അപരാജിതൻ 22 [Harshan] 9941

ദേവര്‍മഠത്തില്‍

 

ഓരോ നിമിഷവും കഴിയുന്തോറും പാര്‍വതിയുടെ മനസ്സ് നീറി പുകയുന്ന നിലയിലായിരുന്നു.

ആരോടും പറയാതെയവള്‍ എല്ലാം സ്വയം സഹിച്ചുകൊണ്ടിരുന്നു

അവള്‍ ക്ഷേത്രത്തില്‍ പോകണം എന്നു ശ്യാമിനോട് പറഞ്ഞു

അവൻ കൊണ്ടുപോകാമെന്നും അവൾക്കുറപ്പു കൊടുത്തു

“എവിടെയാ പോകേണ്ടത് , നൂറ്റിയെട്ട് ക്ഷേത്രങ്ങൾ ഇല്ലേ ,,പൊന്നൂ ”

“എല്ലാം കണ്ണന്‍റെ തന്നെയല്ലേ ഏട്ടാ  ,,,മനസ്സിൽ കയറാൻ തോന്നുന്നയിടത്തു ഞാൻ പറയാം ”

“ശരി ,,എന്നാ വേഗം വസ്ത്രം മാറി വാ ,,,,,,”

ശ്യാം പറഞ്ഞു

പാർവതി വേഗം പോയി ഒരു മുണ്ടും നേര്യതും അണിഞ്ഞു വന്നു.

ആ വസ്ത്രത്തിൽ അവളെ കാണാൻ ഒരുപാടഴക് തോന്നിച്ചു.

 

അവർ ഒരു കാർ എടുത്തു

മുന്നോട്ടു പോയി

പലയിടങ്ങളിലും അവൻ അവളെ കൊണ്ടുപോയി

അവൾ മുന്നോട്ടു പോ എന്ന് മാത്രം പറഞ്ഞു

 

അങ്ങനെ പോയി ഒടുവിൽ ഹിരണ്യകേശി നദികരയുടെ കിഴക്ക് എത്തി

അവിടെ ഒരു  ക്ഷേത്രമുണ്ട്

ആദിനാരായണ ക്ഷേത്രം

ഒരു കൊച്ചു കുന്നിന്‍റെ മുകളിൽ ആണ്

അതിമനോഹരമായ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന പ്രദേശം.

അത്രക്കും സുന്ദരമായിരുന്നു

അവൾ അവിടെ പോകണം എന്ന് പറഞ്ഞു

ശ്യാം അതുകേട്ടു ജീപ്പ് താഴെ നിർത്തി അവളെയും കൂട്ടി കൈപിടിച്ചു മുകളിലേക്ക് നടന്നു.

അവർ ക്ഷേത്രത്തിലെത്തി

അവിടെ സായാഹ്‌ന പൂജകൾ ഇല്ല

പ്രഭാതത്തിൽ നിർമാല്യ പൂജകൾ തുടങ്ങി എട്ടുമണിയോടെ പൂജകൾ അവസാനിക്കും , പിന്നെ നട തുറന്നു വെക്കും രാത്രി എട്ടുമണിയോടെ നടയടക്കും

തൊഴാൻ പലയിടങ്ങളിലും നിന്ന് ആളുകൾ വന്നിട്ടുണ്ട്.

അവരിരുവരും ദർശനത്തിനായി കയറി

ശ്യാം വേഗ൦ തൊഴുതു

എന്നിട്ടു അവളോട് സമയമെടുത്ത് തൊഴാനായി പറഞ്ഞു

കിഴക്കേ നടയിൽ കാത്തിരിക്കാം എന്ന് പറഞ്ഞവൻ അപ്പുറത്തേക്ക് ചെന്നു

അവൾ  നടയ്ക്കു  മുന്നിൽ നിൽക്കുകയായിരുന്നു.

അവൾക്കു സഹിക്കാവുന്നതിന്‍റെ അപ്പുറമായിരുന്നു

 

അവളുടെ കണ്ണുകൾ ഉള്ളിലെ നോവുകൊണ്ടു നിറഞ്ഞൊഴുകുകയായിരുന്നു

“എനിക്ക് ഒട്ടും പറ്റണില്ല ,കണ്ണാ ,,ഓരോ നിമിഷവും എനിക്ക് മരിച്ചു പോകുന്ന വേദനയാ ,,എന്നെ കൊണ്ട് ഇനി താങ്ങാൻ പറ്റുമെന്ന് തോന്നണില്ല ,, ഞാനൊരുപക്ഷേ അപ്പുവിനെയോർത്തു സങ്കടപെട്ട് വൈശാലിയിൽ തന്നെ മരിച്ചു പോകുമെന്ന ,തോന്നുന്നേ , ”

 

അവൾ ഉള്ളിലെ വിഷമങ്ങൾ കണ്ണനോട് പങ്കു വെക്കാൻ തുടങ്ങി

ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെച്ച്

ഹൃദയമുരുകി സങ്കടം ഇല്ലാതെയാക്കുവാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നു

അത്രയേറെ  ഭീകരമായിരുന്നു അവളുടെയവസ്ഥ

 

“അപ്പൂനെയെനിക്ക് വേണം കണ്ണാ ,,,ഇല്ലേ ഞാൻ മരിച്ചു പോകും ,, അപ്പൂന്‍റെ സ്നേഹമല്ലാതെ ,,വേറെയൊന്നുമെനിക്ക് വേണ്ടാ ,, അതെനിക്ക് തന്നൂടെ കണ്ണാ ”

കരഞ്ഞു കൊണ്ടവൾ പ്രാർത്ഥിച്ചു

 

<<<<O>>>>

 

ആദിശങ്കരൻ പോകും വഴി

വൈശാലിയിൽ

 

ഹിരണ്യകേശി നദി ഒഴുകുന്ന കരയിലൂടെ പോകുമ്പോൾ

“നാരായണ ” എന്ന് ഉള്ളിൽ ആരോ വിളിക്കുന്ന പോലെ

ആദിജീപ്പ് നിർത്തി പുറത്തേക്കിറങ്ങി

 

സമയം ആറുമണിയോടടുത്തിരുന്നു .

ഒരു ചിറകടിയവന്‍ കേട്ടു

അവന്‍ ശബ്ദം കേട്ട ഭാഗത്തേക്ക് തലയുയര്‍ത്തി നോക്കി

“ഒരു കൃഷ്ണപരുന്ത് ”

അവനാ പരുന്തിനെ നോക്കി പുഞ്ചിരിയോടെ ആദരവോടെ കൈകള്‍ കൂപ്പി.

ആ പരുന്ത് അവനെ തന്നെ ചുറ്റി പറക്കുവാൻ തുടങ്ങി

എന്നിട്ടു ഒരാൾ പൊക്കത്തിൽ മെല്ലെ താഴ്ന്നു പറന്നു

അവൻ വേഗം ജീപ്പിൽ കയറി

ആ പരുന്തിന്‍റെ പുറകെ സഞ്ചരിച്ചു

അവിടെ ഒരു ചെറിയ കുന്നിന്‍റെ കീഴിൽ പരുന്ത് പറക്കൽ അവസാനിപ്പിച്ചു

എന്നിട്ടു ആദിയുടെ ജീപ്പിന്‍റെ ബോണറ്റിൽ വന്നിരുന്നു

ആദിയെ നോക്കി

ചിറകടിച്ചു കൊണ്ട് കുന്നിൻ മുകളിലേക്കാ പരുന്ത് പാറി

അവൻ നോക്കുമ്പോ പല വാഹനങ്ങളും അവിടെ നിർത്തിയിട്ടുണ്ട്

 

അവൻ കുന്നിൻ മുകളിലേക്ക് കയറുവാൻ തുടങ്ങി

തമിഴിലും തെലുഗിലുമായിരുന്നു ക്ഷേത്രത്തിന്‍റെ പേര് എഴുതി വെച്ചിരുന്നത്

അതുകൊണ്ടു വ്യക്തമായില്ല

 

അല്പം കൂടെ മുന്നോട്ടു പോയപ്പോൾ ആദിനാരായണ ക്ഷേത്രം എന്ന ഇംഗ്ലീഷിൽ കൂടെയുള്ള ബോർഡ് കണ്ടപ്പോൾ അവനാകെ അതിശയമായി

തന്‍റെ പേരിലെ വാക്കുകൾ ഉള്ള ക്ഷേത്രം

 

മഹര്‍ഷി ഭൃഗു, തപസ് അനുഷ്ഠിക്കുന്ന വേളയില്‍ ഒരു രാജാവ് സിംഹത്തെ വേട്ടയാടുവാൻ വന്നു, ഭൃഗു മഹർഷിയുടെ തപസിനു ഭംഗം വരുത്തിയതിൽ, കുപിതനായ മഹർഷി രാജാവിനെ സിംഹമുഖനായി മാറട്ടെ എന്ന് ശപിച്ചപ്പോൾ രാജാവിന്‍റെ മുഖം സിംഹത്തിന്‍റെ മുഖമായി മാറി. വിഷമിതനായ രാജാവ് മാപ്പിരന്നപ്പോൾ  ഇവിടത്തെ ക്ഷേത്രത്തിൽ വിഷ്ണു പൂജ നടത്തി ഇവിടത്തെ പുണ്യനദിയിൽ കുളിച്ചു കയറുവാനായി ഉപദേശിച്ചു , ആ ഉപദേശം സ്വീകരിച്ചു അതിന് പ്രകാരം ചെയ്തപ്പോൾ രാജാവിനു ശാപമോക്ഷം കിട്ടി , പൂർവ സ്ഥിതിയിലായി ,അന്ന് ഒരു മകയീര്യം നക്ഷത്രമായിരുന്നു , മകയീര്യം നക്ഷത്രക്കാർ ഏറെ വന്നു വിവാഹതടസങ്ങൾക്കും മൃത്യുദോഷത്തിനും , സങ്കടമോചനത്തിനും , ഗ്രഹപ്പിഴകൾക്കുമെല്ലാം പ്രാർത്ഥിക്കുന്ന ക്ഷേത്രം കൂടെയാണ് ആദി നാരായണ ക്ഷേത്രം ,

 

ആദി ക്ഷേത്രത്തിലേക്ക് വലതു കാൽ വെച്ച് പ്രവേശിക്കാൻ പോയപ്പോളാണ് പ്രദക്ഷിണം ചെയ്തു വരുന്ന

പാർവതിയെ ഒറ്റനോട്ടത്തിൽ അവൻ കണ്ടത്

അവൻ വേഗം പെട്ടെന്ന് തിരിഞ്ഞു മതിലിനോട് ചേർന്ന് ഒളിച്ചു നിന്നുപോയി

അവന്‍റെ ഹൃദയം പെരുമ്പറ പോലെ മിടിക്കാൻ തുടങ്ങി

അവനാ മതിലിന്‍റെ മൂലയിലൂടെ ഇടം കണ്ണിട്ടു നോക്കി

അവൾ നടയുടെ ഇടം വശത്തു നിന്ന് പ്രാർത്ഥിക്കുകയായിരുന്നു

 

അവൻ വീണ്ടും വീണ്ടും നോക്കികൊണ്ടിരുന്നു ഭയത്തോടെ

അവനൊരു ചിറകടി കേട്ട് ക്ഷേത്രഗോപുരത്തിലേക്ക് നോക്കി

അവിടെ ആ കൃഷ്ണപരുന്ത് എല്ലാം വീക്ഷിച്ചു നിൽക്കുന്ന പോലെ

 

എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും തന്‍റെ ആത്മാവിൽ നിന്നും അവൾ അകലുന്നില്ല

അവൻ വീണ്ടും പേടിയോടെ നോക്കി

തനിക്കേറെ പ്രിയപ്പെട്ട വേഷമായിരുന്നു അവൾ ധരിച്ചിരുന്നത്

കറുത്ത കരയുള്ള മുണ്ടും നേര്യതും മുടിയിൽ മുല്ലപൂവും

കൈകളിൽ കരിവളകളും

 

തന്‍റെ ലക്ഷ്മിയമ്മ ധരിച്ചിരുന്ന വേഷം

തന്‍റെ സൗന്ദര്യസങ്കല്പവും അത് തന്നെ

 

ആരെയും നേരിടാൻ തനിക്കൊരു ഭയവുമില്ല

പക്ഷെ പാറുവിന്‍റെ നോട്ടം , അതിനെ അഭിമുഖീകരിക്കാൻ  ഇപ്പോളും പേടിയാണ്

അവളെ നോക്കാതിരിക്കാൻ ആകുന്നില്ല

തന്‍റെ ആത്മാവിൽ അവൾ കത്തിജ്വലിച്ചു നിൽക്കുകയാണ്

അവളെ വിസ്മരിക്കുവാൻ തനിക്കാകുന്നില്ല ,,,

അവൻ നിസ്സഹായനായി ആ മതിലിൽ ചാരി നിന്നുപോയി

 

അവൻ ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കി കൊണ്ടിരുന്നു

അവളുടെ മുഖത്തേക്ക് , ദേഹത്തേക്ക് , മാറിടങ്ങളിലേക്ക് ,ഉദരത്തിലേക്ക് , കാർകൂന്തലിലേക്ക് ,

ഉള്ളു കിടന്നു തുടിച്ചുയരുന്ന പോലെ

അവനാകെ വിയർക്കുവാൻ തുടങ്ങി

 

ക്ഷേത്രത്തിൽ

 

എന്താണെന്നറിയില്ല പാറുവിനു മനസ്സാകെ തരളിതമാകുന്ന പോലെ

മനസിൽ നിറയെ അപ്പു മാത്രം

അവൾ പ്രദക്ഷിണം ചെയുമ്പോൾ അവൾക്കനുഭവപ്പെടുന്നത്

അപ്പു അവളുടെ കൈ പിടിച്ചവർ ഒരുമിച്ചു പ്രദക്ഷിണം ചെയ്യുന്ന പോലെ

അവളുടെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു

കണ്ണടക്കുമ്പോൾ തന്നെ നോക്കി പുഞ്ചിരിക്കുന്ന അപ്പുവിന്‍റെ മുഖം മാത്രം

മനസ്സാകെ സന്തോഷം

അവളുടെ കണ്ണുകൾ സന്തോഷാശ്രുക്കൾ പൊഴിച്ച്കൊണ്ടിരുന്നു

 

പാറു ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നടന്നു

എവിടെയെങ്കിലും ഇരിക്കണം എന്ന് തോന്നി

അവൾ മുന്നിലുള്ള മതിലിൽ ഇരിപ്പിടം കെട്ടിയ ഭാഗത്തു വന്നു

അവിടെ ആ മതിലിൽ ചാരിയിരുന്നു.

ആ മതിലിന്‍റെ അപ്പുറത്തെ വശത്തു ആദിയും

അവൻ വീണ്ടും ഒളികണ്ണിട്ടു നോക്കി

അവിടെ പാർവതിയുണ്ടായിരുന്നില്ല

ഉള്ളിൽ ഒരല്പം നിരാശവന്നു

അന്നേരമാണ്

ഇപ്പുറമുള്ള മണ്ഡപത്തിൽ ഇരുന്നു ഒരു പെൺകുട്ടി തംബുരു മീട്ടിസുബ്രഹ്മണ്യ ഭാരതിയുടെ  കവിതയായ ചിന്നഞ്ചിരു കിളിയെ കണ്ണമ്മാ ,,,,പാടുവാൻ തുടങ്ങി യത്

ചിന്ന൦ ചിരു കിളിയെ കണ്ണമാ

ശെൽവക്കളഞ്ചിയമേ

പിള്ളൈകനിയമുദെ കണ്ണമാ

പേശുമ്പോ ചിത്തിരമേ

 

അവനവിടെ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല

അവൻ ആ മതിലിൽ ചാരിയിരുന്നു

അപ്പുറത്തു പാർവതിയും

ഇരുവരും സ്വയമറിയാതെ ആ കവിതയിൽ , ആ പെൺകുട്ടിയുടെ നാദസൗകുമാര്യത്തിൽ ലയിച്ചു

അവിടെ തന്നെയിരുന്നു ,,,

ആദി നാരായണ ക്ഷേത്രത്തിൽ

പാർവതിയുടെ വിഷമം തീർക്കുവാൻ അവളുടെ കണ്ണൻ , ആദിയുടെ നാരായണൻ , തന്‍റെ ദാസനായ ഗരുഡനെ അയച്ചതായിരിക്കും , തന്‍റെ പ്രിയപ്പെട്ട പാറുവിന്‍റെ സങ്കടം മാറ്റുവാൻ അവളുടെ അപ്പുവിന്‍റെ സാന്നിധ്യത്തിനായി

 

ആദിനാരായണ ക്ഷേത്രത്തിനകത്തു  ഗൗരിശങ്കര൦ കൈകളിൽ അണിഞ്ഞു പാറുവും പുറത്തു ചതു൪ദശമുഖി മാറിൽ അണിഞ്ഞ അപ്പുവും

പാറുവിന്‍റെ മനസ്സിൽ ആത്മാവിൽ അപ്പു മാത്രമായിരുന്നു

അപ്പുവിന്‍റെ ഉള്ളിലും അങ്ങനെ തന്നെയായിരിക്കും ….

 

അവരിരുവരുടെയും  കാതുകളില്‍ ആ നിമിഷത്തില്‍ നിറഞ്ഞു നിറവാര്‍ന്നതാ ബാലികയുടെ മധുരശബ്ദം മാത്രമായിരുന്നു

 

ചിന്ന൦ ചിരു കിളിയെ കണ്ണമാ

ശെൽവക്കളഞ്ചിയമേ

പിള്ളൈകനിയമുദെ കണ്ണമാ

പേശുമ്പോ ചിത്തിരമേ

Updated: August 21, 2021 — 8:54 pm

167 Comments

  1. ഹർഷാപ്പീ … പാറു ദേവികയെ വിളിച്ചിട്ട് അപ്പൂന് പാറുവിനെ ഇഷ്ടമായിരുന്നു എന്ന് വിവരിക്കുന്ന പാർട്ടും പേജും ഏതായിരുന്നു .കുറെ തപ്പി കാണുന്നില്ല ?.please ……

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤?

  3. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  4. Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …

  5. അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുകയാ. എഴുതി തുടങ്ങിയോ

    1. Eey angere Delhi poyite eshuthan tudangu

  6. ഇതിന് ശേഷം ഏതേലും പാർട്ട്‌ വന്നിട്ടുണ്ടോ? Pls ആരേലും ഒന്ന് പറഞ്ഞു തരണേ

    1. രണ്ടു പാർട്ട്‌ വന്നിട്ടുണ്ടല്ലോ..

      പാർട്ട്‌ 23 2 എണ്ണം

  7. ഗീതേയൻ v നായക്

    Harshan സാർ… അണ്ണാ എന്നു വിളിച്ചോട്ടെ..? കഥ മുടങ്ങാതെ വായിക്കുന്നുണ്ട്.. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.. അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തും.. അണ്ണന്റെ അറിവ് എത്രത്തോളം വലുതാണെന്ന് കഥയിൽ കാണാനുണ്ട്… എല്ലാവിധ ആശംസകളും നേരുന്നു..

    1. Nama shivaaya
      ??????

  8. ആദിശങ്കരൻ അപ്പു

    . *ഒരു ബുക്ക് പോലും വായിക്കാത്ത എന്നെ ഒക്കെ ഒന്നര വർഷം ( 21 ഒന്ന് ബാഗം) നിങ്ങളെ പുറകെ നടത്തിച്ചു അല്ലേ കള്ളാ , ഇതു കഴിയല്ലേ തുടരണേ എന്ന് അതിയായി ആഗ്രഹിക്കുന്നു* ?❤️

    1. Angane theeroolla bro
      Ippo ithiri rest
      Athu kazhinju varum.emandan chapter

      1. Health mukhyam setta ath kashunje mathi baaki eshuth njngale ivdeoke indavum ne?

      2. ആദിശങ്കരൻ അപ്പു

        Harshappi ningal ee site ill story kond vannath thanne nallaa karyam aayi old site onn share cheyyan koode pattillayirunu…now innale thanne storye patti whatsapp ill ittappo thane ellarum link chothichu ningale fans nte ennam njan kuttum??… By the way eppozhaa harsha onn sweyam reveal cheyyunne enikk ningale onn kananam…ithrayum kastapett ningal Appuvine njangalkk thannillee thanks bro ?

        1. ഞാൻ ശരിക്കും ഉണ്ടെന്ന് തോന്നും പക്ഷേ ഞാനില്ല…
          കാരണം ഞാൻ അസ്തിത്വം ഇല്ലാത്തവൻ ആണ് ഭ്രുഗുവേ..

          എല്ലാം. ശിവമയം

          1. ആദിശങ്കരൻ അപ്പു

            Om Namah Shivaya ?

  9. ❤❤❤❤?????❤❤❤???❤❤??

  10. ❤️❤️❤️❤️❤️❤️❤️❤️

  11. ഇവിടെ ഉണ്ട് ട്ടോ മുടക്കമില്ലാതെ വായിക്കുന്നുമുണ്ട്. ഒന്നും പറയാൻ പറ്റുന്നില്ല എന്നു മാത്രം

    സ്നേഹത്തോടെ
    പൊതുവാൾ

    1. Njan vicharichu ningal.evideyo poymaranju ennu..pothuvaalji..

  12. ഹർഷാപ്പീ … ഇനി ആ മണിവത്തൂരിന്റെ last part തന്നൂടേ . മുമ്പ് പറഞ്ഞിരുന്നു നാട്ടിൽ എത്തീട്ട് മണിവത്തൂർ ഇടാം എന്ന് .please …?
    ❤️❤️❤️

  13. വിഷ്ണു ⚡

    ഹർഷാപ്പി..

    ഈ ഭാഗവും വായിച്ചു.. സത്യം പറഞാൽ രാഹുൽ എന്നോട് പറഞ്ഞിരുന്നു ഈ ഭാഗം മുഴുവൻ ആദിയും പാറും ആണെന്ന്.. ?അവരുടെ ഉള്ള ബന്ധം ഇനി എന്താവുമെന്ന് ഒരു ഊഹവും ഇതേവരെ കിട്ടിയില്ല.. എങ്കിലും പാറു ആദിയെ തിരിച്ചറിഞ്ഞ് വിട്ടുപോയ പ്രണയം ഓർത്ത് സങ്കടപ്പെട്ടു ഇരിക്കുന്നത് ഓക്കേ വായിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു രസാണ്..?
    ആദി അവൻ്റെ മനസ്സിൽ നിന്നും പാറുനെ ഒഴിവാക്കി എന്ന് പലവട്ടം പറഞ്ഞാലും അത് അങ്ങനെ ഒന്നും പോവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സീൻ ഈ ഭാഗത്തും ഉണ്ടായിരുന്നു..അത് വഴിയേ പറയാം..

    ആദ്യം പറയാൻ ഉള്ളത് നമ്മുടെ പാറുവിൻ്റെ കാര്യം തന്നെയാണ്.. ഈ ഭാഗത്ത് പാറു ആദ്യം പറയുന്നത് ഒക്കെ വായിക്കുമ്പോൾ അവളുടെ ദുഃഖം ഒക്കെ കേട്ട് അവളുടെ കൂടെ നിക്കണോ..? അതോ പണ്ട് ആദിയായ അപ്പുവിനെ കഷ്ടപ്പെടുത്തിയ കാര്യം ഒക്കെ മനസ്സിൽ വച്ച് അപ്പുവിൻ്റെ ഒപ്പം നിക്കണോ എന്ന് ഒന്നും അറിയില്ല..
    എങ്കിലും മനസ്സിൽ പാറു കുറച്ച് കൂടെ ഒക്കെ ആധിയെ തേടി നടക്കട്ടെ എന്ന് തന്നെ അങ്ങ് ഉറപ്പിച്ചു.. അവസാനം ആദി പാറുവിനു ഉള്ളളത് തന്നെയാണ് എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.?

    എനിക്ക് പാറു വിനെ എത്രത്തോളം ഇഷ്ടമില്ല എന്ന് പറഞ്ഞാലും അവള് കരയുന്ന സീൻ മാത്രം കണ്ടില്ല എന്ന് വച്ച് ഇരുന്നു വായിക്കാൻ പറ്റുന്നില്ലയിരുന്നു.. കാരണം അന്നത്തെ പാറു എന്ത് കാരണം കൊണ്ടാണ് അപ്പുവിനെ അത്ര കണ്ട് വേദനിപ്പിച്ചത് എന്ന് അവൾക് തന്നെ ഓർമയില്ലലോ അപ്പോ പിന്നെ ഇപ്പൊ ഉള്ള പാറു അനുഭവിക്കുന്നത് ശെരിക്കും മറ്റാരോ അവളെ കൊണ്ട് ചെയ്യിച്ചതിൻ്റെ ഓക്കേ ഫലം ആണല്ലോ..അതൊക്കെ കൊണ്ട് പാരുവിൻ്റെ കാര്യം വായിക്കുമ്പോൾ അവളുടെ സങ്കടം കാണുമ്പോൾ ഉളിൽ ഒരു ചെറിയ വിഷമത്തോടെ അല്ലാതെ വായിക്കാനും പറ്റുന്നില്ല..?

    പിന്നെ പറയാനുള്ളത് മറ്റൊരു സംഭവം ആണ്. ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപെട്ട സീനുകളിൽ ഒരുപാട് മുന്നിൽ തന്നെ നിൽകുന്ന സീൻ..
    ഇഷാനിക നമ്മുടെ തക്കുടൂ..അവളെ ഈ ഭാഗത്ത് തുടക്കത്തിൽ തന്നെ വെറുത്തു പോയിരുന്നു.. അവരുടെ വണ്ടി പാലം കെടന്നു വരുന്നത് ശേഷം അപ്പുറത്ത് നിന്നും ഒരു പിക്ക്അപ്പ് വരുന്നത് കണ്ട് എന്ന് പറഞ്ഞ സീൻ വായിച്ചപ്പോൾ തന്നെ എനിക്ക് വരാനിരിക്കുന്ന ഒരു വെടികെട്ടിൻ്റെ സാമ്പിൾ ആയി തോന്നിയിരുന്നു..
    ആദി അവിടേക്ക് വന്നത് മുതൽ അവരുടെ അടുത്തേക്ക് കാര്യം പറയാൻ വന്ന സീൻ വരെ വായിച്ച് വന്നത്.. അവിടെ എന്ത് ആയിരിക്കും സംഭവിക്കുക എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ട് വളരെ വേഗത്തിൽ ആയിരുന്നു ..
    അതിൻ്റെ എല്ലാം അപ്പുറം അവളെ കുഞ്ഞ് നാളിൽ തന്നെ ഒരുപാട് വട്ടം എടുത്ത് ലാളിച്ച് നടന്ന ആ പാവത്തിന് കൊടുത്ത് സമ്മാനവും എനിക്ക് അങ്ങ് ഇഷ്ടമായിരുന്നു.അത് അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി?.പാവം അദേഹം എന്നിട്ടും അവളെ വഴക്ക് പറയാൻ സമ്മതിക്കാതെ ഇരുന്നത് ഒക്കെ വായിച്ചപ്പോൾ ശേരിക്ക് സങ്കടം ആയിരുന്നു..?
    അങ്ങനെ വായിച്ച് വന്നപ്പോ ആദി അവൾക്ക് എന്തേലും പണി കൊടുക്കും എന്ന് വിചാരിച്ച് അങ്ങനെ ഒന്നും ഇല്ലാതെ അത് വെറുമൊരു സീൻ ആയി മാത്രം മാറും എന്ന് പ്രതീ്ഷിച്ച് വന്നപ്പോ തന്നെ പോട്ടിയില്ലെ ഒരെണ്ണം??..
    ഒന്നല്ല രണ്ടെണ്ണം..
    പാവം ഒന്നും അറിയാതെ ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്.. എല്ലാവരും അവളുടെ ചോൾപഠിയിൽ ആണെന്ന് ഒരു അഹങ്കാരം ഉണ്ടായിരുന്നു ആ മുഖത്ത് അത് എല്ലാം മാറി നല്ല ആപ്പിൾ പരുവം ആക്കി കൊടുത്തിട്ടുണ്ട് നമ്മുടെ ആള്.. എനിക്ക് ഏറ്റവും ഇഷ്ടമായ സീനുകളിൽ ഒരെണ്ണം ഇതായിരുന്നു..?.മാത്രമല്ല എല്ലാം കഴിഞ്ഞ് പോവുമ്പോൾ ഒരു ചെറിയ സംഭവം പറയുല്ലെ..

    “അപ്പോ നമോ വാകാം..”?

    അത് തന്നെ ഏത്ര പ്രാവശ്യം എടുത്ത് വായിച്ചെന്ന തന്നെ എനിക്ക് അറിയില്ല എൻ്റെ ഹർഷാപ്‌പി.. ഊഫ് ഇജ്ജത്തി സാധനം ആയിരുന്നു അത്..??

    പിന്നെ പറയാൻ ഉള്ളത് നമുടെ ആമി ആദിയും തമ്മിൽ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കുന്ന സീൻ..?.ഒരു കാര്യം എന്തായാലും ഉറപ്പായി..ആമി എന്ത് കഠാര കൊണ്ട് നടന്നു എന്ന് പറഞ്ഞാലും അവൾക്ക് ആധിയേ ഒന്ന് വേദനിപ്പിക്കാൻ പോലും കഴിയില്ല..കാരണം മുഖം കാണാതെ പോലും അവൾക്ക് പരിചയ ഭാഗം തോന്നി.അവളുടെ ശാരീരിക മാറ്റം പോലും ആധിയിലേക്ക് അലിഞ്ഞ് ചേരാൻ തോന്നുന്നു വിധത്തിൽ തന്നെ ആയിരുന്നു.. അവർ തമ്മിൽ കാണുന്ന ഒരു സീൻ ഞാൻ ഒരുപാട് നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ്.. കതിന പൊട്ടിയപ്പോൾ ആമി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പെട്ടെന്ന് അവർ തമ്മിൽ കാണും എന്ന് പ്രതീക്ഷിച്ചു..പക്ഷേ ആദിയും അങ്ങോട്ടേക്ക് നോക്കും എന്ന് പ്രതീക്ഷിചില്ല.. എന്തായാലും ആ ഒരു സീൻ
    ഇനി ഉണ്ടാവുന്നത് കാത്തിരിക്കുന്നു??

    പിന്നെ പറയാൻ ഉള്ളത് ആദി ആദ്യം മാർക്ക് ചെയ്ത ആ റേഷൻ കടയിലെ മുതലാളിയെ പിടിച്ച് അനുഭവിപ്പിക്കുന്ന സീൻ..സത്യത്തിൽ ആദി ആ കുട്ടികളെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്നിട്ട് ചെറുതായിട്ട് ഒന്ന് പേടിച്ചു പോയിരുന്നു.. അങ്ങേർക്ക് കൊടുക്കാൻ അതിലും നല്ല ഒരു സംഭവം ഇല്ലായിരുന്നു.. ഇനി ഒരിക്കലും ആരെയും പറ്റിച്ച് ജീവിക്കാൻ തോന്നാത്ത തരത്തിലുള്ള ഒരു പണി ആയിരുന്നു അവന് കൊടുത്തത്.. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ മുതലേ പ്രതീക്ഷിച്ച സീൻ അതിലും മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്..??.അതേപോലെ തന്നെ അടുത്ത പണിയും കൊടുത്തത്.. പാവങ്ങൾക്ക് രണ്ടിന് പോവാം പോലും പറ്റാത്ത അവസ്ഥ.. ആലോചിച്ചിട്ട് പോലും എന്തോ പോലെ ആയിരുന്നു.. പിന്നെ ആദി ശിവശൈലതെ ആളുകൾ ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് അത് ഒട്ടും കൂടി പോയില്ല എന്ന് മനസ്സിലായത്..

    ഇനി ആദ്യം പറഞ്ഞ സംഭവം തന്നെ.. ആദിക്ക് പാരുവിനേ പിരിയാൻ കഴിയില്ല എന്ന് നമ്മുടെ തെൻമോഴി അന്ന് തെളിയിച്ചതാണ് എങ്കിലും അവൻ അമ്പലത്തിൽ അവിചാരിതമായി പാറുവിനേ കാണുന്ന സീൻ?.അവളെ പെട്ടെന്ന് കണ്ടപ്പോൾ ആദി മാറി നിന്നതും..അവൻ്റെ സാമീപ്യം അവള് തിരിച്ചറിഞ്ഞതും ഒക്കെ ഒരുപാട് ഇഷമായ സീനുകളിൽ ഒന്നായിരുന്നു.അത് വായിച്ചതും പാറു അപ്പുവിനെ ഒന്ന് കണ്ടിരുന്നു എങ്കിൽ നന്നായേനെ എന്ന് വെറുതെ ഓർത്ത് പോയി.. കാരണം അവിടെ നിന്ന് പോലും അവള് കരയുകയായിരുന്നു..പിന്നെ അത്പോലെ കൃഷ്ണപരുന്ത് വരുന്ന സീൻ പണ്ട് മുതലേ ഇഷ്ടമായിരുന്നു.പാരുവിൻെറ കണ്ണുനീര് കണ്ടിട്ട് അവളുടെ കണ്ണൻ തന്നെ ആവും അത് കൊണ്ട് വന്നതും.അത് ഒരുപാട് ഇഷ്ടമായി..

    പിന്നെ അതേപോലെ ഈ ഭാഗത്ത് പാട്ടുകൾ വളരെ കുറവായിരുന്നു..പക്ഷേ ആകെ ഉള്ള ഒരേ ഒരു പാട്ട്??. ഒരു രക്ഷയും ഇല്ലായിരുന്നു.നിങൾ ഈ പാട്ടോകെ എവിടെന്ന് കണ്ടു പിടിച്ച് വരുന്നു എന്നാണ് എനിക്ക് മനസ്സിലാവാത്തത്?.

    “ചിന്ന൦ ചിരു കിളിയെ കണ്ണമാ..”?♥️
    ഒന്നും പറയാനില്ല ആ പാട്ട് മുഴുവൻ ഇരുന്നു കേട്ട് പോയി.അതിൻ്റെ കൂടെ ആ അമ്പലത്തിൻ്റെ മതിലിൻ്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന അപ്പുവും പാറുവും..അത് കൂടെ മനസ്സിൽ ഓർത്ത് ഇരുന്നു കേട്ടപ്പോ ഒരു വല്ലാത്ത ഫീൽ ആയിരുന്നു♥️..

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് പാറുൻ്റെ സ്വപ്നത്തില് ലക്ഷ്മി അമ്മ വന്ന സീൻ ആയിരുന്നു.. ഒരുപാട് നാൾ കഴിഞ്ഞിട്ട് ആയിരുന്നു ലക്ഷ്മി അമ്മയെ കാണുന്നത്.അത് ഒരുപാട് ഇഷ്ടമായി.സത്യത്തിൽ ഒരുപാട് മിസ്സ് ആയിരുന്നു ലക്ഷ്മി അമ്മയെ.കഴിഞ്ഞ പ്രാവശ്യം അപ്പുവിൻ്റെ സ്വപ്നത്തില് അപ്പുവിൻ്റെ സ്വപ്നത്തില് എന്തോ ആയിരുന്നു വന്നത്..അതിന് ശേഷം പിന്നെ ഇപ്പോഴാണ് കാണാൻ സാധിച്ചത്.. അപ്പോ അത് ഒരുപാട് ഇഷ്ടായി..മാത്രല്ല പാറുവിനു ഒരു ഉറപ്പ് കൂടെ കൊടുത്തിട്ട് അല്ലേ ലക്ഷ്മി അമ്മ പോയത്?അത് മതി..അതേപോലെ നമ്മുടെ ഭൃഗു ?.

    അപ്പോ ഈ ഭാഗം ഒരുപാട് ഇഷ്ടമായി.. അടുത്തത് വായിച്ച് കഴിഞ്ഞ് ഒരുമിച്ച് കമൻ്റ് ഇട്ടാൽ എനിക്ക് ഉഴപ്പാൻ തോന്നും അതാണ് ഇവിടെ ഇട്ടത്.പിന്നെ രജസ്വല എന്നത് എന്താ എന്ന് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു.അത് തമ്പുരാൻ ചേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്.. അപ്പോ അടുത്ത ഭാഗത്ത് കാണാം..

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ??♥️
    വിഷ്ണു

  14. ജിത്ത്

    ആദ്യ പേജ് മാത്രമാണ് വായിച്ചത്…
    ആദ്യമേ തന്നെ വലിയ ഇടവേളയില്ലാതെ അപരാജിതനെ ഇങ്ങോട്ട് തന്നതിന് നന്ദി പറഞ്ഞ് കഴിഞ്ഞ് വായിക്കാമെന്ന് തോന്നി…

    ഒരുപാടിഷ്ടം; സ്നേഹം, ആദരവ്❤️❤️

    1. ജിത്ത്

      അടുത്ത ഭാഗത്തിലേക്ക് പോകട്ടെ…
      ഹർഷാ, ഒരു ത്രില്ലർ സിനിമ പോലെ വാക്കുകൾ കൊണ്ട് മനസ്സിൽ കോറിയിട്ടിരിക്കുന്നു. ഗംഭീര സംഭവം തന്നെയാടോ താൻ….

  15. Uyyente ponne oru rakshayum illa

  16. എന്റെ അണ്ണാ ആ 37-ആം പേജിലെ hospital scene, പിന്നെ ആ ഉദ്യോഗസ്ഥർക്ക് കൊടുത്ത പണി ചിരിച്ച് ഒരു വഴിയായി.

  17. മഹാദേവന് നന്ദി ❤️
    _______________

    ഈ പാർട്ടും അടുത്ത പാർട്ടും കൂടി കൂടി ഒറ്റ കമന്റ്‌ ഇടാം എന്ന് കരുതിയ വായിച്ചു തുടങ്ങിയെ, പക്ഷെ വായിച്ചു തീർന്നപ്പോ മനസിലായി കമന്റ്‌ ഇടാതെ അടുത്തതിലേക്ക് പോകാൻ പറ്റില്ലാന്ന്, കാരണം ജെനുവിന് ആയിട്ട് പറയുവാണേൽ അപരാചിതനിൽ ഇതുവരെ ഇറങ്ങിയ പാർട്ടുകളിൽ എന്റെ ഏറ്റവും ഫേവറിറ്റ് പാർട്ട്‌ ഇതായിരുന്നു, അതിനുള്ള റീസൺ ഈ പാർട്ടിന്റെ മാത്രം ഗുണം അല്ല, നമ്മൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കണ്ടപ്പോ തോന്നിയ ആ ഫീൽ, ഓരോ പ്രീക്വെൽ കണ്ടു വന്നിട്ട് എല്ലാം കൂടി ചേരുന്ന ആ ഫീൽ ഇല്ലേ, എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഫീൽ, അതായിരുന്നു ഈ പാർട്ട്‌, അതിന്റെ മെയിൻ എലമെന്റ് പാറു തന്നെ ആയിരുന്നു, ഷോർട് ആയിട്ട് പറഞ്ഞാൽ അപ്പുവിനെ പാറു ഇത്രെയും കാലം ഇട്ടു അനുഭവിപ്പിച്ചതിനു അവൾ അനുഭവിക്കുന്ന കാര്യങ്ങൾ, ഓരോ പാസ്ററ് ഇൻസിഡന്റും എടുത്ത് എടുത്ത് കാണിച്ച പറയുന്നത്, ഒരുപാട് സന്തോഷം തോന്നി, അവൻ അനുഭവിച്ചത്ന് ഇവൾ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ, അതായിരുന്നു ഈ പാർട്ടിനോട് എനിക്ക് ഇത്രക്ക് ഇഷ്ട്ടം തോന്നാനും കാരണം.. ?❤️

    സത്യം പറഞ്ഞാൽ ഹർഷാപ്പി ഈ വരുന്ന പാർട്ടുകളിൽ ഒരുപാട് രഹസ്യങ്ങൾ ചുരുൾ അഴിയുമെന്നു പറഞ്ഞപ്പോ ഞാൻ കരുതി പാറുവിനു അപ്പുവായുള്ള ബന്ധം പിന്നെ അവൾക്ക് വേറെ ഏതോ സ്റ്റേറ്റിൽ ഉള്ള എന്തോ സംഭവം ആയിട്ട് ലിങ്ക് ഉണ്ടെന്നു പണ്ട് വായിച്ചതായി ഓർക്കുന്നുണ്ട്, അതുപോലെ ആദിയുടെ വേറെ പാസ്ററ്, അതൊക്കെ ആകും എന്നാണ് കരുതിയെ, പക്ഷെ ഇതിൽ പാർവതി അപ്പുവിനെ ശെരിക്കും തിരിച്ചറിയും, അവന്റെ ഇഷ്ട്ടം തിരിച്ചറിയും എന്നൊന്നും തീരെ പ്രതീക്ഷിച്ചില്ല, പ്രതേകിച്ചു ദേവുവിന്റെ വായിൽ നിന്നും തന്നെ, ശെരിക്കും ഷോക്ക് അയി പോയി, അതുപോലെ തന്നെ സന്തോഷാവും, ഇത്രക്ക് എൻജോയ് ചെയ്തു വായിച്ച പാർട്ട്‌ അപരാചിതനിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്.. ❤️?

    ചുടല കൂവളമരത്തെ നോക്കി പറയുന്ന സീൻ, അപ്പു ആ കുട്ടിയോട് ഡോകടർ ആകണ്ടേ എന്ന് ചോദിക്കുമ്പോ..

    “മോള് ഡോട്ടർ ആയാ, മോൾടെ അച്ഛ തിരിച്ചു വരോ മാമാ.”

    ഇതൊക്കെ, എന്തിനാടോ ഉവ്വേ എന്നെ ഇങ്ങനെ കരായിക്കണേ, ഒടുക്കത്തെ ഇമോഷണൽ സീൻസ് ആയിരുന്നു ഇത് രണ്ടും, സ്പീച്ലെസ്സ് ??

    // “പാര്‍വതി ശേഖറിന് ഏറ്റവും ഉത്തമനായ വരന്‍ ഇളയിടം കൊട്ടാരത്തിലെ രാജകുമാര൯ ശിവരഞ്ജന്‍ വര്‍മ്മ തന്നെയാണ് ,അല്ലാതെ അപ്പു അല്ല ,, അപ്പു ചണ്ഡാലന്‍ തന്നെയാണ് , കുടുംബമില്ലാത്തവന്‍ , ബന്ധുക്കളില്ലാത്തവന്‍ , തൊട്ട്കൂടാത്തവന്‍ പാറു പറഞ്ഞ പോലെ ഒരു വിധ ക്വാളിറ്റിയും കള്‍ച്ചറുമൊന്നുമില്ലാത്തവന്‍ ,,തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവന്‍,,പാര്‍വ്വതി ശങ്കര്‍ അല്ല പാര്‍വ്വതിശിവരഞ്ജ൯ തന്നെയാണ് ചേര്‍ച്ച.”

    “അങ്ങനെ, അങ്ങനെ പറയല്ലേ ദേവൂ.” //

    ഇത് വായിച്ചപ്പോ മനസിന്‌ കിട്ടിയ സുഖം ഒണ്ടല്ലോ, അതു പറഞ്ഞ് തരാൻ പറ്റില്ല ഹർഷാപ്പി, അതുപോലെ തന്നെ പാറുവും ദേവുവും തമ്മിൽ ഉള്ള 3 ഫോൺ സംഭാഷണവും അതുജ്വലം ആയിരുന്നു, എന്റെ പേർസണൽ പോയിന്റ് ഓഫ് വ്യൂവിൽ നിന്നും, കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ച സംഭവം ആണ് പാറു ആപ്പു അവളെ എന്തോരം സ്നേഹിച്ചിരുന്നു എന്ന് അറിയുന്ന ആ മൊമെന്റ് അതു ദേവീവിൽ നിന്നും തന്നെ, അതുപോലെ തന്നെ ശ്യാം കുട്ടൻ പാറുവിനോട് എന്തിനാ രഞ്ജനെ പ്രേമിക്കാൻ പോയെ എന്ന് കാറിൽ വെച്ച് ചോദിക്കുന്ന സീൻ ഒക്കെ, എന്റെ ഹർഷാപ്പി ഉമ്മ… ??❤️

    I just love to watch Paru suffer ???❤️

    പിന്നെ ഇഷാനിയെ തല്ലി പരുവം ആക്കിയ സീൻ, സത്യം പറഞ്ഞ ഞാൻ അപ്പു ആ തല്ലു മേടിച്ചിട്ട് ചിരിക്കുന്നത് കണ്ടപ്പോ കരുതിയത് നമ്മടെ മിസ്റ്റർ മരുമകൻ സിനിമയിൽ ദിലീപേട്ടൻ പുള്ളിടെ കാർ തകർത്തതിന് കാശു ചോദിക്കാൻ ചെല്ലുമ്പോ ശെരിയാക്കി തരില്ല എന്ന് രാജമല്ലിക പറയുമ്പോ പുള്ളി പോയി പുള്ളിയുടെ ജീപ്പിൽ കയറി ചിരിച് തൊഴുത്തോണ്ടു ജീപ്പ് നേരെ കൊണ്ടോയി അവര് ബെൻസിൽ ഇടിപ്പിക്കുന്ന സീൻ ഒണ്ട്, അതു തന്നെ അപ്പുവും കാണിക്കും എന്നാ കരുതിയെ, പക്ഷെ അപ്പു സത്യം പറഞ്ഞ അതിലും മുകളിൽ ഉള്ള പെർഫോമൻസ് ആണ് കാഴ്ച വെച്ചേ, രണ്ടു കവിളത്തും കൊടുത്തു, എന്നിട്ട് നല്ല പച്ച തെറിയും, ഹോ കോരി തരിച്ചു പോയി മോനെ, കിടു എന്ന് പറഞ്ഞ കി കിടു.. ?????

    എനിക്ക് ആകെ ഒരു നെഗറ്റീവ് അയി ആദ്യം തോന്നിയത് അപ്പു ചുടലയോട് മനസ്സിൽ പറയില്ലേ കനകാംബർ മൊതലാളീക്ക് വേണ്ടി ചിത ഒരുക്കാൻ എന്നിട്ട് കൊല്ലണ്ട വിട്ടപ്പോ, പക്ഷെ പുള്ളി ആരെയും കൊന്നിട്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോ കൊല്ലേണ്ട കാര്യം ഇല്ലല്ലോ എന്ന് മനസിലായി, അതിൽ കൂടുതൽ ടോറചർ കൊടുത്തല്ലോ, അതുകൊണ്ട് സീൻ ഇല്ല.. ?

    വേറെ എന്റെ ഫേവറിറ്റ് പാർട്ട്‌ എന്ന് പറഞ്ഞാൽ കനകാംബരനും പിന്നെ മറ്റേ 3 പേർക്കും കൊടുത്ത ശിക്ഷ ആണ്, ശിവശയാളംകാർ അനുഭവിച്ച അതെ ദുരിതം തന്നെ അവർക്കും കൊടുത്തു, അതു മ്യാരകം ആയിരുന്നു, പ്രതേകിച്ചു റെസിൻ വെച്ച് അടച്ചു കളഞ്ഞു സീൻ, എന്റെ പൊന്നു ടീമേ നമിച്ചു, ചിരിച് ചത്തു ????

    ഈ പാർട്ടിൽ പാറു കണ്ട സ്വപ്നത്തിനു വല്ല കണക്കും ഒണ്ടോ, ഹോ, ദേവർമഠം എന്ന് കേക്കുമ്പോ എനിക്ക് കുളിർ ആയിരുന്നു, അവള് അനുഭവിക്കുന്ന വേദന കാണാൻ, പണ്ട് ‘പാലിയത്’ അല്ലെങ്കിൽ ‘അന്ന് കോളേജിൽ’ എന്ന് തലക്കെട്ടു കാണുമ്പോൾ കലി ആയിരുന്നു രഞ്ജൻ തോൽവിയുടെയും പാറു പിശാശിന്റെയും പ്രണയ കൊണ കാണണമല്ലോ എന്ന് ഓർക്കുമ്പോ, ഇപ്പ മനസിന്‌ ഒരു സമാധാനം ഒണ്ട്, അപ്പു അവളുടെ മനസ്സിൽ കെടന്നു കത്തുമ്പോൾ, ഹായ് ഹായ്.. ???❤️?

    അമ്പലത്തിൽ വെച്ചുള്ള സംഭവവും എന്നെ ഞെട്ടിച്ചു, പാറു അവരെ കാണും എന്ന് വിചാരിച്ചില്ല, ഓക്കേ അതു നടന്നു പോട്ടെ, പക്ഷെ ശ്യാമും പാറുവും അവനെ കാണും എന്ന് എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പാറുവിന്റെ ഓട്ടം വായിച്ചിട്ട് നല്ല രസം ആയിരുന്ന്, ആ കൃഷ്ണപ്പരുന്തിന്റെ സീനും, ആ പാട്ടു സീനും, മനോഹരം ?❤️

    അമ്രപാലി ജസ്റ്റ്‌ മിസ്സ്‌ ആയല്ലേ, ശേ ഞാൻ കരുതി കാണുമെന്ന, കോപ്പ് കദന പൊട്ടിയപോ അപ്പു തിരിഞ്ഞു നോക്കാതെ ആമി മാത്രം നോക്കിയിരുന്നേൽ പൊളിച്ചേനെ..???

    ഈ പാർട്ടിലെ എന്റെ രണ്ടു ഫേവറിറ്റ് സംഭവങ്ങൾ ഞാൻ ആൾറെഡി പറഞ്ഞ് കഴിഞ്ഞു, ഒന്ന് പാറു അനുഭവിക്കുന്നത്, പിന്നെ അവർക്കു കൊടുത്ത ശിക്ഷ, മൂന്നാമത്തേത് ആയിരുന്നു പാറുവിന്റെ സ്വപ്നത്തിൽ ലക്ഷ്മി അമ്മ വന്നത്, അതൊരു വേറെ ലെവൽ സനം ആയിരുന്നു, പ്രതേകിച്ചു പാറു ലക്ഷ്മി അമ്മയോട് അപ്പുവിനെ നോക്കി കൈ ചൂണ്ടി അപ്പു എന്ന് പറയുന്ന സീനും പിന്നെ വീട്ടിലേക്ക് ക്ഷെണിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോ ആദിയുടെ പെണ്ണായി വരുമ്പോ നിലവിളക്ക് കൊണ്ട് ക്ഷേനിക്കാം എന്ന് പറയുന്ന സീനും, 3 ഫേവറിറ്റ് പോർഷൻസ് ഓഫ് ദിസ്‌ പാർട്ട്‌ ?????

    ശൂലനാഗിനി, കർണപിശാചിനി, ആ ത്രോബാക്ക് നന്നായിരുന്നു, ഞാൻ കർണപിശാചിനി കാണാൻ സ്സ്‌യ്‌ ആണെന്ന് ആദി പറഞ്ഞപ്പോ അപ്പൊ തന്നെ ഗൂഗിൾ എടുത്തു നോക്കി, പക്ഷെ പ്രതീക്ഷിച്ച സനം കിട്ടിയില്ല ദുഷ്ട്ട.. ??

    ചുരുക്കത്തിൽ പറഞ്ഞ ഈ പാർട്ട്‌ പാറു & ആദി ആയിരുന്നു, അതു തന്നെ ആണ് ഇത് എന്റെ ഫേവറിറ്റ് അപരാചിതൻ പാർട്ട്‌ ആക്കിയതും, പിന്നെ എനിക്ക് ഒരുപാട് സ്ഥാലത് ഡൗബ്റ്സ് ഉണ്ടായിരുന്നു, ഒന്ന് ചുടല ആദി ഉറങ്ങുന്ന സമയത്ത് അവന്റെ പാസ്റ്റിനെ പറ്റി പറയുന്ന സീൻ, അതിൽ ആദ്യം ലക്ഷ്മി അമ്മക്ക് ആദി ജനിച്ചത് വരെ പറഞ്ഞിട്ട് പെട്ടെന്ന് അടുത്ത ജന്മത്തേക്ക് പോയപ്പോ ഡൌട്ട് അടിച്ചു, അതു ഞാൻ ഒരാളോട് ചോദിച്ചപ്പോ ക്ലിയർ ആയി, അതു കഴിഞ്ഞപ്പോ അടുത്ത ഡൌട്ട് വന്നു ‘രജസ്വല’ എന്താണെന്ന്, അതു ബട്ട്‌ കംപ്ലീറ്റ് ആയിട്ട് മനസിലായില്ല, വിഷ്ണു തെണ്ടിയോട് ചോദിച്ചപ്പോൾ ‘വികാര വേഷമുള്ള ഒരു ഗുണം’ എന്ന് ഡിക്ഷ്ണറി നോക്കിയപ്പോ കണ്ടത് അയച്ചു, ബട്ട്‌ ഞാൻ ഗൂഗിൾ നോക്കിയപ്പോ വേറെ എന്തൊക്കെയോ ആണ് കണ്ടത്, ശെരിക്കും ആ സീൻ തുടർന്ന് വായിച്ചപ്പോ പാറു വികാരഭരിത ആകുന്നതു കണ്ടു അപ്പൊ അതു തന്നെ ആണോ, ആ എനിക്ക് അറിയില്ല, ആ വാക് മാത്രം മനസിലായില്ല, ഇങ്ങനത്തെ വാക്കുകൾ വരുമ്പോ അതിന്റെ സിമ്പിൾ വേർഡ്‌സ് ഒന്ന് ബ്രാക്കറ്റിൽ കൊടുക്കാൻ പറ്റുവോ ഹർഷാപ്പി, ഇത്തിരി കൂടി ഹെൽപ്ഫുൾ ആയിരിക്കും.. ?❤️

    ബാക്കി ഞാൻ എന്താ പറയേണ്ടേ ഹർഷാപ്പി, ഇനിയും ഒണ്ട് ഒരുപാട് പറയാൻ പക്ഷെ പറഞ്ഞാൽ തീരില്ല, അതുപോലെ അടുത്ത പാർട്ട്‌ വായിക്കാൻ ഒടുക്കത്തെ ആകാംഷയും, അതുകൊണ്ട് നിർത്തുവാ..❤️

    This was for me my favorite part of അപരാചിതൻ ever, thank you for that & see you on the other side, God bless you ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. Devil With a Heart

      രാജസ്വല എന്ന് വെച്ചാൽ സ്ത്രീകൾക്ക് പീരിയഡ്സ് ആവുമ്പോ അവരെ പറയുന്നതാണ് എന്നാണ് എന്റെ അറിവ്

      1. അപ്പോ അതു തന്നെ, താങ്ക്സ് ബ്രോ ❤️

        1. Njan vayichekkanoo
          Marupadi pinne thraame.irupatthi moonone..

          Nianippa nattilaa..

    2. Good review ??

    3. Bro
      I couldn’t understand that conversation between chudala and lopa mudra about rebirth. Could you explain?

      1. Please read that portion
        At least 2 times with atmost concentration

        You will get

        1. Thank you for your reply. But I have tried earlier. Okay I am going to again

  18. 22-23 വായിച്ചു രണ്ടും സൂപ്പർ അടുത്ത പാർട്ട്‌ എന്നു വരും ബ്രോ

  19. super appu paruvine ambalathil vachu kanumbozhulla bagam aa song pranayathinte oru vadhana namukku nannayi feel cheyithutto harshappi

  20. Da harshaaa

    LOVE YOU❤️❤️❤️❤️

    2 partum nannaayirunnu. Shnkaran orupaadu karayichu. Ninakkengane ingane writingilude karayikkan pattu neda oowwe

    ❤️ ❤️ PARU ❤️ ❤️ aval ethandekke manassilakki thudangi. avale ingane
    Karayikkalleda

    ❤️ ❤️ Ini entaanu aaa vellattinadiyil
    Nadannathennariyaan ulla aakamsheyaaa

    ❤️ Eni enna adutta partu varunne
    Nee ishtamullappol ittolu

    Engilum aakamshayaaaa ennu varunnullthu

    Vegam tharaneda kutta
    LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️
    ? ? UMMMMMMMMAAAAAAAAAAAAAA ?????????????????????????❤️❤️❤️❤️?‍❤️‍?‍??‍❤️‍?‍??‍❤️‍?‍???

  21. Eepozha ee partuu thirunathu…..?????eniii ശൗരി മുതലാളി ,,,????

    ????????????????

    1. Adutha partu vayikkatey……

      1. Ayooo antey padamm avdey poyiiii….

        1. Vanuu…..

          1. നീ കളിക്കുവാണോ?

  22. പാറു ഇപ്പൊ ആകെ മാറി പോയല്ലോ….?.

    1. ബ്രോ.. ഒന്നും മനസിലാവുന്നില്ല. 16 കഴിഞ്ഞുള്ള പാർട്ട് ഇതാണോ.. കോപ്പ്

      1. 16 kazhinjal 17
        Pinne 18
        19
        20
        21
        22
        23

        Bro ippo 22 laanu comment ittirikkunnath

  23. Devil With a Heart

    “എടാ ,,,,ചന്തിരാ ,,,തെണ്ടി ,,,,,,,,,,,നീ വീട്ടി പോടാ ,,,,,,നായിന്റെ മോനേ ,,,,,,,,ഞാനും പോകാടാ ”

    എന്റമ്മോ ഈ ഒരൊറ്റ വരി വായിച്ച് ചിരിച്ച് ഊപ്പാട് വന്ന്??

    1. ????????????? [???????_????????]

      സത്യം..

      1. Devil With a Heart

        എത്ര നേരം ആ ഡയലോഗ് ഓർത്ത് ചിരിച്ചെന്ന അറിയാൻ പാടില്ല പ്രതീക്ഷിക്കാതെ കിട്ടിയ തട്ടുപൊളിപ്പൻ ഡയലോഗ് ആയിപ്പോയി?

Comments are closed.