“നിന്‍റെ നിശ്ചയ൦ കൂടെ ആയപ്പോൾ അവന്‍റെ മനസ് ചത്ത്പോയിരുന്നു ,, എങ്ങനെയൊക്കെയോ നിശ്‌ചയവും കൂടി ഹോസ്റ്റലിൽ പോയി കുറെ മദ്യപിച്ചു , സ്വപ്നത്തിൽ വന്ന അമ്മയെ ഇനി വരരുത് എന്ന് പറഞ്ഞു ദേഷ്യപ്പെട്ടു ,, പിന്നെ ഒരിക്കലും ആ ‘അമ്മ അവന്‍റെ സ്വപ്നത്തിൽ വന്നിട്ടില്ല ,,ഇപ്പോളും ‘അമ്മ സ്വപ്നത്തിൽ വരുമെന്ന പ്രതീക്ഷയിലാ അവൻ ജീവിക്കുന്നത് പോലും ,,അവന്‍റെ ജീവിതത്തിൽ രണ്ടേ രണ്ടു സ്ത്രീകളെ ഉണ്ടായിട്ടുള്ളൂ ,,ഒന്നവന്‍റെ അമ്മയും രണ്ടു നീയും ,,രണ്ടു പേരും പോയി ,, ഇതാണ് വാസ്തവം ”
അത് പറയുമ്പോൾ ദേവികയുടെ കണ്ഠമിടറിതുടങ്ങിയിരുന്നു
ദേവികക്ക് സങ്കടം കൊണ്ട് തൊണ്ടയൊക്കെ മുറുകി തുടങ്ങിയിരുന്നു
“ഒരുപാട് ,,,ഒരുപാട് ,,,ഇഷ്ടായിരുന്നു,നിന്നെ ,,,നെഞ്ചോടു ചേർത്ത് വെച്ചവൾ ,,പ്രാണനായി കണ്ടവൾ,,,ഇപ്പോൾ അല്ലെങ്കിലും പിന്നെ എപ്പോ എങ്കിലും തന്നെ ഇഷ്ടപെടും എന്ന് ഭ്രാന്തമായി വിശ്വസിച്ചിട്ട് ഒരു നാൾ , അയാൾ മറ്റൊരാളുടെതായി എന്നറിയുമ്പോ ഉള്ള വേദനയില്ലേ ,,അത് ആവോളം അവനനുഭവിച്ചിട്ടുണ്ട് ,, അത് കൊണ്ടാ
പിന്നെ നിന്നെ അകറ്റിനിർത്തുന്നതും ,, ”
പാറു എല്ലാം കേട്ടുകൊണ്ട് കരഞ്ഞു കൊണ്ടിരുന്നു
“ഒരുപാട് നഷ്ടങ്ങൾ അവനു സംഭവിച്ചതല്ലേ ,,,അച്ഛൻ ‘അമ്മ വീട് പഠനം ജോലി അങ്ങനെയെല്ലാം , അത് കൂടാതെ ഒരു അടിമയെപോലുള്ള ജീവിതവും ,, അതിനിടയിൽ നിന്‍റെ പിണക്കവും തല്ലുപിടിത്തവും ദേഷ്യവും അതൊക്കെ മാത്രമായിരിന്നു ഒരു ആശ്വാസം ,,,ആ ,,, അതൊക്കെ ഇപ്പോ വെറും ഓർമ്മ മാത്രം ,,, അങ്ങനെ മാത്രമേ അവനും കാണുന്നുള്ളൂ ,, അവന്‍റെ നഷ്ടങ്ങളുടെ പട്ടികയിൽ ഒന്ന് കൂടെ ,,,”
വിതുമ്പി കൊണ്ട് ദേവിക പറഞ്ഞു നിർത്തി
പാറു ദുപ്പട്ടകൊണ്ട് വാ പൊത്തി കരഞ്ഞു തുടങ്ങിയിരുന്നു
“പാറു ഇതൊന്നും പറയരുതെന്ന് കരുതിയത് തന്നെയാണ് , പക്ഷെ എന്‍റെ നാവുകൊണ്ട് പറയേണ്ടത് ഒരു വിധി ആയിരുന്നിരിക്കാം , ഞാനൊരു പാട് ഭയപ്പെട്ടിരുന്നു നിനക്കവനെയും അവനു നിന്നെയും കിട്ടാതെ പോകുമോ എന്ന് ,,, ഞാനൊരുപാട് പ്രാർത്ഥിച്ചിരുന്നു ,,ഒരിക്കലെങ്കിലും നീ അവനെ ഒന്ന് തിരിച്ചറിയണമെന്നും,, അപ്പുവിനോട് ഒരിക്കൽ ഞാൻ ചോദിക്കുകയും ചെയ്തു ,, അന്ന് നടന്നതൊക്കെ നിന്നോട് പറഞ്ഞോട്ടെ എന്ന് ,, അവനത് വിലക്കുകയായിരുന്നു , കാരണം ഇഷ്ടവും സ്നേഹവുമൊക്കെ സഹതാപം കൊണ്ടോ നന്ദികൊണ്ടോ മറ്റൊരാളോട് ഉണ്ടാകേണ്ടതല്ലല്ലോ,, അങ്ങനെ വന്നു പോയാ അതൊരു ഗിവ് ആൻഡ് ടേക് പോളിസി പോലെ ആയിപ്പോകില്ലേ,, അവന്‍റെ യാഥാർഥ്യമെന്നത് ഒരു സൂപ്പർഹീറോ ഒന്നുമല്ല , നിന്‍റെ വീട്ടിൽ നിനക്ക് ചുറ്റും പണികൾ എടുത്തു നടന്നിരുന്ന ഒരു അടിമ , നിങ്ങളെ വഞ്ചിച്ചു എന്ന് നിങ്ങൾ കരുതുന്ന ആളുടെ മകൻ ,, ആ യാഥാർഥ്യത്തെ വേണം നീ ഇഷ്ടപെടുവാനെന്നവൻ മനസുകൊണ്ടൊരുപാട് ആഗ്രഹിച്ചിരുന്നു ,,അതിനു വേണ്ടിയാണ് കാത്തിരുന്നതും ,, പക്ഷെ അങ്ങനെയൊരിക്കലും നിന്‍റെ ഭാഗത്തു നിന്നുമുണ്ടായതുമില്ല ,,”
പാറു കരഞ്ഞു കൊണ്ട് തന്നെയെല്ലാം കേട്ട്കൊണ്ടിരുന്നു
“എന്നാലും പാറു സങ്കടപെടേണ്ട ,, ഒന്നും പാറുവിന്‍റെ തെറ്റല്ലല്ലോ ,, നീ ഇഷ്ടപ്പെട്ടതും വിവാഹം കഴിക്കാനാഗ്രഹിച്ചതും ഇളയിടത്തെ ശിവരഞ്ജൻ വർമ്മ എന്ന ശിവയെ അല്ലെ ,, ആ ശിവയെ കിട്ടുവാനല്ലേ കണ്ണനോട് പ്രാർത്ഥിച്ചതും വഴിപാടുകളൊക്കെ നടത്തിയതും , അത് കിട്ടിയില്ലേ ,, അത് ഭാഗ്യമല്ലേ ,, നമ്മളെ ഇഷ്ടപെടുന്ന പലരും ഉണ്ടാകും അവരെയൊക്കെ ഇഷ്ടപെടാൻ നമുക്ക് സാധിക്കില്ലല്ലോ ,,ഇത് ജീവിതമല്ലേ ,,അല്ലാതെ ഫാന്റസി സ്റ്റോറി ഒന്നുമല്ലല്ലോ,,, ,,
“അപ്പു ഒരിക്കൽ പറഞ്ഞ പോലെ , നീ ഒരിക്കൽ ദേഷ്യപ്പെട്ടു അവനോടു ചോദിച്ചില്ലേ നിന്നോട് ഫ്രണ്ട്ഷിപ്പ് ചെയ്യാൻ അവനുള്ള യോഗ്യത എന്താ എന്ന് , എന്താ അവന്‍റെ ക്വാളിറ്റി , എന്താ അവന്‍റെ സ്റ്റാൻഡേർഡ് എന്ന് ,, അതുപോലെ ഒരിക്കൽ നിന്‍റെ ‘അമ്മ ഒരു കാഷ്വൽ ടോക്കിൽ അവനോടു ശിവ ഇളയിടം കൊട്ടാരത്തിലെ രാജകുമാരൻ ആയതുകൊണ്ട് സ്പെഷ്യൽ ആണെന്നു പറഞ്ഞു ,നിന്‍റെ ആയി അവനെ എല്ലാരും കേൾക്കെ ചണ്ടാളൻ എന്ന് പലവട്ടം വിളിച്ചു ,,,ഇക്കാര്യങ്ങൾ കൊണ്ട് തുടങ്ങിയതാ അവൻ അവന്‍റെ കുടുംബത്തിന്‍റെ വഴി കണ്ടുപിടിക്കാനുള്ള ഓട്ടം, ആ ഓട്ടം ഇതുവരെ അവസാനിച്ചിട്ടില്ല , അവന്‍ തന്നെ പറഞ്ഞിട്ടുമുണ്ട് , പാലിയം ദേവര്‍മഠ൦ കുടുംബത്തിലെ രാജകുമാരിയായ പാര്‍വതി ശേഖറിന് ഏറ്റവും ഉത്തമനായ വരന്‍ ഇളയിടം കൊട്ടാരത്തിലെ രാജകുമാര൯ ശിവരഞ്ജന്‍ വര്‍മ്മ തന്നെയാണ് ,അല്ലാതെ അപ്പു അല്ല ,, അപ്പു ചണ്ഡാലന്‍ തന്നെയാണ് , കുടുംബമില്ലാത്തവന്‍ , ബന്ധുക്കളില്ലാത്തവന്‍ , തൊട്ട്കൂടാത്തവന്‍ പാറു പറഞ്ഞ പോലെ ഒരു വിധ ക്വാളിറ്റിയും കള്‍ച്ചറുമൊന്നുമില്ലാത്തവന്‍ ,,തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവന്‍,,പാര്‍വ്വതി ശങ്കര്‍ അല്ല പാര്‍വ്വതിശിവരഞ്ജ൯ തന്നെയാണ് ചേര്‍ച്ച ”
“അങ്ങനെ ,,അങ്ങനെ പറയല്ലേ ദേവൂ ,,,,”
സങ്കടത്തോടെ വിതുമ്പിക്കൊണ്ട് പാറു പറഞ്ഞു
“അവനിപ്പോ അതില്‍ വിഷമമൊന്നുമില്ല ,, അപ്പു അന്ന് നിങ്ങള്ക്ക് സമ്മാനമായി തന്ന ആ അർദ്ധനാരീശ്വരവിഗ്രഹ൦ നിങ്ങളെ രണ്ടു പേരെയും കണക്കാക്കി തന്നെയാണ് ,, പാർവതിയു൦ ശിവനും ,, അതായതു നീയും ശിവയും ,, അത് തന്നെ അവൻ മനസിലും പ്രതിഷ്ടിച്ചു കഴിഞ്ഞു,, എന്നാലും അവനിപ്പോളും അവന്‍റെ വേരുകള്‍ കണ്ടുപിടിക്കാന്‍ ഉള്ള ശ്രമത്തില്‍ തന്നെയാണ് , ഇന്നെനിക് മെസ്സേജ് അയച്ചിരുന്നു, I am proud to say that I am a chandaal,,i am also shiva ”
ദേവിക മെസ്സേജ് വായിച്ചു കേൾപ്പിച്ചിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു
“കണ്ടില്ലേ ,,ഇപ്പോ ഇതാ അവസ്ഥ ,, ആളിപ്പോ സ്വയം തൊട്ട്കൂടാത്തവനെന്നാ പറയുന്നത് ,,,ഓരോ തരം വട്ട് ,,,അല്ലാതെന്താ ,,,,എന്നാലും രാജകുമാരിയായിരുന്ന പാർവതി ദേവി , ചണ്ടാലനായി ജീവിക്കുന്ന മഹാദേവനോട് പ്രണയവും ആരാധനയും കൊണ്ട് ഒരുപാട് യാതനകളും കഷ്ടതകളും അനുഭവിച്ച് പ്രാർത്ഥിച്ചും വ്രതം നോറ്റുമാണ് മഹാദേവനെ തന്നെ നേടി എടുത്തത് ,, ഇതിപ്പോ അവന്‍ സ്വയം ചണ്ഡാലനും ശിവനുമാണെന്ന് ഓരോരോ വട്ട് പറയുന്ന സ്ഥിതിയ്ക്ക് അവന്‍റെ ശക്തിയായി ഒരു പെണ്ണ് അവനെ കാത്തിരിക്കുന്നുണ്ടാകും ,, ,,,അവന്‍റെ പാർവ്വതി,, ആ കുട്ടിയായിരിക്കണം ലക്ഷ്മി അമ്മ അവനോടു സ്ഥിരം പറയുന്ന പാറു എന്നാ എനിക്കിപ്പോ തോന്നുന്നത്,, ആരെങ്കിലുമാവട്ടെ ,,” ദേവിക പറഞ്ഞു നിര്‍ത്തി
പാര്‍വ്വതി ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല
ദേവിക തുടര്‍ന്നു
“എന്നാലും ഞാനൊരു കാര്യം പറയാം പാറു ,, ആ കുട്ടിയായിരിക്കും എന്റെ ഒരു കാഴ്‌ചപ്പാടിൽ ഏറ്റവും ഭാഗ്യം ചെയ്ത പെണ്ണ്,, എന്താന്നുവെച്ചാ അവനെ കിട്ടുന്നത് തന്നെയാണവളുടെ ഭാഗ്യം,, അവന്റെ ഇഷ്ടവും പ്രേമവുമൊക്കെ തീ പോലെയാണ് ,, അതങ്ങു കത്തിയെരിയിപ്പിച്ചു കളയും ,, ചിരിയായും കളിയായും കൊഞ്ചിക്കലായും പിണങ്ങലായും ഇണങ്ങലായും ,,, ആണിന്റെ മേന്മ എന്നത് അവന്റെ കുടുംബത്തിലോ പാരമ്പര്യത്തിലോ വിദ്യാഭ്യാസത്തിലോ ജോലിയിലോ ഒന്നുമല്ല ,, തന്റെ ഇണയെ പൊന്നുപോലെ കൊണ്ട് നടന്നു അവൾക്കു കൊടുക്കുന്ന കരുതലുണ്ടല്ലോ ,,ഏതു സങ്കടത്തിലും അവളെ മാറോടു ചേർത്ത്പിടിച്ചു കണ്ണീരു തുടക്കാനുള്ള മനസുണ്ടല്ലോ ,, അതൊക്കെ അവനൊരുപാട് കൂടുതലാ ,, ഞാനും ആഗ്രഹിച്ചുപോയിട്ടുണ്ട് ,,അവനെ ,,എന്നാലും അതെല്ലാമൊരു സൗഭാഗ്യമാ ,, ലക്ഷ്മിയുടെ അനുഗ്രഹം കൂടെ വേണം ,, ആ ഭാഗ്യ൦ കിട്ടാൻ ,,, ഹമ് …ആ പെണ്ണിന്റെ ഭാഗ്യം ,,അവന്റെ പാർവ്വതിയുടെ .”
പാറു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ
“ദേവൂ ,,,,,,,,,,”
“”എന്താ പാറു ?”
“ഒരു കാര്യ൦ ചോദിച്ചാ ഉത്തരം പറയോ ദേവൂ ?”
“ആ ,,ചോദിച്ചോ “
“ആരെ പ്രാർത്ഥിച്ചാലാ എനിക്കാ ഭാഗ്യം കിട്ടുക ,, ഏതു വ്രതം നോറ്റാലാ എനിക്കെന്‍റെ അപ്പൂന്‍റെ സ്നേഹം കിട്ടുക ,,ഒന്ന് പറഞ്ഞു താ,,ദേവൂ,,അപ്പൂനെ യെനിക്ക് വേണം,, ദേവൂ ,,,, എനിക്കു മാത്രമായി വേണം ,, ഇല്ലേ ഞാനില്ലാതെയായിപോകും ദേവൂ “
വിങ്ങിപൊട്ടികരഞ്ഞു കൊണ്ട് പാര്‍വ്വതി ചോദിച്ചു.
“വേണ്ടാ ,,വേണ്ടാ പാറു ,,അങ്ങനെയൊന്നും ഇനി ചിന്തിക്ക കൂടെ ചെയ്യരുത് ,,” നടുക്കത്തോടെ ദേവിക അവളെ പിന്തിരിപ്പിച്ചു.
“ദേവൂ ,,,എനിക്കിപ്പോ മരിയ്ക്കാൻ ഒരുപാട് പേടിപോലെ ,പക്ഷെ ഒരുദിവസമെങ്കിലും അപ്പൂന്‍റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ട് മരിക്കേണ്ടി വന്നാൽ ഒട്ടും സങ്കടമില്ല ,,” കരഞ്ഞു കൊണ്ട് അവൾ പറഞ്ഞുകൊണ്ടിരുന്നു
“പാറു ,,,മതി ,,,എനിക്കിനി ഒന്നും പറയുവാൻ വയ്യ ,, നീ റെസ്റ്റ് എടുക്ക് ,,അരുതാത്തതൊന്നും മനസ്സിൽ ചിന്തിക്കണ്ട ,,, നിനക്കു ഈശ്വരനായി കരുതിവെച്ചത് രാജകുമാരനായ ശിവരഞ്ജനേയെയാണ്,,അല്ലാതെ തീണ്ടാപ്പാട് അകലെ നിര്‍ത്തേണ്ടുന്ന ആദിശങ്കരനെയല്ല ,,, നീ സ്നേഹിച്ചതും ആഗ്രഹിച്ചതും ശിവയെ അല്ലേ ,, അല്ലായിരുന്നുവെങ്കില്‍ എപ്പോളേ നീ അപ്പുവിന്‍റെതാകുമായിരുന്നു ,, അത് മനസിലാക്കി മുന്നോട്ട് ജീവിക്കാന്‍ നോക്ക്,, അപ്പുവിനെ നീ മനസ്സില്‍ നിന്നും പറിച്ചു കളഞ്ഞെയ്ക്ക്,,,അത് തന്നെയാണ് നല്ലത്”
ദേവിക കൂടുതൽ ഒന്നും പറയുവാനാകാതെ ഫോൺ ഡിസ്കണക്ട് ചെയ്തു
പാര്‍വ്വതി ഹൃദയനൊംബരത്തോടെ കരഞ്ഞുകൊണ്ട് കിടന്നു
കരയാതിരികാന്‍ അവളൊരുപാട് ശ്രമിച്ചുവെങ്കിലും ആ ശ്രമങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടതല്ലാതെ അവളുടെ കരച്ചിലിന് ശമനമുണ്ടായില്ല
വിങ്ങി പൊട്ടി അവൾ കരഞ്ഞു കൊണ്ടിരുന്നു
കരയെല്ലേ എന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞു കൊണ്ടിരുന്നെങ്കിലും കരയാതിയിരിക്കാൻ അവളുടെ ഹൃദയമവളെ അനുവദിച്ചില്ല
അവളുടെ ഈ ജീവിതത്തിൽ ഇത്രയുമൊരു നോവ് ഇതുവരെ അനുഭവിച്ചിട്ടില്ല , ഒന്നിനും വേണ്ടി ഇത്ര കണ്ടാഗ്രഹിച്ചതുമില്ല… ആരും കേൾക്കാതിരിക്കാൻ മുഖം തലയിണയിൽ ശക്തിയിലമർത്തി കിടന്നാണവൾ കരഞ്ഞു കൊണ്ടിരുന്നത്,,, ആ കരച്ചിൽ കാണുവാനോ കേൾക്കുവാനോ ആശ്വസിപ്പിക്കുവാനോ ആരും ഉണ്ടായിരുന്നതുമില്ല
<<<<<O>>>>>
ഹർഷാപ്പീ … പാറു ദേവികയെ വിളിച്ചിട്ട് അപ്പൂന് പാറുവിനെ ഇഷ്ടമായിരുന്നു എന്ന് വിവരിക്കുന്ന പാർട്ടും പേജും ഏതായിരുന്നു .കുറെ തപ്പി കാണുന്നില്ല ?.please ……
❤❤❤❤❤?
Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …
Bro താങ്കളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് ഒരു എഴുത്തുകാരൻ തന്റെ വായനക്കാരെ ഒരിക്കലും നിരാശപ്പെടുത്തരുത് …. എന്റെ ചിന്തയിൽ താങ്കൾ ഒരു തികഞ്ഞ ജ്ഞാനിയാണ് ഒരു ശിവഭക്തനാണ് : പിന്നെ ഇതിൽ പറയുന്ന സ്ഥലങ്ങളെല്ലാം താങ്കൾ സന്ദർശിച്ചിട്ടുണ്ട് … ഒരിക്കലും ഭാവനയിൽ താങ്കൾക്കിത് സൃഷ്ടിക്കെടാൻ കഴിയില്ല…. അങ്ങിനെയെങ്കിൽ ഞാൻ നമിക്കുന്നു — േരിട്ടു കാണാൻ ആഗ്രഹമുണ്ട് സാധിച്ചു തരണം … നൻമയുണ്ടാകട്ടെ …
അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുകയാ. എഴുതി തുടങ്ങിയോ
Eey angere Delhi poyite eshuthan tudangu
ഇതിന് ശേഷം ഏതേലും പാർട്ട് വന്നിട്ടുണ്ടോ? Pls ആരേലും ഒന്ന് പറഞ്ഞു തരണേ
രണ്ടു പാർട്ട് വന്നിട്ടുണ്ടല്ലോ..
പാർട്ട് 23 2 എണ്ണം
Harshan സാർ… അണ്ണാ എന്നു വിളിച്ചോട്ടെ..? കഥ മുടങ്ങാതെ വായിക്കുന്നുണ്ട്.. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരം.. അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തും.. അണ്ണന്റെ അറിവ് എത്രത്തോളം വലുതാണെന്ന് കഥയിൽ കാണാനുണ്ട്… എല്ലാവിധ ആശംസകളും നേരുന്നു..
Nama shivaaya
??????
. *ഒരു ബുക്ക് പോലും വായിക്കാത്ത എന്നെ ഒക്കെ ഒന്നര വർഷം ( 21 ഒന്ന് ബാഗം) നിങ്ങളെ പുറകെ നടത്തിച്ചു അല്ലേ കള്ളാ , ഇതു കഴിയല്ലേ തുടരണേ എന്ന് അതിയായി ആഗ്രഹിക്കുന്നു* ?❤️
Angane theeroolla bro
Ippo ithiri rest
Athu kazhinju varum.emandan chapter
Health mukhyam setta ath kashunje mathi baaki eshuth njngale ivdeoke indavum ne?
Harshappi ningal ee site ill story kond vannath thanne nallaa karyam aayi old site onn share cheyyan koode pattillayirunu…now innale thanne storye patti whatsapp ill ittappo thane ellarum link chothichu ningale fans nte ennam njan kuttum??… By the way eppozhaa harsha onn sweyam reveal cheyyunne enikk ningale onn kananam…ithrayum kastapett ningal Appuvine njangalkk thannillee thanks bro ?
ഞാൻ ശരിക്കും ഉണ്ടെന്ന് തോന്നും പക്ഷേ ഞാനില്ല…
കാരണം ഞാൻ അസ്തിത്വം ഇല്ലാത്തവൻ ആണ് ഭ്രുഗുവേ..
എല്ലാം. ശിവമയം
Om Namah Shivaya ?
❤❤❤❤?????❤❤❤???❤❤??
Hlo
????
❤️❤️❤️❤️❤️❤️❤️❤️
ഇവിടെ ഉണ്ട് ട്ടോ മുടക്കമില്ലാതെ വായിക്കുന്നുമുണ്ട്. ഒന്നും പറയാൻ പറ്റുന്നില്ല എന്നു മാത്രം
സ്നേഹത്തോടെ
പൊതുവാൾ
Njan vicharichu ningal.evideyo poymaranju ennu..pothuvaalji..
ഹർഷാപ്പീ … ഇനി ആ മണിവത്തൂരിന്റെ last part തന്നൂടേ . മുമ്പ് പറഞ്ഞിരുന്നു നാട്ടിൽ എത്തീട്ട് മണിവത്തൂർ ഇടാം എന്ന് .please …?
❤️❤️❤️
ഹർഷാപ്പി..
ഈ ഭാഗവും വായിച്ചു.. സത്യം പറഞാൽ രാഹുൽ എന്നോട് പറഞ്ഞിരുന്നു ഈ ഭാഗം മുഴുവൻ ആദിയും പാറും ആണെന്ന്.. ?അവരുടെ ഉള്ള ബന്ധം ഇനി എന്താവുമെന്ന് ഒരു ഊഹവും ഇതേവരെ കിട്ടിയില്ല.. എങ്കിലും പാറു ആദിയെ തിരിച്ചറിഞ്ഞ് വിട്ടുപോയ പ്രണയം ഓർത്ത് സങ്കടപ്പെട്ടു ഇരിക്കുന്നത് ഓക്കേ വായിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു രസാണ്..?
ആദി അവൻ്റെ മനസ്സിൽ നിന്നും പാറുനെ ഒഴിവാക്കി എന്ന് പലവട്ടം പറഞ്ഞാലും അത് അങ്ങനെ ഒന്നും പോവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന സീൻ ഈ ഭാഗത്തും ഉണ്ടായിരുന്നു..അത് വഴിയേ പറയാം..
ആദ്യം പറയാൻ ഉള്ളത് നമ്മുടെ പാറുവിൻ്റെ കാര്യം തന്നെയാണ്.. ഈ ഭാഗത്ത് പാറു ആദ്യം പറയുന്നത് ഒക്കെ വായിക്കുമ്പോൾ അവളുടെ ദുഃഖം ഒക്കെ കേട്ട് അവളുടെ കൂടെ നിക്കണോ..? അതോ പണ്ട് ആദിയായ അപ്പുവിനെ കഷ്ടപ്പെടുത്തിയ കാര്യം ഒക്കെ മനസ്സിൽ വച്ച് അപ്പുവിൻ്റെ ഒപ്പം നിക്കണോ എന്ന് ഒന്നും അറിയില്ല..
എങ്കിലും മനസ്സിൽ പാറു കുറച്ച് കൂടെ ഒക്കെ ആധിയെ തേടി നടക്കട്ടെ എന്ന് തന്നെ അങ്ങ് ഉറപ്പിച്ചു.. അവസാനം ആദി പാറുവിനു ഉള്ളളത് തന്നെയാണ് എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.?
എനിക്ക് പാറു വിനെ എത്രത്തോളം ഇഷ്ടമില്ല എന്ന് പറഞ്ഞാലും അവള് കരയുന്ന സീൻ മാത്രം കണ്ടില്ല എന്ന് വച്ച് ഇരുന്നു വായിക്കാൻ പറ്റുന്നില്ലയിരുന്നു.. കാരണം അന്നത്തെ പാറു എന്ത് കാരണം കൊണ്ടാണ് അപ്പുവിനെ അത്ര കണ്ട് വേദനിപ്പിച്ചത് എന്ന് അവൾക് തന്നെ ഓർമയില്ലലോ അപ്പോ പിന്നെ ഇപ്പൊ ഉള്ള പാറു അനുഭവിക്കുന്നത് ശെരിക്കും മറ്റാരോ അവളെ കൊണ്ട് ചെയ്യിച്ചതിൻ്റെ ഓക്കേ ഫലം ആണല്ലോ..അതൊക്കെ കൊണ്ട് പാരുവിൻ്റെ കാര്യം വായിക്കുമ്പോൾ അവളുടെ സങ്കടം കാണുമ്പോൾ ഉളിൽ ഒരു ചെറിയ വിഷമത്തോടെ അല്ലാതെ വായിക്കാനും പറ്റുന്നില്ല..?
പിന്നെ പറയാനുള്ളത് മറ്റൊരു സംഭവം ആണ്. ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപെട്ട സീനുകളിൽ ഒരുപാട് മുന്നിൽ തന്നെ നിൽകുന്ന സീൻ..
ഇഷാനിക നമ്മുടെ തക്കുടൂ..അവളെ ഈ ഭാഗത്ത് തുടക്കത്തിൽ തന്നെ വെറുത്തു പോയിരുന്നു.. അവരുടെ വണ്ടി പാലം കെടന്നു വരുന്നത് ശേഷം അപ്പുറത്ത് നിന്നും ഒരു പിക്ക്അപ്പ് വരുന്നത് കണ്ട് എന്ന് പറഞ്ഞ സീൻ വായിച്ചപ്പോൾ തന്നെ എനിക്ക് വരാനിരിക്കുന്ന ഒരു വെടികെട്ടിൻ്റെ സാമ്പിൾ ആയി തോന്നിയിരുന്നു..
ആദി അവിടേക്ക് വന്നത് മുതൽ അവരുടെ അടുത്തേക്ക് കാര്യം പറയാൻ വന്ന സീൻ വരെ വായിച്ച് വന്നത്.. അവിടെ എന്ത് ആയിരിക്കും സംഭവിക്കുക എന്ന് അറിയാൻ ഉള്ള ആകാംഷ കൊണ്ട് വളരെ വേഗത്തിൽ ആയിരുന്നു ..
അതിൻ്റെ എല്ലാം അപ്പുറം അവളെ കുഞ്ഞ് നാളിൽ തന്നെ ഒരുപാട് വട്ടം എടുത്ത് ലാളിച്ച് നടന്ന ആ പാവത്തിന് കൊടുത്ത് സമ്മാനവും എനിക്ക് അങ്ങ് ഇഷ്ടമായിരുന്നു.അത് അത്രക്ക് വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി?.പാവം അദേഹം എന്നിട്ടും അവളെ വഴക്ക് പറയാൻ സമ്മതിക്കാതെ ഇരുന്നത് ഒക്കെ വായിച്ചപ്പോൾ ശേരിക്ക് സങ്കടം ആയിരുന്നു..?
അങ്ങനെ വായിച്ച് വന്നപ്പോ ആദി അവൾക്ക് എന്തേലും പണി കൊടുക്കും എന്ന് വിചാരിച്ച് അങ്ങനെ ഒന്നും ഇല്ലാതെ അത് വെറുമൊരു സീൻ ആയി മാത്രം മാറും എന്ന് പ്രതീ്ഷിച്ച് വന്നപ്പോ തന്നെ പോട്ടിയില്ലെ ഒരെണ്ണം??..
ഒന്നല്ല രണ്ടെണ്ണം..
പാവം ഒന്നും അറിയാതെ ഒന്ന് ചൊറിഞ്ഞു നോക്കിയതാണ്.. എല്ലാവരും അവളുടെ ചോൾപഠിയിൽ ആണെന്ന് ഒരു അഹങ്കാരം ഉണ്ടായിരുന്നു ആ മുഖത്ത് അത് എല്ലാം മാറി നല്ല ആപ്പിൾ പരുവം ആക്കി കൊടുത്തിട്ടുണ്ട് നമ്മുടെ ആള്.. എനിക്ക് ഏറ്റവും ഇഷ്ടമായ സീനുകളിൽ ഒരെണ്ണം ഇതായിരുന്നു..?.മാത്രമല്ല എല്ലാം കഴിഞ്ഞ് പോവുമ്പോൾ ഒരു ചെറിയ സംഭവം പറയുല്ലെ..
“അപ്പോ നമോ വാകാം..”?
അത് തന്നെ ഏത്ര പ്രാവശ്യം എടുത്ത് വായിച്ചെന്ന തന്നെ എനിക്ക് അറിയില്ല എൻ്റെ ഹർഷാപ്‌പി.. ഊഫ് ഇജ്ജത്തി സാധനം ആയിരുന്നു അത്..??
പിന്നെ പറയാൻ ഉള്ളത് നമുടെ ആമി ആദിയും തമ്മിൽ ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കുന്ന സീൻ..?.ഒരു കാര്യം എന്തായാലും ഉറപ്പായി..ആമി എന്ത് കഠാര കൊണ്ട് നടന്നു എന്ന് പറഞ്ഞാലും അവൾക്ക് ആധിയേ ഒന്ന് വേദനിപ്പിക്കാൻ പോലും കഴിയില്ല..കാരണം മുഖം കാണാതെ പോലും അവൾക്ക് പരിചയ ഭാഗം തോന്നി.അവളുടെ ശാരീരിക മാറ്റം പോലും ആധിയിലേക്ക് അലിഞ്ഞ് ചേരാൻ തോന്നുന്നു വിധത്തിൽ തന്നെ ആയിരുന്നു.. അവർ തമ്മിൽ കാണുന്ന ഒരു സീൻ ഞാൻ ഒരുപാട് നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ്.. കതിന പൊട്ടിയപ്പോൾ ആമി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പെട്ടെന്ന് അവർ തമ്മിൽ കാണും എന്ന് പ്രതീക്ഷിച്ചു..പക്ഷേ ആദിയും അങ്ങോട്ടേക്ക് നോക്കും എന്ന് പ്രതീക്ഷിചില്ല.. എന്തായാലും ആ ഒരു സീൻ
ഇനി ഉണ്ടാവുന്നത് കാത്തിരിക്കുന്നു??
പിന്നെ പറയാൻ ഉള്ളത് ആദി ആദ്യം മാർക്ക് ചെയ്ത ആ റേഷൻ കടയിലെ മുതലാളിയെ പിടിച്ച് അനുഭവിപ്പിക്കുന്ന സീൻ..സത്യത്തിൽ ആദി ആ കുട്ടികളെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു എന്നിട്ട് ചെറുതായിട്ട് ഒന്ന് പേടിച്ചു പോയിരുന്നു.. അങ്ങേർക്ക് കൊടുക്കാൻ അതിലും നല്ല ഒരു സംഭവം ഇല്ലായിരുന്നു.. ഇനി ഒരിക്കലും ആരെയും പറ്റിച്ച് ജീവിക്കാൻ തോന്നാത്ത തരത്തിലുള്ള ഒരു പണി ആയിരുന്നു അവന് കൊടുത്തത്.. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ മുതലേ പ്രതീക്ഷിച്ച സീൻ അതിലും മനോഹരം ആയിട്ടാണ് എനിക്ക് തോന്നിയത്..??.അതേപോലെ തന്നെ അടുത്ത പണിയും കൊടുത്തത്.. പാവങ്ങൾക്ക് രണ്ടിന് പോവാം പോലും പറ്റാത്ത അവസ്ഥ.. ആലോചിച്ചിട്ട് പോലും എന്തോ പോലെ ആയിരുന്നു.. പിന്നെ ആദി ശിവശൈലതെ ആളുകൾ ഇതേ അവസ്ഥ ആണ് അനുഭവിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് അത് ഒട്ടും കൂടി പോയില്ല എന്ന് മനസ്സിലായത്..
ഇനി ആദ്യം പറഞ്ഞ സംഭവം തന്നെ.. ആദിക്ക് പാരുവിനേ പിരിയാൻ കഴിയില്ല എന്ന് നമ്മുടെ തെൻമോഴി അന്ന് തെളിയിച്ചതാണ് എങ്കിലും അവൻ അമ്പലത്തിൽ അവിചാരിതമായി പാറുവിനേ കാണുന്ന സീൻ?.അവളെ പെട്ടെന്ന് കണ്ടപ്പോൾ ആദി മാറി നിന്നതും..അവൻ്റെ സാമീപ്യം അവള് തിരിച്ചറിഞ്ഞതും ഒക്കെ ഒരുപാട് ഇഷമായ സീനുകളിൽ ഒന്നായിരുന്നു.അത് വായിച്ചതും പാറു അപ്പുവിനെ ഒന്ന് കണ്ടിരുന്നു എങ്കിൽ നന്നായേനെ എന്ന് വെറുതെ ഓർത്ത് പോയി.. കാരണം അവിടെ നിന്ന് പോലും അവള് കരയുകയായിരുന്നു..പിന്നെ അത്പോലെ കൃഷ്ണപരുന്ത് വരുന്ന സീൻ പണ്ട് മുതലേ ഇഷ്ടമായിരുന്നു.പാരുവിൻെറ കണ്ണുനീര് കണ്ടിട്ട് അവളുടെ കണ്ണൻ തന്നെ ആവും അത് കൊണ്ട് വന്നതും.അത് ഒരുപാട് ഇഷ്ടമായി..
പിന്നെ അതേപോലെ ഈ ഭാഗത്ത് പാട്ടുകൾ വളരെ കുറവായിരുന്നു..പക്ഷേ ആകെ ഉള്ള ഒരേ ഒരു പാട്ട്??. ഒരു രക്ഷയും ഇല്ലായിരുന്നു.നിങൾ ഈ പാട്ടോകെ എവിടെന്ന് കണ്ടു പിടിച്ച് വരുന്നു എന്നാണ് എനിക്ക് മനസ്സിലാവാത്തത്?.
“ചിന്ന൦ ചിരു കിളിയെ കണ്ണമാ..”?♥️
ഒന്നും പറയാനില്ല ആ പാട്ട് മുഴുവൻ ഇരുന്നു കേട്ട് പോയി.അതിൻ്റെ കൂടെ ആ അമ്പലത്തിൻ്റെ മതിലിൻ്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന അപ്പുവും പാറുവും..അത് കൂടെ മനസ്സിൽ ഓർത്ത് ഇരുന്നു കേട്ടപ്പോ ഒരു വല്ലാത്ത ഫീൽ ആയിരുന്നു♥️..
പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് പാറുൻ്റെ സ്വപ്നത്തില് ലക്ഷ്മി അമ്മ വന്ന സീൻ ആയിരുന്നു.. ഒരുപാട് നാൾ കഴിഞ്ഞിട്ട് ആയിരുന്നു ലക്ഷ്മി അമ്മയെ കാണുന്നത്.അത് ഒരുപാട് ഇഷ്ടമായി.സത്യത്തിൽ ഒരുപാട് മിസ്സ് ആയിരുന്നു ലക്ഷ്മി അമ്മയെ.കഴിഞ്ഞ പ്രാവശ്യം അപ്പുവിൻ്റെ സ്വപ്നത്തില് അപ്പുവിൻ്റെ സ്വപ്നത്തില് എന്തോ ആയിരുന്നു വന്നത്..അതിന് ശേഷം പിന്നെ ഇപ്പോഴാണ് കാണാൻ സാധിച്ചത്.. അപ്പോ അത് ഒരുപാട് ഇഷ്ടായി..മാത്രല്ല പാറുവിനു ഒരു ഉറപ്പ് കൂടെ കൊടുത്തിട്ട് അല്ലേ ലക്ഷ്മി അമ്മ പോയത്?അത് മതി..അതേപോലെ നമ്മുടെ ഭൃഗു ?.
അപ്പോ ഈ ഭാഗം ഒരുപാട് ഇഷ്ടമായി.. അടുത്തത് വായിച്ച് കഴിഞ്ഞ് ഒരുമിച്ച് കമൻ്റ് ഇട്ടാൽ എനിക്ക് ഉഴപ്പാൻ തോന്നും അതാണ് ഇവിടെ ഇട്ടത്.പിന്നെ രജസ്വല എന്നത് എന്താ എന്ന് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു.അത് തമ്പുരാൻ ചേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്.. അപ്പോ അടുത്ത ഭാഗത്ത് കാണാം..
ഒരുപാട് ഒരുപാട് സ്നേഹത്തോടെ??♥️
വിഷ്ണു
ആദ്യ പേജ് മാത്രമാണ് വായിച്ചത്…
ആദ്യമേ തന്നെ വലിയ ഇടവേളയില്ലാതെ അപരാജിതനെ ഇങ്ങോട്ട് തന്നതിന് നന്ദി പറഞ്ഞ് കഴിഞ്ഞ് വായിക്കാമെന്ന് തോന്നി…
ഒരുപാടിഷ്ടം; സ്നേഹം, ആദരവ്❤️❤️
അടുത്ത ഭാഗത്തിലേക്ക് പോകട്ടെ…
ഹർഷാ, ഒരു ത്രില്ലർ സിനിമ പോലെ വാക്കുകൾ കൊണ്ട് മനസ്സിൽ കോറിയിട്ടിരിക്കുന്നു. ഗംഭീര സംഭവം തന്നെയാടോ താൻ….
Uyyente ponne oru rakshayum illa
എന്റെ അണ്ണാ ആ 37-ആം പേജിലെ hospital scene, പിന്നെ ആ ഉദ്യോഗസ്ഥർക്ക് കൊടുത്ത പണി ചിരിച്ച് ഒരു വഴിയായി.
മഹാദേവന് നന്ദി ❤️
_______________
ഈ പാർട്ടും അടുത്ത പാർട്ടും കൂടി കൂടി ഒറ്റ കമന്റ് ഇടാം എന്ന് കരുതിയ വായിച്ചു തുടങ്ങിയെ, പക്ഷെ വായിച്ചു തീർന്നപ്പോ മനസിലായി കമന്റ് ഇടാതെ അടുത്തതിലേക്ക് പോകാൻ പറ്റില്ലാന്ന്, കാരണം ജെനുവിന് ആയിട്ട് പറയുവാണേൽ അപരാചിതനിൽ ഇതുവരെ ഇറങ്ങിയ പാർട്ടുകളിൽ എന്റെ ഏറ്റവും ഫേവറിറ്റ് പാർട്ട് ഇതായിരുന്നു, അതിനുള്ള റീസൺ ഈ പാർട്ടിന്റെ മാത്രം ഗുണം അല്ല, നമ്മൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കണ്ടപ്പോ തോന്നിയ ആ ഫീൽ, ഓരോ പ്രീക്വെൽ കണ്ടു വന്നിട്ട് എല്ലാം കൂടി ചേരുന്ന ആ ഫീൽ ഇല്ലേ, എല്ലാം കൂടി ചേരുമ്പോൾ ഉള്ള ഫീൽ, അതായിരുന്നു ഈ പാർട്ട്, അതിന്റെ മെയിൻ എലമെന്റ് പാറു തന്നെ ആയിരുന്നു, ഷോർട് ആയിട്ട് പറഞ്ഞാൽ അപ്പുവിനെ പാറു ഇത്രെയും കാലം ഇട്ടു അനുഭവിപ്പിച്ചതിനു അവൾ അനുഭവിക്കുന്ന കാര്യങ്ങൾ, ഓരോ പാസ്ററ് ഇൻസിഡന്റും എടുത്ത് എടുത്ത് കാണിച്ച പറയുന്നത്, ഒരുപാട് സന്തോഷം തോന്നി, അവൻ അനുഭവിച്ചത്ന് ഇവൾ നീറി നീറി ജീവിക്കുന്നത് കാണുമ്പോൾ, അതായിരുന്നു ഈ പാർട്ടിനോട് എനിക്ക് ഇത്രക്ക് ഇഷ്ട്ടം തോന്നാനും കാരണം.. ?❤️
സത്യം പറഞ്ഞാൽ ഹർഷാപ്പി ഈ വരുന്ന പാർട്ടുകളിൽ ഒരുപാട് രഹസ്യങ്ങൾ ചുരുൾ അഴിയുമെന്നു പറഞ്ഞപ്പോ ഞാൻ കരുതി പാറുവിനു അപ്പുവായുള്ള ബന്ധം പിന്നെ അവൾക്ക് വേറെ ഏതോ സ്റ്റേറ്റിൽ ഉള്ള എന്തോ സംഭവം ആയിട്ട് ലിങ്ക് ഉണ്ടെന്നു പണ്ട് വായിച്ചതായി ഓർക്കുന്നുണ്ട്, അതുപോലെ ആദിയുടെ വേറെ പാസ്ററ്, അതൊക്കെ ആകും എന്നാണ് കരുതിയെ, പക്ഷെ ഇതിൽ പാർവതി അപ്പുവിനെ ശെരിക്കും തിരിച്ചറിയും, അവന്റെ ഇഷ്ട്ടം തിരിച്ചറിയും എന്നൊന്നും തീരെ പ്രതീക്ഷിച്ചില്ല, പ്രതേകിച്ചു ദേവുവിന്റെ വായിൽ നിന്നും തന്നെ, ശെരിക്കും ഷോക്ക് അയി പോയി, അതുപോലെ തന്നെ സന്തോഷാവും, ഇത്രക്ക് എൻജോയ് ചെയ്തു വായിച്ച പാർട്ട് അപരാചിതനിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം ആണ്.. ❤️?
ചുടല കൂവളമരത്തെ നോക്കി പറയുന്ന സീൻ, അപ്പു ആ കുട്ടിയോട് ഡോകടർ ആകണ്ടേ എന്ന് ചോദിക്കുമ്പോ..
“മോള് ഡോട്ടർ ആയാ, മോൾടെ അച്ഛ തിരിച്ചു വരോ മാമാ.”
ഇതൊക്കെ, എന്തിനാടോ ഉവ്വേ എന്നെ ഇങ്ങനെ കരായിക്കണേ, ഒടുക്കത്തെ ഇമോഷണൽ സീൻസ് ആയിരുന്നു ഇത് രണ്ടും, സ്പീച്ലെസ്സ് ??
// “പാര്‍വതി ശേഖറിന് ഏറ്റവും ഉത്തമനായ വരന്‍ ഇളയിടം കൊട്ടാരത്തിലെ രാജകുമാര൯ ശിവരഞ്ജന്‍ വര്‍മ്മ തന്നെയാണ് ,അല്ലാതെ അപ്പു അല്ല ,, അപ്പു ചണ്ഡാലന്‍ തന്നെയാണ് , കുടുംബമില്ലാത്തവന്‍ , ബന്ധുക്കളില്ലാത്തവന്‍ , തൊട്ട്കൂടാത്തവന്‍ പാറു പറഞ്ഞ പോലെ ഒരു വിധ ക്വാളിറ്റിയും കള്‍ച്ചറുമൊന്നുമില്ലാത്തവന്‍ ,,തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടവന്‍,,പാര്‍വ്വതി ശങ്കര്‍ അല്ല പാര്‍വ്വതിശിവരഞ്ജ൯ തന്നെയാണ് ചേര്‍ച്ച.”
“അങ്ങനെ, അങ്ങനെ പറയല്ലേ ദേവൂ.” //
ഇത് വായിച്ചപ്പോ മനസിന് കിട്ടിയ സുഖം ഒണ്ടല്ലോ, അതു പറഞ്ഞ് തരാൻ പറ്റില്ല ഹർഷാപ്പി, അതുപോലെ തന്നെ പാറുവും ദേവുവും തമ്മിൽ ഉള്ള 3 ഫോൺ സംഭാഷണവും അതുജ്വലം ആയിരുന്നു, എന്റെ പേർസണൽ പോയിന്റ് ഓഫ് വ്യൂവിൽ നിന്നും, കാരണം ഞാൻ ഒരുപാട് ആഗ്രഹിച്ച സംഭവം ആണ് പാറു ആപ്പു അവളെ എന്തോരം സ്നേഹിച്ചിരുന്നു എന്ന് അറിയുന്ന ആ മൊമെന്റ് അതു ദേവീവിൽ നിന്നും തന്നെ, അതുപോലെ തന്നെ ശ്യാം കുട്ടൻ പാറുവിനോട് എന്തിനാ രഞ്ജനെ പ്രേമിക്കാൻ പോയെ എന്ന് കാറിൽ വെച്ച് ചോദിക്കുന്ന സീൻ ഒക്കെ, എന്റെ ഹർഷാപ്പി ഉമ്മ… ??❤️
I just love to watch Paru suffer ???❤️
പിന്നെ ഇഷാനിയെ തല്ലി പരുവം ആക്കിയ സീൻ, സത്യം പറഞ്ഞ ഞാൻ അപ്പു ആ തല്ലു മേടിച്ചിട്ട് ചിരിക്കുന്നത് കണ്ടപ്പോ കരുതിയത് നമ്മടെ മിസ്റ്റർ മരുമകൻ സിനിമയിൽ ദിലീപേട്ടൻ പുള്ളിടെ കാർ തകർത്തതിന് കാശു ചോദിക്കാൻ ചെല്ലുമ്പോ ശെരിയാക്കി തരില്ല എന്ന് രാജമല്ലിക പറയുമ്പോ പുള്ളി പോയി പുള്ളിയുടെ ജീപ്പിൽ കയറി ചിരിച് തൊഴുത്തോണ്ടു ജീപ്പ് നേരെ കൊണ്ടോയി അവര് ബെൻസിൽ ഇടിപ്പിക്കുന്ന സീൻ ഒണ്ട്, അതു തന്നെ അപ്പുവും കാണിക്കും എന്നാ കരുതിയെ, പക്ഷെ അപ്പു സത്യം പറഞ്ഞ അതിലും മുകളിൽ ഉള്ള പെർഫോമൻസ് ആണ് കാഴ്ച വെച്ചേ, രണ്ടു കവിളത്തും കൊടുത്തു, എന്നിട്ട് നല്ല പച്ച തെറിയും, ഹോ കോരി തരിച്ചു പോയി മോനെ, കിടു എന്ന് പറഞ്ഞ കി കിടു.. ?????
എനിക്ക് ആകെ ഒരു നെഗറ്റീവ് അയി ആദ്യം തോന്നിയത് അപ്പു ചുടലയോട് മനസ്സിൽ പറയില്ലേ കനകാംബർ മൊതലാളീക്ക് വേണ്ടി ചിത ഒരുക്കാൻ എന്നിട്ട് കൊല്ലണ്ട വിട്ടപ്പോ, പക്ഷെ പുള്ളി ആരെയും കൊന്നിട്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോ കൊല്ലേണ്ട കാര്യം ഇല്ലല്ലോ എന്ന് മനസിലായി, അതിൽ കൂടുതൽ ടോറചർ കൊടുത്തല്ലോ, അതുകൊണ്ട് സീൻ ഇല്ല.. ?
വേറെ എന്റെ ഫേവറിറ്റ് പാർട്ട് എന്ന് പറഞ്ഞാൽ കനകാംബരനും പിന്നെ മറ്റേ 3 പേർക്കും കൊടുത്ത ശിക്ഷ ആണ്, ശിവശയാളംകാർ അനുഭവിച്ച അതെ ദുരിതം തന്നെ അവർക്കും കൊടുത്തു, അതു മ്യാരകം ആയിരുന്നു, പ്രതേകിച്ചു റെസിൻ വെച്ച് അടച്ചു കളഞ്ഞു സീൻ, എന്റെ പൊന്നു ടീമേ നമിച്ചു, ചിരിച് ചത്തു ????
ഈ പാർട്ടിൽ പാറു കണ്ട സ്വപ്നത്തിനു വല്ല കണക്കും ഒണ്ടോ, ഹോ, ദേവർമഠം എന്ന് കേക്കുമ്പോ എനിക്ക് കുളിർ ആയിരുന്നു, അവള് അനുഭവിക്കുന്ന വേദന കാണാൻ, പണ്ട് ‘പാലിയത്’ അല്ലെങ്കിൽ ‘അന്ന് കോളേജിൽ’ എന്ന് തലക്കെട്ടു കാണുമ്പോൾ കലി ആയിരുന്നു രഞ്ജൻ തോൽവിയുടെയും പാറു പിശാശിന്റെയും പ്രണയ കൊണ കാണണമല്ലോ എന്ന് ഓർക്കുമ്പോ, ഇപ്പ മനസിന് ഒരു സമാധാനം ഒണ്ട്, അപ്പു അവളുടെ മനസ്സിൽ കെടന്നു കത്തുമ്പോൾ, ഹായ് ഹായ്.. ???❤️?
അമ്പലത്തിൽ വെച്ചുള്ള സംഭവവും എന്നെ ഞെട്ടിച്ചു, പാറു അവരെ കാണും എന്ന് വിചാരിച്ചില്ല, ഓക്കേ അതു നടന്നു പോട്ടെ, പക്ഷെ ശ്യാമും പാറുവും അവനെ കാണും എന്ന് എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പാറുവിന്റെ ഓട്ടം വായിച്ചിട്ട് നല്ല രസം ആയിരുന്ന്, ആ കൃഷ്ണപ്പരുന്തിന്റെ സീനും, ആ പാട്ടു സീനും, മനോഹരം ?❤️
അമ്രപാലി ജസ്റ്റ് മിസ്സ് ആയല്ലേ, ശേ ഞാൻ കരുതി കാണുമെന്ന, കോപ്പ് കദന പൊട്ടിയപോ അപ്പു തിരിഞ്ഞു നോക്കാതെ ആമി മാത്രം നോക്കിയിരുന്നേൽ പൊളിച്ചേനെ..???
ഈ പാർട്ടിലെ എന്റെ രണ്ടു ഫേവറിറ്റ് സംഭവങ്ങൾ ഞാൻ ആൾറെഡി പറഞ്ഞ് കഴിഞ്ഞു, ഒന്ന് പാറു അനുഭവിക്കുന്നത്, പിന്നെ അവർക്കു കൊടുത്ത ശിക്ഷ, മൂന്നാമത്തേത് ആയിരുന്നു പാറുവിന്റെ സ്വപ്നത്തിൽ ലക്ഷ്മി അമ്മ വന്നത്, അതൊരു വേറെ ലെവൽ സനം ആയിരുന്നു, പ്രതേകിച്ചു പാറു ലക്ഷ്മി അമ്മയോട് അപ്പുവിനെ നോക്കി കൈ ചൂണ്ടി അപ്പു എന്ന് പറയുന്ന സീനും പിന്നെ വീട്ടിലേക്ക് ക്ഷെണിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോ ആദിയുടെ പെണ്ണായി വരുമ്പോ നിലവിളക്ക് കൊണ്ട് ക്ഷേനിക്കാം എന്ന് പറയുന്ന സീനും, 3 ഫേവറിറ്റ് പോർഷൻസ് ഓഫ് ദിസ് പാർട്ട് ?????
ശൂലനാഗിനി, കർണപിശാചിനി, ആ ത്രോബാക്ക് നന്നായിരുന്നു, ഞാൻ കർണപിശാചിനി കാണാൻ സ്സ്‌യ് ആണെന്ന് ആദി പറഞ്ഞപ്പോ അപ്പൊ തന്നെ ഗൂഗിൾ എടുത്തു നോക്കി, പക്ഷെ പ്രതീക്ഷിച്ച സനം കിട്ടിയില്ല ദുഷ്ട്ട.. ??
ചുരുക്കത്തിൽ പറഞ്ഞ ഈ പാർട്ട് പാറു & ആദി ആയിരുന്നു, അതു തന്നെ ആണ് ഇത് എന്റെ ഫേവറിറ്റ് അപരാചിതൻ പാർട്ട് ആക്കിയതും, പിന്നെ എനിക്ക് ഒരുപാട് സ്ഥാലത് ഡൗബ്റ്സ് ഉണ്ടായിരുന്നു, ഒന്ന് ചുടല ആദി ഉറങ്ങുന്ന സമയത്ത് അവന്റെ പാസ്റ്റിനെ പറ്റി പറയുന്ന സീൻ, അതിൽ ആദ്യം ലക്ഷ്മി അമ്മക്ക് ആദി ജനിച്ചത് വരെ പറഞ്ഞിട്ട് പെട്ടെന്ന് അടുത്ത ജന്മത്തേക്ക് പോയപ്പോ ഡൌട്ട് അടിച്ചു, അതു ഞാൻ ഒരാളോട് ചോദിച്ചപ്പോ ക്ലിയർ ആയി, അതു കഴിഞ്ഞപ്പോ അടുത്ത ഡൌട്ട് വന്നു ‘രജസ്വല’ എന്താണെന്ന്, അതു ബട്ട് കംപ്ലീറ്റ് ആയിട്ട് മനസിലായില്ല, വിഷ്ണു തെണ്ടിയോട് ചോദിച്ചപ്പോൾ ‘വികാര വേഷമുള്ള ഒരു ഗുണം’ എന്ന് ഡിക്ഷ്ണറി നോക്കിയപ്പോ കണ്ടത് അയച്ചു, ബട്ട് ഞാൻ ഗൂഗിൾ നോക്കിയപ്പോ വേറെ എന്തൊക്കെയോ ആണ് കണ്ടത്, ശെരിക്കും ആ സീൻ തുടർന്ന് വായിച്ചപ്പോ പാറു വികാരഭരിത ആകുന്നതു കണ്ടു അപ്പൊ അതു തന്നെ ആണോ, ആ എനിക്ക് അറിയില്ല, ആ വാക് മാത്രം മനസിലായില്ല, ഇങ്ങനത്തെ വാക്കുകൾ വരുമ്പോ അതിന്റെ സിമ്പിൾ വേർഡ്‌സ് ഒന്ന് ബ്രാക്കറ്റിൽ കൊടുക്കാൻ പറ്റുവോ ഹർഷാപ്പി, ഇത്തിരി കൂടി ഹെൽപ്ഫുൾ ആയിരിക്കും.. ?❤️
ബാക്കി ഞാൻ എന്താ പറയേണ്ടേ ഹർഷാപ്പി, ഇനിയും ഒണ്ട് ഒരുപാട് പറയാൻ പക്ഷെ പറഞ്ഞാൽ തീരില്ല, അതുപോലെ അടുത്ത പാർട്ട് വായിക്കാൻ ഒടുക്കത്തെ ആകാംഷയും, അതുകൊണ്ട് നിർത്തുവാ..❤️
This was for me my favorite part of അപരാചിതൻ ever, thank you for that & see you on the other side, God bless you ?❤️
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
രാജസ്വല എന്ന് വെച്ചാൽ സ്ത്രീകൾക്ക് പീരിയഡ്സ് ആവുമ്പോ അവരെ പറയുന്നതാണ് എന്നാണ് എന്റെ അറിവ്
അപ്പോ അതു തന്നെ, താങ്ക്സ് ബ്രോ ❤️
Njan vayichekkanoo
Marupadi pinne thraame.irupatthi moonone..
Nianippa nattilaa..
Good review ??
Bro
I couldn’t understand that conversation between chudala and lopa mudra about rebirth. Could you explain?
Please read that portion
At least 2 times with atmost concentration
You will get
Thank you for your reply. But I have tried earlier. Okay I am going to again
22-23 വായിച്ചു രണ്ടും സൂപ്പർ അടുത്ത പാർട്ട് എന്നു വരും ബ്രോ
super appu paruvine ambalathil vachu kanumbozhulla bagam aa song pranayathinte oru vadhana namukku nannayi feel cheyithutto harshappi
Da harshaaa
LOVE YOU❤️❤️❤️❤️
2 partum nannaayirunnu. Shnkaran orupaadu karayichu. Ninakkengane ingane writingilude karayikkan pattu neda oowwe
❤️ ❤️ PARU ❤️ ❤️ aval ethandekke manassilakki thudangi. avale ingane
Karayikkalleda
❤️ ❤️ Ini entaanu aaa vellattinadiyil
Nadannathennariyaan ulla aakamsheyaaa
❤️ Eni enna adutta partu varunne
Nee ishtamullappol ittolu
Engilum aakamshayaaaa ennu varunnullthu
Vegam tharaneda kutta
LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️
? ? UMMMMMMMMAAAAAAAAAAAAAA ?????????????????????????❤️❤️❤️❤️?❤️???❤️???❤️????
Eepozha ee partuu thirunathu…..?????eniii ശൗരി മുതലാളി ,,,????
????????????????
Adutha partu vayikkatey……
Ayooo antey padamm avdey poyiiii….
Vanuu…..
നീ കളിക്കുവാണോ?
പാറു ഇപ്പൊ ആകെ മാറി പോയല്ലോ….?.
ബ്രോ.. ഒന്നും മനസിലാവുന്നില്ല. 16 കഴിഞ്ഞുള്ള പാർട്ട് ഇതാണോ.. കോപ്പ്
16 kazhinjal 17
Pinne 18
19
20
21
22
23
Bro ippo 22 laanu comment ittirikkunnath
“എടാ ,,,,ചന്തിരാ ,,,തെണ്ടി ,,,,,,,,,,,നീ വീട്ടി പോടാ ,,,,,,നായിന്റെ മോനേ ,,,,,,,,ഞാനും പോകാടാ ”
എന്റമ്മോ ഈ ഒരൊറ്റ വരി വായിച്ച് ചിരിച്ച് ഊപ്പാട് വന്ന്??
സത്യം..
എത്ര നേരം ആ ഡയലോഗ് ഓർത്ത് ചിരിച്ചെന്ന അറിയാൻ പാടില്ല പ്രതീക്ഷിക്കാതെ കിട്ടിയ തട്ടുപൊളിപ്പൻ ഡയലോഗ് ആയിപ്പോയി?