അപരാജിതൻ 22 [Harshan] 9923

പ്രജാപതി കൊട്ടാരത്തില്‍.

രാജമാതാവ് മഹാശ്വേതാ ദേവിയും കിരീടാവകാശി ശ്രീധർമ്മസേനനും മകൻ സൂര്യസേനനും സാമന്തൻമാരായ ദേവർമഠത്തിലെ സമരേന്ദ്ര ദേവപാലരുടെ മക്കളായ  രംഗനാഥനും രാമഭദ്രനും സുദർശനകുടുംബാങ്ങങ്ങളായ ചന്ദ്രമൗലിയും കൃഷ്ണദേവരായനും കൊട്ടാരം ഉപദേശ സമിതി അംഗങ്ങളും പുരോഹിതപ്രതിനിധികളും കൂടി ചേർന്ന ഒരു ചർച്ച സഭാമണ്ഡത്തിൽ ചേരുകയായിരുന്നു ,

വിഷയം സൂര്യസേനന്‍റെ കിരീടഅവരോഹണവും ആയി ബന്ധപെട്ട്

“അപ്പോൾ ,,നമുക്ക്  എന്നത്തേക്ക് തീയതി നിശ്ചയിക്കാം എന്നുള്ളതാണ് ഇന്നത്തെ ഈ ചർച്ചയുടെ ഉദ്ദേശ്യം ”

രാജാമാതാവ് പറഞ്ഞു

ഉപദേശക സമിതിയിലെ പ്രതിനിധി അതുകേട്ടു എഴുന്നേറ്റു

“ദേവമ്മ പറയുന്നത് വെച്ച് നോക്കുമ്പോൾ ജ്യോൽസ്യപ്രമുഖന്‍റെ അഭിപ്രായം ആണ് ആദ്യം അറിയേണ്ടത്, ആയതുകൊണ്ട് ജ്യോല്സ്യപ്രമുഖൻ സൂര്യസേനൻ തമ്പുരാന്‍റെ ജാതകവുമായി ഗണിച്ചു നോക്കി ഒരു ശുഭമുഹൂർത്തം അറിയിക്കുന്നതായിരിക്കും ഉചിതം ”

അതുകേട്ടു ജ്യോൽസ്യൻ എഴുന്നേറ്റു

കൈയിൽ സൂര്യസേനന്‍റെ ജാതകം ഉണ്ടായിരുന്നു , അത് നോക്കി കണക്കുകൾ കൂട്ടി

“ഇന്നേക്ക് ഇരുപത്തിയൊന്നാം നാൾ , അന്ന് പുണർതം നക്ഷത്രമാണ് , സൂര്യസേനൻ തമ്പുരാന്‍റെ പിറന്നാൾ ദിനം കൂടെയാണ് ,,അന്ന് അഭിജിത് മുഹൂർത്തത്തിൽ കിരീടം തമ്പുരാന്‍റെ ശിരസ്സിൽ ആരോഹണം ചെയ്യണം ,,മൂന്നു ദിവസം മുൻപേ തന്നെ ഹോമാദികൾ ആരംഭിക്കണം ,,  യഥാവിധി മറ്റു പൂജകൾ എല്ലാം ചെയ്തു നാരായണനെ തൃപ്തിപെടുത്തണം.നാരായണസാളഗ്രാമവിഗ്രഹം  കൊട്ടാരത്തിൽ നിന്നും ഗരുഡസ്വരൂപത്തിൽ എഴുന്നള്ളിച്ചു ശ്രീവത്സഭൂമിയിൽ അവിടത്തെ വൈകുണ്ഠനാരായണ ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യിക്കണം. പ്രദക്ഷിണം ചെയ്യിച്ചതിന് ശേഷം അവിടെ കുളത്തിൽ നാരായണനെ സ്നാനം ചെയ്യിക്കണം .അവിടെ നിവേദ്യം അർപ്പിക്കണം , ഉപചാരങ്ങൾ സമർപ്പിച്ചു കൊണ്ട് കന്യക ആ വിഗ്രഹം സ്വീകരിക്കണം ,അവിടെ നിന്നും കൈയ്യിലേന്തി വിഗ്രഹം തിരികെ കൊട്ടാരത്തിൽ പീഠത്തിൽ പ്രതിഷ്ഠിക്കണം ”

 

അദ്ദേഹം മറ്റുള്ളവരുടെ അഭിപ്രായത്തിനായി കാത്തു

“ഇത് ആചാരവിധികളിൽ ഒന്നാം ഘട്ടം , അതിനു മുൻപും ശേഷവും ശിവശൈലത്തെ ചണ്ഡാലസമൂഹവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഇല്ലേ ,,,അത് മറന്നോ ” പുരോഹിത ബ്രാഹ്മണരിൽ ഒരാൾ ചോദിച്ചു

“മറന്നതല്ല ,,, ദേവമ്മയ്ക്ക് ആ ചടങ്ങുകളിൽ താല്പര്യമില്ല ,,അതുകൊണ്ടാണ് ഞാൻ അത് പറയാതെ പോയത് ”

“എല്ലാരും ആശ്ചര്യത്തോടെ രാജാമാതാവിനെ നോക്കി

“‘അമ്മ ,,,എന്താ ഇത് ,, ആ ചടങ്ങല്ലേ ഏറ്റവും പ്രധാനം , ശൈവരുടെമേലെ നമ്മുടെ അധീശത്വം അരക്കിട്ടുറപ്പിക്കുന്ന ചടങ്ങല്ലേ അത് ,,, അതെങ്ങനെ അമ്മയ്ക്ക് വേണ്ട എന്ന് പറയാൻ സാധിക്കും ,, അത് നമ്മുടെ പൂർവ്വസൂരികൾ നിശ്‌ചയിച്ചുണ്ടാക്കിയ കർമ്മപദ്ധതി തന്നെയല്ലേ ,,, ” ശ്രീധർമ്മസേനൻ ചോദിച്ചു

 

“ശ്രീധർമ്മ,,,പണ്ട് അത് ചെയ്തിരുന്നു ,,പക്ഷെ ഇന്ന് നമുക്കെങ്ങനെ അത് ചെയ്യാൻ സാധിക്കും ,,, ഒരു ഹിംസ നടത്തി വേണോ  സൂര്യന്‍റെ ശിരസിൽ കിരീടം പ്രതിഷ്ടിക്കപെടാൻ ,,,,

ഇപ്പോൾ ശിവശൈലത്തെ ചണ്ഡാലസമൂഹത്തിന്‍റെ പ്രതിനിധി ഒരു വൃദ്ധനാണ്,, അയ്യനാര്‍ സ്വാമി

അന്നത്തെ ആചാരം മുഴുമിക്കാൻ പോലും അയാൾക്കാവില്ല ,, ആചാരത്തിന്‍റെ കാഠിന്യം കൊണ്ട് ഒരുപക്ഷെ ചടങ്ങുകള്‍ക്കിടയില്‍ പോലും  അയാൾ മരണമടഞ്ഞേക്കാം ,,,

 

വൈഷ്‌ണവ അനുയായികളായ പ്രജാപതി യുവരാജാവിന്‍റെ കിരീട ആരോഹണത്തിന്‍റെ സകല ചടങ്ങുകളും കഴിഞ്ഞാൽ പിന്നെ ആ പ്രതിനിധി നാരായണന്‍റെ പൂര്‍ണ്ണദാസനായി മാറുക മാത്രമല്ല ആ പ്രതിനിധിയുടെ  പ്രാണന്‍  നാരായണനുള്ള നിവേദ്യമാണ്. അന്നേ ദിവസം ആ പ്രതിനിധിയെ  വൈകുണ്ഡത്തിലെയ്ക്കു നാരായണന് ദാസ്യവേലചെയ്യുവാന്‍ അയയ്ക്കുന്നു എന്ന വിശ്വാസത്തില്‍ നരബലി അല്ലേ ചെയ്യേണ്ടത് ,,അതിനോടു ഈ കാലഘട്ടത്തില്‍ ഞാനൊരിക്കലും യോജിക്കില്ല

 

“അമ്മെ ,,  അമ്മക്ക് യോജിപ്പുണ്ടോ ഇല്ലയോ എന്നുള്ളതല്ല ,,, ആചാരങ്ങൾ ആചാരങ്ങളായി തന്നെ നിലനിർത്തണം , അതിൽ മാറ്റങ്ങൾ പാടില്ല ,, അത് നിലനിർത്തുക എന്നത് നമ്മുടെ കർത്തവ്യവും ബാധ്യതയുമാണ് ,,അതിനു ഉപദേശം തരണ്ടേ ചുമതല അമ്മയുടേതും ,, ആ ആചാരത്തിൽ ഒരു മാറ്റവുമില്ല ശിവശൈലത്തെ ചണ്ടാളർ അവർ അടിമത്വവും മരണവും അർഹിക്കുന്നവർ തന്നെയാണ് ,, അവർ മരണപ്പെടുന്നത് തന്നെയാണ് ശുഭമായ കാര്യം ,, ശൈവന്‍റെ രക്തം ഒഴുക്കി തന്നെവേണം നമ്മുടെ ചടങ്ങുകൾ പൂർണ്ണമാകുവാൻ ,,, “

 

“അരുത് ശ്രീധര്‍മ്മാ ,,,അതൊരിക്കലും സംഭവിക്കാന്‍ പാടില്ല ”

വേദനയോടെ അവര്‍ മകനായ ശ്രീധര്‍മ്മനോട് പറഞ്ഞു

 

“അമ്മയുടെ ഉത്തരവാദിത്വം ഉപദേശമാണ് , തീരുമാനങ്ങള്‍ അല്ല , ,,ചടങ്ങുകള്‍ ആചാരപ്രകാര൦ നടക്കണമെന്നത്  പ്രജാപതിവംശ കുലപതിയായ  ശ്രീധര്‍മ്മ സേന പ്രജാപതിയായ  എന്‍റെ തീരുമാനമാണ് ,, അമ്മ അത് ഒരുവാക്കുപോലുമുരിയാടാതെ കേട്ടാല്‍ മാത്രം മതി ,,,”

അധികാരഭാവത്തോടെ അതിലുമുപരി സ്ഥാനഗർവ്വോടെ ശ്രീധ൪മ്മസേനൻ തമ്പുരാൻ പ്രഖ്യാപിച്ചു

അവർ അതിനെ മറികടക്കുവാൻ അശക്തയായിരുന്നു

 

“ആചാരം ആചാരമായി തന്നെ പോകണം ദേവമ്മേ “

സകലരും ഏകകണ്ഠമായി ആവശ്യപ്പെട്ടു

അവർക്കു  നിവൃത്തിയില്ലാതെ എല്ലാം സമ്മതിക്കേണ്ടതായി വന്നു

 

അങ്ങനെ 21 ദിവസം പൂർത്തിയാകുന്ന അന്ന് കുംഭമാസത്തിൽ പുണർതം നാളിൽ സൂര്യസേനന്‍റെ കിരീടരോഹണം നിശ്ചയിക്കപ്പെടുകയും എഴുത്തോലയിൽ രാജശാസനമായി എഴുതി രാജമുദ്ര പതിപ്പിച്ചു

 

<<<<<O>>>>>

ശിവശൈലത്ത്

 

അന്ന് വൈകുന്നേരത്തോടെ കുട്ടികളേയും കൊണ്ട് അച്ഛനമ്മമാ൪ തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചു.

ആദി തിണ്ണയിൽ ഇരിക്കുകയായിരുന്നു ,

സത്യത്തിൽ അവൻ ഒറ്റയ്ക്കായിരുന്നു അന്നേരം

വന്നതു മുതൽ നല്ലപോലെ പണം ചെലവ് വന്നിട്ടുണ്ട്. ഏതാണ്ട് അറുപതിനായിരം രൂപയോളം

ഗൗരി മോളുടെ ആശുപതി വാസം മുതൽ ഇങ്ങോട്ടേക്ക് ഇന്ന് വരെ

താൻ ഇങ്ങോട്ടു വരുന്നു എന്നറിഞ്ഞപ്പോൾ വല്യമ്മ മണിയേട്ടനോട് പറഞ്ഞു തന്‍റെ ചെലവുകൾക്കായി ഒരു  ലക്ഷം രൂപ അക്കൗണ്ട്ൽ ഇട്ടു തന്നിരുന്നു , അത്കൊണ്ടാണ് കാര്യങ്ങൾ മുന്നോട്ടു പോയിരുന്നത് ,

ജീപ്പ് വാങ്ങിച്ചിട്ടു ബാക്കിയുള്ള കാശ് എഫ് ഡി ഇട്ടിരിക്കുകയാണ് , അത് ഭദ്രാമ്മ നിർബന്ധിച്ചതു കൊണ്ട്

വെല്യമ്മക്ക് ആകെ ആധിയാണ് തന്‍റെ കാര്യത്തിൽ , നാളെ പോകണം , പോയികാണണം

അവരെയെല്ലാവരെയും ഒരുപാട് മിസ് ആകുന്ന പോലെ

സത്യത്തിൽ ഇപ്പോൾ ഒരു വല്ലാത്ത സന്തോഷമാണ്

തന്‍റെ പകുതി പാരമ്പര്യത്തെ ഓർക്കുമ്പോൾ

 

“ഭാർഗ്ഗവഇല്ലത്തെ വൈഷ്‌ണവ ബ്രാഹ്മണ പരമ്പരയിലെ കേശവനാരായണസ്വാമിയുടെയും ധനലക്ഷ്മിയുടെയും ഇളയ മകൻ ശ്രീനിവാസ നാരായണൻ എന്ന അച്ഛന്‍റെയും ശിവശൈലത്തെയാണോ എന്നറിയില്ല ത്രിലോകരുദ്രൻ എന്ന വീരന്‍റെയും പേരറിയാത്ത മുത്തശ്ശിയുടെയും മകൾ ഗൗരിലക്ഷ്മി എന്ന അമ്മയുടെയും മകൻ ആയ ആദിശങ്കരനാരായണൻ എന്ന താൻ ,,,,,,,,,,,,”

 

ആദി അങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കസ്തൂരിചേച്ചി ഗൗരിയേയും കൂട്ടി അങ്ങോട്ടേക്ക് വന്നത് .

അവർ വന്നു തിണ്ണയിൽ ഇരുന്നു

 

“എന്താ അനിയാ ആലോചിക്കുന്നത് ?”

“ഒന്നുമില്ല ചേച്ചി ,,,നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളും ആലോചിച്ചു , അതിനോടൊപ്പം മറ്റു പല കാര്യങ്ങളും ”

 

അവൻ ഗൗരി മോളെ നോക്കി

“ഡോക്ടർ ഗൗരി ,,,,,,,,,,നമുക്ക് ഡോക്ടർ ആകണ്ടേ ?”

അവൻ ചോദിച്ചു

അവൾ പുഞ്ചിരിയോടെ തല കുലുക്കി

 

“കുട്ടികൾക്ക് നാളെ മുതൽ ക്‌ളാസ് തുടങ്ങിയാലോ എന്ന് ആലോചിക്കുകയായിരുന്നു ,,പക്ഷെ നാളെ സാധിക്കില്ല ,, എനിക്ക് ഒന്ന് രണ്ടിടങ്ങളിൽ പോകണം , ഗോപി പറഞ്ഞ പോലെ ആ ക്ഷീര സഹകരണ സംഘത്തിൽ പോയി ഒന്നന്വേഷിക്കണം ,, പിന്നെ പട്ടണത്തിലും പോണം ”

 

“അതൊക്കെ നടക്കുമോ അനിയാ ,,,,,,,,,?”

“നോകാം ചേച്ചി ”

അന്നേരം ഉമാദത്തൻ മാമനും ശൈലജയും വൈദ്യരും അങ്ങോട്ടേക്ക് വന്നു

അവരും അവിടെ ഇരുപ്പായി

“ശൈലജയുടെ കൈയിൽ ഒരു കുപ്പിയിൽ പാൽ ഉണ്ടായിരുന്നു

അവനതു അവളോട് എല്ലാവര്ക്കും ഉള്ള ചായ ഉണ്ടാക്കാൻ പറഞ്ഞു

അത് കെട്ടവൾ അടുക്കളയിലേക്ക് കയറി

 

“രുദ്രതേജൻ വരുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു, ഇനി അതുമില്ല ,, വെറുതെ ഒരുപാടാഗ്രഹിച്ചു ,, ഇപ്പോ അതുമില്ല ,,” വൈദ്യർ മുത്തശ്ശൻ സങ്കടം പങ്കുവെച്ചു

 

അവനുള്ളിൽ ചിരിയാണ് വന്നത് , അവർ പ്രതീക്ഷിക്കുന്ന രുദ്രതേജൻ അല്ലെ അവരുടെ മുന്നിൽ ഇരിക്കുന്നത്

എന്നാല്‍ അവന് അത് അവരോടു വെളിപ്പെടുത്താനും സാധിക്കാത്ത അവസ്ഥയായി പോയില്ലേ

 

“സത്യത്തിൽ എന്താ ഈ രുദ്രതേജനെ കുറിച്ചുള്ള സംഭവം ,, ഒന്ന് പറഞ്ഞു തരാമോ ,,,,,എന്നോട് പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം ?” ആദി അറിയാനുള്ള ആവേശത്തില്‍ ചോദിച്ചു.

 

“പറയാം കുഞ്ഞേ ,,,,,,,,,,,,”വൈദ്യര് മുത്തശ്ശ൯ പറഞ്ഞുതുടങ്ങി

 

“ശിവശൈലംകാരായ ഞങ്ങൾ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു ജീവിച്ചു വരുന്നവരാണ് ,, ഞങ്ങളെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചിട്ടുള്ളത് കലിശ൯മാർ ആണ് ,,കലിശപുരത്താണ് അവരുടെ വാസം , അവരെ കുറിച്ച് കൂടുതൽ ഒക്കെ സമയ൦  പോലെ പറഞ്ഞു തരാം ,, ഞങ്ങൾ ഇവിടെ മുൻപ് എല്ലാ മാസവും തിരുവാതിര നാളിൽ ശിവലിംഗ൦ മണ്ണ് കൊണ്ടുണ്ടാക്കി പൂജ ചെയ്യുമായിരുന്നു ,, അത് പിന്നീട് അവരുടെ ഭീഷണിക്ക് വഴങ്ങി നിർത്തേണ്ടി വന്നു ,, പത്തു കൊല്ലങ്ങൾക്ക് ശേഷം കുറച്ചു നാൾ മുൻപ് ആരും അറിയാതെ ഞങ്ങൾ പൂജ ചെയ്തു കൊണ്ടിരുന്ന സമയത്ത് അവരിൽ പെട്ട കുലോത്തമനും കൂട്ടുകാരും ഇവിടെ വന്നു ,,”

 

“കുലോത്തമനോ അതാരാ ?” ആദി ചോദിച്ചു

കുലോത്തമ൯ എന്ന പേര് കേട്ടപ്പോള്‍ തന്നെ കസ്തൂരിയും ശൈലജയുമൊക്കെ ഭയന്ന് വിറച്ചു

അവരുടെയാ ഭയം ആദിക്ക് വ്യക്തമായി മനസ്സിലായിരുന്നു

“ഒരു അസുരനാ കുഞ്ഞേ ,,, ദുഷ്ടത്തരത്തിന്‍റെ അവതാരം , ” ചുറ്റും നോക്കി ഭയത്തോടെ വൈദ്യർ മുത്തശ്ശൻ പറഞ്ഞു

“അസുരനോ ,,,,,,അപ്പൊ അത്രക്കും ക്രൂരനാണോ ”

“അതെ ,,, കൊടുംക്രൂരൻ ”

ശൈലജ പറഞ്ഞു

 

ആദി കണ്ണുകളടച്ചുകൊണ്ട് കേട്ടിരുന്നു

അദ്ദേഹം കുലോത്തമൻ അന്ന് വന്നു ശിവപൂജ മുടക്കിയതും ശിവലിംഗത്തിൽ ചവിട്ടിയതും മൂത്രമൊഴിച്ചതും  പ്രസാദത്തിൽ തുപ്പിയതും കാളവണ്ടിയിൽ കയറ്റി  കിടത്തി പെൺകുട്ടികളെ ബലാൽസംഗം ചെയ്തതും ഒക്കെ പറഞ്ഞു ”

ആദിയുടെ കണ്ണുകൾ എല്ലാം കേട്ട് വേഗം തുറന്നു

അവന്‍റെ കണ്ണുകൾ രോഷം കൊണ്ട് ചുവക്കുകയും എന്നാൽ ഹൃദയവേദന കൊണ്ട് കണ്ണുകൾ നിറയുകയും ചെയ്തിരുന്നു . കോപം നിയന്ത്രിക്കുവാനായി അവൻ മുഷ്ടികൾ ചുരുട്ടി

പെട്ടെന്ന് തന്നെ അവൻ കണ്ണുകളടച്ചു

 

“അന്ന് നശിപ്പിച്ച പെൺകുട്ടികളിൽ ഒരാൾ ഞാനായിരുന്നു ”

യാതൊരു വികാരഭേദവും കൂടാതെ ശൈലജ അവനോടു പറഞ്ഞു

അതുകേട്ടു ഉമാദത്തൻ വിതുമ്പി കൊണ്ടിരുന്നു

ആദി പെട്ടെന്ന് കണ്ണുകൾ തുറന്നു ശൈലജയെ നോക്കി

അവളുടെ കണ്ണുകൾ തുളുമ്പുകയായിരുന്നു.

 

“പോലീസിൽ പരാതി ഒന്നും കൊടുത്തില്ലേ ?” ആദി സ്വയമറിയാതെ ചോദിച്ചു പോയി

“പോലീസ് ഏമാന്മാർ പോലും അവരുടെ കൂടെയല്ലേ ,, അപ്പൊ പിന്നെ ആരാ ഞങ്ങളുടെ സങ്കടം കേൾക്കുക ”

ഉമാദത്തൻ സങ്കടത്തോടെ പറഞ്ഞു

Updated: August 21, 2021 — 8:54 pm

167 Comments

  1. ഹർഷാപ്പീ … പാറു ദേവികയെ വിളിച്ചിട്ട് അപ്പൂന് പാറുവിനെ ഇഷ്ടമായിരുന്നു എന്ന് വിവരിക്കുന്ന പാർട്ടും പേജും ഏതായിരുന്നു .കുറെ തപ്പി കാണുന്നില്ല ?.please ……

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤?

  3. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  4. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  5. അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുകയാ. എഴുതി തുടങ്ങിയോ

    1. Eey angere Delhi poyite eshuthan tudangu

  6. ഇതിന് ശേഷം ഏതേലും പാർട്ട്‌ വന്നിട്ടുണ്ടോ? Pls ആരേലും ഒന്ന് പറഞ്ഞു തരണേ

    1. രണ്ടു പാർട്ട്‌ വന്നിട്ടുണ്ടല്ലോ..

      പാർട്ട്‌ 23 2 എണ്ണം

  7. ഗീതേയൻ v നായക്

    Harshan സാർ… അണ്ണാ എന്നു വിളിച്ചോട്ടെ..? കഥ മുടങ്ങാതെ വായിക്കുന്നുണ്ട്.. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.. അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തും.. അണ്ണന്റെ അറിവ് എത്രത്തോളം വലുതാണെന്ന് കഥയിൽ കാണാനുണ്ട്… എല്ലാവിധ ആശംസകളും നേരുന്നു..

    1. Nama shivaaya
      ??????

  8. ആദിശങ്കരൻ അപ്പു

    . *ഒരു ബുക്ക് പോലും വായിക്കാത്ത എന്നെ ഒക്കെ ഒന്നര വർഷം ( 21 ഒന്ന് ബാഗം) നിങ്ങളെ പുറകെ നടത്തിച്ചു അല്ലേ കള്ളാ , ഇതു കഴിയല്ലേ തുടരണേ എന്ന് അതിയായി ആഗ്രഹിക്കുന്നു* ?❤️

    1. Angane theeroolla bro
      Ippo ithiri rest
      Athu kazhinju varum.emandan chapter

      1. Health mukhyam setta ath kashunje mathi baaki eshuth njngale ivdeoke indavum ne?

      2. ആദിശങ്കരൻ അപ്പു

        Harshappi ningal ee site ill story kond vannath thanne nallaa karyam aayi old site onn share cheyyan koode pattillayirunu…now innale thanne storye patti whatsapp ill ittappo thane ellarum link chothichu ningale fans nte ennam njan kuttum??… By the way eppozhaa harsha onn sweyam reveal cheyyunne enikk ningale onn kananam…ithrayum kastapett ningal Appuvine njangalkk thannillee thanks bro ?

        1. ഞാൻ ശരിക്കും ഉണ്ടെന്ന് തോന്നും പക്ഷേ ഞാനില്ല…
          കാരണം ഞാൻ അസ്തിത്വം ഇല്ലാത്തവൻ ആണ് ഭ്രുഗുവേ..

          എല്ലാം. ശിവമയം

          1. ആദിശങ്കരൻ അപ്പു

            Om Namah Shivaya ?

  9. ❤❤❤❤?????❤❤❤???❤❤??

  10. ❤️❤️❤️❤️❤️❤️❤️❤️

  11. ഇവിടെ ഉണ്ട് ട്ടോ മുടക്കമില്ലാതെ വായിക്കുന്നുമുണ്ട്. ഒന്നും പറയാൻ പറ്റുന്നില്ല എന്നു മാത്രം

    സ്നേഹത്തോടെ
    പൊതുവാൾ

    1. Njan vicharichu ningal.evideyo poymaranju ennu..pothuvaalji..

  12. ഹർഷാപ്പീ … ഇനി ആ മണിവത്തൂരിന്റെ last part തന്നൂടേ . മുമ്പ് പറഞ്ഞിരുന്നു നാട്ടിൽ എത്തീട്ട് മണിവത്തൂർ ഇടാം എന്ന് .please …?
    ❤️❤️❤️

  13. വിഷ്ണു ⚡

    ഹർഷാപ്പി..

    ഈ ഭാഗവും വായിച്ചു.. സത്യം പറഞാൽ രാഹുൽ എന്നോട് പറഞ്ഞിരുന്നു ഈ ഭാഗം മുഴുവൻ ആദിയും പാറും ആണെന്ന്.. ?അവരുടെ ഉള്ള ബന്ധം ഇനി എന്താവുമെന്ന് ഒരു ഊഹവും ഇതേവരെ കിട്ടിയില്ല.. എങ്കിലും പാറു ആദിയെ തിരിച്ചറിഞ്ഞ് വിട്ടുപോയ പ്രണയം ഓർത്ത് സങ്കടപ്പെട്ടു ഇരിക്കുന്നത് ഓക്കേ വായിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു രസാണ്..?
    ആദി അവൻ്റെ മനസ്സിൽ നിന്നും പാറുനെ ഒഴിവാക്കി എന്ന് പലവട്ടം പറഞ്ഞാലും അത് അങ്ങനെ ഒന്നും പോവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സീൻ ഈ ഭാഗത്തും ഉണ്ടായിരുന്നു..അത് വഴിയേ പറയാം..

    ആദ്യം പറയാൻ ഉള്ളത് നമ്മുടെ പാറുവിൻ്റെ കാര്യം തന്നെയാണ്.. ഈ ഭാഗത്ത് പാറു ആദ്യം പറയുന്നത് ഒക്കെ വായിക്കുമ്പോൾ അവളുടെ ദുഃഖം ഒക്കെ കേട്ട് അവളുടെ കൂടെ നിക്കണോ..? അതോ പണ്ട് ആദിയായ അപ്പുവിനെ കഷ്ടപ്പെടുത്തിയ കാര്യം ഒക്കെ മനസ്സിൽ വച്ച് അപ്പുവിൻ്റെ ഒപ്പം നിക്കണോ എന്ന് ഒന്നും അറിയില്ല..
    എങ്കിലും മനസ്സിൽ പാറു കുറച്ച് കൂടെ ഒക്കെ ആധിയെ തേടി നടക്കട്ടെ എന്ന് തന്നെ അങ്ങ് ഉറപ്പിച്ചു.. അവസാനം ആദി പാറുവിനു ഉള്ളളത് തന്നെയാണ് എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.?

    എനിക്ക് പാറു വിനെ എത്രത്തോളം ഇഷ്ടമില്ല എന്ന് പറഞ്ഞാലും അവള് കരയുന്ന സീൻ മാത്രം കണ്ടില്ല എന്ന് വച്ച് ഇരുന്നു വായിക്കാൻ പറ്റുന്നില്ലയിരുന്നു.. കാരണം അന്നത്തെ പാറു എന്ത് കാരണം കൊണ്ടാണ് അപ്പുവിനെ അത്ര കണ്ട് വേദനിപ്പിച്ചത് എന്ന് അവൾക് തന്നെ ഓർമയില്ലലോ അപ്പോ പിന്നെ ഇപ്പൊ ഉള്ള പാറു അനുഭവിക്കുന്നത് ശെരിക്കും മറ്റാരോ അവളെ കൊണ്ട് ചെയ്യിച്ചതിൻ്റെ ഓക്കേ ഫലം ആണല്ലോ..അതൊക്കെ കൊണ്ട് പാരുവിൻ്റെ കാര്യം വായിക്കുമ്പോൾ അവളുടെ സങ്കടം കാണുമ്പോൾ ഉളിൽ ഒരു ചെറിയ വിഷമത്തോടെ അല്ലാതെ വായിക്കാനും പറ്റുന്നില്ല..?

    പിന്നെ പറയാനുള്ളത് മറ്റൊരു സംഭവം ആണ്. ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപെട്ട സീനുകളിൽ ഒരുപാട് മുന്നിൽ തന്നെ നിൽകുന്ന സീൻ..
    ഇഷാനിക നമ്മുടെ തക്കുടൂ..അവളെ ഈ ഭാഗത്ത് തുടക്കത്തിൽ തന്നെ വെറുത്തു പോയിരുന്നു.. അവരുടെ വണ്ടി പാലം കെടന്നു വരുന്നത് ശേഷം അപ്പുറത്ത് നിന്നും ഒരു പിക്ക്അപ്പ് വരുന്നത് കണ്ട് എന്ന് പറഞ്ഞ സീൻ വായിച്ചപ്പോൾ തന്നെ എനിക്ക് വരാനിരിക്കുന്ന ഒരു വെടികെട്ടിൻ്റെ സാമ്പിൾ ആയി തോന്നിയിരുന്നു..
    ആദി അവിടേക്ക് വന്നത് മുതൽ അവരുടെ അടുത്തേക്ക് കാര്യം പറയാൻ വന്ന സീൻ വരെ വായിച്ച് വന്നത്.. അവിടെ എന്ത് ആയിരിക്കും സംഭവിക്കുക എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ട് വളരെ വേഗത്തിൽ ആയിരുന്നു ..
    അതിൻ്റെ എല്ലാം അപ്പുറം അവളെ കുഞ്ഞ് നാളിൽ തന്നെ ഒരുപാട് വട്ടം എടുത്ത് ലാളിച്ച് നടന്ന ആ പാവത്തിന് കൊടുത്ത് സമ്മാനവും എനിക്ക് അങ്ങ് ഇഷ്ടമായിരുന്നു.അത് അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി?.പാവം അദേഹം എന്നിട്ടും അവളെ വഴക്ക് പറയാൻ സമ്മതിക്കാതെ ഇരുന്നത് ഒക്കെ വായിച്ചപ്പോൾ ശേരിക്ക് സങ്കടം ആയിരുന്നു..?
    അങ്ങനെ വായിച്ച് വന്നപ്പോ ആദി അവൾക്ക് എന്തേലും പണി കൊടുക്കും എന്ന് വിചാരിച്ച് അങ്ങനെ ഒന്നും ഇല്ലാതെ അത് വെറുമൊരു സീൻ ആയി മാത്രം മാറും എന്ന് പ്രതീ്ഷിച്ച് വന്നപ്പോ തന്നെ പോട്ടിയില്ലെ ഒരെണ്ണം??..
    ഒന്നല്ല രണ്ടെണ്ണം..
    പാവം ഒന്നും അറിയാതെ ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്.. എല്ലാവരും അവളുടെ ചോൾപഠിയിൽ ആണെന്ന് ഒരു അഹങ്കാരം ഉണ്ടായിരുന്നു ആ മുഖത്ത് അത് എല്ലാം മാറി നല്ല ആപ്പിൾ പരുവം ആക്കി കൊടുത്തിട്ടുണ്ട് നമ്മുടെ ആള്.. എനിക്ക് ഏറ്റവും ഇഷ്ടമായ സീനുകളിൽ ഒരെണ്ണം ഇതായിരുന്നു..?.മാത്രമല്ല എല്ലാം കഴിഞ്ഞ് പോവുമ്പോൾ ഒരു ചെറിയ സംഭവം പറയുല്ലെ..

    “അപ്പോ നമോ വാകാം..”?

    അത് തന്നെ ഏത്ര പ്രാവശ്യം എടുത്ത് വായിച്ചെന്ന തന്നെ എനിക്ക് അറിയില്ല എൻ്റെ ഹർഷാപ്‌പി.. ഊഫ് ഇജ്ജത്തി സാധനം ആയിരുന്നു അത്..??

    പിന്നെ പറയാൻ ഉള്ളത് നമുടെ ആമി ആദിയും തമ്മിൽ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കുന്ന സീൻ..?.ഒരു കാര്യം എന്തായാലും ഉറപ്പായി..ആമി എന്ത് കഠാര കൊണ്ട് നടന്നു എന്ന് പറഞ്ഞാലും അവൾക്ക് ആധിയേ ഒന്ന് വേദനിപ്പിക്കാൻ പോലും കഴിയില്ല..കാരണം മുഖം കാണാതെ പോലും അവൾക്ക് പരിചയ ഭാഗം തോന്നി.അവളുടെ ശാരീരിക മാറ്റം പോലും ആധിയിലേക്ക് അലിഞ്ഞ് ചേരാൻ തോന്നുന്നു വിധത്തിൽ തന്നെ ആയിരുന്നു.. അവർ തമ്മിൽ കാണുന്ന ഒരു സീൻ ഞാൻ ഒരുപാട് നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ്.. കതിന പൊട്ടിയപ്പോൾ ആമി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പെട്ടെന്ന് അവർ തമ്മിൽ കാണും എന്ന് പ്രതീക്ഷിച്ചു..പക്ഷേ ആദിയും അങ്ങോട്ടേക്ക് നോക്കും എന്ന് പ്രതീക്ഷിചില്ല.. എന്തായാലും ആ ഒരു സീൻ
    ഇനി ഉണ്ടാവുന്നത് കാത്തിരിക്കുന്നു??

    പിന്നെ പറയാൻ ഉള്ളത് ആദി ആദ്യം മാർക്ക് ചെയ്ത ആ റേഷൻ കടയിലെ മുതലാളിയെ പിടിച്ച് അനുഭവിപ്പിക്കുന്ന സീൻ..സത്യത്തിൽ ആദി ആ കുട്ടികളെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്നിട്ട് ചെറുതായിട്ട് ഒന്ന് പേടിച്ചു പോയിരുന്നു.. അങ്ങേർക്ക് കൊടുക്കാൻ അതിലും നല്ല ഒരു സംഭവം ഇല്ലായിരുന്നു.. ഇനി ഒരിക്കലും ആരെയും പറ്റിച്ച് ജീവിക്കാൻ തോന്നാത്ത തരത്തിലുള്ള ഒരു പണി ആയിരുന്നു അവന് കൊടുത്തത്.. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ മുതലേ പ്രതീക്ഷിച്ച സീൻ അതിലും മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്..??.അതേപോലെ തന്നെ അടുത്ത പണിയും കൊടുത്തത്.. പാവങ്ങൾക്ക് രണ്ടിന് പോവാം പോലും പറ്റാത്ത അവസ്ഥ.. ആലോചിച്ചിട്ട് പോലും എന്തോ പോലെ ആയിരുന്നു.. പിന്നെ ആദി ശിവശൈലതെ ആളുകൾ ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് അത് ഒട്ടും കൂടി പോയില്ല എന്ന് മനസ്സിലായത്..

    ഇനി ആദ്യം പറഞ്ഞ സംഭവം തന്നെ.. ആദിക്ക് പാരുവിനേ പിരിയാൻ കഴിയില്ല എന്ന് നമ്മുടെ തെൻമോഴി അന്ന് തെളിയിച്ചതാണ് എങ്കിലും അവൻ അമ്പലത്തിൽ അവിചാരിതമായി പാറുവിനേ കാണുന്ന സീൻ?.അവളെ പെട്ടെന്ന് കണ്ടപ്പോൾ ആദി മാറി നിന്നതും..അവൻ്റെ സാമീപ്യം അവള് തിരിച്ചറിഞ്ഞതും ഒക്കെ ഒരുപാട് ഇഷമായ സീനുകളിൽ ഒന്നായിരുന്നു.അത് വായിച്ചതും പാറു അപ്പുവിനെ ഒന്ന് കണ്ടിരുന്നു എങ്കിൽ നന്നായേനെ എന്ന് വെറുതെ ഓർത്ത് പോയി.. കാരണം അവിടെ നിന്ന് പോലും അവള് കരയുകയായിരുന്നു..പിന്നെ അത്പോലെ കൃഷ്ണപരുന്ത് വരുന്ന സീൻ പണ്ട് മുതലേ ഇഷ്ടമായിരുന്നു.പാരുവിൻെറ കണ്ണുനീര് കണ്ടിട്ട് അവളുടെ കണ്ണൻ തന്നെ ആവും അത് കൊണ്ട് വന്നതും.അത് ഒരുപാട് ഇഷ്ടമായി..

    പിന്നെ അതേപോലെ ഈ ഭാഗത്ത് പാട്ടുകൾ വളരെ കുറവായിരുന്നു..പക്ഷേ ആകെ ഉള്ള ഒരേ ഒരു പാട്ട്??. ഒരു രക്ഷയും ഇല്ലായിരുന്നു.നിങൾ ഈ പാട്ടോകെ എവിടെന്ന് കണ്ടു പിടിച്ച് വരുന്നു എന്നാണ് എനിക്ക് മനസ്സിലാവാത്തത്?.

    “ചിന്ന൦ ചിരു കിളിയെ കണ്ണമാ..”?♥️
    ഒന്നും പറയാനില്ല ആ പാട്ട് മുഴുവൻ ഇരുന്നു കേട്ട് പോയി.അതിൻ്റെ കൂടെ ആ അമ്പലത്തിൻ്റെ മതിലിൻ്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന അപ്പുവും പാറുവും..അത് കൂടെ മനസ്സിൽ ഓർത്ത് ഇരുന്നു കേട്ടപ്പോ ഒരു വല്ലാത്ത ഫീൽ ആയിരുന്നു♥️..

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് പാറുൻ്റെ സ്വപ്നത്തില് ലക്ഷ്മി അമ്മ വന്ന സീൻ ആയിരുന്നു.. ഒരുപാട് നാൾ കഴിഞ്ഞിട്ട് ആയിരുന്നു ലക്ഷ്മി അമ്മയെ കാണുന്നത്.അത് ഒരുപാട് ഇഷ്ടമായി.സത്യത്തിൽ ഒരുപാട് മിസ്സ് ആയിരുന്നു ലക്ഷ്മി അമ്മയെ.കഴിഞ്ഞ പ്രാവശ്യം അപ്പുവിൻ്റെ സ്വപ്നത്തില് അപ്പുവിൻ്റെ സ്വപ്നത്തില് എന്തോ ആയിരുന്നു വന്നത്..അതിന് ശേഷം പിന്നെ ഇപ്പോഴാണ് കാണാൻ സാധിച്ചത്.. അപ്പോ അത് ഒരുപാട് ഇഷ്ടായി..മാത്രല്ല പാറുവിനു ഒരു ഉറപ്പ് കൂടെ കൊടുത്തിട്ട് അല്ലേ ലക്ഷ്മി അമ്മ പോയത്?അത് മതി..അതേപോലെ നമ്മുടെ ഭൃഗു ?.

    അപ്പോ ഈ ഭാഗം ഒരുപാട് ഇഷ്ടമായി.. അടുത്തത് വായിച്ച് കഴിഞ്ഞ് ഒരുമിച്ച് കമൻ്റ് ഇട്ടാൽ എനിക്ക് ഉഴപ്പാൻ തോന്നും അതാണ് ഇവിടെ ഇട്ടത്.പിന്നെ രജസ്വല എന്നത് എന്താ എന്ന് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു.അത് തമ്പുരാൻ ചേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്.. അപ്പോ അടുത്ത ഭാഗത്ത് കാണാം..

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ??♥️
    വിഷ്ണു

  14. ജിത്ത്

    ആദ്യ പേജ് മാത്രമാണ് വായിച്ചത്…
    ആദ്യമേ തന്നെ വലിയ ഇടവേളയില്ലാതെ അപരാജിതനെ ഇങ്ങോട്ട് തന്നതിന് നന്ദി പറഞ്ഞ് കഴിഞ്ഞ് വായിക്കാമെന്ന് തോന്നി…

    ഒരുപാടിഷ്ടം; സ്നേഹം, ആദരവ്❤️❤️

    1. ജിത്ത്

      അടുത്ത ഭാഗത്തിലേക്ക് പോകട്ടെ…
      ഹർഷാ, ഒരു ത്രില്ലർ സിനിമ പോലെ വാക്കുകൾ കൊണ്ട് മനസ്സിൽ കോറിയിട്ടിരിക്കുന്നു. ഗംഭീര സംഭവം തന്നെയാടോ താൻ….

  15. Uyyente ponne oru rakshayum illa

  16. എന്റെ അണ്ണാ ആ 37-ആം പേജിലെ hospital scene, പിന്നെ ആ ഉദ്യോഗസ്ഥർക്ക് കൊടുത്ത പണി ചിരിച്ച് ഒരു വഴിയായി.

  17. മഹാദേവന് നന്ദി ❤️
    _______________

    ഈ പാർട്ടും അടുത്ത പാർട്ടും കൂടി കൂടി ഒറ്റ കമന്റ്‌ ഇടാം എന്ന് കരുതിയ വായിച്ചു തുടങ്ങിയെ, പക്ഷെ വായിച്ചു തീർന്നപ്പോ മനസിലായി കമന്റ്‌ ഇടാതെ അടുത്തതിലേക്ക് പോകാൻ പറ്റില്ലാന്ന്, കാരണം ജെനുവിന് ആയിട്ട് പറയുവാണേൽ അപരാചിതനിൽ ഇതുവരെ ഇറങ്ങിയ പാർട്ടുകളിൽ എന്റെ ഏറ്റവും ഫേവറിറ്റ് പാർട്ട്‌ ഇതായിരുന്നു, അതിനുള്ള റീസൺ ഈ പാർട്ടിന്റെ മാത്രം ഗുണം അല്ല, നമ്മൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കണ്ടപ്പോ തോന്നിയ ആ ഫീൽ, ഓരോ പ്രീക്വെൽ കണ്ടു വന്നിട്ട് എല്ലാം കൂടി ചേരുന്ന ആ ഫീൽ ഇല്ലേ, എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഫീൽ, അതായിരുന്നു ഈ പാർട്ട്‌, അതിന്റെ മെയിൻ എലമെന്റ് പാറു തന്നെ ആയിരുന്നു, ഷോർട് ആയിട്ട് പറഞ്ഞാൽ അപ്പുവിനെ പാറു ഇത്രെയും കാലം ഇട്ടു അനുഭവിപ്പിച്ചതിനു അവൾ അനുഭവിക്കുന്ന കാര്യങ്ങൾ, ഓരോ പാസ്ററ് ഇൻസിഡന്റും എടുത്ത് എടുത്ത് കാണിച്ച പറയുന്നത്, ഒരുപാട് സന്തോഷം തോന്നി, അവൻ അനുഭവിച്ചത്ന് ഇവൾ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ, അതായിരുന്നു ഈ പാർട്ടിനോട് എനിക്ക് ഇത്രക്ക് ഇഷ്ട്ടം തോന്നാനും കാരണം.. ?❤️

    സത്യം പറഞ്ഞാൽ ഹർഷാപ്പി ഈ വരുന്ന പാർട്ടുകളിൽ ഒരുപാട് രഹസ്യങ്ങൾ ചുരുൾ അഴിയുമെന്നു പറഞ്ഞപ്പോ ഞാൻ കരുതി പാറുവിനു അപ്പുവായുള്ള ബന്ധം പിന്നെ അവൾക്ക് വേറെ ഏതോ സ്റ്റേറ്റിൽ ഉള്ള എന്തോ സംഭവം ആയിട്ട് ലിങ്ക് ഉണ്ടെന്നു പണ്ട് വായിച്ചതായി ഓർക്കുന്നുണ്ട്, അതുപോലെ ആദിയുടെ വേറെ പാസ്ററ്, അതൊക്കെ ആകും എന്നാണ് കരുതിയെ, പക്ഷെ ഇതിൽ പാർവതി അപ്പുവിനെ ശെരിക്കും തിരിച്ചറിയും, അവന്റെ ഇഷ്ട്ടം തിരിച്ചറിയും എന്നൊന്നും തീരെ പ്രതീക്ഷിച്ചില്ല, പ്രതേകിച്ചു ദേവുവിന്റെ വായിൽ നിന്നും തന്നെ, ശെരിക്കും ഷോക്ക് അയി പോയി, അതുപോലെ തന്നെ സന്തോഷാവും, ഇത്രക്ക് എൻജോയ് ചെയ്തു വായിച്ച പാർട്ട്‌ അപരാചിതനിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്.. ❤️?

    ചുടല കൂവളമരത്തെ നോക്കി പറയുന്ന സീൻ, അപ്പു ആ കുട്ടിയോട് ഡോകടർ ആകണ്ടേ എന്ന് ചോദിക്കുമ്പോ..

    “മോള് ഡോട്ടർ ആയാ, മോൾടെ അച്ഛ തിരിച്ചു വരോ മാമാ.”

    ഇതൊക്കെ, എന്തിനാടോ ഉവ്വേ എന്നെ ഇങ്ങനെ കരായിക്കണേ, ഒടുക്കത്തെ ഇമോഷണൽ സീൻസ് ആയിരുന്നു ഇത് രണ്ടും, സ്പീച്ലെസ്സ് ??

    // “പാര്‍വതി ശേഖറിന് ഏറ്റവും ഉത്തമനായ വരന്‍ ഇളയിടം കൊട്ടാരത്തിലെ രാജകുമാര൯ ശിവരഞ്ജന്‍ വര്‍മ്മ തന്നെയാണ് ,അല്ലാതെ അപ്പു അല്ല ,, അപ്പു ചണ്ഡാലന്‍ തന്നെയാണ് , കുടുംബമില്ലാത്തവന്‍ , ബന്ധുക്കളില്ലാത്തവന്‍ , തൊട്ട്കൂടാത്തവന്‍ പാറു പറഞ്ഞ പോലെ ഒരു വിധ ക്വാളിറ്റിയും കള്‍ച്ചറുമൊന്നുമില്ലാത്തവന്‍ ,,തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവന്‍,,പാര്‍വ്വതി ശങ്കര്‍ അല്ല പാര്‍വ്വതിശിവരഞ്ജ൯ തന്നെയാണ് ചേര്‍ച്ച.”

    “അങ്ങനെ, അങ്ങനെ പറയല്ലേ ദേവൂ.” //

    ഇത് വായിച്ചപ്പോ മനസിന്‌ കിട്ടിയ സുഖം ഒണ്ടല്ലോ, അതു പറഞ്ഞ് തരാൻ പറ്റില്ല ഹർഷാപ്പി, അതുപോലെ തന്നെ പാറുവും ദേവുവും തമ്മിൽ ഉള്ള 3 ഫോൺ സംഭാഷണവും അതുജ്വലം ആയിരുന്നു, എന്റെ പേർസണൽ പോയിന്റ് ഓഫ് വ്യൂവിൽ നിന്നും, കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ച സംഭവം ആണ് പാറു ആപ്പു അവളെ എന്തോരം സ്നേഹിച്ചിരുന്നു എന്ന് അറിയുന്ന ആ മൊമെന്റ് അതു ദേവീവിൽ നിന്നും തന്നെ, അതുപോലെ തന്നെ ശ്യാം കുട്ടൻ പാറുവിനോട് എന്തിനാ രഞ്ജനെ പ്രേമിക്കാൻ പോയെ എന്ന് കാറിൽ വെച്ച് ചോദിക്കുന്ന സീൻ ഒക്കെ, എന്റെ ഹർഷാപ്പി ഉമ്മ… ??❤️

    I just love to watch Paru suffer ???❤️

    പിന്നെ ഇഷാനിയെ തല്ലി പരുവം ആക്കിയ സീൻ, സത്യം പറഞ്ഞ ഞാൻ അപ്പു ആ തല്ലു മേടിച്ചിട്ട് ചിരിക്കുന്നത് കണ്ടപ്പോ കരുതിയത് നമ്മടെ മിസ്റ്റർ മരുമകൻ സിനിമയിൽ ദിലീപേട്ടൻ പുള്ളിടെ കാർ തകർത്തതിന് കാശു ചോദിക്കാൻ ചെല്ലുമ്പോ ശെരിയാക്കി തരില്ല എന്ന് രാജമല്ലിക പറയുമ്പോ പുള്ളി പോയി പുള്ളിയുടെ ജീപ്പിൽ കയറി ചിരിച് തൊഴുത്തോണ്ടു ജീപ്പ് നേരെ കൊണ്ടോയി അവര് ബെൻസിൽ ഇടിപ്പിക്കുന്ന സീൻ ഒണ്ട്, അതു തന്നെ അപ്പുവും കാണിക്കും എന്നാ കരുതിയെ, പക്ഷെ അപ്പു സത്യം പറഞ്ഞ അതിലും മുകളിൽ ഉള്ള പെർഫോമൻസ് ആണ് കാഴ്ച വെച്ചേ, രണ്ടു കവിളത്തും കൊടുത്തു, എന്നിട്ട് നല്ല പച്ച തെറിയും, ഹോ കോരി തരിച്ചു പോയി മോനെ, കിടു എന്ന് പറഞ്ഞ കി കിടു.. ?????

    എനിക്ക് ആകെ ഒരു നെഗറ്റീവ് അയി ആദ്യം തോന്നിയത് അപ്പു ചുടലയോട് മനസ്സിൽ പറയില്ലേ കനകാംബർ മൊതലാളീക്ക് വേണ്ടി ചിത ഒരുക്കാൻ എന്നിട്ട് കൊല്ലണ്ട വിട്ടപ്പോ, പക്ഷെ പുള്ളി ആരെയും കൊന്നിട്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോ കൊല്ലേണ്ട കാര്യം ഇല്ലല്ലോ എന്ന് മനസിലായി, അതിൽ കൂടുതൽ ടോറചർ കൊടുത്തല്ലോ, അതുകൊണ്ട് സീൻ ഇല്ല.. ?

    വേറെ എന്റെ ഫേവറിറ്റ് പാർട്ട്‌ എന്ന് പറഞ്ഞാൽ കനകാംബരനും പിന്നെ മറ്റേ 3 പേർക്കും കൊടുത്ത ശിക്ഷ ആണ്, ശിവശയാളംകാർ അനുഭവിച്ച അതെ ദുരിതം തന്നെ അവർക്കും കൊടുത്തു, അതു മ്യാരകം ആയിരുന്നു, പ്രതേകിച്ചു റെസിൻ വെച്ച് അടച്ചു കളഞ്ഞു സീൻ, എന്റെ പൊന്നു ടീമേ നമിച്ചു, ചിരിച് ചത്തു ????

    ഈ പാർട്ടിൽ പാറു കണ്ട സ്വപ്നത്തിനു വല്ല കണക്കും ഒണ്ടോ, ഹോ, ദേവർമഠം എന്ന് കേക്കുമ്പോ എനിക്ക് കുളിർ ആയിരുന്നു, അവള് അനുഭവിക്കുന്ന വേദന കാണാൻ, പണ്ട് ‘പാലിയത്’ അല്ലെങ്കിൽ ‘അന്ന് കോളേജിൽ’ എന്ന് തലക്കെട്ടു കാണുമ്പോൾ കലി ആയിരുന്നു രഞ്ജൻ തോൽവിയുടെയും പാറു പിശാശിന്റെയും പ്രണയ കൊണ കാണണമല്ലോ എന്ന് ഓർക്കുമ്പോ, ഇപ്പ മനസിന്‌ ഒരു സമാധാനം ഒണ്ട്, അപ്പു അവളുടെ മനസ്സിൽ കെടന്നു കത്തുമ്പോൾ, ഹായ് ഹായ്.. ???❤️?

    അമ്പലത്തിൽ വെച്ചുള്ള സംഭവവും എന്നെ ഞെട്ടിച്ചു, പാറു അവരെ കാണും എന്ന് വിചാരിച്ചില്ല, ഓക്കേ അതു നടന്നു പോട്ടെ, പക്ഷെ ശ്യാമും പാറുവും അവനെ കാണും എന്ന് എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പാറുവിന്റെ ഓട്ടം വായിച്ചിട്ട് നല്ല രസം ആയിരുന്ന്, ആ കൃഷ്ണപ്പരുന്തിന്റെ സീനും, ആ പാട്ടു സീനും, മനോഹരം ?❤️

    അമ്രപാലി ജസ്റ്റ്‌ മിസ്സ്‌ ആയല്ലേ, ശേ ഞാൻ കരുതി കാണുമെന്ന, കോപ്പ് കദന പൊട്ടിയപോ അപ്പു തിരിഞ്ഞു നോക്കാതെ ആമി മാത്രം നോക്കിയിരുന്നേൽ പൊളിച്ചേനെ..???

    ഈ പാർട്ടിലെ എന്റെ രണ്ടു ഫേവറിറ്റ് സംഭവങ്ങൾ ഞാൻ ആൾറെഡി പറഞ്ഞ് കഴിഞ്ഞു, ഒന്ന് പാറു അനുഭവിക്കുന്നത്, പിന്നെ അവർക്കു കൊടുത്ത ശിക്ഷ, മൂന്നാമത്തേത് ആയിരുന്നു പാറുവിന്റെ സ്വപ്നത്തിൽ ലക്ഷ്മി അമ്മ വന്നത്, അതൊരു വേറെ ലെവൽ സനം ആയിരുന്നു, പ്രതേകിച്ചു പാറു ലക്ഷ്മി അമ്മയോട് അപ്പുവിനെ നോക്കി കൈ ചൂണ്ടി അപ്പു എന്ന് പറയുന്ന സീനും പിന്നെ വീട്ടിലേക്ക് ക്ഷെണിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോ ആദിയുടെ പെണ്ണായി വരുമ്പോ നിലവിളക്ക് കൊണ്ട് ക്ഷേനിക്കാം എന്ന് പറയുന്ന സീനും, 3 ഫേവറിറ്റ് പോർഷൻസ് ഓഫ് ദിസ്‌ പാർട്ട്‌ ?????

    ശൂലനാഗിനി, കർണപിശാചിനി, ആ ത്രോബാക്ക് നന്നായിരുന്നു, ഞാൻ കർണപിശാചിനി കാണാൻ സ്സ്‌യ്‌ ആണെന്ന് ആദി പറഞ്ഞപ്പോ അപ്പൊ തന്നെ ഗൂഗിൾ എടുത്തു നോക്കി, പക്ഷെ പ്രതീക്ഷിച്ച സനം കിട്ടിയില്ല ദുഷ്ട്ട.. ??

    ചുരുക്കത്തിൽ പറഞ്ഞ ഈ പാർട്ട്‌ പാറു & ആദി ആയിരുന്നു, അതു തന്നെ ആണ് ഇത് എന്റെ ഫേവറിറ്റ് അപരാചിതൻ പാർട്ട്‌ ആക്കിയതും, പിന്നെ എനിക്ക് ഒരുപാട് സ്ഥാലത് ഡൗബ്റ്സ് ഉണ്ടായിരുന്നു, ഒന്ന് ചുടല ആദി ഉറങ്ങുന്ന സമയത്ത് അവന്റെ പാസ്റ്റിനെ പറ്റി പറയുന്ന സീൻ, അതിൽ ആദ്യം ലക്ഷ്മി അമ്മക്ക് ആദി ജനിച്ചത് വരെ പറഞ്ഞിട്ട് പെട്ടെന്ന് അടുത്ത ജന്മത്തേക്ക് പോയപ്പോ ഡൌട്ട് അടിച്ചു, അതു ഞാൻ ഒരാളോട് ചോദിച്ചപ്പോ ക്ലിയർ ആയി, അതു കഴിഞ്ഞപ്പോ അടുത്ത ഡൌട്ട് വന്നു ‘രജസ്വല’ എന്താണെന്ന്, അതു ബട്ട്‌ കംപ്ലീറ്റ് ആയിട്ട് മനസിലായില്ല, വിഷ്ണു തെണ്ടിയോട് ചോദിച്ചപ്പോൾ ‘വികാര വേഷമുള്ള ഒരു ഗുണം’ എന്ന് ഡിക്ഷ്ണറി നോക്കിയപ്പോ കണ്ടത് അയച്ചു, ബട്ട്‌ ഞാൻ ഗൂഗിൾ നോക്കിയപ്പോ വേറെ എന്തൊക്കെയോ ആണ് കണ്ടത്, ശെരിക്കും ആ സീൻ തുടർന്ന് വായിച്ചപ്പോ പാറു വികാരഭരിത ആകുന്നതു കണ്ടു അപ്പൊ അതു തന്നെ ആണോ, ആ എനിക്ക് അറിയില്ല, ആ വാക് മാത്രം മനസിലായില്ല, ഇങ്ങനത്തെ വാക്കുകൾ വരുമ്പോ അതിന്റെ സിമ്പിൾ വേർഡ്‌സ് ഒന്ന് ബ്രാക്കറ്റിൽ കൊടുക്കാൻ പറ്റുവോ ഹർഷാപ്പി, ഇത്തിരി കൂടി ഹെൽപ്ഫുൾ ആയിരിക്കും.. ?❤️

    ബാക്കി ഞാൻ എന്താ പറയേണ്ടേ ഹർഷാപ്പി, ഇനിയും ഒണ്ട് ഒരുപാട് പറയാൻ പക്ഷെ പറഞ്ഞാൽ തീരില്ല, അതുപോലെ അടുത്ത പാർട്ട്‌ വായിക്കാൻ ഒടുക്കത്തെ ആകാംഷയും, അതുകൊണ്ട് നിർത്തുവാ..❤️

    This was for me my favorite part of അപരാചിതൻ ever, thank you for that & see you on the other side, God bless you ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Devil With a Heart

      രാജസ്വല എന്ന് വെച്ചാൽ സ്ത്രീകൾക്ക് പീരിയഡ്സ് ആവുമ്പോ അവരെ പറയുന്നതാണ് എന്നാണ് എന്റെ അറിവ്

      1. അപ്പോ അതു തന്നെ, താങ്ക്സ് ബ്രോ ❤️

        1. Njan vayichekkanoo
          Marupadi pinne thraame.irupatthi moonone..

          Nianippa nattilaa..

    2. Good review ??

    3. Bro
      I couldn’t understand that conversation between chudala and lopa mudra about rebirth. Could you explain?

      1. Please read that portion
        At least 2 times with atmost concentration

        You will get

        1. Thank you for your reply. But I have tried earlier. Okay I am going to again

  18. 22-23 വായിച്ചു രണ്ടും സൂപ്പർ അടുത്ത പാർട്ട്‌ എന്നു വരും ബ്രോ

  19. super appu paruvine ambalathil vachu kanumbozhulla bagam aa song pranayathinte oru vadhana namukku nannayi feel cheyithutto harshappi

  20. Da harshaaa

    LOVE YOU❤️❤️❤️❤️

    2 partum nannaayirunnu. Shnkaran orupaadu karayichu. Ninakkengane ingane writingilude karayikkan pattu neda oowwe

    ❤️ ❤️ PARU ❤️ ❤️ aval ethandekke manassilakki thudangi. avale ingane
    Karayikkalleda

    ❤️ ❤️ Ini entaanu aaa vellattinadiyil
    Nadannathennariyaan ulla aakamsheyaaa

    ❤️ Eni enna adutta partu varunne
    Nee ishtamullappol ittolu

    Engilum aakamshayaaaa ennu varunnullthu

    Vegam tharaneda kutta
    LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️
    ? ? UMMMMMMMMAAAAAAAAAAAAAA ?????????????????????????❤️❤️❤️❤️?‍❤️‍?‍??‍❤️‍?‍??‍❤️‍?‍???

  21. Eepozha ee partuu thirunathu…..?????eniii ശൗരി മുതലാളി ,,,????

    ????????????????

    1. Adutha partu vayikkatey……

      1. Ayooo antey padamm avdey poyiiii….

        1. Vanuu…..

          1. നീ കളിക്കുവാണോ?

  22. പാറു ഇപ്പൊ ആകെ മാറി പോയല്ലോ….?.

    1. ബ്രോ.. ഒന്നും മനസിലാവുന്നില്ല. 16 കഴിഞ്ഞുള്ള പാർട്ട് ഇതാണോ.. കോപ്പ്

      1. 16 kazhinjal 17
        Pinne 18
        19
        20
        21
        22
        23

        Bro ippo 22 laanu comment ittirikkunnath

  23. Devil With a Heart

    “എടാ ,,,,ചന്തിരാ ,,,തെണ്ടി ,,,,,,,,,,,നീ വീട്ടി പോടാ ,,,,,,നായിന്റെ മോനേ ,,,,,,,,ഞാനും പോകാടാ ”

    എന്റമ്മോ ഈ ഒരൊറ്റ വരി വായിച്ച് ചിരിച്ച് ഊപ്പാട് വന്ന്??

    1. ????????????? [???????_????????]

      സത്യം..

      1. Devil With a Heart

        എത്ര നേരം ആ ഡയലോഗ് ഓർത്ത് ചിരിച്ചെന്ന അറിയാൻ പാടില്ല പ്രതീക്ഷിക്കാതെ കിട്ടിയ തട്ടുപൊളിപ്പൻ ഡയലോഗ് ആയിപ്പോയി?

Comments are closed.