  അതൊക്കെ നന്നേ കുറഞ്ഞു ,,,,,,,,,,അതുകൊണ്ടു വെറുതെ ചോദിച്ചതാ ”

മാലിനിക്ക് എന്ത് പറയണം എന്ന് ഒരു നിശ്‌ചയവും ഇല്ലായിരുന്നു

അടുത്ത് പാർവതിയും നിൽക്കുന്നുണ്ട്

അവളാണെകിൽ എന്താണ് സംസാരിക്കുന്നത് എന്നറിയുവാനായി കാത് കൂർപ്പിച്ചു പിടിച്ചിരിക്കുകയാണ്

“അല്ല ,,ഇപ്പോ മറന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല  ,, ഞാൻ ആരുമില്ലാത്തവനായിരുന്നു ,,,അത് പണ്ട് ,എന്നാൽ ഇപ്പോ അങ്ങനെയൊന്നുമല്ല ,, അതുകൊണ്ടു കൊച്ചമ്മ വിളിച്ചാലും വിളിച്ചില്ലെങ്കിലും എന്നെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല ,,,”

അവനതു പറഞ്ഞപ്പോളേക്കും രാജശേഖരൻ പുറത്തേക്കിറങ്ങി

“ആരാ മാളു ?”

അതുകേട്ടു പാറു മറുപടി പറഞ്ഞു

“അപ്പുവാ പപ്പാ ,,എന്തോ അത്യവശ്യമായി സംസാരിക്കാൻ വിളിച്ചതാ ”

പെട്ടെന്നു മാലിനി തിരിഞ്ഞു

രാജശേഖരൻ വന്നു ഫോൺ വാങ്ങി

“ഹലോ ”

“ഗുഡ് മോണിങ് സർ ”

“ഗുഡ്മോണിങ് പറയു ആദി ”

മാന്യമായി അയാൾ അവനോടു സംസാരിച്ചു

അവൻ ലീവ് എക്സ്റ്റൻഷൻ വേണ്ട കാര്യം അയാളോട് സംസാരിച്ചു

“എത്ര നാളത്തേക്കാ വേണ്ടത് ?”

‘സർ ,,,കൃത്യമായി പറയാൻ പറ്റുന്ന ഒരു സിറ്റുവേഷനിലല്ല ,,,”

“ശരി ,,, എടുത്തോളൂ ,,, എത്രയാ വേണ്ടത് എന്ന് വെച്ചാൽ ”

“താങ്ക്യു സർ ,,,ഞാൻ വരും സർ ,,,വന്നിരിക്കും ,,ഒളിച്ചു പോകുകയൊന്നും ഇല്ല ”

“അങ്ങനെ ഞാൻ വല്ലതും പറഞ്ഞോ ?” അല്പം ഗൗരവത്തോടെ അയാൾ ചോദിച്ചു

“സർ ,,പറഞ്ഞില്ല ,, പക്ഷെ ഞാൻ അങ്ങോട്ട് പറഞ്ഞു എന്നെ ഉള്ളു ,,, ഉള്ളിൽ അങ്ങനെയൊരു തോന്നൽ ഉണ്ടാകാതിരിക്കാൻ മാത്രം ”

“എന്താ ഇത്ര അർജെന്റ് ആയ വർക്ക് ?”

“പേഴ്സണൽ ആണ് സർ ,,, ”

“ഓക്കേ ,,,,വെറുതെ ചോദിച്ചു എന്നെ ഉള്ളു ,,, നോ നീഡ് ടു എക്സ്പ്‌ളെയിൻ ”

“താങ്ക്യു സർ ,,,, ”

ആദി ഫോൺ വെച്ചു

അപ്പൊ ലീവ് ഒക്കെ ആയി

ഇനി ശിവശൈലത്തിനു വേണ്ടി കളത്തിൽ ഇറങ്ങണം ,,,

അവൻ മനസ്സിൽ ചോദിച്ചു കൊണ്ട് തിരികെ ശിവശൈലത്തേക്കു തിരിച്ചു

<<<<O>>>>>

Updated: August 21, 2021 — 8:54 pm

167 Comments

  1. ഹർഷാപ്പീ … പാറു ദേവികയെ വിളിച്ചിട്ട് അപ്പൂന് പാറുവിനെ ഇഷ്ടമായിരുന്നു എന്ന് വിവരിക്കുന്ന പാർട്ടും പേജും ഏതായിരുന്നു .കുറെ തപ്പി കാണുന്നില്ല ?.please ……

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤?

  3. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  4. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  5. അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുകയാ. എഴുതി തുടങ്ങിയോ

    1. Eey angere Delhi poyite eshuthan tudangu

  6. ഇതിന് ശേഷം ഏതേലും പാർട്ട്‌ വന്നിട്ടുണ്ടോ? Pls ആരേലും ഒന്ന് പറഞ്ഞു തരണേ

    1. രണ്ടു പാർട്ട്‌ വന്നിട്ടുണ്ടല്ലോ..

      പാർട്ട്‌ 23 2 എണ്ണം

  7. ഗീതേയൻ v നായക്

    Harshan സാർ… അണ്ണാ എന്നു വിളിച്ചോട്ടെ..? കഥ മുടങ്ങാതെ വായിക്കുന്നുണ്ട്.. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.. അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തും.. അണ്ണന്റെ അറിവ് എത്രത്തോളം വലുതാണെന്ന് കഥയിൽ കാണാനുണ്ട്… എല്ലാവിധ ആശംസകളും നേരുന്നു..

    1. Nama shivaaya
      ??????

  8. ആദിശങ്കരൻ അപ്പു

    . *ഒരു ബുക്ക് പോലും വായിക്കാത്ത എന്നെ ഒക്കെ ഒന്നര വർഷം ( 21 ഒന്ന് ബാഗം) നിങ്ങളെ പുറകെ നടത്തിച്ചു അല്ലേ കള്ളാ , ഇതു കഴിയല്ലേ തുടരണേ എന്ന് അതിയായി ആഗ്രഹിക്കുന്നു* ?❤️

    1. Angane theeroolla bro
      Ippo ithiri rest
      Athu kazhinju varum.emandan chapter

      1. Health mukhyam setta ath kashunje mathi baaki eshuth njngale ivdeoke indavum ne?

      2. ആദിശങ്കരൻ അപ്പു

        Harshappi ningal ee site ill story kond vannath thanne nallaa karyam aayi old site onn share cheyyan koode pattillayirunu…now innale thanne storye patti whatsapp ill ittappo thane ellarum link chothichu ningale fans nte ennam njan kuttum??… By the way eppozhaa harsha onn sweyam reveal cheyyunne enikk ningale onn kananam…ithrayum kastapett ningal Appuvine njangalkk thannillee thanks bro ?

        1. ഞാൻ ശരിക്കും ഉണ്ടെന്ന് തോന്നും പക്ഷേ ഞാനില്ല…
          കാരണം ഞാൻ അസ്തിത്വം ഇല്ലാത്തവൻ ആണ് ഭ്രുഗുവേ..

          എല്ലാം. ശിവമയം

          1. ആദിശങ്കരൻ അപ്പു

            Om Namah Shivaya ?

  9. ❤❤❤❤?????❤❤❤???❤❤??

  10. ❤️❤️❤️❤️❤️❤️❤️❤️

  11. ഇവിടെ ഉണ്ട് ട്ടോ മുടക്കമില്ലാതെ വായിക്കുന്നുമുണ്ട്. ഒന്നും പറയാൻ പറ്റുന്നില്ല എന്നു മാത്രം

    സ്നേഹത്തോടെ
    പൊതുവാൾ

    1. Njan vicharichu ningal.evideyo poymaranju ennu..pothuvaalji..

  12. ഹർഷാപ്പീ … ഇനി ആ മണിവത്തൂരിന്റെ last part തന്നൂടേ . മുമ്പ് പറഞ്ഞിരുന്നു നാട്ടിൽ എത്തീട്ട് മണിവത്തൂർ ഇടാം എന്ന് .please …?
    ❤️❤️❤️

  13. വിഷ്ണു ⚡

    ഹർഷാപ്പി..

    ഈ ഭാഗവും വായിച്ചു.. സത്യം പറഞാൽ രാഹുൽ എന്നോട് പറഞ്ഞിരുന്നു ഈ ഭാഗം മുഴുവൻ ആദിയും പാറും ആണെന്ന്.. ?അവരുടെ ഉള്ള ബന്ധം ഇനി എന്താവുമെന്ന് ഒരു ഊഹവും ഇതേവരെ കിട്ടിയില്ല.. എങ്കിലും പാറു ആദിയെ തിരിച്ചറിഞ്ഞ് വിട്ടുപോയ പ്രണയം ഓർത്ത് സങ്കടപ്പെട്ടു ഇരിക്കുന്നത് ഓക്കേ വായിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു രസാണ്..?
    ആദി അവൻ്റെ മനസ്സിൽ നിന്നും പാറുനെ ഒഴിവാക്കി എന്ന് പലവട്ടം പറഞ്ഞാലും അത് അങ്ങനെ ഒന്നും പോവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സീൻ ഈ ഭാഗത്തും ഉണ്ടായിരുന്നു..അത് വഴിയേ പറയാം..

    ആദ്യം പറയാൻ ഉള്ളത് നമ്മുടെ പാറുവിൻ്റെ കാര്യം തന്നെയാണ്.. ഈ ഭാഗത്ത് പാറു ആദ്യം പറയുന്നത് ഒക്കെ വായിക്കുമ്പോൾ അവളുടെ ദുഃഖം ഒക്കെ കേട്ട് അവളുടെ കൂടെ നിക്കണോ..? അതോ പണ്ട് ആദിയായ അപ്പുവിനെ കഷ്ടപ്പെടുത്തിയ കാര്യം ഒക്കെ മനസ്സിൽ വച്ച് അപ്പുവിൻ്റെ ഒപ്പം നിക്കണോ എന്ന് ഒന്നും അറിയില്ല..
    എങ്കിലും മനസ്സിൽ പാറു കുറച്ച് കൂടെ ഒക്കെ ആധിയെ തേടി നടക്കട്ടെ എന്ന് തന്നെ അങ്ങ് ഉറപ്പിച്ചു.. അവസാനം ആദി പാറുവിനു ഉള്ളളത് തന്നെയാണ് എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.?

    എനിക്ക് പാറു വിനെ എത്രത്തോളം ഇഷ്ടമില്ല എന്ന് പറഞ്ഞാലും അവള് കരയുന്ന സീൻ മാത്രം കണ്ടില്ല എന്ന് വച്ച് ഇരുന്നു വായിക്കാൻ പറ്റുന്നില്ലയിരുന്നു.. കാരണം അന്നത്തെ പാറു എന്ത് കാരണം കൊണ്ടാണ് അപ്പുവിനെ അത്ര കണ്ട് വേദനിപ്പിച്ചത് എന്ന് അവൾക് തന്നെ ഓർമയില്ലലോ അപ്പോ പിന്നെ ഇപ്പൊ ഉള്ള പാറു അനുഭവിക്കുന്നത് ശെരിക്കും മറ്റാരോ അവളെ കൊണ്ട് ചെയ്യിച്ചതിൻ്റെ ഓക്കേ ഫലം ആണല്ലോ..അതൊക്കെ കൊണ്ട് പാരുവിൻ്റെ കാര്യം വായിക്കുമ്പോൾ അവളുടെ സങ്കടം കാണുമ്പോൾ ഉളിൽ ഒരു ചെറിയ വിഷമത്തോടെ അല്ലാതെ വായിക്കാനും പറ്റുന്നില്ല..?

    പിന്നെ പറയാനുള്ളത് മറ്റൊരു സംഭവം ആണ്. ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപെട്ട സീനുകളിൽ ഒരുപാട് മുന്നിൽ തന്നെ നിൽകുന്ന സീൻ..
    ഇഷാനിക നമ്മുടെ തക്കുടൂ..അവളെ ഈ ഭാഗത്ത് തുടക്കത്തിൽ തന്നെ വെറുത്തു പോയിരുന്നു.. അവരുടെ വണ്ടി പാലം കെടന്നു വരുന്നത് ശേഷം അപ്പുറത്ത് നിന്നും ഒരു പിക്ക്അപ്പ് വരുന്നത് കണ്ട് എന്ന് പറഞ്ഞ സീൻ വായിച്ചപ്പോൾ തന്നെ എനിക്ക് വരാനിരിക്കുന്ന ഒരു വെടികെട്ടിൻ്റെ സാമ്പിൾ ആയി തോന്നിയിരുന്നു..
    ആദി അവിടേക്ക് വന്നത് മുതൽ അവരുടെ അടുത്തേക്ക് കാര്യം പറയാൻ വന്ന സീൻ വരെ വായിച്ച് വന്നത്.. അവിടെ എന്ത് ആയിരിക്കും സംഭവിക്കുക എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ട് വളരെ വേഗത്തിൽ ആയിരുന്നു ..
    അതിൻ്റെ എല്ലാം അപ്പുറം അവളെ കുഞ്ഞ് നാളിൽ തന്നെ ഒരുപാട് വട്ടം എടുത്ത് ലാളിച്ച് നടന്ന ആ പാവത്തിന് കൊടുത്ത് സമ്മാനവും എനിക്ക് അങ്ങ് ഇഷ്ടമായിരുന്നു.അത് അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി?.പാവം അദേഹം എന്നിട്ടും അവളെ വഴക്ക് പറയാൻ സമ്മതിക്കാതെ ഇരുന്നത് ഒക്കെ വായിച്ചപ്പോൾ ശേരിക്ക് സങ്കടം ആയിരുന്നു..?
    അങ്ങനെ വായിച്ച് വന്നപ്പോ ആദി അവൾക്ക് എന്തേലും പണി കൊടുക്കും എന്ന് വിചാരിച്ച് അങ്ങനെ ഒന്നും ഇല്ലാതെ അത് വെറുമൊരു സീൻ ആയി മാത്രം മാറും എന്ന് പ്രതീ്ഷിച്ച് വന്നപ്പോ തന്നെ പോട്ടിയില്ലെ ഒരെണ്ണം??..
    ഒന്നല്ല രണ്ടെണ്ണം..
    പാവം ഒന്നും അറിയാതെ ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്.. എല്ലാവരും അവളുടെ ചോൾപഠിയിൽ ആണെന്ന് ഒരു അഹങ്കാരം ഉണ്ടായിരുന്നു ആ മുഖത്ത് അത് എല്ലാം മാറി നല്ല ആപ്പിൾ പരുവം ആക്കി കൊടുത്തിട്ടുണ്ട് നമ്മുടെ ആള്.. എനിക്ക് ഏറ്റവും ഇഷ്ടമായ സീനുകളിൽ ഒരെണ്ണം ഇതായിരുന്നു..?.മാത്രമല്ല എല്ലാം കഴിഞ്ഞ് പോവുമ്പോൾ ഒരു ചെറിയ സംഭവം പറയുല്ലെ..

    “അപ്പോ നമോ വാകാം..”?

    അത് തന്നെ ഏത്ര പ്രാവശ്യം എടുത്ത് വായിച്ചെന്ന തന്നെ എനിക്ക് അറിയില്ല എൻ്റെ ഹർഷാപ്‌പി.. ഊഫ് ഇജ്ജത്തി സാധനം ആയിരുന്നു അത്..??

    പിന്നെ പറയാൻ ഉള്ളത് നമുടെ ആമി ആദിയും തമ്മിൽ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കുന്ന സീൻ..?.ഒരു കാര്യം എന്തായാലും ഉറപ്പായി..ആമി എന്ത് കഠാര കൊണ്ട് നടന്നു എന്ന് പറഞ്ഞാലും അവൾക്ക് ആധിയേ ഒന്ന് വേദനിപ്പിക്കാൻ പോലും കഴിയില്ല..കാരണം മുഖം കാണാതെ പോലും അവൾക്ക് പരിചയ ഭാഗം തോന്നി.അവളുടെ ശാരീരിക മാറ്റം പോലും ആധിയിലേക്ക് അലിഞ്ഞ് ചേരാൻ തോന്നുന്നു വിധത്തിൽ തന്നെ ആയിരുന്നു.. അവർ തമ്മിൽ കാണുന്ന ഒരു സീൻ ഞാൻ ഒരുപാട് നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ്.. കതിന പൊട്ടിയപ്പോൾ ആമി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പെട്ടെന്ന് അവർ തമ്മിൽ കാണും എന്ന് പ്രതീക്ഷിച്ചു..പക്ഷേ ആദിയും അങ്ങോട്ടേക്ക് നോക്കും എന്ന് പ്രതീക്ഷിചില്ല.. എന്തായാലും ആ ഒരു സീൻ
    ഇനി ഉണ്ടാവുന്നത് കാത്തിരിക്കുന്നു??

    പിന്നെ പറയാൻ ഉള്ളത് ആദി ആദ്യം മാർക്ക് ചെയ്ത ആ റേഷൻ കടയിലെ മുതലാളിയെ പിടിച്ച് അനുഭവിപ്പിക്കുന്ന സീൻ..സത്യത്തിൽ ആദി ആ കുട്ടികളെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്നിട്ട് ചെറുതായിട്ട് ഒന്ന് പേടിച്ചു പോയിരുന്നു.. അങ്ങേർക്ക് കൊടുക്കാൻ അതിലും നല്ല ഒരു സംഭവം ഇല്ലായിരുന്നു.. ഇനി ഒരിക്കലും ആരെയും പറ്റിച്ച് ജീവിക്കാൻ തോന്നാത്ത തരത്തിലുള്ള ഒരു പണി ആയിരുന്നു അവന് കൊടുത്തത്.. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ മുതലേ പ്രതീക്ഷിച്ച സീൻ അതിലും മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്..??.അതേപോലെ തന്നെ അടുത്ത പണിയും കൊടുത്തത്.. പാവങ്ങൾക്ക് രണ്ടിന് പോവാം പോലും പറ്റാത്ത അവസ്ഥ.. ആലോചിച്ചിട്ട് പോലും എന്തോ പോലെ ആയിരുന്നു.. പിന്നെ ആദി ശിവശൈലതെ ആളുകൾ ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് അത് ഒട്ടും കൂടി പോയില്ല എന്ന് മനസ്സിലായത്..

    ഇനി ആദ്യം പറഞ്ഞ സംഭവം തന്നെ.. ആദിക്ക് പാരുവിനേ പിരിയാൻ കഴിയില്ല എന്ന് നമ്മുടെ തെൻമോഴി അന്ന് തെളിയിച്ചതാണ് എങ്കിലും അവൻ അമ്പലത്തിൽ അവിചാരിതമായി പാറുവിനേ കാണുന്ന സീൻ?.അവളെ പെട്ടെന്ന് കണ്ടപ്പോൾ ആദി മാറി നിന്നതും..അവൻ്റെ സാമീപ്യം അവള് തിരിച്ചറിഞ്ഞതും ഒക്കെ ഒരുപാട് ഇഷമായ സീനുകളിൽ ഒന്നായിരുന്നു.അത് വായിച്ചതും പാറു അപ്പുവിനെ ഒന്ന് കണ്ടിരുന്നു എങ്കിൽ നന്നായേനെ എന്ന് വെറുതെ ഓർത്ത് പോയി.. കാരണം അവിടെ നിന്ന് പോലും അവള് കരയുകയായിരുന്നു..പിന്നെ അത്പോലെ കൃഷ്ണപരുന്ത് വരുന്ന സീൻ പണ്ട് മുതലേ ഇഷ്ടമായിരുന്നു.പാരുവിൻെറ കണ്ണുനീര് കണ്ടിട്ട് അവളുടെ കണ്ണൻ തന്നെ ആവും അത് കൊണ്ട് വന്നതും.അത് ഒരുപാട് ഇഷ്ടമായി..

    പിന്നെ അതേപോലെ ഈ ഭാഗത്ത് പാട്ടുകൾ വളരെ കുറവായിരുന്നു..പക്ഷേ ആകെ ഉള്ള ഒരേ ഒരു പാട്ട്??. ഒരു രക്ഷയും ഇല്ലായിരുന്നു.നിങൾ ഈ പാട്ടോകെ എവിടെന്ന് കണ്ടു പിടിച്ച് വരുന്നു എന്നാണ് എനിക്ക് മനസ്സിലാവാത്തത്?.

    “ചിന്ന൦ ചിരു കിളിയെ കണ്ണമാ..”?♥️
    ഒന്നും പറയാനില്ല ആ പാട്ട് മുഴുവൻ ഇരുന്നു കേട്ട് പോയി.അതിൻ്റെ കൂടെ ആ അമ്പലത്തിൻ്റെ മതിലിൻ്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന അപ്പുവും പാറുവും..അത് കൂടെ മനസ്സിൽ ഓർത്ത് ഇരുന്നു കേട്ടപ്പോ ഒരു വല്ലാത്ത ഫീൽ ആയിരുന്നു♥️..

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് പാറുൻ്റെ സ്വപ്നത്തില് ലക്ഷ്മി അമ്മ വന്ന സീൻ ആയിരുന്നു.. ഒരുപാട് നാൾ കഴിഞ്ഞിട്ട് ആയിരുന്നു ലക്ഷ്മി അമ്മയെ കാണുന്നത്.അത് ഒരുപാട് ഇഷ്ടമായി.സത്യത്തിൽ ഒരുപാട് മിസ്സ് ആയിരുന്നു ലക്ഷ്മി അമ്മയെ.കഴിഞ്ഞ പ്രാവശ്യം അപ്പുവിൻ്റെ സ്വപ്നത്തില് അപ്പുവിൻ്റെ സ്വപ്നത്തില് എന്തോ ആയിരുന്നു വന്നത്..അതിന് ശേഷം പിന്നെ ഇപ്പോഴാണ് കാണാൻ സാധിച്ചത്.. അപ്പോ അത് ഒരുപാട് ഇഷ്ടായി..മാത്രല്ല പാറുവിനു ഒരു ഉറപ്പ് കൂടെ കൊടുത്തിട്ട് അല്ലേ ലക്ഷ്മി അമ്മ പോയത്?അത് മതി..അതേപോലെ നമ്മുടെ ഭൃഗു ?.

    അപ്പോ ഈ ഭാഗം ഒരുപാട് ഇഷ്ടമായി.. അടുത്തത് വായിച്ച് കഴിഞ്ഞ് ഒരുമിച്ച് കമൻ്റ് ഇട്ടാൽ എനിക്ക് ഉഴപ്പാൻ തോന്നും അതാണ് ഇവിടെ ഇട്ടത്.പിന്നെ രജസ്വല എന്നത് എന്താ എന്ന് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു.അത് തമ്പുരാൻ ചേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്.. അപ്പോ അടുത്ത ഭാഗത്ത് കാണാം..

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ??♥️
    വിഷ്ണു

  14. ജിത്ത്

    ആദ്യ പേജ് മാത്രമാണ് വായിച്ചത്…
    ആദ്യമേ തന്നെ വലിയ ഇടവേളയില്ലാതെ അപരാജിതനെ ഇങ്ങോട്ട് തന്നതിന് നന്ദി പറഞ്ഞ് കഴിഞ്ഞ് വായിക്കാമെന്ന് തോന്നി…

    ഒരുപാടിഷ്ടം; സ്നേഹം, ആദരവ്❤️❤️

    1. ജിത്ത്

      അടുത്ത ഭാഗത്തിലേക്ക് പോകട്ടെ…
      ഹർഷാ, ഒരു ത്രില്ലർ സിനിമ പോലെ വാക്കുകൾ കൊണ്ട് മനസ്സിൽ കോറിയിട്ടിരിക്കുന്നു. ഗംഭീര സംഭവം തന്നെയാടോ താൻ….

  15. Uyyente ponne oru rakshayum illa

  16. എന്റെ അണ്ണാ ആ 37-ആം പേജിലെ hospital scene, പിന്നെ ആ ഉദ്യോഗസ്ഥർക്ക് കൊടുത്ത പണി ചിരിച്ച് ഒരു വഴിയായി.

  17. മഹാദേവന് നന്ദി ❤️
    _______________

    ഈ പാർട്ടും അടുത്ത പാർട്ടും കൂടി കൂടി ഒറ്റ കമന്റ്‌ ഇടാം എന്ന് കരുതിയ വായിച്ചു തുടങ്ങിയെ, പക്ഷെ വായിച്ചു തീർന്നപ്പോ മനസിലായി കമന്റ്‌ ഇടാതെ അടുത്തതിലേക്ക് പോകാൻ പറ്റില്ലാന്ന്, കാരണം ജെനുവിന് ആയിട്ട് പറയുവാണേൽ അപരാചിതനിൽ ഇതുവരെ ഇറങ്ങിയ പാർട്ടുകളിൽ എന്റെ ഏറ്റവും ഫേവറിറ്റ് പാർട്ട്‌ ഇതായിരുന്നു, അതിനുള്ള റീസൺ ഈ പാർട്ടിന്റെ മാത്രം ഗുണം അല്ല, നമ്മൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കണ്ടപ്പോ തോന്നിയ ആ ഫീൽ, ഓരോ പ്രീക്വെൽ കണ്ടു വന്നിട്ട് എല്ലാം കൂടി ചേരുന്ന ആ ഫീൽ ഇല്ലേ, എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഫീൽ, അതായിരുന്നു ഈ പാർട്ട്‌, അതിന്റെ മെയിൻ എലമെന്റ് പാറു തന്നെ ആയിരുന്നു, ഷോർട് ആയിട്ട് പറഞ്ഞാൽ അപ്പുവിനെ പാറു ഇത്രെയും കാലം ഇട്ടു അനുഭവിപ്പിച്ചതിനു അവൾ അനുഭവിക്കുന്ന കാര്യങ്ങൾ, ഓരോ പാസ്ററ് ഇൻസിഡന്റും എടുത്ത് എടുത്ത് കാണിച്ച പറയുന്നത്, ഒരുപാട് സന്തോഷം തോന്നി, അവൻ അനുഭവിച്ചത്ന് ഇവൾ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ, അതായിരുന്നു ഈ പാർട്ടിനോട് എനിക്ക് ഇത്രക്ക് ഇഷ്ട്ടം തോന്നാനും കാരണം.. ?❤️

    സത്യം പറഞ്ഞാൽ ഹർഷാപ്പി ഈ വരുന്ന പാർട്ടുകളിൽ ഒരുപാട് രഹസ്യങ്ങൾ ചുരുൾ അഴിയുമെന്നു പറഞ്ഞപ്പോ ഞാൻ കരുതി പാറുവിനു അപ്പുവായുള്ള ബന്ധം പിന്നെ അവൾക്ക് വേറെ ഏതോ സ്റ്റേറ്റിൽ ഉള്ള എന്തോ സംഭവം ആയിട്ട് ലിങ്ക് ഉണ്ടെന്നു പണ്ട് വായിച്ചതായി ഓർക്കുന്നുണ്ട്, അതുപോലെ ആദിയുടെ വേറെ പാസ്ററ്, അതൊക്കെ ആകും എന്നാണ് കരുതിയെ, പക്ഷെ ഇതിൽ പാർവതി അപ്പുവിനെ ശെരിക്കും തിരിച്ചറിയും, അവന്റെ ഇഷ്ട്ടം തിരിച്ചറിയും എന്നൊന്നും തീരെ പ്രതീക്ഷിച്ചില്ല, പ്രതേകിച്ചു ദേവുവിന്റെ വായിൽ നിന്നും തന്നെ, ശെരിക്കും ഷോക്ക് അയി പോയി, അതുപോലെ തന്നെ സന്തോഷാവും, ഇത്രക്ക് എൻജോയ് ചെയ്തു വായിച്ച പാർട്ട്‌ അപരാചിതനിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്.. ❤️?

    ചുടല കൂവളമരത്തെ നോക്കി പറയുന്ന സീൻ, അപ്പു ആ കുട്ടിയോട് ഡോകടർ ആകണ്ടേ എന്ന് ചോദിക്കുമ്പോ..

    “മോള് ഡോട്ടർ ആയാ, മോൾടെ അച്ഛ തിരിച്ചു വരോ മാമാ.”

    ഇതൊക്കെ, എന്തിനാടോ ഉവ്വേ എന്നെ ഇങ്ങനെ കരായിക്കണേ, ഒടുക്കത്തെ ഇമോഷണൽ സീൻസ് ആയിരുന്നു ഇത് രണ്ടും, സ്പീച്ലെസ്സ് ??

    // “പാര്‍വതി ശേഖറിന് ഏറ്റവും ഉത്തമനായ വരന്‍ ഇളയിടം കൊട്ടാരത്തിലെ രാജകുമാര൯ ശിവരഞ്ജന്‍ വര്‍മ്മ തന്നെയാണ് ,അല്ലാതെ അപ്പു അല്ല ,, അപ്പു ചണ്ഡാലന്‍ തന്നെയാണ് , കുടുംബമില്ലാത്തവന്‍ , ബന്ധുക്കളില്ലാത്തവന്‍ , തൊട്ട്കൂടാത്തവന്‍ പാറു പറഞ്ഞ പോലെ ഒരു വിധ ക്വാളിറ്റിയും കള്‍ച്ചറുമൊന്നുമില്ലാത്തവന്‍ ,,തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവന്‍,,പാര്‍വ്വതി ശങ്കര്‍ അല്ല പാര്‍വ്വതിശിവരഞ്ജ൯ തന്നെയാണ് ചേര്‍ച്ച.”

    “അങ്ങനെ, അങ്ങനെ പറയല്ലേ ദേവൂ.” //

    ഇത് വായിച്ചപ്പോ മനസിന്‌ കിട്ടിയ സുഖം ഒണ്ടല്ലോ, അതു പറഞ്ഞ് തരാൻ പറ്റില്ല ഹർഷാപ്പി, അതുപോലെ തന്നെ പാറുവും ദേവുവും തമ്മിൽ ഉള്ള 3 ഫോൺ സംഭാഷണവും അതുജ്വലം ആയിരുന്നു, എന്റെ പേർസണൽ പോയിന്റ് ഓഫ് വ്യൂവിൽ നിന്നും, കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ച സംഭവം ആണ് പാറു ആപ്പു അവളെ എന്തോരം സ്നേഹിച്ചിരുന്നു എന്ന് അറിയുന്ന ആ മൊമെന്റ് അതു ദേവീവിൽ നിന്നും തന്നെ, അതുപോലെ തന്നെ ശ്യാം കുട്ടൻ പാറുവിനോട് എന്തിനാ രഞ്ജനെ പ്രേമിക്കാൻ പോയെ എന്ന് കാറിൽ വെച്ച് ചോദിക്കുന്ന സീൻ ഒക്കെ, എന്റെ ഹർഷാപ്പി ഉമ്മ… ??❤️

    I just love to watch Paru suffer ???❤️

    പിന്നെ ഇഷാനിയെ തല്ലി പരുവം ആക്കിയ സീൻ, സത്യം പറഞ്ഞ ഞാൻ അപ്പു ആ തല്ലു മേടിച്ചിട്ട് ചിരിക്കുന്നത് കണ്ടപ്പോ കരുതിയത് നമ്മടെ മിസ്റ്റർ മരുമകൻ സിനിമയിൽ ദിലീപേട്ടൻ പുള്ളിടെ കാർ തകർത്തതിന് കാശു ചോദിക്കാൻ ചെല്ലുമ്പോ ശെരിയാക്കി തരില്ല എന്ന് രാജമല്ലിക പറയുമ്പോ പുള്ളി പോയി പുള്ളിയുടെ ജീപ്പിൽ കയറി ചിരിച് തൊഴുത്തോണ്ടു ജീപ്പ് നേരെ കൊണ്ടോയി അവര് ബെൻസിൽ ഇടിപ്പിക്കുന്ന സീൻ ഒണ്ട്, അതു തന്നെ അപ്പുവും കാണിക്കും എന്നാ കരുതിയെ, പക്ഷെ അപ്പു സത്യം പറഞ്ഞ അതിലും മുകളിൽ ഉള്ള പെർഫോമൻസ് ആണ് കാഴ്ച വെച്ചേ, രണ്ടു കവിളത്തും കൊടുത്തു, എന്നിട്ട് നല്ല പച്ച തെറിയും, ഹോ കോരി തരിച്ചു പോയി മോനെ, കിടു എന്ന് പറഞ്ഞ കി കിടു.. ?????

    എനിക്ക് ആകെ ഒരു നെഗറ്റീവ് അയി ആദ്യം തോന്നിയത് അപ്പു ചുടലയോട് മനസ്സിൽ പറയില്ലേ കനകാംബർ മൊതലാളീക്ക് വേണ്ടി ചിത ഒരുക്കാൻ എന്നിട്ട് കൊല്ലണ്ട വിട്ടപ്പോ, പക്ഷെ പുള്ളി ആരെയും കൊന്നിട്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോ കൊല്ലേണ്ട കാര്യം ഇല്ലല്ലോ എന്ന് മനസിലായി, അതിൽ കൂടുതൽ ടോറചർ കൊടുത്തല്ലോ, അതുകൊണ്ട് സീൻ ഇല്ല.. ?

    വേറെ എന്റെ ഫേവറിറ്റ് പാർട്ട്‌ എന്ന് പറഞ്ഞാൽ കനകാംബരനും പിന്നെ മറ്റേ 3 പേർക്കും കൊടുത്ത ശിക്ഷ ആണ്, ശിവശയാളംകാർ അനുഭവിച്ച അതെ ദുരിതം തന്നെ അവർക്കും കൊടുത്തു, അതു മ്യാരകം ആയിരുന്നു, പ്രതേകിച്ചു റെസിൻ വെച്ച് അടച്ചു കളഞ്ഞു സീൻ, എന്റെ പൊന്നു ടീമേ നമിച്ചു, ചിരിച് ചത്തു ????

    ഈ പാർട്ടിൽ പാറു കണ്ട സ്വപ്നത്തിനു വല്ല കണക്കും ഒണ്ടോ, ഹോ, ദേവർമഠം എന്ന് കേക്കുമ്പോ എനിക്ക് കുളിർ ആയിരുന്നു, അവള് അനുഭവിക്കുന്ന വേദന കാണാൻ, പണ്ട് ‘പാലിയത്’ അല്ലെങ്കിൽ ‘അന്ന് കോളേജിൽ’ എന്ന് തലക്കെട്ടു കാണുമ്പോൾ കലി ആയിരുന്നു രഞ്ജൻ തോൽവിയുടെയും പാറു പിശാശിന്റെയും പ്രണയ കൊണ കാണണമല്ലോ എന്ന് ഓർക്കുമ്പോ, ഇപ്പ മനസിന്‌ ഒരു സമാധാനം ഒണ്ട്, അപ്പു അവളുടെ മനസ്സിൽ കെടന്നു കത്തുമ്പോൾ, ഹായ് ഹായ്.. ???❤️?

    അമ്പലത്തിൽ വെച്ചുള്ള സംഭവവും എന്നെ ഞെട്ടിച്ചു, പാറു അവരെ കാണും എന്ന് വിചാരിച്ചില്ല, ഓക്കേ അതു നടന്നു പോട്ടെ, പക്ഷെ ശ്യാമും പാറുവും അവനെ കാണും എന്ന് എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പാറുവിന്റെ ഓട്ടം വായിച്ചിട്ട് നല്ല രസം ആയിരുന്ന്, ആ കൃഷ്ണപ്പരുന്തിന്റെ സീനും, ആ പാട്ടു സീനും, മനോഹരം ?❤️

    അമ്രപാലി ജസ്റ്റ്‌ മിസ്സ്‌ ആയല്ലേ, ശേ ഞാൻ കരുതി കാണുമെന്ന, കോപ്പ് കദന പൊട്ടിയപോ അപ്പു തിരിഞ്ഞു നോക്കാതെ ആമി മാത്രം നോക്കിയിരുന്നേൽ പൊളിച്ചേനെ..???

    ഈ പാർട്ടിലെ എന്റെ രണ്ടു ഫേവറിറ്റ് സംഭവങ്ങൾ ഞാൻ ആൾറെഡി പറഞ്ഞ് കഴിഞ്ഞു, ഒന്ന് പാറു അനുഭവിക്കുന്നത്, പിന്നെ അവർക്കു കൊടുത്ത ശിക്ഷ, മൂന്നാമത്തേത് ആയിരുന്നു പാറുവിന്റെ സ്വപ്നത്തിൽ ലക്ഷ്മി അമ്മ വന്നത്, അതൊരു വേറെ ലെവൽ സനം ആയിരുന്നു, പ്രതേകിച്ചു പാറു ലക്ഷ്മി അമ്മയോട് അപ്പുവിനെ നോക്കി കൈ ചൂണ്ടി അപ്പു എന്ന് പറയുന്ന സീനും പിന്നെ വീട്ടിലേക്ക് ക്ഷെണിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോ ആദിയുടെ പെണ്ണായി വരുമ്പോ നിലവിളക്ക് കൊണ്ട് ക്ഷേനിക്കാം എന്ന് പറയുന്ന സീനും, 3 ഫേവറിറ്റ് പോർഷൻസ് ഓഫ് ദിസ്‌ പാർട്ട്‌ ?????

    ശൂലനാഗിനി, കർണപിശാചിനി, ആ ത്രോബാക്ക് നന്നായിരുന്നു, ഞാൻ കർണപിശാചിനി കാണാൻ സ്സ്‌യ്‌ ആണെന്ന് ആദി പറഞ്ഞപ്പോ അപ്പൊ തന്നെ ഗൂഗിൾ എടുത്തു നോക്കി, പക്ഷെ പ്രതീക്ഷിച്ച സനം കിട്ടിയില്ല ദുഷ്ട്ട.. ??

    ചുരുക്കത്തിൽ പറഞ്ഞ ഈ പാർട്ട്‌ പാറു & ആദി ആയിരുന്നു, അതു തന്നെ ആണ് ഇത് എന്റെ ഫേവറിറ്റ് അപരാചിതൻ പാർട്ട്‌ ആക്കിയതും, പിന്നെ എനിക്ക് ഒരുപാട് സ്ഥാലത് ഡൗബ്റ്സ് ഉണ്ടായിരുന്നു, ഒന്ന് ചുടല ആദി ഉറങ്ങുന്ന സമയത്ത് അവന്റെ പാസ്റ്റിനെ പറ്റി പറയുന്ന സീൻ, അതിൽ ആദ്യം ലക്ഷ്മി അമ്മക്ക് ആദി ജനിച്ചത് വരെ പറഞ്ഞിട്ട് പെട്ടെന്ന് അടുത്ത ജന്മത്തേക്ക് പോയപ്പോ ഡൌട്ട് അടിച്ചു, അതു ഞാൻ ഒരാളോട് ചോദിച്ചപ്പോ ക്ലിയർ ആയി, അതു കഴിഞ്ഞപ്പോ അടുത്ത ഡൌട്ട് വന്നു ‘രജസ്വല’ എന്താണെന്ന്, അതു ബട്ട്‌ കംപ്ലീറ്റ് ആയിട്ട് മനസിലായില്ല, വിഷ്ണു തെണ്ടിയോട് ചോദിച്ചപ്പോൾ ‘വികാര വേഷമുള്ള ഒരു ഗുണം’ എന്ന് ഡിക്ഷ്ണറി നോക്കിയപ്പോ കണ്ടത് അയച്ചു, ബട്ട്‌ ഞാൻ ഗൂഗിൾ നോക്കിയപ്പോ വേറെ എന്തൊക്കെയോ ആണ് കണ്ടത്, ശെരിക്കും ആ സീൻ തുടർന്ന് വായിച്ചപ്പോ പാറു വികാരഭരിത ആകുന്നതു കണ്ടു അപ്പൊ അതു തന്നെ ആണോ, ആ എനിക്ക് അറിയില്ല, ആ വാക് മാത്രം മനസിലായില്ല, ഇങ്ങനത്തെ വാക്കുകൾ വരുമ്പോ അതിന്റെ സിമ്പിൾ വേർഡ്‌സ് ഒന്ന് ബ്രാക്കറ്റിൽ കൊടുക്കാൻ പറ്റുവോ ഹർഷാപ്പി, ഇത്തിരി കൂടി ഹെൽപ്ഫുൾ ആയിരിക്കും.. ?❤️

    ബാക്കി ഞാൻ എന്താ പറയേണ്ടേ ഹർഷാപ്പി, ഇനിയും ഒണ്ട് ഒരുപാട് പറയാൻ പക്ഷെ പറഞ്ഞാൽ തീരില്ല, അതുപോലെ അടുത്ത പാർട്ട്‌ വായിക്കാൻ ഒടുക്കത്തെ ആകാംഷയും, അതുകൊണ്ട് നിർത്തുവാ..❤️

    This was for me my favorite part of അപരാചിതൻ ever, thank you for that & see you on the other side, God bless you ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Devil With a Heart

      രാജസ്വല എന്ന് വെച്ചാൽ സ്ത്രീകൾക്ക് പീരിയഡ്സ് ആവുമ്പോ അവരെ പറയുന്നതാണ് എന്നാണ് എന്റെ അറിവ്

      1. അപ്പോ അതു തന്നെ, താങ്ക്സ് ബ്രോ ❤️

        1. Njan vayichekkanoo
          Marupadi pinne thraame.irupatthi moonone..

          Nianippa nattilaa..

    2. Good review ??

    3. Bro
      I couldn’t understand that conversation between chudala and lopa mudra about rebirth. Could you explain?

      1. Please read that portion
        At least 2 times with atmost concentration

        You will get

        1. Thank you for your reply. But I have tried earlier. Okay I am going to again

  18. 22-23 വായിച്ചു രണ്ടും സൂപ്പർ അടുത്ത പാർട്ട്‌ എന്നു വരും ബ്രോ

  19. super appu paruvine ambalathil vachu kanumbozhulla bagam aa song pranayathinte oru vadhana namukku nannayi feel cheyithutto harshappi

  20. Da harshaaa

    LOVE YOU❤️❤️❤️❤️

    2 partum nannaayirunnu. Shnkaran orupaadu karayichu. Ninakkengane ingane writingilude karayikkan pattu neda oowwe

    ❤️ ❤️ PARU ❤️ ❤️ aval ethandekke manassilakki thudangi. avale ingane
    Karayikkalleda

    ❤️ ❤️ Ini entaanu aaa vellattinadiyil
    Nadannathennariyaan ulla aakamsheyaaa

    ❤️ Eni enna adutta partu varunne
    Nee ishtamullappol ittolu

    Engilum aakamshayaaaa ennu varunnullthu

    Vegam tharaneda kutta
    LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️
    ? ? UMMMMMMMMAAAAAAAAAAAAAA ?????????????????????????❤️❤️❤️❤️?‍❤️‍?‍??‍❤️‍?‍??‍❤️‍?‍???

  21. Eepozha ee partuu thirunathu…..?????eniii ശൗരി മുതലാളി ,,,????

    ????????????????

    1. Adutha partu vayikkatey……

      1. Ayooo antey padamm avdey poyiiii….

        1. Vanuu…..

          1. നീ കളിക്കുവാണോ?

  22. പാറു ഇപ്പൊ ആകെ മാറി പോയല്ലോ….?.

    1. ബ്രോ.. ഒന്നും മനസിലാവുന്നില്ല. 16 കഴിഞ്ഞുള്ള പാർട്ട് ഇതാണോ.. കോപ്പ്

      1. 16 kazhinjal 17
        Pinne 18
        19
        20
        21
        22
        23

        Bro ippo 22 laanu comment ittirikkunnath

  23. Devil With a Heart

    “എടാ ,,,,ചന്തിരാ ,,,തെണ്ടി ,,,,,,,,,,,നീ വീട്ടി പോടാ ,,,,,,നായിന്റെ മോനേ ,,,,,,,,ഞാനും പോകാടാ ”

    എന്റമ്മോ ഈ ഒരൊറ്റ വരി വായിച്ച് ചിരിച്ച് ഊപ്പാട് വന്ന്??

    1. ????????????? [???????_????????]

      സത്യം..

      1. Devil With a Heart

        എത്ര നേരം ആ ഡയലോഗ് ഓർത്ത് ചിരിച്ചെന്ന അറിയാൻ പാടില്ല പ്രതീക്ഷിക്കാതെ കിട്ടിയ തട്ടുപൊളിപ്പൻ ഡയലോഗ് ആയിപ്പോയി?

Comments are closed.