അപരാജിതന്‍ 21 [Harshan] 10722

അപരാജിതന്‍ 21

!!!!!!!!!!!!!!!!!!!!

ഹോട്ടലിൽ തിരികെ എത്തിയപ്പോൾ മയൂരി ബാലുവിനെ കുറിച്ച് മനുവിനോട് തിരക്കി

മനു ബാലുവിന് സുഖമില്ലാതെയായ കാര്യവും മരുന്നുകളുടെ റിയാക്ഷനെ കുറിച്ചുമൊക്കെ പറഞ്ഞു കൊടുത്തു. അവൾ ബാലുവിന്‍റെ ഈ വിവരങ്ങൾ കേട്ട് ആകെ വിഷമത്തിലായി

“കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ,, എങ്ങനെ ഇരുന്ന ബാലുച്ചേട്ടനാ ”

എല്ലാം ഭേദമാകും മയൂരി ,, ഇപ്പോ നല്ലയൊരു വൈദ്യന്‍റെ ചികിത്സയിലാ ,, ഒരുപാടു ഇമ്പ്രൂവ് ആയിട്ടുണ്ട് ,, ഇതിലും ഭീകരമായിരുന്നു മുൻപ്,,”

 

“അപ്പൊ ഇനി ബാലുച്ചേട്ടന് കാർ ഒന്നുമോടിക്കാൻ പറ്റില്ലേ ,,?”

“അതൊക്കെ പറ്റും ,,, ,,ഈ ചികിത്സയൊക്കെയൊന്നു  കഴിഞ്ഞോട്ടെ ”

“പെട്ടെന്ന് മാറിയാൽ മതിയായിരുന്നു ,, ” വിഷമത്തോടെ മയൂരി പറഞ്ഞു.

മനു അതുകേട്ടു പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി

ആദ്യം ഫോണെടുത്തു പപ്പയെയും മമ്മയെയും വിളിച്ചു

വിശേഷങ്ങളെല്ലാം പറഞ്ഞു

അതിനു ശേഷം അനുപമയെ വിളിച്ചു

ഒരു രണ്ടു മണിക്കൂർ കൊണ്ട് വിശദമായി അവളെ പറഞ്ഞു കേൾപ്പിച്ചു.

“മനുവേട്ടാ ,, ”

“എന്തോ ?”

“അപ്പൊ ഇനിയാണ് ശരിക്കുമുള്ള യുദ്ധം അല്ലെ ,, അപ്പുവേട്ടൻ ശിവശൈലത്തു൦ എത്തി ,, മറ്റൊരു തരത്തിൽ

പറഞ്ഞാൽ നാഗമണി അപ്പുവേട്ടനെ ശിവശൈലത്തുള്ളവരുടെ ദുരിതങ്ങൾ കാണിക്കാനായി ഇങ്ങനെയൊരു മാർഗം തിരഞ്ഞെടുത്തു ,,അതിലൂടെ അപ്പുവേട്ടന് ആ വിഷമങ്ങൾ നേരിട്ടനുഭവിക്കാൻ സാധിച്ചില്ലേ ”

“അതെ ,,,അത് മാത്രവുമല്ല , അവർ ആ നാട്ടിൽ അനുഭവിക്കുന്ന കഷ്ടതകൾ അതെല്ലാ൦ … എല്ലാം ഇല്ലേ ”

“ഹമ് ,,, പക്ഷെ മനുവേട്ടാ ,, അമീർ ചേട്ടൻ എന്തിനാ വന്നത് ,, മുറാക്കബയിൽ ,, എന്താ തോന്നുന്നേ ?

“രുദ്രൻ മുത്തശ്ശന്‍റെ സുഹൃത്തല്ലേ ,, ആലം ഉപ്പാപ്പ,,, അപ്പൊ എന്തേലുമൊരു കണക്ഷനുണ്ടാകും ,, അതിപ്പോ ബാക്കി കേട്ടാലല്ലേ മനസിലാകൂ ,,അനു …”

“അതെ ,,,കേട്ടിട്ട് തല നല്ല പോലെ പുകയുന്നുണ്ട് ,, ബാക്കി എന്തെന്നറിയാനൊരു വല്ലാത്ത ആഗ്രഹം ,, മുന്പത്തേക്കാളും അറിയാനുള്ള ആഗ്രഹം കൂടികൊണ്ടിരിക്കുകയാ ,,”

“മനുവേട്ടാ ,,,,,’

“എന്താ അനു ?”

“എനിക്കിപ്പോ പാറു ചേച്ചിയെ ഓർത്തിട്ടാ വിഷമം ,,, ഇതിപ്പോ ഒരു ത്രിശങ്കു സ്വർഗ്ഗത്തിൽപെട്ട പോലെ ,, പാറു ചേച്ചിയെ കാത്തിരിക്കുന്ന ആപത്ത് അത് ,, വൈശാലിയിൽ   തന്നെയാണെന്നു വ്യക്തമാണ് ,,പക്ഷെ ആ മണ്ണിന്‍റെ ഉള്ളിൽ കിടക്കുന്ന വികാടാംഗഭൈരവൻ ,,അയാളിപ്പോയെങ്ങാനും പുറത്തേക്ക് വരുമോ ,,അതാ ഇപ്പോ ,,പേടി  എല്ലാരേയും  അപ്പുവേട്ടൻ എങ്ങനെയാ നേരിടുക ,,,”

“മൂപ്പരുടെ കൈയിൽ നാഗമണി ഇല്ലേ ,,കൂടാതെ പഠിച്ച ആയോധനവിദ്യകളും ,,പിന്നെ മഹാദേവനും അപ്പൊ പിന്നെ ,, നമ്മൾ അതിനെ കുറിച്ചധികം ചിന്തിക്കേണ്ട കാര്യമുണ്ടോ ,,അനൂ ..”

“അതില്ല ,,എന്നാലും ,,,,,,,,പിന്നെ മനുവേട്ടാ ,,,,,,”

“എന്തോ ,,,,,,,,”

“ആ,, അമ്രപാലി ചേച്ചി ഒരു വില്ലത്തിയാണല്ലോ ,,അപ്പുവേട്ടനെ കൊല്ലുമെന്ന് പറഞ്ഞു കഠാരിയും കൊണ്ട് നടക്കാല്ലേ …”

“അത് വേറെ ഒരു സംഭവം ,,എനിക്കെങ്ങും അറിഞ്ഞൂടാ ഇതിപ്പോ എങ്ങോട്ടാ പോകുന്നെന്ന് ”

‘മനുവേട്ടാ ,,,,,,,,,,,,,”

“എന്താ അനു? ”

അമ്രപാലി ചേച്ചി ചെയ്യുന്ന ആ പരിപാടികൾ ഒക്കെ ഉള്ളതാണോ ,,,നരയമനനയനവും അംഗുലീവശീയവും ലോലാഖണ്ഡകവും ,,”

“എന്തെ ,,,അതൊക്കെ ചോദിച്ചേ ” ഒരു കള്ളചിരിയോടെ അവൻ ചോദിച്ചു

“അല്ല ,,, ആ ,,,അതൊക്കെ കേട്ടപ്പോ ,,എന്തോ ,,ഒരു വല്ലാത്ത ഫീൽ ,,അന്ന് ആ ചുടലകളത്തിൽ വെച്ച് നടന്ന കാര്യം കേട്ടപ്പോളും അങ്ങനെയൊക്കെ തന്നായിരുന്നു ” അവൾ ഒരല്പം ലജ്ജ കലർത്തി പറഞ്ഞു

അതുകേട്ടു മനുവിനും ഒരു പുളകം കയറി

“ആണോ ,,,,,,,”

“ആ ,,,, എന്തൊക്കെയോ പോലെ ,,,,”

“ഇനിയും അങ്ങനെ പലതും ഉണ്ടാകുമായിരിക്കും ,,ഞാൻ ഇനി അതൊന്നും അത്രയ്ക്ക് ഫീൽ ആയി പറയുന്നില്ല കേട്ടോ ”

“അയ്യയോ ,,മനുവേട്ടാ ,, ബാലുച്ചേട്ടൻ പറഞ്ഞു തരണ പോലെ തന്നെ പറഞ്ഞു തരണേ,,അതിൽ വെട്ടിതിരുത്തൽ ഒന്നും ചെയ്യല്ലേ ,, അങ്ങനെ ചെയ്‌താൽ പിന്നെ ഒരു രസവുമുണ്ടാകില്ല ”

“ആ ,,,അതാണ് ,,അങ്ങനെ പറ ,,”

“അനൂ ,,,,,,”

“എന്താ മനുവേട്ടാ ?”

“ഒന്നൂല്ലാ ,,,,”

“അല്ലല്ലോ ..എന്തോ ഉണ്ടല്ലോ ,,,”

“ഒന്നുമില്ല ,,,, പെട്ടെന്ന് തോന്നിയപ്പോ വിളിച്ചതാ ,,,”

“ആണോ ,,എന്ന പോട്ടെ ,,മനുവേട്ടാ ,,നാളെ ബാലുച്ചേട്ടൻ വരുമ്പോ എനിക്കൊന്നു ഫോണിൽ സംസാരിക്കാൻ തരുവോ എന്തോ ,, സുഖല്ലാതെ ഇരിക്ക്യാല്ലേ ,,അപ്പൊ ഒന്ന് വിളിക്കണം എന്നൊരാഗ്രഹം അതോണ്ടാ ,,”

‘നാളെ ഞാൻ അനുവിനെ വിളിക്ക്യാ  ,,, അപ്പൊ ബാലുച്ചേട്ടനോട് നേരിട്ട് സംസാരിച്ചോ ,,,”

“എന്നാ ശരി മനുവേട്ടാ ,,,,,,,,,,,”

“വെക്കാണോ ……….?” അവൻ ചോദിച്ചു

“വെക്കണ്ടേ മനുവേട്ടാ ,,,,,” അവൾ നിഷ്കളങ്കമായി ചോദിച്ചു

“അല്ല ,, അപ്പുവിന്‍റെ കഥ കേൾക്കാൻ വിളിക്കുന്നു ,, മണിക്കൂറുകൾ ഞാൻ കഥ പറഞ്ഞു തരുന്നു ,, കഥ കേട്ട്.. എന്തെങ്കിലുമൊക്കെ  പറഞ്ഞു അനു ഫോൺ വെക്കും ,, വായിലെ വെള്ളം വറ്റിച്ചു പറഞ്ഞ എന്നോട് ഒരു പത്തോ പതിനഞ്ചോ മിനിട്ടു സംസാരിക്കാൻ അനുവിന് നേര൦ മുൻപും ഇല്ല ,,ഈ നിമിഷം വരെയും ഇല്ല ,, ”

അപ്പുറത്തു അനൂപമ നിശബ്ദയായി

“അപ്പൊ ശരി ,,,വെച്ചോ ,,,,,,,ഞാൻ വെറുതെ പറഞ്ഞതാ ,,,,ഒരു തമാശ ” അവൻ ചിരിച്ചു

“സോറി ,,മനുവേട്ടാ ,,,,,,,,ഞാൻ അത്രയുമൊന്നും ചിന്തിച്ചിട്ടിലായിരുന്നു ,,, വെരി സോറി മനുവേട്ടാ ,,”

“ആ കുഴപ്പമില്ല ,,, മനസിൽ ഉള്ളത് ഞാൻ പറയും ,, ഉള്ളിൽ വെക്കാറില്ല ,, അതോണ്ട് പറഞ്ഞതാ ,,,,,”

“അപ്പൊ ശരി ,,,:

“അയ്യോ എന്നോട് പിണങ്ങല്ലേ മനുവേട്ടാ ,,,”

‘ഞാനോ ,,പിണങ്ങാനോ ,,,,,,,ഏയ് ,,,, എന്താ അനൂ ഇത് ,, ”

“വിഷമായോ ,,,,,,,മനുവേട്ടാ ”

അങ്ങനെ ഒരു അരമണിക്കൂറോളം അവൻ അനുപമയുമായി സംസാരിച്ചു ഫോൺ വെച്ചു

ഇമോഷണലി അനുവിനെ ഒന്ന് സങ്കടപ്പെടുത്തി അവളുമായി സംസാരിക്കാൻ കണ്ടെത്തിയ ബുദ്ധിയെ അവൻ തന്നെ തോളിൽ തട്ടി സമ്മതിച്ചു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. അപ്പോൾ അവൻ ചണ്ഡാളൻ ആയി മാറിയിരിക്കുന്നു വെറും ചണ്ഡാളനല്ല പെരിയ ചണ്ഡാളൻ. ഇനിയുള്ളത് അവൻറെ സ്മശാന വാസവും പ്രതികാരവും ആണ് ആണ്. സാധുക്കളായ ശിവഭക്തർക്ക് വേണ്ടിയുള്ള പ്രതികാരം. രുദ്രതേജനായ, ആദിയോഗിയായ, മഹാചണ്ഡാളൻറെ പ്രതികാരം….
    കാത്തിരിക്കുന്നു……
    അടുത്ത ഭാഗത്തിനായി….
    സ്നേഹത്തോടെ ❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    പറയാൻ വാക്കുകൾ ഇല്ല ബ്രോ ???. സ്‌നേഹം മാത്രം ♥️♥️♥️♥️

  3. ??ഗംഭീരം പറയാൻ വാക്കുകളില്ല??
    ?????????????????

  4. Hi harshan bro, story vaayichuu mrng vaayichuu comment edaaan time kittiyillaaa, kurachu busy aaayi poyii, njaan bus yilll erunnan vaayichathuu. Pettannu theernnu poyathu pole eniykkuu thonni, enni April vare kaathiriykkannm. Story super aayirunnuu. paruvine appu kaannnnna scene vaayichppappo oru aaghram thonnii,paru appu vinne onnnu kandirunnkill ennu okkee thonnii

    1. ഇനി വരുന്ന ചാപ്റ്ററില്‍ ഒക്കെ ഉള്‍പ്പെടുത്താം ബ്രോ

  5. ഹർഷൻ ബ്രോ ഈ പാർട്ടും പൊളിച്ചു

    1. നന്ദി ബ്രോ

  6. Nice part ayirunnu bro

    സ്നേഹം മാത്രം….❤️
    Watiting for next part

    1. ഒരുപാട് നന്ദി ബ്രോ

    1. നന്ദി ബ്രോ

  7. ഈ കഥയുടെ അവസാന പേജിലെ ഒരു വാക്യം തന്നെ എനിക്കും പറയാനുള്ളൂ………
    “എനിക്കൊന്നും പറയാനില്ല ,,,വാക്കുകളില്ല ,,,,,,,,” അതില്കൂടുതലായി എന്ത് പറയാനാ…… നമിക്കുന്നു!

  8. ചെമ്പൂർ പട്ടേരി

    ഹർഷാപ്പി വായിച്ചു തുടങ്യപ്പോൾ ഭയങ്കര സ്‌ലോ ആരുന്നു പകുതി കഴിഞ്ഞപോൾ തൊട്ട് രോമാഞ്ചം കൊണ്ട് ഇരിക്കാൻ പറ്റാതെ ആയി അടിപൊളി ആണുട്ടോ

    1. patteri bro thank you

  9. Ente ponnannu Harsha ee kathaye patti enthu paranjalum koranju pokum athra manoharam aya ezhuth sahacharyathinu othulla pattum eduthu parayanam vere level akki kalanju

  10. sathyathil thangal ano manu alenkil baluchettan ennu thoni pokunu ? athrak poli anu gadi super

  11. OMG
    Hats off to you Mr. Harshan
    പ്രേതീക്ഷയോടെ ഏപ്രിലിൽ വരെ കാത്തിരിക്കാം

  12. ഈ ഭാഗങ്ങളും വളരെ മനോഹരം ആയിരുന്നു.
    ഇനി ഏപ്രിൽ വരെ കാത്തിരിപ്പ് ?

  13. Harshetta ingale mwuthane
    Athre enikke parayan ullu

    1. ഹോ ഭൃഗുവേ

  14. സുദർശനൻ

    പ്രിയപ്പെട്ട ഹർഷൻ – ഇന്നലെത്തന്നെ രണ്ടു ഭാഗവും വായിച്ചു തീർത്തു. രാത്രി 2 മണി കഴിഞ്ഞു തീർന്നപ്പോൾ. അഭിപ്രായം ഇന്ന് എഴുതാം എന്നു കരുതി. ഏകദേശം 10 ദിവസം മുമ്പുതന്നെ എഴുതി തീർത്തിരുന്ന ഈ ഭാഗങ്ങൾ ഒന്നുകൂടി വായിച്ച് തിരുത്തലുകൾ വരുത്തി ഞങ്ങൾക്കായി തരുമെന്ന് പറഞ്ഞിരുന്നു. അതിനു മുമ്പ് ഒരു കമൻ്റിൽ എഴുതുന്നതു പോലെ താല്പര്യം വായനയിൽ ഇല്ല എന്ന് ഹർഷൻ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ ഈ ഭാഗങ്ങൾ വായിച്ചപ്പോൾ ഇവ ഹർഷൻ വീണ്ടും വായിച്ചിട്ടില്ലെന്ന് വ്യക്തമായി മനസ്സിലായി. വായിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന പല പിശകുകളും കാണുന്നുണ്ട്. അവൾ എന്നതിന് അവൻ എന്നും ബാലു എന്നു ചേർക്കേണ്ടിടത്ത് മനു എന്നുമൊക്കെ ആയിട്ടുണ്ടു്. ഞങ്ങൾ ആസ്വാദകർക്ക് കാര്യങ്ങൾ ശരിയായി മനസ്സിലായിട്ടുണ്ടെങ്കിലും പിശകുകൾ അഭംഗിയാണ്. ഞങ്ങൾക്കുവേണ്ടി ഇത്രയധികം പ്രയത്നിച്ച് കഥ തയ്യാറാക്കി നൽകുന്നതിന് ആത്മാർഥമായ നന്ദി അറിയിച്ചു കൊണ്ടു് _ സസ്നേഹം- ചേട്ടൻ.

    1. ചേട്ടാ

      വായിക്കാതെ പോയിട്ടില്ല
      ഒരു ഓടിച്ചു വായന ആയിരുന്നു
      അതില്‍ ഇടമുറിഞ്ഞു കിടക്കുന്ന വാക്കുകള്‍ കൂട്ടിചെര്‍ക്കല്‍ ഒക്കെ ആയിരുന്നു കൂടുതലും

      അതാണ് ആ തെറ്റുകള്‍ സംഭവിക്കുവാനിടവന്നത് ,,,
      ഞാന്‍ ഒന്നൂടെ വായിച്ചു ശരിയാക്കാം ,,,

  15. Arengilium ithupolulla adipoli kadhakal suggest cheyyumo

    1. ആദിത്യഹൃദയം
      ദേവാസുരന്‍
      ശിവശക്തി
      താമരമോതിരം

  16. ഞാൻ നിങ്ങളെ വണങ്ങുന്നു ബ്രോ

    1. ഞാന്‍ അങ്ങോട്ടും

  17. ഹർഷൻ ബ്രോ പലരും ഈ ഭാഗങ്ങളിൽ പ്രതീക്ഷിച്ചതു കിട്ടിയില്ല എന്ന് പരാതി പറഞ്ഞു കമന്റ്സ് കണ്ടു.19 ന്റെ അവസാനം ഇട്ട ടീസർ ആണ് അതിന്റെ ഒരു പ്രധാന കാരണം എന്ന് തോന്നുന്നു. പിന്നെ താങ്കൾ സെറ്റ് ചെയ്തിരിക്കുന്ന unexpected adrenaline rush സ്റ്റാൻഡേർഡിൽ ഉള്ള scenesinte കുറവും. ഇതൊക്കെ കഴിഞ്ഞ ഭാഗങ്ങളിൽ വേണ്ടതിൽ അധികം കിട്ടിയത് കൊണ്ടും ഈ 2 ഭാഗങ്ങൾ വളരെയേറെ കാത്തിരുന്നത് കൊണ്ടും ആവാം ഈ ഒരു നിരാശ. പ്രതീക്ഷയുടെ അമിത ഭാരം ഒരിക്കലും താങ്കളുടെ എഴുത്തിനെ ബാധിക്കരുത്. താങ്കളുടെ വിഷൻ എങ്ങനെയോ അങ്ങനെ തന്നെ മുന്നോട്ട് പോവുക

    1. ശരിക്കും അദ്രീനാലിന്‍ റഷ് മെല്ലെ ഉണ്ടാക്കുന്ന സീനുകള്‍ ഉണ്ട്
      അത് ഹൈ പിച്ച് അല്ല ലോ പ്പിച്ച് ആണ്

      അപ്പു – ആ പാമ്പു കടിയേറ്റ സംഭവം ഡീല്‍ ചെയ്യുന്നത്
      വൈഗയുടെ സീന്‍
      ഫുഡ് പോയിസണ്‍ ഏറ്റ ഭാഗം
      ഒടുവിലെ ട്രാന്‍സ്ഫൊര്‍മേഷന്‍

      അടിയും ഇടിയും വെടിയും പുകയുമൊന്നുമില്ലാത്ത ഭാഗങ്ങള്‍ തന്നെയാണ് ,,

      ആദ്യമേ തന്നെ ഒരു നോഷ൯ മനസില്‍ ഉറപ്പിച്ച് വായിച്ചാല്‍ നിരാശ തന്നെയാകും ഫലം

      തൃശൂര്‍ ബസ് കയറി തൃശൂര്‍ തൃഷോര്‍ എന്നു പറഞ്ഞാല്‍ തൃശൂര്‍ എത്തില്ലല്ലോ
      അത് ഓടിയെത്താന്‍ ഉള്ള അവസരവും സമയവും കൊടുക്കണം ,,

      ഏത് ,,,

  18. Chetta Adipoli aaeirunnu
    ❤❤❤?

    1. താങ്ക്സ് ബ്രോ

  19. Harsha bro kalakkinu paranjal kuranju pokum…..e bhagam vaayichu pakuthi ayappol enthoru laag anennu vicharichu poyi…but last bhagangalilekku ethiyappol aa laag undavendathu nannayi ennu thonni….kaathirikkunu ethrayum pettanu ബുദ്ധികൊണ്ടും ശക്തികൊണ്ടും അറിവഴകനും രുദ്രതേജനുമായ ആദിശങ്കരനാരായണന്റെ ആട്ടം….

    1. ഉണ്ട്
      ലാഗുണ്ടായിരുന്നു
      അതൊക്കെ മാറി ഇനി ഒരിടത്തും ലാങ്ങില്ല
      ഇനി ഓട്ടം ആണ്

  20. Harsha one wk l kuuduthalayi aadyam muthale vaayichu innale muthal 21m 22 vayichu dha ipo theernu Valare nannayittund… Ezhuthil abhiprayam parayan nilkunnilla adhu thankalude swathanthryam…. Ellavidja aashamsakalum

    1. സ്നേഹം മാത്രം നാരദരെ

  21. Kaathirikkunnath orikkalum verutheyaakkilla ennariyaamaarunnu…ennaal vijaarichathinekkaal gambeeramaayi…

    Maashinta reethiyil ingana thanna munnott pokatte…ee 2 partum anyaaya feel aarunnu…

    Waiting for the next parts…

    1. ദൃഷുംമൂന

      നന്ദി സ്നേഹം

  22. Prince of darkness

    മുത്തെ കഥ പൊളിയാട്ടോ ❤❤❤,നമ്മുക്ക് ഒരു നെഗറ്റിവ് പോലും പറയാൻ ഇല്ല, ചില കമന്റ്‌ കണ്ടു, അവർക്ക് തെലുങ്ക് പടം ആവും നല്ലത്, ഇടി, വെട്ട്, കുത്ത്.നിങ്ങൾ ഇങ്ങനെ തന്നെ എഴുതിയാൽ മതി, പിന്നെ രുദ്രന്റെ താണ്ടവം അടുത്ത പാർട്ടിൽ ഉണ്ടാകും എന്ന് കരുതുന്നു.

    1. Heyy..അതൊന്നുമല്ല….ഇപ്പോള്‍ ellavarkum climax മതി..foreplay വേണ്ട ???

  23. കിടുക്കി എന്നു പറഞ്ഞാൽ pwolichadukki
    ❤❤❤❤❤❤❤❤❤❤❤❤❤❤
    Waiting for next part bro

  24. കിടുക്കി എന്നു പറഞ്ഞാൽ pwolichadukki
    ❤❤❤❤❤❤❤❤❤❤❤❤❤❤
    Waiting for next part bro

Comments are closed.